വൃക്ക, മൂത്രാശയ കല്ലുകളെ തടയാൻ കല്ലുരുക്കിയും കല്ലൂർവഞ്ചിയും
വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുകയോ, കുടിക്കുന്ന വെള്ളത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാകുകയോ ചെയ്യുമ്പോഴാണ് മൂത്രാശയത്തില്‍ കല്ല് ഉണ്ടാകുന്നത്. വെള്ളം കുടിക്കുന്നത് കുറവായിരിക്കുക, വിയര്‍പ്പുരൂപത്തില്‍ വെള്ളം ശരീരത്തില്‍നിന്ന് ധാരാളമായി പോകുക എന്നീ കാരണങ്ങളാല്‍ മൂത്രാശയത്തിലെത്തുന്ന ജലാംശം കുറയുന്നതും മറ്റൊരു കാരണമാണ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ല് അവിടെത്തന്നെ ഉണ്ടായതാകാം. ശരീരത്തിന്റെ ഇതരഭാഗത്തുനിന്ന് മൂത്രാശയത്തില്‍ എത്തുന്നതുമാകാം. കാല്‍സ്യം കാര്‍ബണേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് എന്നിവ ചേര്‍ന്നതാണ് സാധാരണ ഈ കല്ലുകള്‍. മൂത്രസഞ്ചിയില്‍ പഴുപ്പുണ്ടായാലും കല്ലുകളുണ്ടാകുവാനുള്ള സാധ്യതയുണ്ട്.ബീയർ, കോള തുടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.
കല്ലുരുക്കി ചെടി മൂത്രാശയ കല്ലിന് നല്ലൊരു മരുന്നാണ്. മൂത്രത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് ഇത് ഔഷധമായി ഉപയോഗിക്കുന്നതിനാലാണ് ഇവയ്ക്ക് കല്ലുരുക്കി എന്ന പേര് വന്നത്.കല്ലുരുക്കി വേരോടെ പറിച്ച് കൊച്ചു കഷ്ണങ്ങളാക്കി 2 ലിറ്റർ വെള്ളത്തിൽ ഇട്ട് വെള്ളം ഒരു ലിറ്റർ ആക്കുന്നത് വരെ വറ്റിക്കുക ഈ പാനീയം ദിവസം നാലാ അഞ്ചോ തവണ രണ്ട് ആഴ്ചയോളം കുടിച്ചാൽ മൂത്രാശയ കല്ല് അലിഞ്ഞ് പോകും. കല്ലരുക്കി സമൂലം അരച്ച് കരിക്കിൻ വെള്ളത്തിൽ വെറും വയറ്റിലും കഴിക്കാം.ആയുർവേദ അലോപ്പതി ഹോമിയോ വൈദ്യൻമാരെല്ലാം മൂത്രാശയ കല്ലിന് കല്ലരുക്കി നിർദേശിക്കാറുണ്ട്.
കല്ലൂർവഞ്ചി
മൂത്രാശയ കല്ലുകൾക്കും വൃക്കയിലെ കല്ലുകൾക്കുമുള്ള ഔഷധത്തിലെ പ്രധാന ചേരുവയാണ് കല്ലൂർവഞ്ചി. പനി, ചുമ, ഹൃദ്രോഗം, ലൈംഗിക രോഗങ്ങൾ, വ്രണങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നു.കാഴ്ചയില്‍ ചാട്ടവാർ പോലുള്ള ഒരു വള്ളിച്ചെടിയാണ് കല്ലൂര്‍വഞ്ചി. എക്കല്‍ അടിഞ്ഞുകൂടിയ നനഞ്ഞ മണ്ണില്‍ തഴച്ചുവളരുന്ന ഈ ചെടി മൂത്രത്തില്‍ കല്ലിനും (കിഡ്നി സ്റ്റോൺ) മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ക്കും മികച്ച ഔഷധമാണ്. കല്ലൂര്‍വഞ്ചിയുടെ ഔഷധഗുണങ്ങൾ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. സാധാരണയായി കല്ലൂര്‍വഞ്ചിയുടെ വേരാണ് മരുന്നിനുപയോഗിക്കുന്നതെങ്കിലും തണ്ടിനും അത്രതന്നെ ഔഷധഗുണമുണ്ട്.ഇത് ശ്വാസകോശ, നേത്രരോഗങ്ങൾക്കും ഫലപ്രദമാണെന്ന് നാട്ടു വൈദ്യൻമാർ പറയുന്നു.