LIFE

  • ‘പൊന്നിയിൻ സെല്‍വൻ 2’ റിലീസ് ദിനം തമിഴ്‍നാട്ടില്‍നിന്ന് നേടിയത് 21.37 കോടി; രണ്ടാം ദിനത്തില്‍ എല്ലാ ഭാഷകളില്‍നിന്നും നേടിയത് 28-30 കോടി

    മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ പ്രദർശനത്തിനെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. തമിഴ്‍നാട്ടിലെ നടപ്പ് വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ‘പൊന്നിയിൻ സെൽവന്റേ’ത് എന്നും ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‍നാട്ടിൽ നിന്ന് റിലീസിന് നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ്. ഇപ്പോഴിതാ രണ്ടാം ദിനത്തിലെ കണക്കുകളും പുറത്തുവരുകയാണ്. വാരാന്ത്യത്തിലെ ആദ്യദിനത്തിൽ തന്നെ കളക്ഷനിൽ 50 കോടി കടക്കും’പൊന്നിയിൻ സെൽവൻ’ എന്നാണ് ആദ്യകണക്കുകൾ പറയുന്നത്. രണ്ടാം ദിനത്തിൽ എല്ലാ ഭാഷകളിൽ നിന്നും 28-30 കോടി രൂപയാണ് പൊന്നിയിൻ സെൽവൻ 2 നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ആദ്യദിനത്തിലെ കളക്ഷനിൽ നിന്നും മികച്ച വളർച്ച ചിത്രം ഉണ്ടാക്കിയെന്നാണ് ഇത് കാണിക്കുന്നത്. മൊത്തത്തിലുള്ള കളക്ഷൻ ഇപ്പോൾ 53-55 കോടി കടന്നുവെന്നാണ് കണക്കുകൾ. ഞായറാഴ്ച ചിത്രം 30 കോടിക്ക്…

    Read More »
  • അത് മോശമായ കാര്യമാണ്, നിങ്ങൾ സൂക്ഷിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു… അഖിൽ മാരാർക്ക് മോഹൻലാലി​ന്റെ താക്കീത്

    ബി​ഗ് ബോസ് സീസൺ അഞ്ചിൽ ഒരാഴ്ചയ്ക്ക് ശേഷം മോഹൻലാൽ എത്തിയിരിക്കുകയാണ്. ജപ്പാനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനാൽ സൂം കാളിലാണ് മോഹൻലാൽ മത്സരാർത്ഥികളുമായി സംവാദിച്ചത്. കഴിഞ്ഞ ആഴ്ച തന്റെ ഭാ​ര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അഖിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മോഹൻലാൽ. ‘കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിതയുണ്ട്. വാക്കിനെക്കാൾ തൂക്കമില്ലീ ഭൂമിക്ക് പോലും. അതായത് നമ്മൾ വാക്കുകൾ ഉപയോ​ഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പറയുന്നത്’, എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങുന്നത്. ഇതിനിടയിൽ ശോഭയും അഖിലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ കാണിക്കുന്നുണ്ട്. ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത് എന്ന് മോഹൻലാൽ അഖിലിനോട് ചോദിക്കുന്നത്. കോടിക്കണക്കിന് ആൾക്കാർ കാണുന്നതല്ലേ. എല്ലാ സ്ത്രീകളുടെയും കഥ ഒന്നാണ് എന്ന് പറയാൻ അഖിൽ മാരാറിന് പറയാൻ സ്വാതന്ത്ര്യം ഉണ്ടോ. ഇത്രയും വലിയൊരു പ്ലാറ്റ് ഫോമിൽ ഞാൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്നു. അങ്ങനെ പറയാൻ…

    Read More »
  • മനഃപൂര്‍വ്വമല്ല, പറ്റിപോയി… മോഹന്‍ലാലിന് മുന്നില്‍ കുറ്റം ഏറ്റു പറഞ്ഞ് നാദിറ

    തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ ഒരോ സംഭവങ്ങളും വിലയിരുത്താനും മറ്റുമാണ് ഒരോ ആഴ്ചയും അവതാരകനായ മോഹൻലാൽ വീട്ടിലെ അംഗങ്ങളെ കാണാൻ എത്തുന്നത്. ഇത്തവണ ജപ്പാനിൽ ആയതിനാൽ മോഹൻലാൽ പ്രത്യേക സംവിധാനത്തിലൂടെയാണ് ബിഗ്ബോസ് മലയാളം സീസൺ 5 മത്സരാർത്ഥികളെ കണ്ടത്. വീട്ടിൽ കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ വിശേഷങ്ങൾ എല്ലാം തന്നെ മോഹൻലാൽ ചോദിച്ചറിഞ്ഞു. ബിഗ്ബോസ് വീട്ടിലെ സാമഗ്രികൾ തകർക്കാൻ പാടില്ല എന്ന നിയമം വീട്ടുകാരെ മോഹൻലാൽ ഓർമ്മിപ്പിച്ചിരുന്നു. ഇത്തരത്തിൽ നാദിറ ഒരു ടാസ്കിനിടെ കപ്പ് പൊട്ടിച്ചതും ചർച്ചയായി. ദേവുവിൻറെ കപ്പാണ് നാദിറ പൊട്ടിച്ചത്. ഇതിൻറെ പേരിൽ ജയിൽ വാസവും നാദിറ അനുഭവിച്ചു. അതിൽ എന്തുകൊണ്ട് ശോഭ പ്രതികരിച്ചില്ലെന്ന് ചോദിച്ചാണ് ഈ വിഷയം മോഹൻലാൽ ചർച്ചയാക്കിയത്. ക്യാപ്റ്റനെന്ന നിലയിൽ താൻ അത് ക്യാമറയോട് പറഞ്ഞെന്നും. എന്നാൽ ഇവരെല്ലാം അത് വിഷയമാക്കിയെന്നാണ് ശോഭ പറഞ്ഞത്. പിന്നാലെ നാദിറ ഇങ്ങനെ ദേഷ്യം വന്നാൽ ഒരൊന്ന് പൊട്ടിക്കരുത് എന്നാണ് മോഹൻലാൽ പറഞ്ഞത്. മനഃപൂർവ്വം പറ്റിയതല്ലെന്നും. ദേഷ്യം വന്നപ്പോൾ കല്ലെടുത്ത് എറിഞ്ഞെങ്കിലും.…

    Read More »
  • മലബന്ധത്തിന് കാരണവും പ്രതിവിധിയും

    ഇന്ന് നല്ലൊരു ശതമാനം ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം.പൈൽസ്, ഫിഷര്‍, ഫിസ്റ്റുല, എന്നിവയുടെ എല്ലാം കാരണം മലബന്ധമാണ്.മനുഷ്യന്‍റെ മാറിവരുന്ന ജീവിതശൈലി, ആഹാരം, ചിട്ടയില്ലാത്ത ജീവിതം എന്നിവയൊക്കെയാണ് ഇതിന് കാരണം. ആഹാരം പ്രധാനമായും ആഹാരത്തെയാണ് മലബന്ധത്തിന്‍റെ കാരണക്കാരനായി കണക്കാക്കാവുന്നത്. മലത്തിന്‍റെ സ്വഭാവം അത് കട്ടിയുള്ളതോ അയഞ്ഞതോ ആകുക എന്നത് കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചാണ്. നാരുകളില്ലാത്ത ആഹാരമാണ് മലം കട്ടിയുള്ളതാകാനൊരു കാരണം. ദഹിച്ച ആഹാരം വന്‍കുടലിലൂടെ കടന്ന് മലദ്വാരത്തിലെത്താന്‍ അധികം സമയമെടുക്കുന്നത് മലബന്ധത്തിന് ഒരു കാരണമാണ്. മലാശയത്തില്‍ അധിക സമയം പുറന്തള്ളപ്പെടാതെ കിടക്കുന്നതും മലത്തിലെ ജലാംശം വലിച്ചെടുക്കപ്പെട്ട് മലം കട്ടിയുള്ളതാകാന്‍ കാരണമാകുന്നു. ഇത് വേദനയോടും പ്രയാസപ്പെട്ടുമുള്ള മലവിസര്‍ജ്ജനത്തിനു കാരണമാകുന്നു. ചിട്ടയില്ലാത്ത ജീവിതം  ജീവിതശൈലിയിലെ ചിട്ടയില്ലായ്മയാണ് മല ശോധനത്തിന്റെ മറ്റൊരു കാരണം. പുതുതലമുറയിലെ നല്ലൊരു ശതമാനം പേരും രാത്രി വളരെ വൈകി ഉറങ്ങുന്നവരാണ്. അതിനാല്‍ സ്വാഭാവികമായും ഉണരാനും വൈകും. വൈകി ഉണരുന്നത് മലബന്ധത്തിനുള്ള കാരണമാകുന്നു.  ടോയ്ലറ്റില്‍ ഒന്ന് ഇരുന്നു എന്നു വരുത്തി ഓഫീസിലേക്ക് ഓടുന്നവരും…

    Read More »
  • എച്ച്ബിഒയിലെ സീരിസുകൾ നഷ്ടമായെന്ന് വിഷമിച്ചിരുന്നവർക്ക് സന്തോഷവാർത്ത; ജിയോ സിനിമ വഴി ഇനി എച്ച്ബിഒ കണ്ടന്‍റുകള്‍ ലഭിക്കും

    ദില്ലി: പാതിവഴിയിൽ എച്ച്ബിഒയിലെ സീരിസുകളെയൊക്കെ നഷ്ടമായെന്ന് വിഷമിക്കുന്നവർക്കുള്ള സന്തോഷവാർത്തയുമായാണ് ജിയോ സിനിമയെത്തിയിരിക്കുന്നത്. വാർണർ ബ്രദേഴ്സുമായി പുതിയ കരാറിൽ ഒപ്പു വെച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര  ടെലികോം സേവനദാതാവായ റിലയൻസ് ജിയോ‌ . നിലവിലെ കരാർ പ്രകാരം ഇനി മുതൽ ഇന്ത്യയിലെ എച്ച്ബിഒ, വാർണർ ബ്രദേഴ്സ് കണ്ടെന്റുകളെല്ലാം‌ ജിയോസിനിമ ആപ്പിലൂടെയാകും സ്ട്രീം ചെയ്യുന്നത്. റിലയൻസിന്റെ വയാകോം18 ഉം വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയും കഴിഞ്ഞ ദിവസമാണ് മൾട്ടി-ഇയർ കരാർ പ്രഖ്യാപിച്ചത്. മെയ് മുതൽ പുതിയ കരാർ നടപ്പിലാകും. വാർണർ ബ്രദേഴ്സിന്റെയും ഇന്ത്യയിലെ ടിവി സീരിസുകളുടെയും സിനിമകളുടെയും കാറ്റലോഗിന്റെ പുതിയ ഹോമാകും ജിയോസിനിമ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്ന് വ്യത്യസ്തമായി വാർണർ ബ്രദേഴ്സിന്റെ എല്ലാ പ്രൊഡക്ഷനുകളും ജിയോസിനിമ ആപ്പിലൂടെ നേരിട്ട് സ്ട്രീം ചെയ്യും. നിലവിൽ എച്ച്ബിഒ മാക്സിന് ഇന്ത്യയിൽ ഇതുവരെ പ്രത്യേകം സ്ട്രീമിങ് സർവീസില്ലായിരുന്നു. ഹോട്ട്സ്റ്റാറുമായി ഉണ്ടായിരുന്ന കരാർ അവസാനിച്ചതിനാൽ എച്ച്ബിഒ കണ്ടന്റുകളൊക്കെ രാജ്യത്ത് ഓർമയായ സാഹചര്യത്തിലാണ് പുതിയ വാർത്ത. കഴിഞ്ഞ ദിവസം തയ്യാറാക്കിയ പുതിയ കരാറിൽ…

    Read More »
  • ‘കാക്കിപ്പട’യ്‍ക്ക് മെൽബൻ ഫെസ്റ്റിവലിലേക്ക് ക്ഷണം

    ഷെബി ചൗഘട്ട് സംവിധാനം നിർവഹിച്ച ചിത്രമാണ് ‘കാക്കിപ്പട’. ഹൈദരാബാദിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയതായിരുന്നു ‘കാക്കിപ്പട’. ഷെബി ചൗഘട്ട് തന്നെയാണ് കാക്കിപ്പടയുടെ രചന നിർവഹിച്ചിരിക്കുന്നത്. ‘കാക്കിപ്പട’ എന്ന സിനിമയ്‍ക്ക് മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. ചിരഞ്‍ജീവിയെ നായകനാക്കി പന്ത്രണ്ടോളം ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച കെ എസ് രാമറാവു ‘കാക്കിപ്പട’യുടെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ ഓഫീസില്‍വെച്ചാണ് റീമേക്ക് അവകാശം രാമറാവുവിന്റെ കമ്പനി സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘കാക്കിപ്പട’യുടെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ചിരഞ്‍ജീവി പറഞ്ഞതായി ഷെബി അറിയിക്കുകയും ചെയ്‍തിരുന്നു. ‘കാക്കിപ്പട’യുടെ റീമേക്കില്‍ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്നതറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ‘കാക്കിപ്പട’ പറയുന്നത്. നിരഞ്‍ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ,…

    Read More »
  • വിജയ് ആന്‍റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പിച്ചൈക്കാരന്‍ 2 ന്‍റെ ട്രെയ്‍ലര്‍ പുറത്ത്

    വിജയ് ആൻറണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പിച്ചൈക്കാരൻ 2 ൻറെ ട്രെയ്‍ലർ പുറത്തെത്തി. 2016ൽ പുറത്തെത്തിയ പിച്ചൈക്കാരൻറെ സീക്വൽ ആണിത്. വിജയ് ആൻറണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്ന പിച്ചൈക്കാരൻറെ രചനയും സംവിധാനവും ഗുരുമൂർത്തി ആയിരുന്നു. തമിഴിന് പുറമെ ‘ബിച്ചഗഡു’ എന്ന പേരിലെത്തിയ തെലുങ്ക് മൊഴിമാറ്റ പതിപ്പും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകൾക്കു പുറമെ ചിത്രം ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. പിച്ചൈക്കാരൻ 2ൻറെ രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയ്‍ലർ ആണ് പുറത്തെത്തിയിരിക്കുന്നത്. മികച്ച തിയറ്റർ അനുഭവം പകരുന്ന ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷ ഉണർത്തുന്നതാണ് ട്രെയ്‍ലർ. ചിത്രത്തിൻറെ പ്രഖ്യാപനവേളയിൽ ദേശീയ പുരസ്കാരം നേടിയ സംവിധായിക പ്രിയ കൃഷ്‍ണസ്വാമി ചിത്രം സംവിധാനം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അവർ പിന്മാറുകയും ‘കോടിയിൽ ഒരുവൻ’ സംവിധായകൻ അനന്ദകൃഷ്‍ണൻ പകരം എത്തുകയും ചെയ്‍തു. ആ തീരുമാനവും മാറ്റിയാണ് വിജയ് ആൻറണി തന്നെ സംവിധാന സ്ഥാനത്തേക്ക് എത്തിയത്. വിജയ് ആൻറണി…

    Read More »
  • എസ്.ഐ: ബിജു പൗലോസിനൊപ്പം അഭിനയിക്കാം, രണ്ടാം ഭാഗത്തിന്‍റെ ഓഡിഷന്‍ ആരംഭിച്ചു

    നിവിൻ പോളിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു എബ്രിഡ് ഷൈനിൻറെ സംവിധാനത്തിൽ 2016 ൽ പുറത്തെത്തിയ ആക്ഷൻ ഹീറോ ബിജു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം വരുമെന്ന വിവരം നിർമ്മാതാക്കളായ പോളി ജൂനിയർ പിക്ചേഴ്സ് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ സിനിമാപ്രേമികളെ സന്തോഷിപ്പിക്കുന്ന ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ ഓഡിഷൻ ഇതിനകം ആരംഭിച്ചു എന്നതാണ് അത്. കൊച്ചിയിൽ നടക്കുന്ന ഓഡിഷൻറെ വിശദാംശങ്ങൾ അണിയറക്കാർ അറിയിച്ചിട്ടുണ്ട്. വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർട്ടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന് അണിയറപ്രവർത്തകർ നേരിട്ടാണ് ഓഡിഷൻ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റിലയിൽ നിന്ന് പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള, ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫീസിൽ ആണ് ഓഡിഷൻ നടന്നു വരുന്നത്. സംവിധായകൻ എബ്രിഡ് ഷൈൻ നേരിട്ടാണ് നടീനടന്മാരെ തിരഞ്ഞെടുക്കുന്നത്. ശ്യാം ലാൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. നാടകപ്രവർത്തകരും മിമിക്രി കലാകാരന്മാരും ഉൾപ്പെടെ നിരവധി പേർ ഒഡിഷനിൽ പങ്കെടുക്കുന്നുണ്ട്, മെയ് 1,2,3 തീയ്യതികളിൽ വീണ്ടും അതേ…

    Read More »
  • മലയാളികളുടെ പ്രിയ താരം സംയുക്ത നായികയായി എത്തിയ പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രം ‘വിരൂപാക്ഷ’ ആദ്യ വാരം നേടിയത്

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ചിത്രം ഏഴ് ദിവസത്തിനുള്ളിൽ 62.5 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. ‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 19.8 കോടി രൂപയും കർണാടകയിൽ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളിൽ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരുന്നത്. കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങൾ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിർവഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യിൽ അജയ്, സായ്…

    Read More »
  • പഠാന് പിന്നാലെ അടുത്തൊരു വിജയ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ബോളിവുഡ്… നേട്ടം തുടര്‍ന്ന് ‘കിസീ കാ ഭായ് കിസീ കി ജാന്‍’; ആദ്യ വാരം നേടിയ കളക്ഷന്‍

    ഷാരൂഖ് ഖാൻറെ പഠാന് പിന്നാലെ അടുത്തൊരു വിജയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. എന്നാൽ ഓരോ ശ്രദ്ധേയ പ്രോജക്റ്റ് എത്തുമ്പോഴും പ്രതീക്ഷ അർപ്പിക്കുമെങ്കിലും ചലച്ചിത്ര വ്യവസായത്തിന് നിരാശയായിരുന്നു ഫലം. എന്നാൽ ഇപ്പോഴിതാ ഒരു ചിത്രം ബോളിവുഡിന് അവശ്യം വേണ്ടിയിരുന്ന ഒരു ആശ്വാസജയം സമ്മാനിക്കുകയാണ്. സൽമാൻ ഖാൻ നായകനായ കിസീ കാ ഭായ് കിസീ കി ജാൻ ആണ് ആ ചിത്രം. ഭേദപ്പെട്ട ഓപണിംഗ് നേടിയിരുന്ന ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ വാരം നേടിയ കളക്ഷൻ എത്രയെന്ന വിവരം നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ വാരാന്ത്യത്തിൽ ഇന്ത്യയിൽ നിന്നു മാത്രം 68.17 കോടി നേടിയ ചിത്രം അതേസമയം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഉണ്ടാക്കിയ നേട്ടം 112.80 കോടി ആയിരുന്നു. ഇപ്പോഴിതാ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ആദ്യ വാരം ചിത്രം നേടിയ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 151.12 കോടിയാണ്. https://twitter.com/SKFilmsOfficial/status/1651866589166469120?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1651866589166469120%7Ctwgr%5Eed994ea91ae7fec85aa72abf6b3aae24120d343d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSKFilmsOfficial%2Fstatus%2F1651866589166469120%3Fref_src%3Dtwsrc5Etfw ലോകമെമ്പാടുമായി 5700 ൽ അധികം സ്ക്രീനുകളിലാണ് ചിത്രം ഏപ്രിൽ…

    Read More »
Back to top button
error: