
രാജാക്കാട് : പള്ളിക്കെട്ടിടം പൊളിച്ചുമാറ്റി റോഡ് വികസനമൊരുക്കി പള്ളി കമ്മിറ്റി.പഴയവിടുതി സെന്റ് മേരീസ് യാക്കോബായ പള്ളി കമ്മിറ്റിയംഗങ്ങളാണ് ഗതാഗതത്തിന് റോഡ് ഇല്ലാത്ത പഴയവിടുതിക്കാര്‍ക്ക് ഇങ്ങനെ കെട്ടിടം പൊളിച്ചു മാറ്റി റോഡ് ഒരുക്കിയത്.
പഴയവിടുതി ടൗണില്‍ നിന്നും ഈട്ടിക്കല്‍ പടിയിലേക്ക് പോകുന്ന നടപ്പുവഴിയാണ് വാഹനങ്ങള്‍ കടന്നുപോകത്തക്ക വീതിയില്‍ പള്ളിക്കമ്മിറ്റി തന്നെ മുൻകൈയെടുത്ത് നിര്‍മ്മിച്ചിരിക്കുന്നത്.വീടി നും പള്ളിയുടെ കെട്ടിടത്തിനും ഇടയിലൂടെയായിരുന്നു നടപ്പാത.ഇതിൽ പള്ളിയുടെ കെട്ടിടം പൊളിച്ചു മാറ്റിയാണ് റോഡ് ഒരുക്കിയത്.






