LIFE

  • വൃക്ക, മൂത്രാശയ കല്ലുകളെ തടയാൻ കല്ലുരുക്കിയും കല്ലൂർവഞ്ചിയും

    വേനൽകാലത്ത് ശരീരത്തിൽ ജലാംശം കുറയുന്നത് സ്വാഭാവികം.പക്ഷെ അതനുസരിച്ചു വെള്ളം കുടിക്കുക എന്നത് മാത്രമാണ് പ്രതിവിധി.ഇല്ലെങ്കിൽ ‘മൂത്രത്തിൽ’ കല്ല് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുകയോ, കുടിക്കുന്ന വെള്ളത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാകുകയോ ചെയ്യുമ്പോഴാണ് മൂത്രാശയത്തില്‍ കല്ല് ഉണ്ടാകുന്നത്. വെള്ളം കുടിക്കുന്നത് കുറവായിരിക്കുക, വിയര്‍പ്പുരൂപത്തില്‍ വെള്ളം ശരീരത്തില്‍നിന്ന് ധാരാളമായി പോകുക എന്നീ കാരണങ്ങളാല്‍ മൂത്രാശയത്തിലെത്തുന്ന ജലാംശം കുറയുന്നതും മറ്റൊരു കാരണമാണ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ല് അവിടെത്തന്നെ ഉണ്ടായതാകാം. ശരീരത്തിന്റെ ഇതരഭാഗത്തുനിന്ന് മൂത്രാശയത്തില്‍ എത്തുന്നതുമാകാം. കാല്‍സ്യം കാര്‍ബണേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് എന്നിവ ചേര്‍ന്നതാണ് സാധാരണ ഈ കല്ലുകള്‍. മൂത്രസഞ്ചിയില്‍ പഴുപ്പുണ്ടായാലും കല്ലുകളുണ്ടാകുവാനുള്ള സാധ്യതയുണ്ട്.ബീയർ, കോള തുടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. കല്ലുരുക്കി എന്ന ഒരു പച്ചമരുന്ന് അതിരാവിലെ പച്ചയായി അരച്ചുകലക്കി കഴിച്ചാല്‍ ഇതിന് ആശ്വാസം കിട്ടും. കല്ലൂര്‍വഞ്ചി എന്ന മരുന്നു കഷായം വെച്ചും ഈ മരുന്നിട്ട് വെള്ളം തിളപ്പിച്ചും സ്ഥിരമായി കുടിക്കുന്നതും രോഗശമനത്തിന് സഹായിക്കും.ഇളനീര്‍ വെള്ളത്തില്‍ രാത്രി…

    Read More »
  • പശുവളർത്തൽ കൂട്ടത്തോടെ ഉപേക്ഷിച്ച് കേരളത്തിലെ ക്ഷീരകര്‍ഷകര്‍

    വേനല്‍ ശക്തമായതോടെ നഷ്ടത്തിലും പശുക്കളെ വിറ്റൊഴിക്കുകയാണ് കേരളത്തിൽ ക്ഷീരകർഷകർ.പാലിന്റെ വിലക്കുറവും പച്ചപ്പുല്ലിന്റെ ക്ഷാമവുമാണ് പ്രധാന കാരണങ്ങളായി പറയുന്നതെങ്കിലും ഈ കുറവ് നികത്താന്‍ ചോളപൊടിയോ കാലിത്തീറ്റയോ കൊടുക്കാമെന്ന് വെച്ചാല്‍ വിലവര്‍ധനവ് കാരണം അതും സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വേനല്‍ ശക്തമായതോടെയാണ് പച്ചപ്പുല്ലിന്റെ ക്ഷാമം വര്‍ധിച്ചത്.വയലുകളില്‍ കൊയ്ത്ത് തീര്‍ന്നതും തോട്ടങ്ങളിലെ കാട് വെട്ടലും കഴിഞ്ഞതോടെ പേരിന് പോലും പച്ചപ്പുല്ല് കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.അതിലുപരി വര്‍ദ്ധിച്ച ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കാലിവളർത്തൽ ഇന്ന്  നഷ്ടക്കച്ചവടമാണെന്നാണ് കർഷകരുടെ പക്ഷം.കാലിത്തീറ്റ വില വര്‍ദ്ധന, പച്ചപ്പുല്ലിന്റെ കുറവ്, വയ്ക്കോലിന്റെ വില വര്‍ദ്ധന തുടങ്ങി നിരവധി പ്രതിസന്ധികള്‍ മൂലം നടുവൊടിഞ്ഞ നിലയിലാണ് ഇന്ന് കേരളത്തിലെ ക്ഷീര കര്‍ഷകര്‍. പ്രതിസന്ധി പരിഹരിക്കാന്‍ കാലിത്തീറ്റ വില വര്‍ദ്ധന നിയന്ത്രിക്കാതെ കഴിയില്ലെന്നും കര്‍ഷകര്‍ പറയുന്നു. പിണ്ണാക്കിനും തീറ്റയ്ക്കും കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭീമമായ വര്‍ദ്ധന കണക്കിലെടുക്കുമ്ബോള്‍ പശുവളര്‍ത്തല്‍ കൊണ്ട് കാര്യമായ നേട്ടമില്ലെന്ന് ക്ഷീര സംഘം പ്രതിനിധികളും പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള ഫീഡ്‌സിന്റെയും മില്‍മയുടെയും തീറ്റവിലയും കൂടുതലാണ്.കേരള ഫീഡ്സ്…

    Read More »
  • ആട്ടിൻപാലിന്റെ ആരോഗ്യ ഗുണങ്ങൾ

    ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ആട്ടിന്‍പാല്‍. ദഹനം എളുപ്പമാക്കാനും അണുബാധകളെ തടയാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആട്ടിന്‍പാലിന് കഴിവുണ്ട്.പ്രോട്ടീന്‍, അയണ്‍, വിറ്റമിന്‍ സി, ഡി എന്നിവയും ആട്ടിന്‍പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പശുവിന്‍ പാലിനെക്കാള്‍ മികച്ചത് ആട്ടിന്‍ പാലാണ്. കട്ടിയുള്ള ഭക്ഷ്യവസ്തുക്കള്‍ പോലും ആട്ടിന്‍ പാലിന്റെ അംശത്തില്‍ പെട്ടെന്നു ദഹിക്കും. ആട്ടിന്‍പാലിലെ ഫാറ്റി ആസിഡുകളുടെ സാന്നിധ്യത്തിന്റെ ഫലമായി ശരീര കോശങ്ങളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാനും കഴിയും.   ആട്ടിന്‍ പാലില്‍ പശുവിന്‍ പാലിലുള്ളതിനെക്കാള്‍ 13 ശതമാനം കുറവ് ലാക്ടോസാണ് ഉള്ളത്. മനുഷ്യരിലുള്ളതിന്റെ 41 ശതമാനം കുറവാണ് ആട്ടിന്‍ പാലിലുള്ള ലാക്ടോസിന്റെ അംശം.ആട്ടിന്‍പാല്‍ പതിവായി കുട്ടികള്‍ക്ക് നല്ല ബുദ്ധിയും വളര്‍ച്ചയും ഉണ്ടാകും.   അതേപോലെ ഏറെ ഔഷധഗുണമുള്ള ഒന്നാണ് ആട്ടിൻപാൽ.നീലിഭ്യംഗാദി തൈലം, നീലിഭ്യംഗാദി വെളിച്ചെണ്ണ, അണുതൈലം എന്നിവയുണ്ടാക്കുന്നതിനാണ് ആട്ടിൻപാൽ പ്രധാനമായും ഉപയോഗിക്കുന്നത്.ലിറ്ററിന് നൂറു രൂപയ്ക്ക് മുകളിലാണ് ആട്ടിൻപാലിന്റെ ഇന്നത്തെ വില.

    Read More »
  • കൊങ്കൺ റെയിൽവേയും കെ-റയിലും

    കഴിഞ്ഞ നൂറ്റാണ്ടിലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ പ്രൊജക്ട് ആയിരുന്നു കൊങ്കൺ റെയിൽവേയുടേത്.ശരാവതി നദിക്കു കുറുകെ രണ്ടുകിലോമീറ്ററിലേറെ നീളമുള്ള പാലമടക്കം 2116 പാലങ്ങൾ, ആറര കിലോമീറ്ററീലേറെ ദൈർഘ്യമുള്ള രത്നഗിരിയിലേതടക്കം 92 തുരങ്കങ്ങൾ.ഇവയെല്ലാം നിർമ്മിക്കുന്നതിനായി 43000 ഉടമസ്ഥരിൽ നിന്നും ഭൂമി ഏറ്റെടുക്കുകയും ചെയ്തു.(ഇന്ന് കെ റയിലിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന ഇ. ശ്രീധരനായിരുന്നു ഇതിന്റെ ചീഫ് എഞ്ചിനീയർ) പെട്ടെന്നുണ്ടാകുന്ന പ്രളയങ്ങൾ, ഇളക്കമേറിയ മണ്ണ്, മലയിടിച്ചിൽ പലയിടത്തും തുരങ്കങ്ങൾ തന്നെ തകർന്നതടക്കം നിരവധി പ്രതിസന്ധികൾ ഇതിന്റെ നിർമ്മാണത്തിൽ ഉണ്ടായി. നിബിഡവനത്തിൽക്കൂടിയുള്ള നിർമ്മിതിക്കിടയിൽ പലപ്പോഴും വന്യമൃഗങ്ങൾ പണിസ്ഥലത്തെത്തി തൊഴിലാളികളുമായി മടങ്ങി. തുരങ്കത്തേക്കാൾ ഉയരത്തിൽ ജലനിരപ്പ് ഉള്ളയിടങ്ങളിലും കളിമണ്ണ് നിറഞ്ഞയിടങ്ങളിലും ജോലി കഠിനമായിരുന്നു, പലതവണ തുരങ്കങ്ങൾ തകർന്നുവീണു.അവ വീണ്ടും വീണ്ടും നിർമ്മിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. മൃദുവായ മണ്ണിൽ തുരങ്കനിർമ്മാണപ്രക്രിയയിൽ മാത്രം 19 ജീവനും നാലുവർഷവും നഷ്ടമായി. ആകെ 74 ജോലിക്കാർ ആണ് കൊങ്കൺ പാത നിർമ്മിതിക്കിടയിൽ മരണമടഞ്ഞത്. ജനവാസമേഖലകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും നശിക്കുമെന്നും ഫലഭൂയിഷ്ടമായ…

    Read More »
  • ചൂട് കൂടി; തണ്ണിമത്തന് വിലയും 

    തണ്ണിമത്തൻ നമുക്ക് തന്നെ കൃഷി ചെയ്യാം, അറിയാം ആരോഗ്യ ഗുണങ്ങൾ   വേനലിന്റെ ചൂടും ക്ഷീണവും അകറ്റാൻ തണ്ണിമത്തനെ വെല്ലുന്ന മറ്റൊരു ഭക്ഷണമില്ല.അമേരിക്കയിലെ ഗവേഷണ സ്ഥാപനങ്ങൾ ഇതിനെ പ്രകൃതിദത്ത വയാഗ്ര എന്നാണ് വിശേഷിപ്പിക്കുന്നത്.തണ്ണിമത്തനിലെ സിട്രുലിൻ എന്ന അമിനോ ആസിഡിന്റെ, രക്തധമനികളെ വികസിപ്പിച്ച് കൂടുതൽ രക്തം കടത്തി വിടാനുള്ള കഴിവ് അതിശയിപ്പിക്കുന്നതാണ്.പുരുഷൻമാരിലെ ഉദ്ദാരണശേഷിക്കുറവിനുള്ള ഏറ്റവും നല്ല ഔഷധമായാണ് തണ്ണിമത്തൻ ലോകമെങ്ങും അറിയപ്പെടുന്നത്.ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തന്‍ പോലെ ഉത്തമമായ മറ്റൊന്നില്ലെന്ന് ആരോഗ്യ വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.പക്ഷെ വേനല്‍ കടുത്തതോടെ വേനലിനെക്കാളും  പൊള്ളുന്ന വിലയാണ് തണ്ണിമത്തന് എന്നു മാത്രം!  തണ്ണിമത്തന് കഴിഞ്ഞ സീസണില്‍ കിലോയ്ക്ക് 13 മുതല്‍ 30 രൂപ നിരക്കിലാണ് കേരളത്തിൽ വില്‍പന നടന്നിരുന്നത്.ഈ സീസണിൽ 20 രൂപയ്ക്കായിരുന്നു തുടക്കം.45 രൂപയാണ് കിലോയ്ക്ക് ഇപ്പോഴത്തെ വില.മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരണ്‍ ഇനം തണ്ണിമത്തനാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ പ്രിയം.അതിനാൽത്തന്നെ പാതയോരത്തും പഴക്കടകളിലും ഇതിന് തോന്നിയതുപോലെയാണ് വില.   ശരീര താപനിലയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവും പോക്കറ്റിലൊതുങ്ങുന്ന വിലയുമാണ് തണ്ണിമത്തനെ…

    Read More »
  • സ്ഥിരമായി ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ, എങ്കിൽ ഇതൊന്ന്  ശ്രദ്ധിക്കൂ

    വളരെ തിരക്കുപിടിച്ച ദൈനംദിന പ്രവർത്തികൾക്ക് ശേഷം വിശ്രമം ആവശ്യമാണ്.അതിനു നല്ല ഉറക്കം ലഭിച്ചേ മതിയാവു.മാത്രവുമല്ല ഓർമ്മ നിലനിൽക്കാൻ, ഓരോ ദിവസവും പഠിച്ച കാര്യങ്ങള്‍ മറക്കാതെ ഇരിക്കാന്‍ ഒക്കെ ഉറക്കം അനിവാര്യമാണ്. വളരെ വൈകി ഉറക്കം വരിക, വളരെ നേരത്തെ ഉറക്കം നഷ്ടപ്പെടുക, ഉറങ്ങിയതിനുശേഷം അധികം താമസിയാതെ ഉണരുകയും പിന്നീട് ഉറങ്ങാന്‍ കഴിയാതെയും വരിക എന്നിവയാണ് ഉറക്കക്കുറവ് നേരിടുന്നവര്‍ പറയാറുള്ള പ്രധാന പരാതികള്‍. നല്ല ഉറക്കത്തിന് സഹായിക്കുന്ന കാര്യങ്ങള്‍…. 1.    വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല മനസ്സിന്റെ  ആരോഗ്യത്തിനും വ്യായാമം അത്യാവശ്യമാണ്.എല്ലാ ദിവസവും അല്പ സമയം വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താം.വിഷാദം, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാനും ഇതു ഗുണം ചെയ്യും. 2.    ഉറങ്ങാൻ ക്യത്യമായി സമയം പാലിക്കാം ഉറക്കക്കുറവ് അനുഭവപ്പെടുന്നവർ ഉറങ്ങാന്‍ കൃത്യമായി സമയം പാലിക്കുകയും പകല്‍ ഉറക്കം ഒഴിവാക്കുകയും വേണം.   3.    ഉറങ്ങും മുമ്പ് ഫോണ്‍ ഉപയോഗം വേണ്ട എല്ലാ ദിവസവും ഉറങ്ങുന്നതിനു കുറച്ചു സമയം മുമ്പ് തന്നെ…

    Read More »
  • സോഷ്യൽ മീഡിയ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അവരുടെ പേര് വെളിപ്പെടുത്താതെ ഇനിമുതൽ പോസ്റ്റ് ചെയ്യാനാവും

    തിരിച്ചറിയപ്പെടാതെ, യൂസര്‍ നെയിം വെളിപ്പെടുത്താതെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹക്കാരാണോ നിങ്ങൾ? അനോണിമസ് പോസ്റ്റിംഗ് എന്ന പുതുതായി അവതരിപ്പിച്ച ഫീച്ചറിലൂടെ നിങ്ങള്‍ക്ക് ഇതിപ്പോള്‍ സാധ്യമാകും. ഗ്രൂപ്പില്‍ അനോണിമസ് പോസ്റ്റിംഗ് വേണമോയെന്ന് പക്ഷെ അഡ്മിനാണ് തീരുമാനിക്കേണ്ടത്. അനോണിമസ് പോസ്റ്റ് എങ്ങനെ? 1. സാധാരണ പോലെ, യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കി ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുക 2. സൈഡ്ബാറില്‍ ‘ഗ്രൂപ്പ്‌സ്’ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക 3. നിങ്ങള്‍ പോസ്റ്റ് ചെയ്യാനാഗ്രഹിക്കുന്ന ഗ്രൂപ്പ് തെരഞ്ഞെടുക്കുക. അനോണിമസ് പോസ്റ്റിടാന്‍ അഡ്മിന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ ‘അനോണിമസ് പോസ്റ്റ്’ എന്ന ഒപ്ഷന്‍ കാണിക്കും. അതില്‍ ക്ലിക്ക് ചെയ്യുക 4. കുറച്ച്‌ ഡിസ്‌ക്ലൈമറുകളോടു കൂടി പോസ്റ്റ് ചെയ്യാനുള്ള വിന്‍ഡോ തുറന്നുവരും. 5. പോസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ‘സബ്മിറ്റ്’ കൊടുക്കുക 6. നിങ്ങളുടെ പോസ്റ്റ് അഡ്മിന്‍മാര്‍ക്കും മോഡറേറ്റര്‍മാര്‍ക്കും സബ്മിറ്റാവും. 7. ഗ്രൂപ്പ് അഡ്മിനോ മോഡറേറ്ററോ അനുമതി നല്‍കുന്നതോടെ, നിങ്ങളുടെ പോസ്റ്റ്, നിങ്ങളുടെ പേരില്ലാതെ തന്നെ ഗ്രൂപ്പില്‍ പബ്ലിഷ് ആവും. എങ്ങനെ ഫീച്ചര്‍ ഓണ്‍…

    Read More »
  • മഞ്ഞിൽ വിരിഞ്ഞ പൂക്കളും മഞ്ഞിൽ ചേക്കേറുന്ന പക്ഷികളും

    മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കാണണോ? അതോ മഞ്ഞിൽ ചേക്കേറുന്ന മകര പെൺപക്ഷികളെ കാണണോ…? കേട്ടിട്ടില്ലേ… മഞ്ഞിൽ ചേക്കേറും മകരപ്പെണ്‍‌പക്ഷീ മൗനപ്പൂ ചൂടും ഇന്ദീവരാക്ഷീ …എന്ന പാട്ട്(രക്തം 1981)അതേ,മഞ്ഞു മഴയിൽ നൃത്തം ചെയ്യാം. മഞ്ഞുവാരിയെറിഞ്ഞു കളിക്കാം.   പറഞ്ഞുവരുന്നത് ഷിംല-മണാലിയെ പറ്റിയാണ്.മഞ്ഞിന്റെ കാഴ്ചകൾ കാണാൻ സ്വിറ്റ്സർലൻഡ് വരെ പോവുകയൊന്നും വേണ്ട എന്നാണ് മഞ്ഞുനിറഞ്ഞ ട്രാക്കിലൂടെ നീങ്ങുന്ന തീവണ്ടിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിങ് പറഞ്ഞത്. മനോഹരമായ കാഴ്ചകൾക്കാണ് ഷിംലയിലും മണാലിയിലും ഈ കാലാവസ്ഥ വഴിവെച്ചത്. മഞ്ഞ് പൊതിഞ്ഞ മരങ്ങൾ മുതൽ റെയിൽവേ സ്റ്റേഷനുകൾ വരെയുള്ള കാഴ്ചകൾ ഓരോരുത്തരിലും കൗതുകം ജനിപ്പിക്കുകയാണ്.ഷിംല മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി താപനില പൂജ്യത്തിനും താഴെയാണ്.ലഹൂല്‍-സ്പിതി കെയ്‌ലോംഗാത് മേഖലയില്‍ കൂടിയ താപനില 15 ഡിഗ്രിയും കല്‍പ്പ കിനൗര്‍ മേഖലയില്‍ 7 ഡിഗ്രിയുമാണ്.എന്നാല്‍ ഹിമാലയന്‍ മലനിരകളിലേക്ക് കൂടുതല്‍ പോകുന്തോറും താപനില കൂടുതൽ കൂടുതൽ താഴോട്ട് വരും.മണാലിയിലും ഡല്‍ഹൗസിയിലും താപനില 2 ഡിഗ്രിക്ക് താഴെ എത്തിയിട്ടുണ്ട്.   സിംലയിൽ നിന്നു…

    Read More »
  • റോഡ് വികസനത്തിന് കെട്ടിടം പൊളിച്ചു നീക്കി പള്ളിക്കമ്മിറ്റി

    രാജാക്കാട് : പള്ളിക്കെട്ടിടം പൊളിച്ചുമാറ്റി റോഡ് വികസനമൊരുക്കി പള്ളി കമ്മിറ്റി.പഴയവിടുതി സെന്റ് മേരീസ് യാക്കോബായ പള്ളി കമ്മിറ്റിയംഗങ്ങളാണ് ഗതാഗതത്തിന് റോഡ് ഇല്ലാത്ത പഴയവിടുതിക്കാര്‍ക്ക് ഇങ്ങനെ കെട്ടിടം പൊളിച്ചു മാറ്റി റോഡ് ഒരുക്കിയത്. പഴയവിടുതി ടൗണില്‍ നിന്നും ഈട്ടിക്കല്‍ പടിയിലേക്ക് പോകുന്ന നടപ്പുവഴിയാണ് വാഹനങ്ങള്‍ കടന്നുപോകത്തക്ക വീതിയില്‍ പള്ളിക്കമ്മിറ്റി തന്നെ മുൻകൈയെടുത്ത് നിര്‍മ്മിച്ചിരിക്കുന്നത്.വീടിനും പള്ളിയുടെ കെട്ടിടത്തിനും ഇടയിലൂടെയായിരുന്നു നടപ്പാത.ഇതിൽ പള്ളിയുടെ കെട്ടിടം  പൊളിച്ചു മാറ്റിയാണ് റോഡ് ഒരുക്കിയത്.

    Read More »
  • കാക്കിക്കുള്ളിലെ എഴുത്തുകാരൻ

    കാക്കിക്കുള്ളിലെ കലാകാരൻമാരെപ്പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരാളാണ് നോവലിസ്റ്റും കോഴിക്കോട് ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റില്‍ ഡിവൈഎസ്പിയുമായ തൃശൂര്‍ എറവ് സ്വദേശി സുരേന്ദ്രൻ മങ്ങാട്ട്.താൻ അന്വേഷിച്ച് തെളിയിച്ച കേസുകളാണ് മിക്കവാറും അദ്ദേഹത്തിന്റെ നോവലുകളുടെ ഇതിവൃത്തം.’രാജമുദ്ര കേസ് ഡയറി’ എന്ന നോവല്‍ അങ്ങനെ പിറന്നതാണ്.അദ്ദേഹത്തിന്റെ ഏഴാമത്തെ നോവലാണ് ഇത്.പാവറട്ടി എസ്‌ഐ ആയിരിക്കുമ്ബോള്‍ അന്വേഷിച്ച കേസ് ആണ് ഇതിന്റെ ഇതിവൃത്തം.എന്നുകരുതി കുറ്റാന്വേഷണ നോവല്‍ മാത്രമാണ് സുരേന്ദ്രന്റെ കൈക്ക് വഴങ്ങുന്നതെന്ന് തെറ്റിദ്ധരിക്കരുത്. 2007-ല്‍ ഗുരുവായൂരില്‍ എസ്‌ഐ ആയിരിക്കെയാണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ‘കര്‍മം ക്രിയ’ പുറത്തിറങ്ങിയത്.’അണികളില്‍ ഒരാള്‍’, ‘മണല്‍വീടുകള്‍’ എന്നീ കഥാസമാഹരങ്ങളും പിന്നീട് ഇറങ്ങി. സുരേന്ദ്രന്റെ പരിസ്ഥിതി കഥകള്‍ എല്ലാം ചേര്‍ത്ത് തയാറാക്കിയ ‘മണ്ണും മരങ്ങളും പറഞ്ഞത്’ എന്ന സമാഹാരം സുഗതകുമാരിയാണ്  പ്രകാശനം ചെയ്തത്.   ഇതിനിടെയിൽ (2011ല്‍) ‘കാലത്തിന്റെ തലേവരകള്‍’ എന്ന നോവലും സുരേന്ദ്രന്‍ എഴുതിയിരുന്നു. മഹാഭാരതത്തിലെ ഭീഷ്മരെ അടിസ്ഥാനമാക്കിയുള്ള ‘സര്‍വം കാലകൃതം’ എന്ന നോവല്‍ സുരേന്ദ്രനിലെ എഴുത്തുകാരനെ വേണ്ടവിധത്തില്‍…

    Read More »
Back to top button
error: