LIFE

  • ദൃശ്യമികവോടെ വിറുമാണ്ടി: മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

    ഉലകനായകന്‍ കമല്‍ഹാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2004 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിറുമാണ്ടി. തമിഴകത്ത് വലിയ വിജയം നേടിയ ചിത്രത്തിന് വലിയ അളവില്‍ ആരാധകരുണ്ട്. വിറുമാണ്ടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ കൈതി എന്ന ചിത്രം എഴുതിയതെന്ന് യുവ സംവിധായകനായ ലോകേഷ് കനകരാജ് പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആമസോണ്‍ പ്രൈമിലൂടെ വിറുമാണ്ടിയുടെ നല്ല പ്രിന്റ് പ്രേക്ഷകരിലേക്ക് വീണ്ടുമെത്തുകയാണ്. വിറുമാണ്ടി തീയേറ്ററില്‍ കാണാന്‍ പറ്റാതെ പോയ ഇക്കാലഘട്ടത്തിലെ സിനിമാമോഹകിള്‍ക്ക് ആമസോണ്‍ പ്രൈമിലൂടെ ദൃശ്യമികവോടെ വിറുമാണ്ടി കാണാനാകുമെന്നത് സന്തോഷകരമായ വാര്‍ത്തയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വിറുമാണ്ടിയുടെ മേക്കിംഗ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. കമലഹാസന് പുറമേ അഭിരാമി, പശുപതി, നെപ്പോളിയന്‍, രോഹിണി, ഷണ്‍മുഖരാജന്‍, നാസര്‍ തുടങ്ങിയവരും ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. 10 കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ അക്കാലത്ത് വളരെയധികം വിജയം നേടിയിരുന്നു.

    Read More »
  • 51-ാം ഐ.എഫ്.എഫ്.ഐ.യുടെ ഒ.ടി.ടി പ്ലാറ്റ്‌ഫോം പരിപാടികളുടെ ക്രമം പ്രഖ്യാപിച്ചു

    ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ഇന്ത്യയിലെ ഏറ്റവും വലിയ മേളയുമായ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന പരിപാടികളുടെ ക്രമം പ്രഖ്യാപിച്ചു. ഐ.എഫ്.എഫ്.ഐ.യുടെ 51-ാം പതിപ്പ് 2021 ജനുവരി 16 മുതല്‍ 24 വരെ ഗോവയിലാണ് നടക്കുന്നത്. കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, ആദ്യമായി  ‘ഹൈബ്രിഡ്’ ചലച്ചിത്രമേളയായാണ് രാജ്യാന്തര ചലച്ചിത്രമേള ഇക്കുറി സംഘടിപ്പിക്കുന്നത്. ഇക്കൊല്ലം ഐ.എഫ്.എഫ്.ഐ. കുറച്ചു പരിപാടികള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലും പ്രേക്ഷകര്‍ക്കായി സംഘടിപ്പിക്കും.  പ്രധാന ഇനങ്ങള്‍: റെട്രോസ്‌പെക്ടീവ് സിനിമകള്‍ a. പെഡ്രോ അല്‍മോദവര്‍     ലൈവ് ഫ്‌ളെഷ് | ബാഡ് എജ്യൂക്കേഷന്‍ | വോള്‍വര്‍ b. റൂബന്‍ ഓസ്റ്റ്‌ലണ്ട്     ദ സ്‌ക്വയര്‍ | ഫോഴ്സ് മാജ്വെ പ്രമുഖരുടെ ക്ലാസുകള്‍ ശേഖര്‍ കപൂര്‍, പ്രിയദര്‍ശന്‍, പെറി ലാംഗ്, സുഭാഷ് ഗായ്, തന്‍വീര്‍ മൊക്കമ്മല്‍ സംവാദ സെഷന്‍ റിക്കി കെജ്, രാഹുല്‍ റവൈല്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, പാബ്ലോ സെസര്‍, അബൂബക്കര്‍ ഷാക്കി, പ്രസൂണ്‍ ജോഷി, ജോണ്‍ മാത്യു…

    Read More »
  • കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നു: ഇനി ദളപതിയുടെ മാസ് എന്‍ട്രിയോ.?

    കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കേരളത്തിലെ തീയേറ്ററുകള്‍ തുറക്കുന്നു. മുഖ്യമന്ത്രിയും തീയേറ്റര്‍ ഉടമകളും മറ്റ് സംഘടന നേതാക്കളുമായി തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തിലാണ് അനുകൂലമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതെ സമയം സെക്കന്റ് ഷോ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീയേറ്റുകള്‍ തുറക്കുന്ന ദിവസം സംഘടനകള്‍ ചേര്‍ന്ന് തീരുമാനിക്കും. അതേ സമയം വിജയിയെ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ 13-ാം തീയതി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്ന കാര്യത്തില്‍ ആശങ്ക നിറഞ്ഞിരിക്കുകയാണ്. സംഘടനകളുടെ ഭാഗത്ത് നിന്നും അനുകൂലമായ ഒരു നിലപാട് ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകരും പ്രേക്ഷകരും. കഴിഞ്ഞ ദിവസം നടന്ന ഫിയോക്കിന്റെ യോഗത്തില്‍ കേരളത്തിലെ തീയേറ്റര്‍ ഒരു തമിഴ് പടത്തിന് വേണ്ടി തുറക്കേണ്ട എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. മാസ്റ്റര്‍ പോലൊരു ചിത്രം പ്രദര്‍ശനത്തിനെത്തിയാല്‍ വലിയ വിഭാഗം പ്രേക്ഷകരെ തീയേറ്ററിലേക്ക് തിരികെയെത്തിക്കാനുകുമെന്ന പ്രതീക്ഷയിലാണ് തീയേറ്റര്‍ ഉമകളും വിതരണക്കാരും.

    Read More »
  • മിന്നല്‍ മുരളിയുടെ ലൊക്കേഷനില്‍ സന്തോഷം പങ്കുവെച്ച് ടൊവിനോ

    സർക്കാർ സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്ത ടൊവിനോ തോമസിനെ ഷൂട്ടിങ് പുനരാരംഭിച്ച “മിന്നൽ മുരളി ” യുടെ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ചു ആദരിച്ചു. ചടങ്ങിൽ പ്രൊഡ്യൂസർ പോൾ ജെയിംസ്,സംവിധായകൻ ബേസിൽ ജോസഫ്,കാമറമാൻ സമീർ താഹീർ,ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ തുടങ്ങി അണിയറ പ്രവർത്തകർ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ടൊവിനോ തോമസിനെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചത്. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സമൂഹത്തിന് മാതൃകയായി മാറിയ വ്യക്തിയാണ് ടൊവീനോ തോമസെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആളുകളിലേക്ക് സന്നദ്ധസേനയുടെ സന്ദേശമെത്തിക്കാന്‍ സഹായകരമാകുമെന്നും നിയമനം പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ ഇത്തരമൊരു സന്നദ്ധസേന വലിയ മുതല്‍ക്കൂട്ടായി മാറുമെന്നും സാമൂഹിക സന്നദ്ധ സേനയിലേക്ക് ഇനിയും ഒരുപാടു യുവാക്കള്‍ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടന് മുഖ്യമന്ത്രി ആശംസകള്‍ നേരുകയും ചെയ്തു.

    Read More »
  • ” ആറാം പാതിരാ “

    അഞ്ചാം പാതിരാ എന്ന അത്ഭുതപൂര്‍വ്വമായ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ആറാം പാതിരാ “. അഞ്ചാം പാതിര നിര്‍മ്മിച്ച ആഷിഖ് ഉസ്മാന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല ആറാം പാതിരാ.ഡോക്ടര്‍ അന്‍വര്‍ ഹുസെെന്റെ മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഷെെജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-സുഷില്‍ ശ്യാം,എഡിറ്റര്‍-ഷെെജു ശ്രീധരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ,കല-ഗോകുല്‍ദാസ്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍,പ്രൊമോ സ്റ്റില്‍സ്-വിഷ്ണു തണ്ടാശ്ശേരി,സ്റ്റില്‍സ്-അരുണ്‍ കിരണം, പരസ്യക്കല-ഓള്‍ഡ് മോങ്കസ്,ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍-അഗസ്റ്റിന്‍,സുജിന്‍ സുജാതന്‍,സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍,ആക്ഷന്‍-സുപ്രീം സുന്ദര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്.

    Read More »
  • ഫൈറ്ററിലൂടെ ഹൃത്വിക്കും ദീപികയും ആദ്യമായി ഒന്നിക്കുന്നു

    ആദ്യമായി ഹൃത്വിക്കും ദീപികയും ഒരുമിച്ചഭിനയിക്കുന്നു. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഫൈറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം 2021 സെപ്റ്റബറില്‍ പുറത്തിറങ്ങും. ഹൃത്വിക്കിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ബാങ് ബാങ്, വാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്‍ത്ഥ് ആനന്ദ്. ഹൃത്വിക്കിന്റെ 46-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

    Read More »
  • വിജയ് ചിത്രം മാസ്റ്ററിനെ ഉദ്ദേശിച്ചല്ല; നിലപാട് വ്യക്തമാക്കി ഫിയോക്‌

    തീയേറ്റര്‍ തുറക്കണ്ട എന്ന് തീരുമാനിച്ചതില്‍ പ്രതികരണവുമായി ഫിയോക് ഭാരവാഹികള്‍. വിജയ് ചിത്രം മാസ്റ്ററിനെ ഉദ്ദേശിച്ചല്ല അങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്. സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് തന്നെയാണ് കേരളത്തിലെ ഓരോ തിയേറ്റര്‍ ഉടമയുടെയും ആഗ്രഹമെന്നും എന്നാല്‍ സര്‍ക്കാര്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. കുടിശ്ശികയിനത്തില്‍ വന്‍തുക വിതരണക്കാര്‍ക്ക് തിയേറ്ററുകളില്‍ നിന്ന് ലഭിക്കാനുണ്ട്. വലിയ പ്രതിസന്ധിയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. സര്‍ക്കാറില്‍ നിന്ന് ഇളവുകള്‍ ലഭിച്ചാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. അതിനുവേണ്ടി കാത്തിരിക്കുകയാണ്. തീയേറ്ററുകള്‍ ഇപ്പോള്‍ തുറക്കുന്നില്ല എന്നതാണ് തീരുമാനം. തിങ്കളാഴ്ച ഇതെക്കുറിച്ച് സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആനുകൂല്യം കിട്ടിയില്ലെങ്കില്‍ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കില്ല. ഒരു സിനിമയെ മാത്രം മുന്നില്‍ കണ്ട് തീയേറ്ററുകള്‍ അങ്ങനെ തുറക്കാന്‍ പറ്റില്ല. ഒരു സിനിമയ്ക്കുവേണ്ടി മാത്രം തീയേറ്ററുകള്‍ അങ്ങനെ തുറന്ന്, അടയ്ക്കാന്‍ സാധിക്കില്ലല്ലോ- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. തമിഴ്‌നാട് കഴിഞ്ഞാല്‍ തമിഴ്ചിത്രങ്ങളുടെ ഏറ്റവും വലിയ വിപണി കേരളമാണ്. അതുകൊണ്ട് മാസ്റ്ററിന്റെ നിര്‍മാതാക്കള്‍ ആശങ്കയിലാണ്. മാത്രവുമല്ല, 100% സീറ്റുകളിലും…

    Read More »
  • ഗാനഗന്ധര്‍വന് ഇന്ന് 80-ാം പിറന്നാള്‍

    മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് 80-ാം പിറന്നാള്‍. അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസിലെയും ഈണമാണ് യേശുദാസ്. ഒന്‍പതാം വയസില്‍ ആലാപന രംഗത്തെത്തിയ യേശുദാസ് എണ്‍പതാം വയസിലെത്തി നില്‍ക്കുമ്പോഴും മലയാള ചലച്ചിത്ര സംഗീത ലോകത്തിന്റെ ഉച്ചസ്ഥായിയിലാണ്. പിറന്നാള്‍ ദിനം പതിവുപോലെ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദാസേട്ടന്‍ ചെലവഴിക്കുന്നു. ഗായകന്‍ ഗാനാര്‍ച്ചന ദേവിക്ക് പിറന്നാള്‍ നിവേദ്യമായി അര്‍പ്പിക്കും. ഇരുപത്തി രണ്ടാം വയസിലാണ് ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിലടെ ‘ജാതിഭേദം മതദ്വേഷം…’ എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. ഇന്നും ഏതു പൊതുപരിപാടിയിലും യേശുദാസ് ആദ്യം പാടുന്ന ഗാനം ഇതുതന്നെ. അന്ന് തുടങ്ങിയ സംഗീത സപര്യയില്‍ പിന്നീടിന്നുവരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീത രംഗത്തും ഈ ഗായകന്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലര്‍ത്താത്ത അദ്ദേഹത്തെ ചിലവേളകളില്‍ ആരാധകര്‍ ദാര്‍ശനികനായിപ്പോലും കാണുന്നു. ജനപ്രിയ…

    Read More »
  • അനുപമയുടെ ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ പുറത്തിറങ്ങി

    അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മേരിയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് ജയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ മലയാള സിനിമകളില്‍ അഭനയിച്ച താരം തെലുങ്കിലും തമിഴിലേക്കും ചേക്കേറിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. താരത്തിന്റെ മലടയാളത്തിലേക്കുളള വീണ്ടും ഒരു കടന്ന് വരവാണ് ഈ ഹ്രസ്വചിത്രം. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍.ജെ ഷാന്‍ ആണ്. തിരക്കഥയും ഷാന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വ്യത്യസ്ത പ്രമേയവുമായി എത്തിയിരിക്കുന്ന ഈ മലയാള ഹ്രസ്വചിത്രം തെലുങ്ക്, കന്നഡ, എന്നീ ഭാഷകളിലേക്കും മെആഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, മഞ്ജുവാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് റിലീസ് ചെയ്തത്. 247ന്റെ യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പോഷ് മാജിക്കാ ക്രീയേഷന്‍സിന്റെ ബാനറില്‍…

    Read More »
  • ” ഫോര്‍ ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

    “പറവ” എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേരായ അമല്‍ ഷാ,ഗോവിന്ദ പെെ,മങ്കിപ്പെന്‍ ഫെയിം ഗൗരവ് മേനോന്‍,നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന “ഫോര്‍” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. പ്രശസ്ത താരങ്ങളായ മഞ്ജു വാര്യര്‍,ഫഹദ് ഫാസില്‍,സൂരാജ് വെഞ്ഞാറമൂട്,ഉണ്ണി മുകുന്ദന്‍,അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ തങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് പ്രകാശനം ചെയ്തത്. ബ്ളൂം ഇന്റര്‍ നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബെെജു,ഗോപികാ രമേശ് എന്നിവര്‍ നായികമാരാവുന്നു. സിദ്ധിഖ്,ജോണി ആന്റെണി, സുരേഷ് കൃഷ്ണ,അലന്‍സിയാര്‍,സാധിക, പ്രശാന്ത് അലക്‌സാണ്ടർ, സ്മിനു, ഷൈനി സാറ, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിധു ശങ്കര്‍,വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഫോര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍-സൂരജ് ഇ എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,പ്രൊജ്ക്റ്റ് ഡിസെെനര്‍-റഷീദ് പുതുനഗരം,കല-ആഷിക്ക് എസ്,മേക്കപ്പ്-സജി കാട്ടാക്കട, വസ്ത്രലാങ്കാരം-ധന്യ…

    Read More »
Back to top button
error: