കുട്ടികൾ മുതല്‍ പ്രായമായവര്‍ വരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ടൊമാറ്റോ കെച്ചപ്പ്.എന്നാൽ ഇത് കഴിക്കുന്നവർ ഒന്നറിയുക- പ്രിസര്‍വേറ്റീവുകളും രാസ വസ്തുക്കളും ടൊമാറ്റോ കെച്ചപ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഷുഗര്‍ അഥവാ സൂക്രോസിനെക്കാളും ദോഷകരമായ ഫ്രക്ടോസ് ആണ് ഇതിലുള്ളത്.ഒരു ടേബിള്‍ സ്പൂണ്‍ കെച്ചപ്പില്‍ 160 മി.ഗ്രാം എന്ന തോതില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആവശ്യമുള്ള ഉപ്പിന്റെ 8 ശതമാണമാണിത്.
തിളപ്പിച്ച് വാറ്റിയെടുത്ത വിനാഗിരി ആണ് സോസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇത് രാസവസ്തുക്കള്‍ അടങ്ങിയതും ആരോഗ്യത്തിന് ഹാനികരവുമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരത്തിലെ ധാതുക്കളുടെ അസന്തുലനം ഇവയ്ക്കെല്ലാം ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നത് കാരണമാകും.ദീര്‍ഘകാലം പതിവായുള്ള കെച്ചപ്പ് ഉപയോഗം പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകും.