LIFEMovie

വിജയരാഘവന്‍ നൂറ് വയസ്സുകാരനായി നിറഞ്ഞാടിയ ‘പൂക്കാലം’ ഒടിടിയിലേക്ക്; സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍

വർഷം മലയാളത്തിലെ ശ്രദ്ധേയ റിലീസുകളിൽ ഒന്നായിരുന്നു ഗണേഷ് രാജിൻറെ രചനയിലും സംവിധാനത്തിലുമെത്തിയ പൂക്കാലം. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രത്തിൻറെ തിയറ്റർ റിലീസ് ഏപ്രിൽ 8 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 19 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണിത്. നൂറ് വയസ്സുകാരൻ ഇട്ടൂപ്പ് ആയി വിജയരാഘവൻ ആണ് ചിത്രത്തിൽ എത്തിയത്. വിജയരാഘവൻറെ മേക്കോവറും പ്രകടനവും കൈയടി നേടിയിരുന്നു. അതുപോലെതന്നെ കൊച്ചുത്രേസ്യാമ്മയായി എത്തിയ കെപിഎസി ലീലയും. ആനന്ദം എന്ന വിജയ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഗണേഷ് രാജ് ഏഴ് വർഷത്തിനിപ്പുറമാണ് അടുത്ത ചിത്രവുമായി വന്നിരിക്കുന്നത്. ഇട്ടൂപ്പ് കുടുംബനാഥനായ കൂട്ടുകുടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകൾ എൽസിയുടെ മനസമ്മതത്തിലൂടെയാണ് കഥ നടക്കുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ സിനിമ. ഈ സംഭവം ഈ കുടുംബത്തിൽ പല മാറ്റങ്ങൾക്ക് ഇടയാക്കുകയും പല തിരിച്ചറിവുകൾക്കും കാരണമാകുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. അന്നു ആൻറണിയാണ് എത്സി എന്ന കഥാപാത്രമായെത്തിയിരിക്കുന്നത്.

ആനന്ദത്തിൻറെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിൻറേയും ഡിഒപി. ആനന്ദത്തിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ സച്ചിൻ വാര്യർ തന്നെയാണ് സംഗീതവും ഒരുക്കുന്നത്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആൻറണി, അരുൺ കുര്യൻ, അനു ആൻറണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: