LIFEMovie

മനഃപൂര്‍വ്വമല്ല, പറ്റിപോയി… മോഹന്‍ലാലിന് മുന്നില്‍ കുറ്റം ഏറ്റു പറഞ്ഞ് നാദിറ

തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ ഒരോ സംഭവങ്ങളും വിലയിരുത്താനും മറ്റുമാണ് ഒരോ ആഴ്ചയും അവതാരകനായ മോഹൻലാൽ വീട്ടിലെ അംഗങ്ങളെ കാണാൻ എത്തുന്നത്. ഇത്തവണ ജപ്പാനിൽ ആയതിനാൽ മോഹൻലാൽ പ്രത്യേക സംവിധാനത്തിലൂടെയാണ് ബിഗ്ബോസ് മലയാളം സീസൺ 5 മത്സരാർത്ഥികളെ കണ്ടത്. വീട്ടിൽ കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ വിശേഷങ്ങൾ എല്ലാം തന്നെ മോഹൻലാൽ ചോദിച്ചറിഞ്ഞു.

ബിഗ്ബോസ് വീട്ടിലെ സാമഗ്രികൾ തകർക്കാൻ പാടില്ല എന്ന നിയമം വീട്ടുകാരെ മോഹൻലാൽ ഓർമ്മിപ്പിച്ചിരുന്നു. ഇത്തരത്തിൽ നാദിറ ഒരു ടാസ്കിനിടെ കപ്പ് പൊട്ടിച്ചതും ചർച്ചയായി. ദേവുവിൻറെ കപ്പാണ് നാദിറ പൊട്ടിച്ചത്. ഇതിൻറെ പേരിൽ ജയിൽ വാസവും നാദിറ അനുഭവിച്ചു. അതിൽ എന്തുകൊണ്ട് ശോഭ പ്രതികരിച്ചില്ലെന്ന് ചോദിച്ചാണ് ഈ വിഷയം മോഹൻലാൽ ചർച്ചയാക്കിയത്.

Signature-ad

ക്യാപ്റ്റനെന്ന നിലയിൽ താൻ അത് ക്യാമറയോട് പറഞ്ഞെന്നും. എന്നാൽ ഇവരെല്ലാം അത് വിഷയമാക്കിയെന്നാണ് ശോഭ പറഞ്ഞത്. പിന്നാലെ നാദിറ ഇങ്ങനെ ദേഷ്യം വന്നാൽ ഒരൊന്ന് പൊട്ടിക്കരുത് എന്നാണ് മോഹൻലാൽ പറഞ്ഞത്. മനഃപൂർവ്വം പറ്റിയതല്ലെന്നും. ദേഷ്യം വന്നപ്പോൾ കല്ലെടുത്ത് എറിഞ്ഞെങ്കിലും. കപ്പ് അവിടെയുണ്ടെന്ന് അറിഞ്ഞില്ലെന്നുമാണ് നാദിറ പറഞ്ഞത്.

ദേവുവിൻറെ ദേഷ്യം കൊണ്ടാണോ കപ്പ് എറിഞ്ഞുപൊട്ടിച്ചതെന്നും മോഹൻലാൽ ചോദിച്ചു. എന്നാൽ ദേവുവിൻറെ കപ്പ് ആയിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ അത് ഒരിക്കലും പൊട്ടിക്കില്ലായിരുന്നുവെന്ന് നാദിറ പറഞ്ഞു. കപ്പ് കിട്ടാനല്ലെ ഇവിടെ വന്നത് ഇവിടെ വന്ന് കപ്പ് പൊട്ടിച്ചാലോയെന്ന് മോഹൻലാൽ ഇതിന് മറുപടി നൽകി.

 

Back to top button
error: