LIFE

  • മഞ്ഞൾ വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഔഷധ സസ്യം; അറിയാം ​ഗുണങ്ങൾ

    മഞ്ഞൾ വളരെ പ്രശസ്‌തമായ ഒരു ഔഷധ സസ്യമാണ്, ഇതിൽ വളരെയധികം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മഞ്ഞൾ, ശരീരത്തിന്റെ പൂർണ്ണാരോഗ്യത്തിനും, രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ ടി സെൽസിന്റെയും, ബി സെൽസിന്റെയും മോഡുലേഷന് സഹായിക്കുന്നു. അതോടൊപ്പം മൈക്രോഫെജ്‌സ്, ന്യൂട്രോഫിൽസ് തുടങ്ങിയ സ്വാഭാവിക കൊലയാളി കോശങ്ങളുടെ മോഡുലേഷന് മഞ്ഞൾ സഹായിക്കുന്നു. ശരീരത്തിലെ ആന്റി-ബോഡികളെ വർധിപ്പിക്കുന്നു, മഞ്ഞൾ അസ്വസ്ഥമായ ദഹനവ്യവസ്ഥയെ ശമിപ്പിക്കുന്നു, ആമാശയത്തിനും കുടലിനും വീക്കം സംഭവിക്കുമ്പോൾ, ദഹനനാളത്തിന്റെ സെൻസിറ്റീവ് ആവരണം സുഖപ്പെടുത്താനായി മഞ്ഞൾ സഹായിക്കുന്നു. ഇത് കുടൽ തടസ്സത്തിന്റെ സമഗ്രത നിലനിർത്തുകയും, ദഹനത്തെ സഹായിക്കുന്ന പിത്തരസം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മഞ്ഞളിന് കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിക്കാൻ കഴിയും. മഞ്ഞളിലെ പ്രധാന ഘടകം കുർക്കുമിൻ ആണ്, ഇത് യഥാർത്ഥത്തിൽ കൊഴുപ്പ് കോശങ്ങളുടെ വളർച്ചയെ തടയുന്നു, മഞ്ഞൾ ചർമ്മത്തിന്റെ മോശം അവസ്ഥയെ സഹായിക്കും. മഞ്ഞൾ അസ്ഥികളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ സഹായിക്കുന്നു, കാത്സ്യം ഇരുമ്പ് പൊട്ടാസ്യം മാംഗനീസ് കോപ്പർ സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ മഞ്ഞളിൽ ഉയർന്ന അളവിൽ…

    Read More »
  • വിളർച്ച ഇല്ലാതാക്കാൻ പോഷക സമൃദ്ധമായ കിവി കഴിക്കൂ

    വളരെയധികം പോഷക സമൃദ്ധമായ ഒരു പഴമാണ് കിവി, അനേകം ഗുണങ്ങൾ അടങ്ങിയ ഈ പഴം വിളർച്ച അനുഭവിക്കുന്ന വ്യക്തികൾക്ക് കഴിക്കുന്നത് വളരെ ഉത്തമമാണ്, ഇത് രക്തമില്ലായ്മയും, വിളർച്ചയും ഇല്ലാതാക്കാൻ സഹായിക്കുന്നു. അതോടൊപ്പം ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, ആരോഗ്യകരമായ ദഹനനാളത്തെ നിലനിർത്താനും മലബന്ധം ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു. രക്തത്തിലുണ്ടാവുന്ന ഹാനികരമായ LDL കൊളസ്ട്രോളിന്റെ അളവ് കുറയക്കുന്നു. ഗർഭിണികൾ കിവി പഴം കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ വികസനത്തിലേക്കും, അതോടൊപ്പം നല്ല ആരോഗ്യത്തിനും കാരണമാവുന്നു. കിവി പഴം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇത് തുടർച്ചയായി കഴിക്കുന്നത് വഴി മുടി പൊട്ടുന്നത് തടയുന്നു, അതോടൊപ്പം മുടിയെ ശക്തമാക്കാൻ സഹായിക്കുന്നു. കിവി പഴത്തിൽ ധാരാളം ആന്റി- ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്, അതോടൊപ്പം പോഷകങ്ങളായ വിറ്റാമിൻ സി, വിറ്റാമിൻ ഇ, എന്നിവയും വലിയ അളവിൽ കാണപ്പെടുന്നു. ഈ ഘടകങ്ങൾ എല്ലാം ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും വളരെ അത്യാവശ്യമാണ്. മുഖ സൗന്ദര്യത്തോടൊപ്പം, ഇത് കഴിക്കുന്നത് ശരീരത്തിലെ ഉയർന്ന…

    Read More »
  • കൃത്രിമമായി കൃഷി ചെയ്ത മാമ്പഴം എങ്ങനെ തിരിച്ചറിയാം ? ഇതാ ചില ടിപ്സ്

    വേനൽക്കാലം അടുത്തു തുടങ്ങുമ്പോൾ എല്ലാവരും അവരുടെ പ്രിയപ്പെട്ട മാമ്പഴത്തിന് വേണ്ടി കാത്തിരിക്കും. ഈ ഡിമാൻഡ് മുതലാക്കുന്നതിനായി, മാമ്പഴം വേഗത്തിൽ പഴുക്കുന്നതിന് വ്യാപാരികൾ നിരവധി ദോഷകരമായ രാസവസ്തുക്കൾ ഉപയോഗിച്ചു പഴുപ്പിക്കുന്നു. മാമ്പഴത്തിലടങ്ങിയ അപകടകരമായ രാസവസ്തുവായ കാൽസ്യം കാർബൈഡിന്റെ വ്യാപകമായ സാന്നിധ്യം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. മാമ്പഴത്തിൽ കാൽസ്യം കാർബൈഡിന്റെ ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ, മാമ്പഴം പാകമാകുന്ന പ്രക്രിയ വേഗത്തിലാവുന്നു. ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധവും, അതോടൊപ്പം കൃത്രിമത്വമായ രീതികൾ അവലംബിക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അടുത്തിടെ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്കും വിൽപ്പനക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. കാൽസ്യം കാർബൈഡ് വളരെ വിഷാംശമുള്ള ഒരു രാസവസ്തുവാണ്, ഇത് കഴിക്കുന്നത് വഴി ചർമ്മ അലർജികൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കുന്നു. മാമ്പഴം കൃഷി ചെയ്യാൻ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് ആർസെനിക്, ഫോസ്ഫറസ് തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ രൂപപ്പെടുന്നതിന് കാരണമാകുമെന്ന് FSSAI വളരെ മുന്നേ മുന്നറിയിപ്പ്…

    Read More »
  • മഷ്‌റൂം പോഷക സമൃദ്ധം, രോഗപ്രതിരോധ ശേഷിക്ക് ഉത്തമം

    മഷ്‌റൂം, ഒരു ഫംഗിയാണ് പക്ഷെ ഇതിനെ ഒരു പച്ചക്കറിയായി ഉപയോഗിക്കുന്നു, വളരെയധികം പോഷകങ്ങളാൽ സമൃദ്ധമായ ഒരു പച്ചക്കറിയാണ് മഷ്‌റൂം. ഇത് വളരെയധികം കലോറി കുറഞ്ഞ ഒരു ഭക്ഷ്യ വസ്തുവാണ്. ഇതിൽ വളരെയധികം ഫൈബർ, പ്രോട്ടീൻ തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. മഷ്‌റൂമിൽ ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും, ധാതുക്കളും നല്ല രീതിയിൽ കാണപ്പെടുന്നു. ഇതിൽ പ്രധാനമായും, വിറ്റാമിൻ ബി, പൊട്ടാസിയം, കോപ്പർ, വിറ്റാമിൻ ഡിയും എന്നിവയാണ് അടങ്ങിയിട്ടുള്ളത്. മുഷ്‌റൂമിന്റെ പ്രധാനമായ ഗുണങ്ങൾ: 1. കാൻസർ വിരുദ്ധ സാന്നിധ്യം മഷ്‌റൂമിൽ ഉയർന്ന അളവിൽ സെലീനിയം അടങ്ങിയിട്ടുണ്ട്. പഠനങ്ങൾ പറയുന്നത് സെലീനിയത്തിനു കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട് എന്നാണ്. മഷ്‌റൂമിൽ ധാരാളം ആന്റി- ഓക്സിഡന്റുകളും, ആന്റി- ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ വരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. കാൻസറിനൊപ്പം ഹൃദയ സംബന്ധമായ രോഗങ്ങളും, തൈറോയിഡ് രോഗങ്ങളും ഇല്ലാതാക്കുന്നു. 2. എല്ലുകളുടെ ആരോഗ്യത്തെ വർധിപ്പിക്കുന്നു ഒരു കപ്പ് പാകം ചെയ്‌ത മഷ്‌റൂമിൽ, ഒരു ദിവസത്തേക്ക് അവശ്യമായ കോപ്പർ…

    Read More »
  • സ്ത്രീകളിലുണ്ടാകുന്ന മൈഗ്രൈൻ നിയന്ത്രക്കാൻ ഇങ്ങനെ ചെയ്യാം

    മൈഗ്രൈൻ തലവേദന ഉണ്ടാകുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്, പ്രത്യേകിച്ചും സ്ത്രീകളിൽ. തലവേദന, ഓക്കാനം, ഛർദ്ദി, പ്രകാശത്തോടും ശബ്‌ദത്തോടുമുള്ള അലർജി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സ്ത്രീകൾക്ക് മൈഗ്രെയ്ൻ കൂടുതലും കൗമാര കാലഘട്ടത്തിലാണ് സംഭവിക്കുന്നത്. മൈഗ്രേൻ ഉണ്ടാക്കുന്നതിൽ ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ സ്ത്രീകൾക്ക് അതിനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങളും വിട്ടുമാറാത്ത മൈഗ്രേൻ ഉണ്ടാകാൻ കാരണമാകുന്നു. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള കോട്ടുവായിടലും മയക്കവും, എന്നിവയും മൈഗ്രേൻ ബാധിച്ചവരിൽ കണ്ടുവരുന്ന സാധാരണ ലക്ഷണങ്ങളാണ്. സമ്മർദ്ദം മൈഗ്രെൻ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് വിദഗ്ദ്ധർ പറയുന്നു. മൈഗ്രേനിലേക്ക് നയിക്കുന്ന സമ്മർദ്ദ ഘടകങ്ങൾ പലതുമുണ്ട്; ഹോർമോൺ പ്രശ്നങ്ങൾ, ജോലി സ്ഥലത്ത് സമയത്തിന് ജോലികൾ ചെയ്ത് തീർക്കുക തുടങ്ങിയ മാനസിക സമ്മർദ്ദങ്ങൾ കാരണമായേക്കാം. സ്ത്രീകളിൽ ആർത്തവചക്രം സമ്മർദ്ദത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ഉറക്കക്കുറവ്, ഉത്കണ്ഠ, ഭയം, കോപം, വിഷാദം, ലഹരി പാനീയങ്ങൾ, ചോക്ലേറ്റ്, ചീസ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളും സ്ത്രീകൾക്കിടയിൽ മൈഗ്രെയ്ൻ വഷളാകാൻ കാരണമാകാറുണ്ട്.…

    Read More »
  • കുതിപ്പ് തുടരുന്ന് സംയുക്തയുടെ തെലുങ്ക് ചിത്രം ‘വിരൂപാക്ഷ’; പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രം 70 കോടി ക്ലബില്‍

    മലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ‘വിരൂപാക്ഷ’ 70 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. ‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 19.8 കോടി രൂപയും കർണാടകയിൽ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളിൽ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരുന്നത്. കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങൾ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിർവഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യിൽ അജയ്, സായ് ചന്ദ്, ബ്രഹ്‍മജി,…

    Read More »
  • പഠാന്‍റെ വിജയത്തില്‍ ഷാരൂഖ് ഖാന്റെയും ആദിത്യ ചോപ്രയുടെയും ക്രെഡിറ്റ് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്ന് സൽമാൻ ഖാൻ

    ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമാണ് പഠാൻ. നാലുവർഷത്തിന് ശേഷം ബിഗ് സ്ക്രീനിൽ നായകനായി തിരിച്ചെത്തിയ ഷാരൂഖ് ഖാന് സ്വപ്നതുല്യമായ മടങ്ങിവരവാണ് ഈ ചിത്രം നൽകിയത്. 1000 കോടി ബോക്സ്ഓഫീസ് കളക്ഷൻ എന്ന വലിയ നേട്ടം ചിത്രം നേടി. ചിത്രത്തിൽ സൽമാൻ ഖാൻ ചെയ്ത അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൈഗർ എന്ന ഏജൻറായി പഠാനെ ഒരു നിർണ്ണായക സമയത്ത് രക്ഷിക്കാൻ എത്തുന്ന റോളാണ് സൽമാന് ചിത്രത്തിൽ. കിസീ കാ ഭായ് കിസീ കി ജാൻ എന്ന ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി ഇന്ത്യ ടിവിയിലെ രജത് ശർമ്മയുടെ ആപ് കി അദാലത്തിൽ പങ്കെടുത്ത് ഇത് സംബന്ധിച്ച് ചോദ്യത്തിന് ഉത്തരം നൽകി സൽമാൻ. പഠാന്‍റെ വിജയത്തില്‍ സല്‍മാനും പങ്കുണ്ട് എന്ന രീതിയിലായിരുന്നു അവതാരകന്‍റെ ചോദ്യം. എന്നാല്‍ ഇതില്‍ വളരെ വ്യക്തമായ ഉത്തരമാണ് സല്‍മാന്‍ നല്‍കിയത്. പഠാന്‍റെ വിജയത്തില്‍ ഷാരൂഖ് ഖാന്റെയും ആദിത്യ ചോപ്രയുടെയും ക്രെഡിറ്റ് ആർക്കും തട്ടിയെടുക്കാൻ കഴിയില്ല. ഷാരൂഖ് കഠിനമായ…

    Read More »
  • കുട്ടികളെ ഏതെങ്കിലുമൊരു സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് നല്ലതെന്ന് പഠനം! അറിയാം ​ഗുണങ്ങൾ

    പതിവായി പാട്ട് കേൾക്കുന്നത് ആരോ​ഗ്യകരമായ ചില ​ഗുണങ്ങൾ നൽകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. വൈകാരിക ആരോഗ്യം, ദൈനംദിന പ്രകടനം, ഉറക്കം എന്നിവയ്ക്കുള്ള ചികിത്സാ ഉപകരണമാണ് സംഗീതം. ‍സംഗീതം തലച്ചോറിൽ ചെലുത്തുന്ന നല്ല ഫലങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. സംഗീതം മാനസികാവസ്ഥയ്ക്കും സമ്മർദ്ദത്തിനും സഹായിക്കുകയും തലച്ചോറിന്റെ മറ്റ് സെൻസറി മേഖലകളെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുമ്പോൾ ഒരു സംഗീത ഉപകരണം പഠിക്കുന്നത് തലച്ചോറിനെ ചെറുപ്പമായി നിലനിർത്താൻ സഹായിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു. കുട്ടികളെ ഏതെങ്കിലുമൊരു സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് നല്ലതാണെന്ന് ഒരു പഠനം കണ്ടെത്തി. ഒരു ഉപകരണം വായിക്കുന്നത് തലച്ചോറിന്റെ ആരോ​​ഗ്യത്തെ സംരക്ഷിക്കുക ചെയ്യുന്നതിലൂടെ ചെറുപ്പവും ശ്രദ്ധയും നിലനിർത്താൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ബെയ്ജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ യൂണിവേഴ്‌സിറ്റി ഓഫ് സൈക്കോളജി ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്കോളജിയിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ദീർഘകാല സംഗീത പരിശീലനം കാലതാമസം വരുത്തുമെന്നും മനസ്സിനെ ചെറുപ്പമായി നിലനിർത്താനുമുള്ള സ്വാഭാവികവും പ്രായവുമായി…

    Read More »
  • ‘പൊന്നിയിൻ സെല്‍വൻ 2’ റിലീസ് ദിനം തമിഴ്‍നാട്ടില്‍നിന്ന് നേടിയത് 21.37 കോടി; രണ്ടാം ദിനത്തില്‍ എല്ലാ ഭാഷകളില്‍നിന്നും നേടിയത് 28-30 കോടി

    മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ പ്രദർശനത്തിനെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. തമിഴ്‍നാട്ടിലെ നടപ്പ് വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ‘പൊന്നിയിൻ സെൽവന്റേ’ത് എന്നും ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‍നാട്ടിൽ നിന്ന് റിലീസിന് നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ്. ഇപ്പോഴിതാ രണ്ടാം ദിനത്തിലെ കണക്കുകളും പുറത്തുവരുകയാണ്. വാരാന്ത്യത്തിലെ ആദ്യദിനത്തിൽ തന്നെ കളക്ഷനിൽ 50 കോടി കടക്കും’പൊന്നിയിൻ സെൽവൻ’ എന്നാണ് ആദ്യകണക്കുകൾ പറയുന്നത്. രണ്ടാം ദിനത്തിൽ എല്ലാ ഭാഷകളിൽ നിന്നും 28-30 കോടി രൂപയാണ് പൊന്നിയിൻ സെൽവൻ 2 നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ആദ്യദിനത്തിലെ കളക്ഷനിൽ നിന്നും മികച്ച വളർച്ച ചിത്രം ഉണ്ടാക്കിയെന്നാണ് ഇത് കാണിക്കുന്നത്. മൊത്തത്തിലുള്ള കളക്ഷൻ ഇപ്പോൾ 53-55 കോടി കടന്നുവെന്നാണ് കണക്കുകൾ. ഞായറാഴ്ച ചിത്രം 30 കോടിക്ക്…

    Read More »
  • അത് മോശമായ കാര്യമാണ്, നിങ്ങൾ സൂക്ഷിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു… അഖിൽ മാരാർക്ക് മോഹൻലാലി​ന്റെ താക്കീത്

    ബി​ഗ് ബോസ് സീസൺ അഞ്ചിൽ ഒരാഴ്ചയ്ക്ക് ശേഷം മോഹൻലാൽ എത്തിയിരിക്കുകയാണ്. ജപ്പാനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനാൽ സൂം കാളിലാണ് മോഹൻലാൽ മത്സരാർത്ഥികളുമായി സംവാദിച്ചത്. കഴിഞ്ഞ ആഴ്ച തന്റെ ഭാ​ര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അഖിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മോഹൻലാൽ. ‘കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിതയുണ്ട്. വാക്കിനെക്കാൾ തൂക്കമില്ലീ ഭൂമിക്ക് പോലും. അതായത് നമ്മൾ വാക്കുകൾ ഉപയോ​ഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പറയുന്നത്’, എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങുന്നത്. ഇതിനിടയിൽ ശോഭയും അഖിലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ കാണിക്കുന്നുണ്ട്. ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത് എന്ന് മോഹൻലാൽ അഖിലിനോട് ചോദിക്കുന്നത്. കോടിക്കണക്കിന് ആൾക്കാർ കാണുന്നതല്ലേ. എല്ലാ സ്ത്രീകളുടെയും കഥ ഒന്നാണ് എന്ന് പറയാൻ അഖിൽ മാരാറിന് പറയാൻ സ്വാതന്ത്ര്യം ഉണ്ടോ. ഇത്രയും വലിയൊരു പ്ലാറ്റ് ഫോമിൽ ഞാൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്നു. അങ്ങനെ പറയാൻ…

    Read More »
Back to top button
error: