LIFE

  • “ഒറ്റയാൻ” കണ്ണൂരിൽ

      തൽഹത്ത്,ഗീതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന ” കെ എൽ-58 S-4330 ഒറ്റയാൻ” എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂർ തോട്ടടയിൽ ആരംഭിച്ചു. രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നസീർ നാസ്, ദേവൻ, സന്തോഷ് കീഴാറ്റൂർ,അൻസിൽ, നിർമ്മൽ പാലാഴി, അരിസ്റ്റോ സുരേഷ്, മട്ടനൂർ ശിവദാസ്, കാർത്തിക് പ്രസാദ്, മേഘ്ന എസ് നായർ, അഞ്ജു അരവിന്ദ്,സരയൂ , നീന കുറുപ്പ്,കണ്ണൂർ ശ്രീലത,തുടങ്ങിയ പ്രമുഖരോടൊപ്പം പുതുമുഖ ബാല താരങ്ങളായ പ്രാർത്ഥന പി നായർ , ലളിത് പി നായർ തുടങ്ങിയവർ അഭിനയിക്കുന്നു. കനക രാജ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു. സുനിൽ കല്ലൂർ എഴുതിയ വരികൾക്ക് അനൂജ് അനിരുദ്ധൻ സംഗീതം പകരുന്നു. അഫ്സൽ, ഇഷാൻ ദേവ്, നജീം അർഷാദ് തുടങ്ങിയ പ്രമുഖർ ഗാനങ്ങളാലപിക്കുന്നു. എഡിറ്റിംഗ്-പി സി മോഹനൻ. പി ആർ ഒ-എ എസ് ദിനേശ്.

    Read More »
  • 2020 ജനുവരിക്കു ശേഷം വാഹനം വാങ്ങിയ ആളാണോ നിങ്ങൾ ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ തുകയുടെ പിഴ

    ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ബി.എസ്-6 പുകപരിശോധനയ്ക്ക് കേന്ദ്രം പുതിയ മാനദണ്ഡം നടപ്പാക്കിയതോടെ സംസ്ഥാനത്തെ ബി.എസ്-6 വിഭാഗം പെട്രോള്‍, സി.എന്‍.ജി, എല്‍.പി.ജി വാഹനങ്ങൾക്ക് വന്‍തുക പിഴ നല്‍കേണ്ടി വരുമെന്ന ആശങ്കയില്‍ ഉടമകള്‍. കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റില്‍ 2021 ഡിസംബര്‍ 9ന് വരുത്തിയ ഭേദഗതി പ്രകാരം ഇന്ധനം കത്തുമ്ബോള്‍ ലഭ്യമായ ഓക്‌സിജന്റെ അനുപാതം അളക്കുന്ന ‘ലാംബ്ഡ’ പരിശോധനകൂടി നിര്‍ബന്ധമാണ്.ഇതിനുള്ള ഉപകരണം സംസ്ഥാനത്ത് ഇല്ല.ഇതിനായി നിലവിലെ ഉപകരണങ്ങളില്‍ പുതിയ സെന്‍സര്‍ ഘടിപ്പിക്കണം. 50,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ ഇതിന് മുടക്കേണ്ടിവരും എന്നാണ് അറിയുന്നത്.   പക്ഷേ പുക പരിശോധന നടക്കുന്നില്ലെങ്കിലും സര്‍ട്ടിഫിക്കറ്റില്ലാത്ത ബി.എസ്-6 വാഹനങ്ങളില്‍ നിന്ന് പൊലീസും മോട്ടോര്‍ വാഹനവകുപ്പും പിഴ ഈടാക്കാൻ തുടങ്ങിയിട്ടുള്ളതാണ് വാഹനം ഉടമകളെ വലയ്ക്കുന്നത്.

    Read More »
  • അടുക്കളത്തോട്ടത്തിലെ കൃഷി, അറിഞ്ഞിരിക്കേണ്ടത്

    ഒരു മൂട് കാന്താരി കൊല്ലയെങ്കിലും നടാത്ത ആരെങ്കിലും ഉണ്ടാകുമോ കേരളത്തിൽ ?.അല്ലെങ്കിൽ ഒരു കറിവേപ്പിൻ തൈ.അതെ, ജീവിതത്തിൽ  ഒരിക്കലെങ്കിലും കര്‍ഷകനാകാത്ത ആരും തന്നെയുണ്ടാകാൻ വഴിയില്ല.വര്‍ഷങ്ങളായി കൈമാറിക്കിട്ടിയ അറിവുകളാണ് കര്‍ഷകന്റെ എന്നത്തേയും കൈമുതലും. ഒന്നു ശ്രമിച്ചാൽ അല്ലെങ്കിൽ ഒന്നു  ശ്രദ്ധിച്ചാൽ ആവശ്യമായ പച്ചക്കറികളും മറ്റും നമുക്ക് വീട്ടിൽ തന്നെ വിളയിച്ച് എടുക്കാവുന്നതേയുള്ളൂ.അടുക്കളത്തോട്ടം എന്നത് സ്ത്രീകളുടെ മാത്രം ആവശ്യമല്ലെന്നും ഓർക്കുക.പ്രത്യേകിച്ച് ഇന്നത്തെ പച്ചക്കറികളുടെ വിലയെങ്കിലും ഓർക്കുമ്പോൾ… പയര്‍, മുളക്, തക്കാളി, വെണ്ട,വഴുതന തുടങ്ങി വിവിധ പച്ചക്കറി വിളകള്‍ നന്നായി വളരാനും കീടങ്ങളുടെ ശല്യം ഒഴിവാക്കാനും സഹായിക്കുന്ന ചില നാട്ടറിവുകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. 1. പയര്‍, മുളക് എന്നിവയുടെ പൂകൊഴിച്ചില്‍ മാറാന്‍ പൊട്ടാഷ് വളമായ ചാരം തടത്തില്‍ ചേര്‍ത്ത് നനച്ച് കൊടുക്കുക. 2.പാവക്കയുടെ കുരുടിപ്പ് മാറാന്‍ 100 ഗ്രാം വെളുത്തുള്ളി അരച്ച് 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക. 3.പടവലം, പാവക്ക, ചുരക്ക, വെള്ളരി എന്നിവയുടെ പൂ കൊഴിച്ചില്‍ വരാതിരിക്കാന്‍ ഒരു ലിറ്റര്‍…

    Read More »
  • ഫോണിന്റെ വേഗതക്കുറവ് പരിഹരിക്കാൻ ഇത് മാത്രം ശ്രദ്ധിച്ചാൽ മതി

    നാമെല്ലാവരും ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോണിന്റെ വേഗത കുറയുന്നത്.ഫോണില്‍ സ്റ്റോറേജ് ഇല്ലാത്തതും ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ജങ്ക് ഫയലുകള്‍ നിറയുന്നതുമെല്ലാം ഇതിന് കാരണമാണ്. മറ്റൊരു പ്രധാന കാരണം ചില ആപ്പുകള്‍ നമ്മളറിയാതെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വൈപ്പ് ചെയ്തും ഹോം സ്‌ക്രീനിലെ ആപ്പ് ഓവര്‍ വ്യൂ ബട്ടന്‍ തൊട്ടാലും നിങ്ങള്‍ അടുത്തിടെ തുറന്ന ആപ്പുകള്‍ കാണാന്‍ സാധിക്കും.അതിനു താഴെ കാണുന്ന ‘ക്ലിയര്‍ ഓള്‍’ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ഇവയെല്ലാം ക്ലോസ് ചെയ്യപ്പെടും. അനാവശ്യ ഫയലുകള്‍ നീക്കം ചെയ്യുന്നതിനായി നിരവധി ആപ്പുകള്‍ ലഭ്യമാണ്.കൂട്ടത്തില്‍ ഗൂഗിള്‍ ഫയല്‍സ് മികച്ചതാണെന്ന് പറയാം.ഗൂഗിള്‍ ഫയല്‍സ് ഉപയോഗിച്ച്‌ മെമ്മറി വൃത്തിയാക്കാം.ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ച പോലെ വലിപ്പം കൂടിയ ആപ്പുകളുടെ ആപ്പ് ഇന്‍ഫോ തുറന്ന് അതില്‍ സ്റ്റോറേജ് തിരഞ്ഞെടുത്ത് catche clear ചെയ്യുക. ഫോണുകളിലെ മെമ്മറിയുടെ വലിയൊരു ഭാഗം കയ്യേറി പ്രവര്‍ത്തിക്കുന്ന ചില ആപ്ലിക്കേഷനുകളുണ്ട്.സോഷ്യല്‍ മീഡിയാ ആപ്പുകളും ബ്രൗസറുകളും അതില്‍ ചിലതാണ്.ഇവയില്‍ പലതും പശ്ചാത്തലത്തില്‍ ചില ജോലികള്‍…

    Read More »
  • പൈൽസിനെയും ക്യാൻസറിനെയും വരെ തടയുന്ന അയ്യപ്പാന അഥവാ മൃതസഞ്ജീവനി

    ആസ്റ്ററേസി കുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് അയ്യപ്പാന അഥവാ വിശല്യകരണി.ശാസ്ത്രീയനാമം അയ്യപ്പാന (Ayapana triplinervis) സംസ്കൃതത്തിൽ അജപർ‌ണ എന്ന് അറിയപ്പെടുന്നു.മലയാളത്തിൽ ശിവമൂലി, വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നെല്ലാം പറയും. ഈ ചെടിയുടെ നീരും ഇതിന്റെ ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്ക്  അണുബാധയേൽക്കാതിരിക്കാനും മുറിവുണക്കാനും ഉപയോഗിച്ചു വരുന്നു. അയ്യപ്പന എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കേണ്ട ഒരു ഔഷധസസ്യമാണ്.മുറിവ്, ചതവ്, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അള്‍സര്‍, മൂലക്കുരു, ക്യാൻസർ എന്നിവക്ക് ഏറ്റവും ഫലപ്രദമായ ഒരു ഔഷധസസ്യമാണ് ഇത്. രാമായണത്തിൽ വിശല്യകരണി പരാമർശിക്കുന്നുണ്ട്.ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റ്  അബോധാവസ്ഥയിലായ ലക്ഷമണനെ രക്ഷിക്കാൻ ജാംബവാന്റെ നിർദ്ദേശമനുസരിച്ച്  ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങളിൽ വിശല്യകരണിയുമുണ്ടെന്നാണ് പറയപ്പെടുന്നത്. ആയുധങ്ങളാലുണ്ടാകുന്ന മുറിവുണക്കാൻ ഇതുപയോഗിക്കുന്നുവെന്നും പറയുന്നു.ഹനുമാൻ ഹിമാലയത്തിൽ നിന്നും മലപൊക്കി കൊണ്ടുവന്നപ്പോൾ അടർന്നുവീണ മലകളിൽ ഒന്നാണ് വയനാട്ടിലെ ഏഴിമല.വയനാട് ഈ ചെടികൾ കൂടുതലായി കണ്ടുവരുന്നതിനു കാരണവും ഇതാണത്രെ! ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസത്തിലും വിശല്യകരണിയെപ്പറ്റി കൂടുതൽ പ്രതിപാദിക്കുന്നുണ്ട്.വായ് പുണ്ണിന് നാലില വീതം വായിലിട്ട്…

    Read More »
  • ചി​മ്മി​നി കാ​ട്ടി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ആ​ന​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി

    തൃ​ശൂ​ർ: ചി​മ്മി​നി കാ​ട്ടി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ആ​ന​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി. മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യെ കാ​ടി​നു​ള്ളി​ല്‍ നി​ന്ന് വ​ന​പാ​ല​ക​രാണ് ക​ണ്ടെ​ത്തി​യ​ത്. ക​ണ്ടെ​ത്തു​മ്‌​പോ​ള്‍ ന​ട​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ആ​ന. വ​നം വെ​റ്റ​റിനറി സ​ര്‍​ജ​ന്‍ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. മോ​ശം ആ​രോ​ഗ്യ​സ്ഥി​തി​യെ തു​ട​ര്‍​ന്ന് മ​റ്റ് ആ​ന​ക​ള്‍ ഉ​പേ​ക്ഷി​ച്ച​തോ അ​ല്ലെ​ങ്കി​ല്‍ കൂ​ട്ടം​തെ​റ്റ​യ​തോ ആ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

    Read More »
  • കോവിഡിനൊപ്പം വേനൽക്കാല രോഗങ്ങളും; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാം…

    പകർച്ച വ്യാധികളുടെ പെരുമഴക്കാലമാണ് വേനൽക്കാലം.ഒപ്പം മഹാമാരിയായ കോവിഡുമുണ്ട്.ചെറുതും വലുതുമായ നിരവധി പകർച്ചരോഗങ്ങൾ വേനൽക്കാലത്തു വ്യാപകമായി കാണാറുണ്ട്.രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കിയും രോഗലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടങ്ങൾ ഒഴിവാക്കാം.മഞ്ഞപ്പിത്തം, ഹെപ്പറ്റെറ്റിസ് എ, ഇ എന്നീ രോഗങ്ങളാണ് വേനൽക്കാലത്തു കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും മൂന്നു കാരണങ്ങളാൽ മഞ്ഞപ്പിത്തം അനുഭവപ്പെടാം.അമിതമായി രക്താണുക്കൾ നശിക്കുന്നതുകൊണ്ടും കരൾ കോശങ്ങളുടെ നാശംകൊണ്ടും പിത്തനാളികളിലെ തടസ്സങ്ങൾ കൊണ്ടും. അമിതമായ മദ്യപാനവും ചില പ്രത്യേക രാസവസ്തുക്കൾ, ചിലതരം വൈറസുകൾ, രാസൗഷധങ്ങൾ എന്നിവ നിമിത്തവും കരളിലെ കോശങ്ങൾക്ക് നാശം സംഭവിക്കുന്നു.പിത്താശയത്തിലെ കല്ലുകൾ, അർബുദരോബാധ എന്നിവയാൽ പിത്തനാളികളിൽ തടസ്സമുണ്ടാകാം.   പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛർദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്. കൂടാതെ ഉന്മേഷക്കുറവും അരുചിയും മലമൂത്രങ്ങൾക്ക് നിറവ്യത്യാസവും മറ്റു ചില ലക്ഷണങ്ങളാകുന്നു.മൂത്രത്തിൽ ചോറിട്ട് കുറേസമയം കഴിഞ്ഞ് നോക്കിയാൽ ചോറിൽ മഞ്ഞനിറം പറ്റിയിട്ടുണ്ടെങ്കിലും മൂത്രമൊരു കുപ്പിയിലൊഴിച്ച് നന്നായി കുലുക്കിയാലുണ്ടാകുന്ന പതയ്ക്കു മഞ്ഞനിറമുണ്ടെങ്കിലും മഞ്ഞപ്പിത്തം ഉണ്ടെന്ന് സംശയിക്കാം.   കരൾ…

    Read More »
  • കുറഞ്ഞ അധ്വാനവും കൂടുതൽ വരുമാനവും; അറിയാം ചൗ ചൗ കൃഷിയെ കുറിച്ച്

    കേരളത്തിൽ അധികമാരും കൃഷി ചെയ്യാത്ത ഒരു കാർഷിക ഇനമാണ് ചൗ ചൗ.പേരുകേട്ട് ചൈനയാണെന്ന് കരുതേണ്ട.നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒന്നാണിത്.കേരളത്തിൽ വലിയ പ്രചാരമില്ലെങ്കിലും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തോരൻ ഉണ്ടാക്കാനും കറികൾക്കുമായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി ഇനമാണ് ചൗ ചൗ.കുറഞ്ഞ അധ്വാനവും മുതൽ മുടക്കു൦ മാത്രം മതി ഇത് കൃഷി ചെയ്യാൻ എന്നതാണ് ചൗ ചൗവിന്റെ ഏറ്റവും വലിയ പ്രത്യേകത. ചുരക്ക കുടുംബത്തിൽ പെട്ട മറ്റു സസ്യങ്ങളെപ്പോലെ ഇതും പടർന്നു വളരുന്നതാണ്.പാവലും പടവലവും കൃഷി ചെയ്യുന്നതുപോലെ പന്തലൊരുക്കിയാണ് ചൗചൗവും കൃഷി ചെയ്യുന്നത്.സമ ചതുരാകൃതിയിൽ കുഴിയെടുത്ത് വേണം ഇവയുടെ വിത്ത് കുഴിച്ചിടാൻ.ഒരു തടത്തിൽ തന്നെ 2-3 വിത്തുകൾ വയ്ക്കാവുന്നത്.ഇതിനായി ആദ്യം കുഴിയിലേക്ക് പച്ചിലകൾ ഇട്ട ശേഷം അതിന്റെ മുകളിലേക്ക് ആട്ടിൻ പുഴുക്ക ഇട്ടു കൊടുക്കുക.ശേഷം മേൽമണ്ണിളക്കി തടമൊരുക്കുക. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ളതിനാൽ മണ്ണ് കൂന കൂട്ടിയാണ് വിത്ത് വയ്ക്കുന്നത്.വിത്ത് നട്ട്, ചെടി വളർന്നു വന്ന ശേഷം മാത്രം ഇവയ്ക്ക് വളം നൽകിയാൽ മതി. കോഴിക്കാഷ്ഠം,…

    Read More »
  • എത്ര വർഷം കഴിഞ്ഞാലും വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ എന്ന് അറിയാം

    വോട്ടേഴ്സ് ലിസ്റ്റിൽ അവരവരുടെ പേരുണ്ടോ എന്നറിയാനായി രണ്ട് മാർഗങ്ങളാണ് ഉള്ളത്. ആദ്യത്തേത് ഓണ്‍ലൈനായി വോട്ടര്‍ പട്ടിക പരിശോധിക്കലാണ്. രണ്ടാമത്തെ രീതി എസ്‌എംഎസ് വഴി നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കലാണ്. ആദ്യത്തെ രീതിയായ ഓണ്‍ലൈനില്‍ വോട്ടേഴ്സ് പട്ടിക പരിശോധിക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി നിങ്ങള്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍ (NVSP) വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഓണ്‍ലൈനായി വോട്ടേഴ്സ് പട്ടികയില്‍ പേര് ഉണ്ടോയെന്ന് പരിശോധിക്കാം • നിങ്ങള്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍ തുറക്കണം • ഇവിടെ പ്രധാന പേജില്‍, ഇലക്ടറല്‍ റോളില്‍ സെര്‍ച്ച്‌ എന്ന ഓപ്ഷന്‍ ഉണ്ടാകും • നിങ്ങള്‍ ആ ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വെബ്‌പേജ് തുറന്ന് വരും. ഇതില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കണം. • വിവരങ്ങള്‍ നല്‍കിയതിന് ശേഷം പുതിയ വെബ്‌പേജില്‍ വോട്ടര്‍ പട്ടികയിലെ പേര് പരിശോധിക്കുന്നതിനുള്ള രണ്ട് വഴികള്‍ കാണിക്കും. രജിസ്ട്രേഷന്‍ • സെര്‍ച്ച്‌ ചെയ്യാനുള്ള ആദ്യ ഓപ്ഷനില്‍ നിങ്ങളുടെ പേര്,…

    Read More »
  • കരൾരോഗം കണ്ടെത്താം, ജീവിതത്തിലേക്ക് മടങ്ങാം

    ഏപ്രില്‍ 19- ലോക കരള്‍ ദിനം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. അതുകൊണ്ടുതന്നെ കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും.   അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ലക്ഷണങ്ങള്‍ നോക്കാം. ലിവർ സിറോസിസ് അടക്കം കരള്‍ രോഗങ്ങള്‍ പലവിധമാണ്. കൃത്യമായ പരിശോധനകളിലൂടെ മാത്രമേ കരള്‍ രോഗത്തെ തിരിച്ചറിയാന്‍ കഴിയൂ. തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍ അപകടം ഒഴിവാക്കാനാകും. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ  ചില ലക്ഷണങ്ങള്‍ നോക്കാം.  കരളിന്‍റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും.…

    Read More »
Back to top button
error: