LIFETRENDING

ലൈംഗികതക്കിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു, കയർ കഴുത്തിൽ കുരുങ്ങിയാണ് ദാരുണാന്ത്യമുണ്ടായത്

നാഗ്പൂരിൽ ലൈംഗികതയ്ക്കിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു. 30 വയസ്സുകാരനാണ് ദാരുണാന്ത്യം. നാഗ്പൂരിലെ ഖപ്പർകേടായിലെ ഒരു ലോഡ്ജിലാണ് സംഭവം.

ലൈംഗികാനന്ദം കൂട്ടാൻ വേണ്ടി യുവതി യുവാവിനെ കയ്യും കാലും കസേരയിൽ ബന്ധിച്ചു. കഴുത്തിൽ കുരുക്കിട്ടു. ഇത് മരണകാരണമായി.

” വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് മരിച്ച യുവാവ്. യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. അഞ്ചുവർഷമായി ബന്ധം തുടരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇരുവരും ലോഡ്ജിൽ എത്തിയത്. യുവാവിനെ കസേരയിലിരുത്തി കയ്യും കാലും കെട്ടിയിട്ട് ആയിരുന്നു ബന്ധപ്പെടാൻ ഒരുങ്ങിയത്. ഒരു കയർ കഴുത്തിലും കുരുക്കിയിരുന്നു.” പോലീസ് വാർത്ത ഏജൻസിയായ പിടിഐ യോട് പറഞ്ഞു.

യുവാവിനെ കെട്ടിയിട്ട് യുവതി വാഷ് റൂമിലേയ്ക്ക് പോയി. ആ സമയത്ത് കസേര താഴെ വീഴുകയും കഴുത്തിലെ കുരുക്ക് മുറുകുകയും ആയിരുന്നു.” യുവതി വാഷ് റൂമിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും യുവാവ് മരിച്ചു കഴിഞ്ഞിരുന്നു. ” പോലീസ് ഓഫീസർ വാർത്താ ഏജൻസിയോട് പറഞ്ഞു.

സഹായത്തിനായി ഹോട്ടൽ അധികൃതരെ യുവതി വിളിച്ചു. ഇവരാണ് പിന്നീട് കെട്ട് അഴിച്ചത്. പിന്നാലെ പോലീസും സ്ഥലത്തെത്തി.

യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. യുവതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്.

യുവാവുമായി ബന്ധമുണ്ടെന്ന് യുവതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഹോട്ടൽ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അപകട മരണം എന്നാണ് പോലീസ് റെക്കോർഡിൽ രേഖപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button