കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന ഫിയോക് ജനറള്‍ ബോഡിയില്‍ തീയേറ്റര്‍ തുറക്കണ്ട എന്ന് തീരുമാനിക്കുകായിരുന്നു.
ഇന്ന് ചേര്‍ന്ന യോഗത്തില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ തീയേറ്റര്‍ തുറക്കണ്ടയെന്ന് അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജനറല്‍ ബോഡിയില്‍ ഒരുവിഭാഗം തീയേറ്റര്‍ ഉടമകള്‍ തീയേറ്റര്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ദിലീപ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയ അംഗങ്ങള്‍ തീയേറ്റര്‍ തുറക്കണ്ട എന്ന നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി തീയേറ്റര്‍ തുറന്നാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കുമെന്നും ചിലര്‍ ജനറല്‍ ബോഡിയില്‍ സൂചിപ്പിച്ചു