LIFE
-
ഇടുക്കിയെ മിടുക്കിയാക്കിയ സ്വകാര്യ ബസുകൾ
1863 ൽ ആണത്രേ കെ കെ റോഡിന്റെ ജനനം.മൂന്നാർ – ആലുവ റോഡിനും ഇത്രയും ചരിത്രം തന്നെ പറയാനുണ്ടാകും. സ്വരാജ് ബസുകളും കാളവണ്ടികളും റയിൽവേ പോലും ഓടി മറഞ്ഞ ഹൈറേഞ്ച് , അതിനും 100 വർഷങ്ങൾക്കിപ്പുറം 1972 ൽ കോട്ടയം ജില്ലയിൽ നിന്നും സ്വതന്ത്ര ജില്ലയായി മാറിയ ഇടുക്കി എന്ന മിടുക്കി. ഒരു പിന്നോക്ക ജില്ലയെന്ന നിലയിൽ നിന്നും വികസന കുതിപ്പിൽ ആണ് ഇന്ന് ഇടുക്കി . വിനോദ സഞ്ചാര മേഖലയിലും കാർഷിക മേഖലയിലും സമാനതകളില്ലാത്ത നേട്ടമാണ് ഇടുക്കി ഈ കഴിഞ്ഞ അൻപത് (ജില്ല രൂപീകരിച്ചിട്ട്) വർഷങ്ങൾ കൊണ്ട് കൈവരിച്ചത് . മൂന്നാർ – തേക്കടി – ഇടുക്കി – വാഗമൺ എന്ന വിനോദസഞ്ചാര ഭൂപടത്തിലെ സുവർണചതുഷ്കോണവും തൊടുപുഴയും കട്ടപ്പനയും നെടുംകണ്ടവും അടിമാലിയും ഇടുക്കിയുടെ അഭിമാനങ്ങളും… ഉപ്പുതറ എന്ന ഗ്രാമത്തിൽ ആരംഭിച്ച കുടിയേറ്റം അയ്യപ്പൻ കോവിൽ എന്ന പട്ടണത്തിലേക്കും പിന്നീട് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലും പടർന്നു . കുടിയേറ്റ ജില്ലയായതിനാലും സ്വന്തം…
Read More » -
കഴഞ്ചി എന്നതൊരു വള്ളി ചെടിയാണ്; അറിയാത്തവർക്ക്
അറിയാത്തവർക്ക് കഴഞ്ചി ഒരു വള്ളിച്ചെടി മാത്രമാണ്.അറിയുന്നവർക്ക് അതൊരു സര്‍വ്വരോഗസംഹാരിയും. നമ്മുടെ ശരീരത്തിൽ വർഷങ്ങളായുള്ള ഉണങ്ങാത്ത പുണ്ണുകളെവരെ ഉണക്കാനുള്ള കഴിവ് കഴഞ്ചിക്കുണ്ട്. അന്നന്ന് കഴഞ്ചി കുരു പൊട്ടിച്ചു അരച്ച് അല്പം വെള്ളം ഒഴിച്ച് കുഴച്ചു കാലങ്ങളായി ഉണങ്ങാത്ത പുണ്ണുകൾക്ക് മീതെ പുരട്ടിയാൽ അത് വേഗം ഉണങ്ങും.ശരീരത്തിൽ ഉളുക്ക് ഉണ്ടാകുകയോ വീക്കം ഉണ്ടാകുകയോ ചെയ്താൽ ആ ഭാഗത്തു കഴഞ്ചി ഇലയും കായും ചേർത്തു മഷി പോലെ അരച്ചിട്ടാൽ നീരും വേദനയും മാറും. വായുവിന്റെ ഉപദ്രവം , മലബന്ധം ,വിര ശല്യം തുടങ്ങി വയറു സംബന്ധിച്ച പ്രശ്നങ്ങൾക്ക് കഴഞ്ചികുരു പരിപ്പ് പൊടിച്ചു അല്പംവെള്ളം ചേർത്തു കുടിച്ചാൽ അത് മാറാവുന്നതേയുള്ളൂ. ലിവർ പ്രശ്നങ്ങൾക്ക് വള്ളിയുടെ കാമ്പുകൾ പാചകം ചെയ്തു കഴിച്ചാൽ മതി. പുരുഷന്മാർക്ക് അപകടത്താലോ മറ്റു കാരണങ്ങളാലോ വൃഷണ വീക്കം ഉണ്ടായാൽ ആവണക്കെണ്ണയിൽ കഴഞ്ചി കുരു ചൂർണം ചേർത്ത് കാച്ചി, വീങ്ങിയ വൃഷണത്തിന് മേൽ പുരട്ടിയാൽ വൃഷണ വീക്കം ശമിക്കും. കഴഞ്ചികുരു പരിപ്പ് എടുത്തു ച ട്ടിയിൽ…
Read More » -
പോലീസിനെ അന്വേഷണത്തിൽ സഹായിക്കുന്ന ആൽഗകൾ
പോലീസിനെ അന്വേഷണത്തിൽ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.അതിലൊന്നാണ് ഡയറ്റം (diatom) അഥവാ ആല്‍ഗകൾ.കുളത്തിലോ മറ്റോ ഒരു ശവശരീരം കണ്ടുകിട്ടിയാല്‍ പോലീസിന്റെ മുന്നിലുള്ള ഒരു പ്രധാന ചോദ്യമാണ് മുങ്ങി മരിച്ചതാണോ, അതോ മരിച്ചതിന് ശേഷം ശവശരീരം കുളത്തില്‍ കൊണ്ട് ഇട്ടതാണോ എന്നുള്ളത്.ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്ന ഒരു ജീവി ആണ് ഈ ആല്‍ഗ! മരണശേഷം തൊണ്ടയിലെ പേശികള്‍ അയയുന്നത് കാരണം അന്നനാളവും, ശ്വാസനാളവും അടഞ്ഞു പോകും.എന്നുവച്ചാല്‍ മരണശേഷം ശരീരം വെള്ളത്തില്‍ ഇട്ടാല്‍ ശ്വാസകോശങ്ങള്‍ക്കകത്തേക്ക് വെള്ളം കടക്കുക സാധ്യമല്ല എന്ന്. പക്ഷെ വെള്ളത്തില്‍ മുങ്ങിയാണ് മരിക്കുന്നതെങ്കില്‍ മുങ്ങി മരിക്കുന്നതിന് മുന്നേ ഉള്ള വെപ്രാളത്തില്‍ ആളുടെ ശ്വാസകോശത്തിലേക്ക് വെള്ളം തീർച്ചയായും കടക്കുകയും ചെയ്യും. ഇങ്ങനെ വെള്ളം കയറിയാല്‍ വെള്ളത്തോടൊപ്പം ജലജീവികളായ മേല്‍പ്പറഞ്ഞ (diatom) ആല്‍ഗകളും ശ്വാസകോശത്തില്‍ കയറും.തീരെ ചെറുതായത് കാരണം ശ്വാസകോശത്തില്‍ നിന്നും രക്തതിലേക്കും, രക്തം വഴി മറ്റ് ശരീരാവയവങ്ങളിലേക്കും ഈ ആല്‍ഗ എത്തും.വെള്ളം ശ്വാസകോശത്തില്‍ കയറുന്ന സമയത്ത് ആള്‍ക്ക് ജീവനുണ്ടെങ്കില്‍ മാത്രമേ ശ്വാസം…
Read More » -
എത്രപേർക്കറിയാം പേനയുടെ അടപ്പിലെ ദ്വാരം മനുഷ്യനെ മരണത്തിൽ നിന്ന് രക്ഷിക്കാനാണെന്ന്
ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളിലും ശാസ്ത്രത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്.ചെറുതെന്ന് നമ്മള്‍ കരുതുന്ന പലകാര്യങ്ങള്‍ക്ക് പിന്നിലും വളരെ വലിയ കാരണമുണ്ടാകും. അതുപൊലുള്ള ഒന്നാണ് പേനയുടെ അടപ്പിലെ ദ്വാരം. പേനയുടെ അടപ്പ് അടക്കുമ്പോഴും തുറക്കുമ്പോഴും വായു സമ്പര്‍ക്കം ഉണ്ടാവാന്‍ ഇത് സഹായിക്കുമെന്നായിരിക്കും ഇതേക്കുറിച്ച് ആലോചിക്കുമ്പോള്‍ ലഭിക്കുന്ന ആദ്യ ഉത്തരം. സംഭവം ഇത് ശരിയുമാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമായ മറ്റു പല ഉത്തരവാദിത്വങ്ങളും ഈ ചെറിയ തുളക്കുണ്ട്. ഒരു ജീവന്‍ രക്ഷാ ഉപാധിയാണ് അടപ്പിലെ തുളയെന്നതാണ് വസ്തുത. പേനയുടെ അടപ്പ് വായിലിടുകയും കടിക്കുകയും ചെയ്യുന്നത് ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ശീലമാണ്. ഈ ദുശ്ശീലം ചിലപ്പോഴെല്ലാം ദുരന്തകാരണമാവാറുണ്ട്. അറിയാതെ അടപ്പ് വിഴുങ്ങി പോകുന്ന സാഹചര്യമുണ്ടായാല്‍ മരണത്തിന് പോലും കാരണമാകാറുണ്ട്. 2016ല്‍ ദ ഇന്‍ഡിപെന്റന്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ മാത്രം നൂറോളം മനുഷ്യര്‍ക്കാണ് തൊണ്ടയില്‍ പേനയുടെ അടപ്പ് കുടുങ്ങി ദാരുണാന്ത്യം സംഭവിക്കുന്നത്. പേനയുടെ അടപ്പില്‍ ആവശ്യത്തിന് ദ്വാരമുണ്ടെങ്കില്‍ അടപ്പ് വിഴുങ്ങുന്ന സാഹചര്യമുണ്ടായാല്‍ പോലും ശ്വാസം തടസപ്പെടില്ല.…
Read More » -
‘മിഷൻ സി’ രണ്ടാമത്തെ ട്രെയിലർ റിലീസ്
ഫെബ്രുവരി 3-ന് നീസ്ട്രീം ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഒരു എൻഗേജിംഗ് റോഡ്ത്രില്ലർ മൂവിയായ “മിഷൻ സി” യുടെ രണ്ടാമത്തെ ട്രെയിലർ റിലീസായി. യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷന്‍ സി‘. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന “മിഷൻ-സി”എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക.മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ‘ഓടിക്കൊണ്ടിരിക്കുന്ന ബസ് ഹൈജാക്ക് ചെയ്യുന്നതും, പോലീസ് ചെയ്‌സിംഗും, തുടർന്നുള്ള കമൻഡോ ഓപ്പറേഷനും കൊണ്ട് ഓരോ നിമിഷവും പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു അടിപൊളി റോഡ് ത്രില്ലർ സിനിമയാണ് ‘മിഷൻ സി’. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. പി ആർ ഒ-എ.എസ്. ദിനേശ്.
Read More » -
ഇന്ത്യൻ ആർമിയിൽ ജോലിക്ക് കയറാം; യോഗ്യത പത്താം ക്ലാസ്
ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി റെജിമെന്റല്‍ സെന്ററിന്റെ (MIRC) കീഴിലുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് – indianarmy.nic.in സന്ദര്‍ശിച്ച് അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 12 ആണ്. എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍, സ്കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഒഴിവുകളുടെ വിശദാംശങ്ങള്‍ കുക്ക് – 11 (UR-7, SC-1, OBC-2, EWS-1) വാഷര്‍മാന്‍ – 3 (UR-3) സഫായിവാല (MTS) – 13 (UR-8, SC-1, OBC-3, EWS-1) ബാര്‍ബര്‍ – 7 (UR-5, SC-1, OBC-1) LDC (HQ) – 7 (UR-5, SC-1, OBC-1) LDC (MIR) – 4 (UR-3, OBC-1) റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി: ജനറല്‍ & EWS – 18 മുതല്‍ 25 വയസ്സ് വരെ ഒബിസി – 18 മുതല്‍ 28 വയസ്സ് വരെ SC/ST – 18 മുതല്‍…
Read More » -
ഒരൊറ്റ പട്ടാളക്കാരൻ പോലുമില്ലാത്ത 16 രാജ്യങ്ങൾ..!!!
ജനങ്ങളുടെ ആരോഗ്യത്തിനും രാജ്യത്തിന്റെ അഭിവൃദ്ധിക്കും വേണ്ടി ചിലവാക്കേണ്ട തുകയുടെ ഭൂരിഭാഗവും യുദ്ധത്തിനും പ്രതിരോധത്തിനും ആയുധങ്ങൾ വാങ്ങാനുമായി ചിലവഴിക്കുന്ന രാജ്യങ്ങളും,ഇവർക്ക് വീണ്ടും വീണ്ടും യുദ്ധത്തിന് കോപ്പു കൂട്ടാൻ ആയുധമെത്തിക്കുന്ന കമ്പനികളും കണ്ടുപഠിക്കേണ്ട ചില രാജ്യങ്ങളുണ്ട് ഭൂമിയിൽ. സ്വർഗത്തെപ്പോലെ ആളുകൾ കഴിഞ്ഞുകൂടുന്ന ചില സ്ഥലങ്ങൾ.ക്രമ സമാധാനം സംരക്ഷിക്കാൻ എന്ന പേരിൽ ഒരൊറ്റ പട്ടാളക്കാരൻ പോലുമില്ലാത്ത അത്തരഃ 16 രാജ്യങ്ങളെപ്പറ്റി അറിയാം. കോസ്റ്ററിക്ക… മധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് കോസ്റ്ററിക്ക. സമ്പന്ന തീരം എന്നാണ് രാജ്യത്തിന്റെ പേരിന്റെ അര്‍ത്ഥം. ശാന്ത സമുദ്രത്തിനും കരീബിയന്‍ കടലിനുമിടയിലാണ് കോസ്റ്ററിക്കയുടെ സ്ഥാനം. നിക്കരാഗ്വയും പനാമയുമാണ് അയല്‍രാജ്യങ്ങള്‍. 51,100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ രാജ്യത്തിനുള്ളത്. ഭരണഘടനാപരമായി സൈന്യത്തെ പൂര്‍ണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്ററിക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടല്‍. 1948 ലെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് പട്ടാളത്തെ പിരിച്ചുവിടുന്നത്. സ്വന്തം സൈന്യമില്ലാത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യം കൂടിയാണ് കോസ്റ്ററിക്ക.പൊലീസാണ് ഇവിടുത്തെ ആഭ്യന്തര സുരക്ഷ വഹിക്കുന്നത്. നിക്കരാഗ്വയുമായി അതിര്‍ത്തി…
Read More » -
അമേരിക്കയിലെ മയോ ക്ലിനിക്കിന്റെ പ്രത്യേകതയെന്താണെന്ന് അറിയാമോ ?
തൊട്ടതിനും പിടിച്ചതിനുമെല്ലാം നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ഉൾപ്പടെ നിരവധി പേർ ചികിത്സയ്ക്കായി പോകുന്നത് അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കാണ്.കാരണം എന്തെന്ന് അറിയാമോ ? ഇന്ന് വൈദ്യശാസ്ത്രരംഗത്ത് ലോകത്തെവിടെയും ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും ചികിൽസാ രീതികളും ആദ്യം പ്രായോഗികമാക്കിയത് മയോ ക്ലിനിക്കിലായിരുന്നു എന്നതായിരുന്നു അതിന്റെ ഏറ്റവും ലളിതമായ ഉത്തരം.അത്രത്തോളം ഉന്നതമായ വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രമാണ് നൂറ്റൻപതിലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള മയോ ക്ലിനിക്.അമേരിക്കയിളുള്ള മിനസോട്ടയിലെ റോച്ചസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്നതും അരിസോണയിലും ഫ്ലോറിഡയിലും അധിക കാമ്പസുകളുമുള്ള ഒരു ഗവേഷണാധിഷ്ഠിത മെഡിക്കൽ സ്ഥാപനമാണ് മയോ ക്ലിനിക്ക്. , വൈദ്യശാസ്ത്രത്തിലെ ഏതൊരു വിഭാഗത്തിലും ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നൽകുന്ന ഒരു സ്ഥാപനമാണ് ഇന്ന് മയോ ക്ലിനിക്ക്.ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രമായ ഇവിടെ മൂവായിരത്തോളം ശാസ്ത്രജ്ഞർ പൂർണ്ണസമയ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു.4500 ഡോക്ടർമാരും ഇതര വിഭാഗങ്ങളിലായി 58,400 പേരും ജോലിയെടുക്കുന്ന മയോ ക്ലിനിക്ക് തുടർച്ചയായി അമേരിക്കയിലെ നമ്പർ വൺ ആതുരാലയം എന്ന ഖ്യാതി നിലനിർത്തിപ്പോരുന്നു.ലോകമെമ്പാടുമുള്ള ആശുപത്രികളിൽ നിന്നു റഫർ ചെയ്യുന്ന പതിമൂന്ന് ലക്ഷത്തോളം രോഗികളെയാണ് വർഷംതോറും ഇവിടെ ചികിൽസിച്ചുകൊണ്ടിരിക്കുന്നത്. സേവന തത്പരരായവരുടെ സംഘബോധത്തോടെയുള്ള…
Read More » -
തുഗ്ലക്ക് ഭരണം അഥവാ ഒരു മണ്ടൻ ചക്രവർത്തിയുടെ ഭരണം
പതിനാലാം നൂറ്റാണ്ടിൽ ദല്‍ഹി ഭരിച്ചിരുന്ന ഒരു ഭരണാധികാരി ആയിരുന്നു സുൽത്താൻ അബ്ദുൽ മുജാഹിദ് മുഹമ്മദ് ഇബ്നു തുഗ്ലക്ക് (1300 – 1351 മാർച്ച് 20). ഇദ്ദേഹത്തിന്‍റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങള്‍ കാരണം ഇദ്ദേഹത്തെ മണ്ടൻ ചക്രവർത്തി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ പിൽക്കാലത്ത് ‘തുഗ്ലക്ക് ഭരണം’ എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടാകാൻ ഇതായിരുന്നു കാരണവും. *തുഗ്ലക്ക് രാജവംശത്തിലെ ഗിയാസ്-ഉദ്-ദീൻ തുഗ്ലക്കിന്റെ മൂത്ത മകനായിരുന്നു ഇദ്ദേഹം. ഗണിത ശാസ്ത്രം , തത്ത്വശാസ്ത്രം , വാനശാസ്ത്രം , ഭാഷാ പാണ്ഡിത്യം, ചിത്രകല , ശ്രുശ്രൂഷ എന്നിവയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തെ ചരിത്രകാരന്മാർ ‘ബുദ്ധിമാനായ മണ്ടൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇദ്ദേഹത്തിന്‍റെ പല ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലങ്ങളാണ് ഉണ്ടാക്കിയത് എന്നതായിരുന്നു അതിന് കാരണവും.ചരിത്രകാരന്മാരുടെ പിഴവുമൂലം അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. *ധനക്കുറവ് വന്നപ്പോള്‍ ഏറ്റവും ഫലഭൂയിഷ്ഠമായ ദുവാബ് ദേശത്തെ കര്‍ഷകരുടെ മേല്‍ സുല്‍ത്താന്‍ കനത്ത നികുതി ചുമത്തി കര്‍ഷകന്‍റെ നട്ടെല്ലൊടിച്ചു. കര്‍ഷക…
Read More » -
വൃക്ക, മൂത്രാശയ കല്ലുകളെ തടയാൻ കല്ലുരുക്കിയും കല്ലൂർവഞ്ചിയും
വേനൽകാലത്ത് ശരീരത്തിൽ ജലാംശം കുറയുന്നത് സ്വാഭാവികം.പക്ഷെ അതനുസരിച്ചു വെള്ളം കുടിക്കുക എന്നത് മാത്രമാണ് പ്രതിവിധി.ഇല്ലെങ്കിൽ ‘മൂത്രത്തിൽ’ കല്ല് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുകയോ, കുടിക്കുന്ന വെള്ളത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാകുകയോ ചെയ്യുമ്പോഴാണ് മൂത്രാശയത്തില്‍ കല്ല് ഉണ്ടാകുന്നത്. വെള്ളം കുടിക്കുന്നത് കുറവായിരിക്കുക, വിയര്‍പ്പുരൂപത്തില്‍ വെള്ളം ശരീരത്തില്‍നിന്ന് ധാരാളമായി പോകുക എന്നീ കാരണങ്ങളാല്‍ മൂത്രാശയത്തിലെത്തുന്ന ജലാംശം കുറയുന്നതും മറ്റൊരു കാരണമാണ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ല് അവിടെത്തന്നെ ഉണ്ടായതാകാം. ശരീരത്തിന്റെ ഇതരഭാഗത്തുനിന്ന് മൂത്രാശയത്തില്‍ എത്തുന്നതുമാകാം. കാല്‍സ്യം കാര്‍ബണേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് എന്നിവ ചേര്‍ന്നതാണ് സാധാരണ ഈ കല്ലുകള്‍. മൂത്രസഞ്ചിയില്‍ പഴുപ്പുണ്ടായാലും കല്ലുകളുണ്ടാകുവാനുള്ള സാധ്യതയുണ്ട്.ബീയർ, കോള തുടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. കല്ലുരുക്കി എന്ന ഒരു പച്ചമരുന്ന് അതിരാവിലെ പച്ചയായി അരച്ചുകലക്കി കഴിച്ചാല്‍ ഇതിന് ആശ്വാസം കിട്ടും. കല്ലൂര്‍വഞ്ചി എന്ന മരുന്നു കഷായം വെച്ചും ഈ മരുന്നിട്ട് വെള്ളം തിളപ്പിച്ചും സ്ഥിരമായി കുടിക്കുന്നതും രോഗശമനത്തിന് സഹായിക്കും.ഇളനീര്‍ വെള്ളത്തില്‍ രാത്രി…
Read More »