Life StyleNEWS

ഞങ്ങളുടെ അവധിയാഘോഷത്തിന്റെ 5 മിനിറ്റ് നശിപ്പിച്ചു; വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിച്ച് അസിന്‍

ലയാളത്തില്‍ ആരംഭിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡിലെത്തിയ നടിയാണ് അസിന്‍. 2016-ല്‍ മൈക്രോ മാക്‌സ് മൊബൈല്‍ ഫോണ്‍ കമ്പനി സഹസ്ഥാപകന്‍ രാഹുലിനെ വിവാഹം ചെയ്തശേഷം അസിന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല. കഴിഞ്ഞദിവസം അസിന്‍ പൊടുന്നനേ വാര്‍ത്തകളില്‍ നിറഞ്ഞു. രാഹുലുമായി നടി വേര്‍പിരിയുന്നു എന്ന വാര്‍ത്തകളായിരുന്നു അതിന് കാരണം.

അസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് രാഹുലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ അപ്രത്യക്ഷമായതാണ് വേര്‍പിരിയല്‍ അഭ്യൂഹം ശക്തമാവാന്‍ കാരണം. ഇരുവരുടേയും വിവാഹചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു എന്നതും ഈ പ്രചാരണത്തിന് ശക്തിയേകി. ബോളിവുഡ് നടന്‍ റിഷി കപൂര്‍ അന്തരിച്ച വേളയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം മാത്രമാണ് അസിനും രാഹുലും ഒരുമിച്ചുനില്‍ക്കുന്നതായി ഇന്‍സ്റ്റാഗ്രാമിലുള്ളത്. വാര്‍ത്ത പരന്നതോടെ വിശദീകരണവുമായി അസിന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

Signature-ad

താന്‍ കുടുംബവുമൊത്ത് ഒരു അവധിക്കാലയാത്രയിലാണെന്നാണ് അസിന്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എഴുതിയത്. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. ഈ വാര്‍ത്ത നശിപ്പിച്ചുകളഞ്ഞ അഞ്ച് മിനിറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ അവധിയാഘോഷം ഗംഭീരമായിരുന്നെന്നും അസിന്‍ കൂട്ടിച്ചേര്‍ത്തു.

2001ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാരംഗത്തെത്തിയത്. എം.കുമരന്‍ സണ്‍ ഓഫ് മഹലാക്ഷ്മിയിലൂടെ തമിഴ് സിനിമയിലും അസിന്‍ ചുവടുറപ്പിച്ചു. കമല്‍ ഹാസന്‍, വിജയ്, അജിത്, സൂര്യ, പ്രഭാസ്, രവിതേജ, നാഗാര്‍ജുന, പവന്‍ കല്യാണ്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങി തമിഴിലേയും തെലുങ്കിലേയും ഹിന്ദിയിലേയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അസിന്‍ വേഷമിട്ടു. അരിന്‍ ആണ് അസിന്റേയും രാഹുലിന്റേയും മകള്‍.

Back to top button
error: