ഏതൊരു കറി ഉണ്ടാക്കിയാലും ആദ്യം നോക്കുന്നത് ഉപ്പ് തന്നെയാണ്.ഉപ്പ് കുറഞ്ഞാൽ പിന്നെ രുചി കാണുകയുമില്ല.എന്നാൽ ഒന്നോർക്കുക, ഭക്ഷണത്തിൽ ഉപ്പ് എത്രത്തോളം കുറയ്ക്കുന്നുവോ ശരീരത്തിന് അത്രത്തോളം അത് നല്ലതാണ്.
ഉപ്പ് അധികം കഴിക്കുന്നത് ബിപി കൂട്ടാനിടവരും. ബിപി ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്. വയറ്റിലെ ക്യാന്‍സര്‍, കിഡ്നി പ്രശ്നങ്ങള്‍ മറ്റു പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഉപ്പിന്റെ അമിത ഉപയോഗം വഴിയൊരുക്കും. ഇവയുടെ ആരോഗ്യത്തിന് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.ഉപ്പ് കൂടുതൽ കഴിക്കുന്നത് പക്ഷാഘാതം ഉണ്ടാകാനിടവരും.
ഉപ്പ് ശരീരത്തിന്റെ ക്ഷീണം വര്‍ദ്ധിപ്പിക്കും.ഉപ്പ് ഒഴിവാക്കിയാൽ ഊര്‍ജം കൂടുതല്‍ ലഭിക്കും. ഉപ്പ് അധികം കഴിക്കുന്നത് ജലാംശം കുറയ്ക്കും.ഉപ്പ് കുറച്ചാൽ ജലാംശം നില നിര്‍ത്താനാകും. ഉപ്പ് അധികം കഴിച്ചാൽ തടി കൂടാം. തടി കുറയ്ക്കാൻ ശ്രമിക്കുന്നുവർ ഉപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.
ഉപ്പ് അധികം കഴിച്ചാൽ എല്ലുകളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തും. ഇത് ക്യാല്‍സ്യത്തിന്റെ അളവു കുറയ്ക്കും. എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും. ഉപ്പു കുറച്ചാല്‍ എല്ലുകളുടെ ആരോഗ്യം നില നിര്‍ത്താം.
ഉപ്പ് കൂടിയ അളവിൽ ദീർഘകാലം ഉപയോഗിച്ചാൽ അകാലനര, അകാല വാർധക്യം എന്നിവ ബാധിക്കും.വൃക്കയില്‍ വീക്കം, മുടി കൊഴിച്ചില്‍ എന്നിവയും ഉപ്പിന്റെ അമിതോപയോഗം മൂലം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഒരു ദിവസവും ഒരാള്‍ 5 ഗ്രാം ഉപ്പിൽ കൂടുതൽ കഴിക്കരുതെന്നു പറയുന്നത് ലോകാരോഗ്യ സംഘടനയാണ്.അതായത് ഒരു ടീസ്പൂണ്‍ ഉപ്പ് മാത്രം.ലളിതമായി പറഞ്ഞാല്‍, നിങ്ങളുടെ എല്ലാ ഭക്ഷണത്തിലും കൂടി ഒരു ചെറിയ സ്പൂണിൽ കൊള്ളാവുന്ന ഉപ്പ് മാത്രം മതിയെന്ന് !! വൃക്ക, പ്രമേഹം, ഹൃദ്രോഗികള്‍ എന്നിങ്ങനെ വിവിധ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികള്‍ക്ക് ഇതിന്റെ അളവ് ഇതിലും കുറവായിരിക്കും.അതിനാല്‍, നിങ്ങളുടെ അസുഖം അനുസരിച്ച്, ഡോക്ടറുടെ ഉപദേശപ്രകാരം വേണം ഉപ്പ് ഉപയോഗിക്കാൻ.