HealthNEWS

മുട്ടുവേദനയ്ക്ക് എരിക്കിന്റെ ഇല മതി

എരിക്കിന്റെ ഏതാനും ഇലകളിട്ടു തിളപ്പിച്ച  വെള്ളത്തില്‍ തോര്‍ത്തു മുക്കി കാൽമുട്ടിൽ വച്ച് ചൂടു പിടിപ്പിക്കുക. കാര്യം നിസാരം! 
 

സ്ഥികളുടെ ബലക്കുറവും തേയ്മാനവുമാണ് മുട്ടുവേദനയുടെ കാരണങ്ങളിൽ മുഖ്യം.കാൽസ്യത്തിന്റെ കുറവും നേരത്തെ ഏറ്റിട്ടുള്ള ക്ഷതങ്ങളുമൊക്കെ ഇതിന് കാരണങ്ങളായി വരാം.


ചെറുപ്രായം മുതൽ ശരിയായ പോഷണം ലഭിച്ചില്ലെങ്കിൽ പ്രായം വർധിക്കുംതോറും സന്ധികളുടെ ആരോഗ്യത്തിൽ, പ്രത്യേകിച്ചും കാൽമുട്ടിന് കാര്യമായ ബുദ്ധിമുട്ടുകളുണ്ടാകാൻ സാധ്യത കൂടുതലാണ്.നടക്കുമ്പോൾ ഉള്ളിൽ എന്തോ പൊട്ടുന്നതുപോലുള്ള ശബ്ദം കേൾക്കുന്നുവെന്ന് ചിലർ പറയാറുണ്ട്. ഇതിനെ തേയ്മാനത്തിന്റെ ലക്ഷണമായി കണക്കാക്കാം.
പെട്ടെന്നൊരു ദിവസം കൊണ്ട് ഉണ്ടാകുന്നതാവില്ല ഇത്. വളരെപ്പതുക്കെ,തേയ്മാനത്തോടൊപ്പം വേദനയും നീരും കൂടിവരുകയാണ് ചെയ്യുക.രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ, അല്ലെങ്കിൽ സങ്കീർണമല്ലാത്ത സാഹചര്യങ്ങളിൽ മരുന്നുകൾ സേവിക്കുന്നത് കൊണ്ടുതന്നെ ഫലപ്രാപ്തി ലഭിക്കാം.
നമ്മുടെ പറമ്പുകളിലോ റോഡരികിലോ കാണുന്ന ഒരു സസ്യമുണ്ട് – എരിക്ക്. വെളുത്ത പശ വരുന്ന ഒരിനം സസ്യം. ഈ എരിക്കിന്റെ ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് മുട്ടിലോ സന്ധിവേദനയുളളിടത്തോ വയ്ക്കുക.ഇത് വേദന പെട്ടെന്നു ശമിപ്പിയ്ക്കാന്‍ സഹായിക്കും.എല്ലാ മുട്ടുവേദനയ്ക്കും ഇതാണ് മരുന്ന് എന്ന് ഇതിനർഥമില്ല.
 
ഇനി മരുന്നുകളൊന്നും സേവിച്ചിട്ട് കുറവില്ലെങ്കിൽ ഒരു അസ്ഥിരോഗ വിദഗ്ധനെ തന്നെ കാണുക.എക്സ്റേ ഉൾപ്പടെയുള്ള പരിശോധനകൾ ആവശ്യമായി വരും.

Back to top button
error: