HealthLIFE

കരളിനെ ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങൾ

ന്ന് പലരിലും കണ്ട് വരുന്ന ആരോ​ഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. ശരീരത്തിലെ ഏറ്റവും സങ്കീർണ്ണവും നിർണായകവുമായ അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിന്റെ പ്രവർത്തനങ്ങളിൽ രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും പിത്തരസം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ദഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

കരൾ രോഗങ്ങൾ ഇന്ത്യയിൽ മരണനിരക്കിൽ പത്താമത്തെ ഏറ്റവും സാധാരണമായ കാരണമാണെന്ന്
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചൂണ്ടിക്കാട്ടുന്നു. ചിക്കാഗോയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ അവതരിപ്പിച്ച ഒരു സമീപകാല പഠനത്തിൽ Non-Alcoholic Fatty Liver Disease  ബാധിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ച് വിശ​ദീകരിക്കുന്നു. ഉദാസീനമായ ജീവിതശൈലിയാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി ​ഗവേഷകർ പറയുന്നത്.

Signature-ad

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനും (NAFLD) മറ്റ് കരൾ അവസ്ഥകൾക്കും മറ്റൊരു പ്രധാന അപകട ഘടകമാണ് പ്രമേഹം. ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമായ കരൾ, രക്തത്തിൽ നിന്ന് ദോഷകരമായ വസ്തുക്കളെ ഫിൽട്ടർ ചെയ്യുകയും പോഷകങ്ങളുടെ തകർച്ചയെ സഹായിക്കുകയും ചെയ്യുന്നു. കരളിനെ ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…

വെളുത്തുള്ളി…

ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയതാണ് വെളുത്തുള്ളി. വെളുത്തുള്ളി പതിവായി കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായകമാണ്.

വാൾനട്ട്…

ഓക്സിഡേറ്റീവ് സ്ട്രെസ്, ഇൻസുലിൻ പ്രതിരോധം, വീക്കം എന്നിവ ഫലപ്രദമായി കുറയ്ക്കുന്നതിന് വാൾനട്ട് സഹായകമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിന് വാൽനട്ട് ഭക്ഷണത്തിൽ ചേർക്കുന്നത് നല്ലതാണ്.

ഫ്ളാക്സ് സീഡ്…

ചില പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഫ്ളാക്സ് സീഡ് കരളിന് സംരക്ഷണം നൽകുന്നതായി പറയുന്നു. ഇവയിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തൽഫലമായി, ഇത് കരളിൽ അടിഞ്ഞുകൂടുന്നതും ആഗിരണം ചെയ്യുന്നതും തടയുന്നു.

ഓട്സ്…

ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കരളിന് സംരക്ഷണം നൽകുന്നു. മഞ്ഞപ്പിത്തം ബാധിച്ചവരിൽ ബീറ്റാ-ഗ്ലൂക്കൻ കരൾ തകരാറും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുമെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്.

Back to top button
error: