LIFETRENDING

ചിയാന്‍ വിക്രം നായകനാകുന്ന കോബ്രയുടെ ടീസറെത്തി

വേഷപകര്‍ച്ച കൊണ്ട് പ്രേക്ഷകരെ എപ്പോഴും വിസ്മയിപ്പിക്കുന്ന നടനാണ് ചിയാന്‍ വിക്രം. കഥാപാത്രത്തിന്റെ പൂര്‍ണയ്ക്കായി എന്തു ചെയ്യാന്‍ താരം തയ്യാറാകുമെന്ന് അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസറെത്തിയിരിക്കുന്നു.

ചിയാന്‍ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ചിത്രത്തില്‍ ഏഴോളം ഗെറ്റപ്പുകളില്‍ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. സെവന്‍സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരം ഇര്‍പാന്‍ പത്താനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുണ്ട്.

ചിത്രത്തിന് വേണ്ടി എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇതിനോടകം ഇടം പിടിച്ചിരുന്നു. ചിത്രത്തില്‍ മലയാളികളായ റോഷന്‍ മാത്യുവും മാമുക്കോയയും അഭിനയിക്കുന്നുണ്ട്. നയന്‍താരയെയും അനുരാഗ് കശ്യപിനെയും കേന്ദ്ര കഥാപാത്രമാക്കി ഇമൈക്ക നൊടികള്‍ എന്ന ചിത്രം സംവിധാനം ചെയ്ത് അജയ് ജ്ഞാനമുത്തുവിന്റെ മൂന്നാമത്തെ ചിത്രമാണ് കോബ്രാ.

Back to top button
error: