LIFETRENDING

വിജയ് ചിത്രങ്ങളുടെ സംവിധായകര്‍ പരസ്പരം ചോദ്യം ചോദിക്കുന്നു

https://www.youtube.com/watch?v=ucDJq1NkmUQ

തമിഴകത്തിന്റെ ദളപതി വിജയ് നായകനായി അഭിനയിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. കോവിഡ് മഹാമാരിയില്‍ പൂട്ടിപ്പോയ തീയേറ്ററുകളെ പഴയ ട്രാക്കിലേക്ക് കൂട്ടിക്കൊണ്ട് വരാന്‍ മാസ്റ്ററിന് കഴിയുമോ എന്നതാണ് ഇപ്പോള്‍ ആരാധകരും പ്രേക്ഷകരും ഒരുപോലെ ചോദിക്കുന്ന ചോദ്യം. ചിത്രം വിജയ് എന്ന താരത്തെയും നടനെയും ഒരുപോലെ ഉപയോഗിക്കുന്നതാണെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അഭിമുഖങ്ങളില്‍ സൂചിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ലോകേഷ് കനകരാജും ദളപതി വിജയിയുടെ അടുത്ത ചിത്രത്തിന്റെ സംവിധായകനുമായ നെല്‍സണും തമ്മില്‍ ചേര്‍ന്ന് നടത്തുന്ന ഇന്റര്‍വ്യു ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഡോക്ടര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് നെല്‍സണിപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാവും ദളപതി 65 ചിത്രത്തിന്റെ ജോലി ആരംഭിക്കുക. അഭിമുഖത്തിനിടിയില്‍ ഇരുവരും വിജയ് തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സമ്മതമറിയിച്ച നിമിഷത്തെപ്പറ്റിയും തുറന്ന് സംസാരിച്ചു. മാസ്റ്റര്‍ 13-ാം തീയതിയാണ് റിലീസ് ചെയ്യുന്നത്. വിജയ് സേതുപതിയും ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്‌

Back to top button
error: