ദളപതി വിജയിയെ നാകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ഈ മാസം 13-ാം തീയതി റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ കഥ തന്റേതാണെന്ന ആരോപണവുമായി ചെറുപ്പക്കാരന് രംഗത്ത്. കെ.രംഗദാസാണ് മാസ്റ്ററിന്റെ കഥ തന്റേതാണെന്ന ആരോപണവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും രംഗദാസ് ആരോപിച്ചു. 2017 ല്‍ താനീ കഥ രജിസ്റ്റര്‍ ചെയ്തതാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകളുമായി രംഗത്ത് വരുമെന്നും രംഗദാസ് പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിജയിയുടെ എല്ലാ ചിത്രങ്ങള്‍ക്കും പ്രദര്‍ശനത്തിനോട് അനുബന്ധിച്ച് ഇത്തരത്തില്‍ ഒരു നിയമപ്രശ്നം ഉണ്ടാവാറുണ്ട്. വിജയിയെ നായകനാക്കി എ.ആര്.മുരുഗദോസ് സംവിധാനം ചെയ്ത കത്തി, സര്‍ക്കാര്‍ എന്നീ സിനിമകള്‍ക്കും ആറ്റ്ലി സംവിധാനം ചെയ്ത് ബിഗിലിനും റിലീസിംഗ് സമയത്ത് സമാനമായ വിവാദങ്ങള്‍ ഉണ്ടായിരുന്നു
വിജയിയെ നായകനാക്കി ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയിക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. കോവിഡിന് മുന്‍പേ പൂര്‍ത്തിയാക്കിയ സിനിമ കോവിഡ് പ്രശ്നങ്ങളില്‍പ്പെട്ട് റിലീസ് ചെയ്യാനാവാതെയിരിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ തീയേറ്ററുകള്‍ തുറന്നതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ റിലീസിനെപ്പറ്റി ഇതുവരെ അന്തിമ തീരുമാനമൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും പ്രീയപ്പെട്ട താരത്തിന്റെ ചിത്രം 13-ാം തീയതി തന്നെ തീയേറ്ററില്‍ കാണാനാകുമെന്ന പ്രതീക്ഷയില്‍ ആരാധകരും പ്രേക്ഷകരും കാത്തിരിക്കുകയാണ്