LIFE
-
പഴകും തോറും രുചി കൂടി വരുന്ന അച്ചാറുകൾ വേണ്ടേ വേണ്ട !
കുട്ടികൾ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്നവയാണ് അച്ചാറുകള്‍. മാങ്ങ, നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി എന്നിവയില്‍ തുടങ്ങി മീനും ഇറച്ചിയും വരെ നാം അച്ചാറാക്കുന്നു. ഇവ മാസങ്ങളോളം കേടുവരാതെ നില്‍ക്കുകയും ചെയ്യും. ബാക്ടീരിയയുടെ വളര്‍ച്ച തടയുന്നതിനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, കടുക്, മുളക് പൊറ്റി തുടങ്ങിയവയും അച്ചാറുകളില്‍ ഉപയോഗിക്കുന്നു. പഴകും തോറും രുചി കൂടി വരുന്ന ഇവ കേരളീയര്‍ക്ക് എന്നും അവിഭാജ്യഘടകം തന്നെയാണ്.എന്നാല്‍ ഇവയുടെ അമിതമായ ഉപയോഗം ആരോഗ്യത്തിന് അപകടകരമാണ്.അള്‍സറിന് പ്രധാന കാരണം അച്ചാറിന്റെ അമിത ഉപയോഗമാണെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. രാത്രികാലങ്ങളില്‍ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കില്‍ ദഹനം നടക്കുമ്ബോള്‍ അമിതമായ അസിഡിറ്റി ഉല്‍പ്പാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. വയറു വേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളും അച്ചാറിന്റെ അമിതമായ ഉപയോഗം കാരണം വന്നേക്കാം. ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ പലരും അച്ചാറുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും അവ കൂട്ടുകയേ ഉള്ളൂ. എരിവും അസിഡിറ്റിയും വയറിലെ ആസിഡിന്റെ…
Read More » -
ഞങ്ങളുടെ അവധിയാഘോഷത്തിന്റെ 5 മിനിറ്റ് നശിപ്പിച്ചു; വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിച്ച് അസിന്‍
മലയാളത്തില്‍ ആരംഭിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡിലെത്തിയ നടിയാണ് അസിന്‍. 2016-ല്‍ മൈക്രോ മാക്‌സ് മൊബൈല്‍ ഫോണ്‍ കമ്പനി സഹസ്ഥാപകന്‍ രാഹുലിനെ വിവാഹം ചെയ്തശേഷം അസിന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല. കഴിഞ്ഞദിവസം അസിന്‍ പൊടുന്നനേ വാര്‍ത്തകളില്‍ നിറഞ്ഞു. രാഹുലുമായി നടി വേര്‍പിരിയുന്നു എന്ന വാര്‍ത്തകളായിരുന്നു അതിന് കാരണം. അസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് രാഹുലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ അപ്രത്യക്ഷമായതാണ് വേര്‍പിരിയല്‍ അഭ്യൂഹം ശക്തമാവാന്‍ കാരണം. ഇരുവരുടേയും വിവാഹചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു എന്നതും ഈ പ്രചാരണത്തിന് ശക്തിയേകി. ബോളിവുഡ് നടന്‍ റിഷി കപൂര്‍ അന്തരിച്ച വേളയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം മാത്രമാണ് അസിനും രാഹുലും ഒരുമിച്ചുനില്‍ക്കുന്നതായി ഇന്‍സ്റ്റാഗ്രാമിലുള്ളത്. വാര്‍ത്ത പരന്നതോടെ വിശദീകരണവുമായി അസിന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ കുടുംബവുമൊത്ത് ഒരു അവധിക്കാലയാത്രയിലാണെന്നാണ് അസിന്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എഴുതിയത്. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. ഈ വാര്‍ത്ത നശിപ്പിച്ചുകളഞ്ഞ അഞ്ച് മിനിറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ അവധിയാഘോഷം ഗംഭീരമായിരുന്നെന്നും അസിന്‍ കൂട്ടിച്ചേര്‍ത്തു. 2001ല്‍ സത്യന്‍ അന്തിക്കാട്…
Read More » -
ബദാമും ഓട്സും കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്സ്
വളരെയധികം പോഷകങ്ങള്‍ നിറഞ്ഞ ധാന്യമാണ് ഓട്സ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്ബന്നമായ ഓട്സ് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ അവെനൻത്രമൈഡുകളും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തിനും ഗുണം ചെയ്യും. ഓട്‌സില്‍ ബീറ്റാ-ഗ്ലൂക്കൻ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തെ സഹായിക്കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണം ക്രമമായ മലവിസര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ബീറ്റാ-ഗ്ലൂക്കൻ ഒരു ലയിക്കുന്ന നാരാണ്. ഇത് കുടലില്‍ എളുപ്പത്തില്‍ ലയിക്കുന്നു. ദഹനനാളത്തില്‍ നല്ല ബാക്ടീരിയകള്‍ വളരുന്നതിന് ഇത് കുടല്‍ അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ബദാമാകട്ടെ ഹൃദ്രോഗ, സ്ട്രോക്ക് മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല,ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ കാന്‍സറിനെ പ്രതിരോധിക്കുകയും ചെയ്യും.ഫോളിക് ആസിഡ് ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത് നല്ലതാണ്.ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിനു കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് .ബദാം രക്‌തത്തിലെ…
Read More » -
കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങൾ
ഇന്ന് പലരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. ശരീരത്തിലെ ഏറ്റവും സങ്കീർണ്ണവും നിർണായകവുമായ അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിന്റെ പ്രവർത്തനങ്ങളിൽ രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും പിത്തരസം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ദഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കരൾ രോഗങ്ങൾ ഇന്ത്യയിൽ മരണനിരക്കിൽ പത്താമത്തെ ഏറ്റവും സാധാരണമായ കാരണമാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചൂണ്ടിക്കാട്ടുന്നു. ചിക്കാഗോയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ അവതരിപ്പിച്ച ഒരു സമീപകാല പഠനത്തിൽ Non-Alcoholic Fatty Liver Disease ബാധിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. ഉദാസീനമായ ജീവിതശൈലിയാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി ഗവേഷകർ പറയുന്നത്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനും (NAFLD) മറ്റ് കരൾ അവസ്ഥകൾക്കും മറ്റൊരു പ്രധാന അപകട ഘടകമാണ് പ്രമേഹം. ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമായ കരൾ, രക്തത്തിൽ നിന്ന് ദോഷകരമായ വസ്തുക്കളെ ഫിൽട്ടർ ചെയ്യുകയും പോഷകങ്ങളുടെ തകർച്ചയെ സഹായിക്കുകയും ചെയ്യുന്നു. കരളിനെ ആരോഗ്യകരമായി നിലനിർത്താൻ…
Read More » -
മുട്ടുവേദനയ്ക്കു മുറ്റത്താണ് മരുന്ന് ;അറിയാം എരിക്കിന്റെ വിശേഷങ്ങൾ
അസ്ഥികളുടെ ബലക്കുറവും തേയ്മാനവുമാണ് മുട്ടുവേദനയുടെ കാരണങ്ങളിൽ മുഖ്യം.കാൽസ്യത്തിന്റെ കുറവും നേരത്തെ ഏറ്റിട്ടുള്ള ക്ഷതങ്ങളുമൊക്കെ ഇതിന് കാരണങ്ങളായി വരാം. ചെറുപ്രായം മുതൽ ശരിയായ പോഷണം ലഭിച്ചില്ലെങ്കിൽ പ്രായം വർധിക്കുംതോറും സന്ധികളുടെ ആരോഗ്യത്തിൽ, പ്രത്യേകിച്ചും കാൽമുട്ടിന് കാര്യമായ ബുദ്ധിമുട്ടുകളുണ്ടാകാൻ സാധ്യത കൂടുതലാണ്.നടക്കുമ്പോൾ ഉള്ളിൽ എന്തോ പൊട്ടുന്നതുപോലുള്ള ശബ്ദം കേൾക്കുന്നുവെന്ന് ചിലർ പറയാറുണ്ട്. ഇതിനെ തേയ്മാനത്തിന്റെ ലക്ഷണമായി കണക്കാക്കാം. പെട്ടെന്നൊരു ദിവസം കൊണ്ട് ഉണ്ടാകുന്നതാവില്ല ഇത്. വളരെപ്പതുക്കെ,തേയ്മാനത്തോടൊപ്പം വേദനയും നീരും കൂടിവരുകയാണ് ചെയ്യുക.രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ, അല്ലെങ്കിൽ സങ്കീർണമല്ലാത്ത സാഹചര്യങ്ങളിൽ മരുന്നുകൾ സേവിക്കുന്നത് കൊണ്ടുതന്നെ ഫലപ്രാപ്തി ലഭിക്കാം. നമ്മുടെ പറമ്പുകളിലോ റോഡരികിലോ കാണുന്ന ഒരു സസ്യമുണ്ട് – എരിക്ക്. വെളുത്ത പശ വരുന്ന ഒരിനം സസ്യം. ഈ എരിക്കിന്റെ ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് മുട്ടിലോ സന്ധിവേദനയുളളിടത്തോ വയ്ക്കുക.ഇത് വേദന പെട്ടെന്നു ശമിപ്പിയ്ക്കാന്‍ സഹായിക്കും.എല്ലാ മുട്ടുവേദനയ്ക്കും ഇതാണ് മരുന്ന് എന്ന് ഇതിനർഥമില്ല.ഇനി മരുന്നുകളൊന്നും സേവിച്ചിട്ട് കുറവില്ലെങ്കിൽ ഒരു അസ്ഥിരോഗ വിദഗ്ധനെ തന്നെ കാണുക.എക്സ്റേ ഉൾപ്പടെയുള്ള പരിശോധനകൾ ആവശ്യമായി…
Read More » -
ടൊമാറ്റോ കെച്ചപ്പ് എന്ന കൊലയാളി
കുട്ടികൾ മുതല്‍ പ്രായമായവര്‍ വരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ടൊമാറ്റോ കെച്ചപ്പ്.എന്നാൽ ഇത് കഴിക്കുന്നവർ ഒന്നറിയുക- പ്രിസര്‍വേറ്റീവുകളും രാസ വസ്തുക്കളും ടൊമാറ്റോ കെച്ചപ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഷുഗര്‍ അഥവാ സൂക്രോസിനെക്കാളും ദോഷകരമായ ഫ്രക്ടോസ് ആണ് ഇതിലുള്ളത്.ഒരു ടേബിള്‍ സ്പൂണ്‍ കെച്ചപ്പില്‍ 160 മി.ഗ്രാം എന്ന തോതില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആവശ്യമുള്ള ഉപ്പിന്റെ 8 ശതമാണമാണിത്. തിളപ്പിച്ച് വാറ്റിയെടുത്ത വിനാഗിരി ആണ് സോസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇത് രാസവസ്തുക്കള്‍ അടങ്ങിയതും ആരോഗ്യത്തിന് ഹാനികരവുമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരത്തിലെ ധാതുക്കളുടെ അസന്തുലനം ഇവയ്ക്കെല്ലാം ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നത് കാരണമാകും.ദീര്‍ഘകാലം പതിവായുള്ള കെച്ചപ്പ് ഉപയോഗം പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകും.
Read More » -
ചർമ്മ സംരക്ഷണത്തിന് കറ്റാർവാഴ സൂപ്പറാണ്; ഉപയോഗിക്കേണ്ട രീതി
ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് കറ്റാർവാഴ. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള കറ്റാർ വാഴയുടെ ഗുണങ്ങൾ പണ്ടുള്ളവർക്കൊക്കെ സുപരിചിതമാണ്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മുഖത്തെ സാധാരണ ഈർപ്പവും പിഎച്ച് ലെവലും നിലനിർത്തുന്നതിനൊപ്പം മറ്റ് അനേകം ഗുണങ്ങൾ ഉള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, എക്സിമ, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കും. മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത സജീവ സംയുക്തങ്ങൾ കറ്റാർവാഴ ചെടിയിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾക്ക് ചെറിയ പൊള്ളൽ, മുറിവുകൾ എന്നിങ്ങനെ പലതരം ത്വക്ക് അവസ്ഥകളെ ചികിത്സിക്കാൻ കഴിയും. കറ്റാർവാഴയിൽ അലോയിൻ, ആന്ത്രാക്വിനോണുകൾ എന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് വേദന ലഘൂകരിക്കാനും സഹായിക്കുന്നു. കറ്റാർവാഴയിലെ…
Read More » -
സിടി സ്‌കാൻ, എം.ആര്‍.ഐ, എക്‌സറേ ഒഴിവാക്കപ്പെട്ടേക്കും;ഇനി ആരോഗ്യ രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സ് സംവിധാനം
ആരോഗ്യ രംഗത്ത് പാരമ്ബര്യമായി പ്രചാരത്തിലുള്ള സിടി സ്‌കാൻ, എം.ആര്‍.ഐ, എക്‌സറേ സംവിധാനങ്ങൾ ഒഴിവാക്കപ്പെടാൻ സാധ്യത.പകരം ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സ് ക്യാമറകൾ(AI Camera) ആകും ഇനി ഈ രംഗം കൈയ്യടക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സ് എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്.എഐ സംവിധാനം വഴി കണ്ണ് സ്‌കാൻ ചെയ്താല്‍ ഹൃദ്രോഗമടക്കം അറിയാനാകുമെന്നാണ് പുതിയ കണ്ടെത്തൽ.നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്‌സിന്റെ സഹായത്തോടെ ആശുപത്രികളിൽ ഓപ്പറേഷൻ ഉൾപ്പെടെ നടത്തുന്നുണ്ട്.താമസിയാതെ ഡയഗ്നോസ്റ്റിക് രംഗത്തും എഐ സംവിധാനം എത്തും എന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ധർ നൽകുന്ന സൂചന. ഇത് ശരിവയ്ക്കുന്നതാണ് ഈയടുത്ത് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ നടത്തിയ പ്രസ്താവന. ഗൂഗ്ള്‍ ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്നാണ് അദ്ദേഹം പറഞ്ഞത്. നാല് വര്‍ഷം മുൻപ് ഗൂഗിളിന്റെയും അരവിന്ദ് ഐ ഹോസ്പിറ്റലിലെയും ഗവേഷകരുടെ സംയുക്ത സംഘം അന്ധതയ്ക്കുള്ള പ്രധാന കാരണമായ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനുള്ള ഓട്ടോമേറ്റഡ് ഉപകരണം വികസിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചിരുന്നു. രോഗിയുടെ റെറ്റിനയുടെ ഫോട്ടോകള്‍ നല്‍കുമ്ബോള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനും നിമിഷങ്ങള്‍ക്കകം രോഗനിര്‍ണയം നടത്താനും…
Read More » -
മുട്ടുവേദനയ്ക്ക് എരിക്കിന്റെ ഇല മതി
എരിക്കിന്റെ ഏതാനും ഇലകളിട്ടു തിളപ്പിച്ച വെള്ളത്തില്‍ തോര്‍ത്തു മുക്കി കാൽമുട്ടിൽ വച്ച് ചൂടു പിടിപ്പിക്കുക. കാര്യം നിസാരം! അസ്ഥികളുടെ ബലക്കുറവും തേയ്മാനവുമാണ് മുട്ടുവേദനയുടെ കാരണങ്ങളിൽ മുഖ്യം.കാൽസ്യത്തിന്റെ കുറവും നേരത്തെ ഏറ്റിട്ടുള്ള ക്ഷതങ്ങളുമൊക്കെ ഇതിന് കാരണങ്ങളായി വരാം. ചെറുപ്രായം മുതൽ ശരിയായ പോഷണം ലഭിച്ചില്ലെങ്കിൽ പ്രായം വർധിക്കുംതോറും സന്ധികളുടെ ആരോഗ്യത്തിൽ, പ്രത്യേകിച്ചും കാൽമുട്ടിന് കാര്യമായ ബുദ്ധിമുട്ടുകളുണ്ടാകാൻ സാധ്യത കൂടുതലാണ്.നടക്കുമ്പോൾ ഉള്ളിൽ എന്തോ പൊട്ടുന്നതുപോലുള്ള ശബ്ദം കേൾക്കുന്നുവെന്ന് ചിലർ പറയാറുണ്ട്. ഇതിനെ തേയ്മാനത്തിന്റെ ലക്ഷണമായി കണക്കാക്കാം. പെട്ടെന്നൊരു ദിവസം കൊണ്ട് ഉണ്ടാകുന്നതാവില്ല ഇത്. വളരെപ്പതുക്കെ,തേയ്മാനത്തോടൊപ്പം വേദനയും നീരും കൂടിവരുകയാണ് ചെയ്യുക.രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ, അല്ലെങ്കിൽ സങ്കീർണമല്ലാത്ത സാഹചര്യങ്ങളിൽ മരുന്നുകൾ സേവിക്കുന്നത് കൊണ്ടുതന്നെ ഫലപ്രാപ്തി ലഭിക്കാം. നമ്മുടെ പറമ്പുകളിലോ റോഡരികിലോ കാണുന്ന ഒരു സസ്യമുണ്ട് – എരിക്ക്. വെളുത്ത പശ വരുന്ന ഒരിനം സസ്യം. ഈ എരിക്കിന്റെ ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് മുട്ടിലോ സന്ധിവേദനയുളളിടത്തോ വയ്ക്കുക.ഇത് വേദന പെട്ടെന്നു ശമിപ്പിയ്ക്കാന്‍ സഹായിക്കും.എല്ലാ മുട്ടുവേദനയ്ക്കും ഇതാണ്…
Read More » -
ഷൈൻ ടോം ചാക്കോയുടെ ത്രില്ലർ ചിത്രം പതിമൂന്നാം രാത്രി ടീസർ പുറത്ത്; ചിത്രം അടുത്തമാസം തീയറ്ററിൽ
കൊച്ചി: ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം പതിമൂന്നാം രാത്രിയുടെ ടീസർ പുറത്തിറങ്ങി.ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മെയ്‌ഷ നിർമ്മിച്ച് നവാഗതനായ മനീഷ് ബാബു സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് “പതിമൂന്നാം രാത്രി”. പുതുവർഷ ആഘോഷങ്ങൾക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലിസംബന്ധമായി മറയൂരിൽ നിന്നും യാത്ര ചെയ്യുന്ന ശിവറാം, ഇതേ ദിവസം തന്നെ അടിമാലിയിൽ നിന്നും ലീവ് കഴിഞ്ഞ് കൊച്ചിയിലെ തുണിക്കടയിൽ വീണ്ടും ജോലിക്കായി എത്തുന്ന മാളവിക, തിരുവനന്തപുരത്ത് ഐ ടി കമ്പനിയിൽ ട്രെയിനർ ആയി ജോലി ചെയ്യുന്ന വിനോദ് എബ്രഹാം ജോലി സംബന്ധമായ മീറ്റിംഗിനായി ഇതേ ദിവസം കൊച്ചിയിലേക്ക് എത്തുന്നു. തമ്മിൽ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയിൽ എത്തുമ്പോൾ ഇവരറിയാതെ തന്നെ ഇവർക്കിടയിൽ സംഭവിക്കുന്ന കുറേ കാര്യങ്ങൾ, തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ഇതെല്ലാം കോർത്തൊരുക്കിയ ഒരു ത്രില്ലർ ചിത്രമാണ് “പതിമൂന്നാം രാത്രി”. ശിവറാമായി വിഷ്ണു ഉണ്ണികൃഷ്ണനും വിനോദ് എബ്രഹാമായി ഷൈൻ ടോം ചാക്കോയും…
Read More »