LIFETRENDING

“ഇതുവരെ ചത്തില്ലേ”, ഫോട്ടോഷൂട്ടിനോടുള്ള വിമർശനത്തിന് മറുപടിയുമായി രജനി ചാണ്ടി

നടി രജനി ചാണ്ടിയുടെ സ്റ്റൈലൻ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധിപേരാണ് നടിയെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുള്ളത്. അതേസമയംതന്നെ സൈബർ ആക്രമണവും ശക്തമാണ്.

” ഇതുവരെ ചത്തില്ലേ, പോയി ചത്തൂടെ തള്ളേ” എന്നതടക്കമുള്ള കമന്റുകൾ ആണ് രജനി ചാണ്ടിക്കെതിരെ വരുന്നത്.

Signature-ad

” ഞാൻ എന്തു ചെയ്യണമെന്നത് എന്റെ തീരുമാനമാണ്. ” രജനി ചാണ്ടി ഒരഭിമുഖത്തിൽ പറഞ്ഞു. തനിക്ക് 70 വയസ്സ് ആകാറായി എന്ന് കരുതി താൻ പോയി ചാവണം എന്ന് പറയാൻ ആർക്കാണ് അവകാശം. മോശം കമന്റിട്ടാൽ അവർക്ക് സന്തോഷം ഉണ്ടെങ്കിൽ അത് ആയിക്കോട്ടെ. മറ്റുള്ളവരെ ദ്രോഹിക്കാതെ ഇരിക്കുന്നിടത്തോളം കാലം തനിക്ക് കുറ്റബോധമില്ല- രജനി ചാണ്ടി നയം വ്യക്തമാക്കി.

Back to top button
error: