LIFETRENDING

വിജയും കാളിദാസും ഒന്നിക്കുന്നു?

ളയദളപതി വിജയ്‌യും നടന്‍ ജയറാമിന്റെ മകന്‍ കാളിദാസും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. കാളിദാസ് വിജയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് എഴുതിയ സോഷ്യല്‍ മീഡിയ കുറിപ്പിലാണ് ഈ അഭ്യൂഹം പരക്കാന്‍ കാരണം.

കാര്യങ്ങള്‍ ഒരിക്കലും മെച്ചപ്പെടില്ലെന്ന് കരുതുമ്പോള്‍ സംഭവിക്കുന്നത് മാസ്റ്റര്‍ സ്റ്റുഡന്റിനെ കണ്ടപ്പോള്‍ നന്ദി വിജയ് സാര്‍.. ഇത്രയും സമയം ചിലവഴിച്ചതിന് എന്നെ സംബന്ധിച്ച് വലിയ അമൂല്യമാണിത്.

Signature-ad

വിജയ് നായകുന്ന മാസ്റ്റര്‍ എന്ന ചിത്രം ജനുവരി 13ന് തിയേറ്റര്‍ റിലീസിനെത്തുകയാണ്. ലോക്ഡൗണ്‍ കാലത്ത് കാളിദാസ് അഭിനയിച്ച പാവകഥകള്‍, പുത്തന്‍ പുതു കാലൈ എന്നീ ചിത്രങ്ങള്‍ വലിയ നിരൂപക ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് സൂപ്പര്‍താരവും മലയാളത്തിന്റെ യുവതാരവും തമ്മിലുള്ള കൂടിക്കാഴ്ച ചര്‍ച്ചയാവുന്നത്.

Back to top button
error: