Health

പ്രമേഹത്തിനുള്ള അത്ഭുത മരുന്ന്: അറിയാം പാഷന്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

   പാഷൻ ഫ്രൂട്ട് ആരോഗ്യകരവും പോഷകപ്രദവുമായ ഉഷ്ണമേഖലാ ഫലമാണ്. ഒരു പാഷൻ ഫ്രൂട്ടില്‍ വിറ്റാമിൻ സി ഒൻപത് ശതമാനവും, വിറ്റാമിൻ എ എട്ട് ശതമാനവും, ഇരുമ്പ്, പൊട്ടാസ്യം എന്നിവ രണ്ട് ശതമാനം വീതവും അടങ്ങിയിട്ടുണ്ട്.

പാഷൻ ഫ്രൂട്ടില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു. ദഹനപ്രക്രിയയെയും സഹായിക്കും

Signature-ad

പാഷൻ ഫ്രൂട്ടില്‍ പൈറ്റോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. പാഷൻ ഫ്രൂട്ടില്‍ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ചര്‍മ്മകോശങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ഉറച്ചതും ആരോഗ്യമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്തുകയും ചെയ്യുന്നു.

നാരുകളുടെ സമൃദ്ധിയും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സും പാഷൻ ഫ്രൂട്ട് പ്രമേഹരോഗികള്‍ക്ക് മികച്ചതാകുന്നു. ലയിക്കുന്ന ഫൈബര്‍ പെക്റ്റിൻ വിശപ്പിനെ നിയന്ത്രിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

പാഷൻ ഫ്രൂട്ടില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ പാഷൻ ഫ്രൂട്ട് മികച്ചതാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്താൻ സഹായിക്കുകയും ചെയ്യും.

പാഷൻ ഫ്രൂട്ടിൽ ജീവകം എ ഉണ്ട്. ചർമത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്.

പ്രമേഹരോഗികൾക്ക്

ഗ്ലൈസെമിക് ഇൻഡക്‌സ് (GI) കുറഞ്ഞ ഒരു പഴമാണിത്. ഇത് കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല. അതുകൊണ്ടു തന്നെ പ്രമേഹരോഗികൾക്കും ഈ  പഴം മികച്ചതാണ്.

ഇൻസുലിൻ സെൻസിറ്റിവിറ്റി

പാഷൻ ഫ്രൂട്ടിന്റെ കുരുവിലടങ്ങിയ ഒരു സംയുക്തം ഇൻസുലിൻ സെൻസിറ്റിവിറ്റി  മെച്ചപ്പെടുത്തും. ഇത് പ്രമേഹം ഉൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. piceatannol എന്ന സംയുകതം ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് 2017 ൽ  നടത്തിയ ഒരു പഠനത്തിൽ കണ്ടു.

പ്രതിരോധ ശക്തിക്ക്

വൈറ്റമിൻ സി ധാരാളം അടങ്ങിയ പാഷൻ ഫ്രൂട്ട് പ്രതിരോധ ശക്തി മെച്ചപ്പെടുത്തും. ഫ്രീറാഡിക്കലുകൾ മൂലമുണ്ടാകുന്ന ആന്റി ഓക്സിഡന്റ് കൂടിയാണ് വൈറ്റമിൻ  സി.

ഹൃദയത്തിന്

ഹൃദയത്തിന് ആരോഗ്യമേകുന്ന പൊട്ടാസ്യം, പാഷൻഫ്രൂട്ടിൽ ധാരാളമുണ്ട്. ഒപ്പം സോഡിയം വളരെ കുറവും ആണ്. കുരുവോടൊപ്പം പാഷൻ ഫ്രൂട്ട് കഴിക്കണം. ധാരാളം നാരുകൾ അടങ്ങിയ ഈ പഴം രക്തക്കുഴലുകളിൽ നിന്ന് അധികമുള്ള കൊളസ്ട്രോളിനെ നീക്കാൻ സഹായിക്കും. മാത്രമല്ല ഹൃദ്രോഗം വരാതെ തടയുന്നു. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനും പാഷൻ ഫ്രൂട്ട് സഹായിക്കും. സോഡിയം കുറവും പൊട്ടാസ്യം കൂടുതലും അടങ്ങിയതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

സ്ട്രെസ് കുറയ്ക്കും

പാഷൻ ഫ്രൂട്ടിൽ മഗ്നീഷ്യം ധാരാളം ഉണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കും.

എങ്ങനെ കഴിക്കാം

പാഷൻ ഫ്രൂട്ട്  പൾപ്പ് അരിച്ച് ജ്യൂസ് എടുക്കാം. പഞ്ചസാരയും വെള്ളവും ചേർത്ത് കുടിക്കാം. പൾപ്പിൽ പഞ്ചസാര ചേർത്ത് കുരു നീക്കാതെ തന്നെ കഴിക്കാം. കൂടാതെ പാഷൻ ഫ്രൂട്ട് കൊണ്ട് സ്ക്വാഷ്, ജാം, ഡെസർട്ടുകൾ തുടങ്ങി നിരവധി വിഭവങ്ങൾ ഉണ്ടാക്കാം.

പാർശ്വഫലങ്ങൾ 

മിക്ക ആളുകൾക്കും ഈ  പഴം സുരക്ഷിതമാണ്. എന്നാൽ ചിലരിൽ ഇത് അലർജി ഉണ്ടാക്കും. ലാക്ടോസ് അലർജി ഉള്ളവരിൽ ചിലപ്പോൾ പാഷൻ ഫ്രൂട്ട് അലർജിക്ക് കാരണമാകും. കാരണം പാലിൽ അടങ്ങിയ ചില പ്രോട്ടീനുകൾ പാഷൻ ഫ്രൂട്ടിലും ഉണ്ട്. അതുകൊണ്ട് പാൽ  അലർജി  ഉള്ളവർ പാഷൻ ഫ്രൂട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കണം.

Back to top button
error: