LIFEMovie

എസ്.ഐ: ബിജു പൗലോസിനൊപ്പം അഭിനയിക്കാം, രണ്ടാം ഭാഗത്തിന്‍റെ ഓഡിഷന്‍ ആരംഭിച്ചു

നിവിൻ പോളിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു എബ്രിഡ് ഷൈനിൻറെ സംവിധാനത്തിൽ 2016 ൽ പുറത്തെത്തിയ ആക്ഷൻ ഹീറോ ബിജു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം വരുമെന്ന വിവരം നിർമ്മാതാക്കളായ പോളി ജൂനിയർ പിക്ചേഴ്സ് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ സിനിമാപ്രേമികളെ സന്തോഷിപ്പിക്കുന്ന ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ ഓഡിഷൻ ഇതിനകം ആരംഭിച്ചു എന്നതാണ് അത്.

കൊച്ചിയിൽ നടക്കുന്ന ഓഡിഷൻറെ വിശദാംശങ്ങൾ അണിയറക്കാർ അറിയിച്ചിട്ടുണ്ട്. വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർട്ടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന് അണിയറപ്രവർത്തകർ നേരിട്ടാണ് ഓഡിഷൻ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റിലയിൽ നിന്ന് പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള, ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫീസിൽ ആണ് ഓഡിഷൻ നടന്നു വരുന്നത്. സംവിധായകൻ എബ്രിഡ് ഷൈൻ നേരിട്ടാണ് നടീനടന്മാരെ തിരഞ്ഞെടുക്കുന്നത്. ശ്യാം ലാൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. നാടകപ്രവർത്തകരും മിമിക്രി കലാകാരന്മാരും ഉൾപ്പെടെ നിരവധി പേർ ഒഡിഷനിൽ പങ്കെടുക്കുന്നുണ്ട്, മെയ് 1,2,3 തീയ്യതികളിൽ വീണ്ടും അതേ സ്റ്റുഡിയോയിൽ വെച്ച് ഒഡിഷൻ ഉണ്ടായിരിക്കുമെന്ന് പ്രൊഡക്ഷൻ കൺട്രോളർ ശ്യാംലാൽ അറിയിച്ചു.

Signature-ad

തേടുന്ന അഭിനേതാക്കളുടെ വിവരങ്ങൾ

  • ഗസറ്റഡ് ഓഫീസർ (പുരുഷൻ, ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുന്നവർ ) പ്രായം: 48-55 വയസ്
  • ഫ്രീക്ക് ലുക്ക് ആൺകുട്ടികൾ  പ്രായം: 18-24 വയസ്
  • സ്ത്രീകഥാപാത്രങ്ങൾ പ്രായം: 20- 30 വയസ്
  • പുരുഷ സ്ത്രീ അഭിനേതാക്കൾ പ്രായം: 30 നും 4‌0 നും ഇടയിലുള്ള

എസ്ഐ ബിജു പൗലോസ് എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി ആക്ഷൻ ഹീറോ ബിജുവിൽ അവതരിപ്പിച്ചത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്‍ത ചിത്രത്തിൻറെ രചന നിർവ്വഹിച്ചത് എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീഖും ചേർന്ന് ആയിരുന്നു.

Back to top button
error: