കാക്കിക്കുള്ളിലെ കലാകാരൻമാരെപ്പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരാളാണ് നോവലിസ്റ്റും കോഴിക്കോട് ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റില്‍ ഡിവൈഎസ്പിയുമായ തൃശൂര്‍ എറവ് സ്വദേശി സുരേന്ദ്രൻ മങ്ങാട്ട്.താൻ അന്വേഷിച്ച് തെളിയിച്ച കേസുകളാണ് മിക്കവാറും അദ്ദേഹത്തിന്റെ നോവലുകളുടെ ഇതിവൃത്തം.’രാജമുദ്ര കേസ് ഡയറി’ എന്ന നോവല്‍ അങ്ങനെ പിറന്നതാണ്.അദ്ദേഹത്തിന്റെ ഏഴാമത്തെ നോവലാണ് ഇത്.പാവറട്ടി എസ്‌ഐ ആയിരിക്കുമ്ബോള്‍ അന്വേഷിച്ച കേസ് ആണ് ഇതിന്റെ ഇതിവൃത്തം.എന്നുകരുതി കുറ്റാന്വേഷണ നോവല്‍ മാത്രമാണ് സുരേന്ദ്രന്റെ കൈക്ക് വഴങ്ങുന്നതെന്ന് തെറ്റിദ്ധരിക്കരുത്.
2007-ല്‍ ഗുരുവായൂരില്‍ എസ്‌ഐ ആയിരിക്കെയാണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ‘കര്‍മം ക്രിയ’ പുറത്തിറങ്ങിയത്.’അണികളില്‍ ഒരാള്‍’, ‘മണല്‍വീടുകള്‍’ എന്നീ കഥാസമാഹരങ്ങളും പിന്നീട് ഇറങ്ങി. സുരേന്ദ്രന്റെ പരിസ്ഥിതി കഥകള്‍ എല്ലാം ചേര്‍ത്ത് തയാറാക്കിയ ‘മണ്ണും മരങ്ങളും പറഞ്ഞത്’ എന്ന സമാഹാരം സുഗതകുമാരിയാണ് പ്രകാശനം ചെയ്തത്.
ഇതിനിടെയിൽ (2011ല്‍) ‘കാലത്തിന്റെ തലേവരകള്‍’ എന്ന നോവലും സുരേന്ദ്രന്‍ എഴുതിയിരുന്നു. മഹാഭാരതത്തിലെ ഭീഷ്മരെ അടിസ്ഥാനമാക്കിയുള്ള ‘സര്‍വം കാലകൃതം’ എന്ന നോവല്‍ സുരേന്ദ്രനിലെ എഴുത്തുകാരനെ വേണ്ടവിധത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നുതന്നെ ആയിരുന്നു. 200 വര്‍ഷത്തെ മധ്യകേരളത്തിന്റെ ചരിത്രം പറയുന്ന ‘കാളമന ചെപ്പേടുകള്‍’ ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു നോവല്‍.