അസ്ഥികളുടെ ബലക്കുറവും തേയ്മാനവുമാണ് മുട്ടുവേദനയുടെ കാരണങ്ങളിൽ മുഖ്യം.കാൽസ്യത്തിന്റെ കുറവും നേരത്തെ ഏറ്റിട്ടുള്ള ക്ഷതങ്ങളുമൊക്കെ ഇതിന് കാരണങ്ങളായി വരാം.
ചെറുപ്രായം മുതൽ ശരിയായ പോഷണം ലഭിച്ചില്ലെങ്കിൽ പ്രായം വർധിക്കുംതോറും സന്ധികളുടെ ആരോഗ്യത്തിൽ, പ്രത്യേകിച്ചും കാൽമുട്ടിന് കാര്യമായ ബുദ്ധിമുട്ടുകളുണ്ടാകാൻ സാധ്യത കൂടുതലാണ്.നടക്കുമ്പോൾ ഉള്ളിൽ എന്തോ പൊട്ടുന്നതുപോലുള്ള ശബ്ദം കേൾക്കുന്നുവെന്ന് ചിലർ പറയാറുണ്ട്. ഇതിനെ തേയ്മാനത്തിന്റെ ലക്ഷണമായി കണക്കാക്കാം.
പെട്ടെന്നൊരു ദിവസം കൊണ്ട് ഉണ്ടാകുന്നതാവില്ല ഇത്. വളരെപ്പതുക്കെ,തേയ്മാനത്തോടൊപ്പം വേദനയും നീരും കൂടിവരുകയാണ് ചെയ്യുക.രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ, അല്ലെങ്കിൽ സങ്കീർണമല്ലാത്ത സാഹചര്യങ്ങളിൽ മരുന്നുകൾ സേവിക്കുന്നത് കൊണ്ടുതന്നെ ഫലപ്രാപ്തി ലഭിക്കാം.
നമ്മുടെ പറമ്പുകളിലോ റോഡരികിലോ കാണുന്ന ഒരു സസ്യമുണ്ട് – എരിക്ക്. വെളുത്ത പശ വരുന്ന ഒരിനം സസ്യം. ഈ എരിക്കിന്റെ ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് മുട്ടിലോ സന്ധിവേദനയുളളിടത്തോ വയ്ക്കുക.ഇത് വേദന പെട്ടെന്നു ശമിപ്പിയ്ക്കാന്‍ സഹായിക്കും.എല്ലാ മുട്ടുവേദനയ്ക്കും ഇതാണ് മരുന്ന് എന്ന് ഇതിനർഥമില്ല.ഇനി മരുന്നുകളൊന്നും സേവിച്ചിട്ട് കുറവില്ലെങ്കിൽ ഒരു അസ്ഥിരോഗ വിദഗ്ധനെ തന്നെ കാണുക.എക്സ്റേ ഉൾപ്പടെയുള്ള പരിശോധനകൾ ആവശ്യമായി വരും.
എരിക്ക്
നിറയെ ഭംഗിയുള്ള പൂക്കളുണ്ടാവാമെങ്കിലും അവഗണനയോടും വെറുപ്പോടും കൂടി മനുഷ്യർ നോക്കി കാണുന്ന ചെടിയാണ് എരിക്ക്.ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സസ്യമാണ് എരിക്ക് (giant calotrope). എന്നാൽ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് യാതൊരു തരത്തിലുള്ള അറിവുമില്ല. എരിക്കിന്റെ പൂവും, ഇലയും, കറയും എല്ലാം ഔഷധയോഗ്യം തന്നെ.
എരിക്ക് രണ്ടുതരമുണ്ട്.ചുവന്ന പൂവോട് കൂടി കാണുന്ന ചിറ്റെരിക്കും വെളുപ്പും നീലയും കൂടിയ നിറമുള്ള വെള്ളെരിക്കും.പ്രമേഹമടക്കമുള്ള പല രോഗങ്ങളെയും തടയാനുള്ള അതിസവിശേഷ കഴിവുണ്ട് ഇതിന്.എരിക്കിന്റെ കറ പഞ്ഞിയിൽ മുക്കി വേദന ഉള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന മാറിക്കിട്ടും. സന്ധികളിലെ വേദനയും നീർക്കെട്ടും മാറാൻ ഇതിന്റെ ഇലകൾ ഉപ്പുചേർത്ത് അരച്ച് മൂന്നു ദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ചുകെട്ടിയാൽ മതി. എരിക്കിൻ പൂക്കൾ ഉണക്കി ഇന്തുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ആസ്മ,ചുമ തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമമാണ്.
മുറിവുള്ള ഇടങ്ങളിൽ എരിക്കിൻ കറ ഒഴിച്ചാൽ മുറിവ് പെട്ടെന്ന് തന്നെ ഭേദമാകുന്നു. മാത്രമല്ല കുപ്പിച്ചില്ല്, മുള്ള് തുടങ്ങിയവ കയറിയിട്ടുണ്ടെങ്കിൽ ഇതിന്റെ കറ ഒഴിച്ചാൽ അത് വേഗം പുറന്തള്ളപ്പെടുന്നു.
എരിക്കിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വാതരോഗം മാറും.നടുവേദന മാറുവാൻ എരിക്കിന്റെ ഇല അരച്ച് എണ്ണയിലിട്ടു കാച്ചി അത് കിഴി പിടിച്ചാൽ മതി.ഇതിന്റെ പഴുത്ത ഇല മൂന്നെണ്ണം എടുത്ത് അത് അടുപ്പ് കല്ലിൽ വച്ച് ചൂടുപിപ്പിടിച്ച് അതിൽ നിന്നാൽ ഉപ്പൂറ്റിവേദന പമ്പകടത്താം.
ഒട്ടനവധി ഔഷധസസ്യങ്ങളുടെ കലവറയാണ് കേരളം.യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ കൂടുതൽ ഫലം തരുന്ന ഒട്ടനവധി ഔഷധസസ്യങ്ങൾ നമ്മുടെ മണ്ണിൽ തഴച്ചു വളരുന്നുണ്ട്. അത്തരത്തിൽ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് എരിക്ക്.എങ്കിലും മറ്റെല്ലാ ചികിത്സയിലുമെന്നപോലേ ഇത് സംബന്ധിച്ച ചികിത്സയും നല്ലൊരു വൈദ്യന്റെ നിർദ്ദേശപ്രകാരം നടത്തുന്നതായും നല്ലത്.