LIFE

  • യുദ്ധഭൂമിയില്‍ ആയുധമേന്തി നില്‍ക്കുന്ന ധനുഷ്… ക്യാപ്റ്റന്‍ മില്ലറിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

    കോളിവുഡിൽ നിർമ്മാതാക്കൾ ഇന്ന് മിനിമം ഗ്യാരൻറി കൽപ്പിക്കുന്ന താരങ്ങളിൽ ഒരാളാണ് ധനുഷ്. ആവറേജ് അഭിപ്രായം നേടിയാൽത്തന്നെ ഇന്ന് ഒരു ധനുഷ് ചിത്രം ഭേദപ്പെട്ട സാമ്പത്തിക വിജയം നേടാറുണ്ട്. തെലുങ്കിലും തമിഴിലുമായെത്തിയ വാത്തിയാണ് (സർ) ഈ വർഷം ധനുഷിൻറേതായി പുറത്തെത്തിയ ഒരേയൊരു ചിത്രം. ഇപ്പോഴിതാ അദ്ദേഹത്തിൻറെ വരാനിരിക്കുന്ന പ്രോജക്റ്റുകളിൽ ഏറെ ശ്രദ്ധ നേടിയ ക്യാപ്റ്റൻ മില്ലറിൻറെ ഒരു പ്രധാന പബ്ലിസിറ്റി മെറ്റീരിയൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആണ് അത്. https://twitter.com/SathyaJyothi/status/1674742220552015872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1674742220552015872%7Ctwgr%5E4ed76fba572dc366f438c2d61444ab7e2f74e53f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSathyaJyothi%2Fstatus%2F1674742220552015872%3Fref_src%3Dtwsrc5Etfw ഒരു യുദ്ധഭൂമിയിൽ ആയുധമേന്തി നിൽക്കുന്ന ധനുഷിൻറെ കഥാപാത്രമാണ് പോസ്റ്ററിൽ. പോരാടി വീണവരുടെ ജഡങ്ങൾ നിറഞ്ഞ ഫ്രെയ്മിൽ ക്യാപ്റ്റൻ മില്ലർ മാത്രമാണ് ജീവനോടെ നിൽക്കുന്ന ഒരേയൊരാൾ. വിദൂരതയിൽ മിലിട്ടറി വാഹനങ്ങളും കാണാം. പിരീഡ് ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ രചനയും സംവിധാനവും അരുൺ മാതേശ്വരൻ ആണ്. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ മാതേശ്വരൻ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രുവിൻറെ തമിഴ് സംഭാഷണ…

    Read More »
  • വീണ്ടും നിത്യഹരിത നായകനായി ചാക്കോച്ചന്‍; ‘പദ്‍മിനി’ വീഡിയോ സോംഗ്

    കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്‍മിനി. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. പദ്‍മിനിയേ എന്ന് തുടങ്ങുന്ന ഗാനം ഒരു റൊമാന്‍റിക് ട്രാക്ക് ആണ്. ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സച്ചിന്‍ വാര്യര്‍ ആണ് പാടിയിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. അടുത്ത മാസം ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിലെ നേരത്തേ പുറത്ത് വന്ന  ടീസറിനും ലവ് യു മുത്തേ എന്ന ഗാനത്തിനും ഏറെ ആസ്വാദക ശ്രദ്ധ ലഭിച്ചിരുന്നു. പദ്മിനിയുടെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു. എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ്…

    Read More »
  • ‘മാവീരനി’ൽ മാസായി ശിവകാര്‍ത്തികേയൻ; ട്രെയിലര്‍ ജൂലൈ രണ്ടിന്

    ശിവകാർത്തികേയൻ നായകനായ ‘മാവീരൻ’ എന്ന ചിത്രം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘മാവീരന്റെ’ ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ശിവകാർത്തികേയൻ നായകനായ ‘മാവീരൻ’ സിനിമയുടെ ട്രെയിലർ ജൂലൈ രണ്ടിന് പുറത്തുവിടും എന്നതാണ് അപ്‍ഡേറ്റ്. ശിവകാർത്തികേയൻ നായകനാകുന്ന ‘മാവീരൻ’ എന്ന പുതിയ ചിത്രം തമിഴ്‍നാട്ടിൽ വിതരണം ചെയ്യുക ഉദയ‍നിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജിയാന്റ് മൂവീസ് ആണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഡബ്ബിംഗ് പൂർത്തിയാക്കിയെന്ന് ശിവകാർത്തികേയൻ അറിയിച്ചിരുന്നു. The most expected @Siva_Kartikeyan 's #MaaveeranTrailerFromJuly2nd #MahaveeruduTrailerFromJuly2nd#Maaveeran #Mahaveerudu pic.twitter.com/VoPo0CPywY — Ramesh Bala (@rameshlaus) June 30, 2023 ‘മാവീരൻ’ ജൂലൈ 14ന് ആണ് തിയറ്ററുകളിൽ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ശിവകാർത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകൾ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ. ശിവകാർത്തികേയൻ നായകനായി ഏറ്റവും…

    Read More »
  • കൃത്രിമ മധുരപലഹാരങ്ങളിലൊന്നായ അസ്പാര്‍ട്ടേം അര്‍ബുദത്തിന് കാരണം;കൊക്കൊക്കോളയും മറ്റും ഉപേക്ഷിക്കാൻ ലോകാരോഗ്യ സംഘടന

    നമ്മൾ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന കൃത്രിമ മധുരപലഹാരങ്ങളിലൊന്നായ അസ്പാര്‍ട്ടേം അര്‍ബുദത്തിന് കാരണമാകുന്നുവെന്ന് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.റിപ്പോര്‍ട്ട് അനുസരിച്ച്‌, കൊക്കകോള, മറ്റ് കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ച്യൂയിംഗം തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളില്‍ അസ്പാര്‍ട്ടേം ധാരാളമായി ഉപയോഗിക്കുന്നുണ്ട്.ഇത് അർബുദത്തിന് കാരണമാകുമെന്നതിനാൽ ഇതിന്റെ ഉപയോഗം കുറയ്ക്കണം എന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിപണിയിലെ ഏറ്റവും പ്രചാരമുള്ള പോഷകേതര മധുരപലഹാരങ്ങളില്‍ ഒന്നാണ് (എൻഎൻഎസ്) അസ്പാര്‍ട്ടേം. ഹെല്‍ത്ത് ലൈൻ പ്രകാരം ഡയറ്റ്, ഷുഗര്‍ ഫ്രീ, നോ അല്ലെങ്കില്‍ ലോ കലോറി, സീറോ ഷുഗര്‍ എന്നിങ്ങനെ ലേബല്‍ ചെയ്ത ഉല്‍പ്പന്നങ്ങളില്‍ പോലും ഇത് ഉപയോഗിക്കുന്നു.   വെളുത്ത നിറമുള്ളതും സാധാരണ പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ളതുമായ മണമില്ലാത്ത പൊടിയാണിത്. ഹെല്‍ത്ത്‌ലൈൻ അനുസരിച്ച്‌ അസ്പാര്‍ട്ടേമിന്റെ പ്രധാന ചേരുവകള്‍ ഇവയാണ്: അസ്പാര്‍ട്ടിക് ആസിഡും ഫെനിലലാനൈനും. ഇവ രണ്ടും സ്വാഭാവികമായി ഉണ്ടാകുന്ന അമിനോ ആസിഡുകളാണ്, അവ പ്രോട്ടീനുകളുടെ “ബില്‍ഡിംഗ് ബ്ലോക്കുകള്‍” എന്നറിയപ്പെടുന്നു.   ലോകാരോഗ്യ സംഘടനയുടെ കാൻസര്‍ ഗവേഷണ വിഭാഗമായ ഇന്റര്‍നാഷണല്‍ ഏജൻസി ഫോര്‍…

    Read More »
  • മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം ജൂലൈ 2, 3 തീയതികളില്‍ ചെന്നൈയില്‍ നടക്കും

    കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം നല്‍കുന്ന മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം ജൂലൈ 2, 3 തീയതികളില്‍ ചെന്നൈയില്‍ നടക്കുമെന്നും കാതോലിക്ക ബാവ അറിയിച്ചു. ഇന്ത്യയുടെ അപ്പോസ്‌തോലനായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സഭ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടനുബന്ധിച്ച് മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച്ച വൈകുന്നേരം 6-ന് കോയമ്പേട് സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷതയില്‍ ചേരുന്ന മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം തമിഴ്‌നാട് നിയമസഭ സ്പീക്കര്‍ അപ്പാവു ഉദ്ഘാടനം ചെയ്യും. മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ പീറ്റര്‍ അല്‍ഫോണ്‍സ്, സീറോ മലബര്‍ സഭ ഹൊസൂര്‍ അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റിയന്‍ പോഴാലിപ്പറമ്പില്‍, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലിത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ്, അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. നിനു…

    Read More »
  • ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു, ജാഗ്രത പുലർത്തുക: ഇത് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളെ നശിപ്പിച്ച് ഗുരുതരാവസ്ഥയിലെത്തിക്കും

        കേരളത്തിൽ വരും ദിവസങ്ങളിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നു എന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥ. വിറ്റാമിന്‍ ബി 12 കുറയുമ്പോള്‍ പ്ലേറ്റ്‌ലെറ്റ് കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികള്‍ ധാരാളം പ്ലേറ്റ്‌ലെറ്റുകളെ നശിപ്പിക്കും. ഈ പ്ലേറ്റ്‌ലെറ്റുകള്‍ ശരീരത്തിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ പ്രധാനമായതിനാല്‍ അവ വേഗത്തില്‍ വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. രക്തത്തിലെ ചെറിയ നിറമില്ലാത്ത കോശ ശകലങ്ങളാണ് പ്ലേറ്റ്‌ലെറ്റുകള്‍ അഥവാ ത്രോംബോസൈറ്റുകള്‍. ശരീരത്തില്‍ ചെറുതോ വലുതോ ആയ മുറിവുകളുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. അവയവ മാറ്റിവയ്ക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകളെ അതിജീവിക്കാനും, കാന്‍സര്‍, വിട്ടുമാറാത്ത രോഗങ്ങള്‍, പരിക്കുകള്‍ എന്നിവയോട് പൊരുതാനുമെല്ലാം പ്ലേറ്റ്‌ലെറ്റുകള്‍ അത്യാവശ്യമാണ്. ഇലക്കറികള്‍ കഴിക്കുന്നത് പ്ലേറ്റ്‌ലെറ്റ് കൂട്ടാന്‍ സഹായിക്കും. അതുപോലെതന്നെ രക്തം കട്ടപിടിക്കാതിരിക്കാന്‍ വിറ്റാമിന്‍ കെ പ്രധാനമാണ്. ചീര, ബ്രൊക്കോളി, കാബേജ് എന്നിവയും വിറ്റാമിന്‍ കെ ലഭിക്കാന്‍ നല്ലതാണ്. സൊയാബീന്‍ കഴിക്കുന്നതും വിറ്റാമിന്‍ കെ…

    Read More »
  • ഭയത്തിന്റെ മുൾമുനയിൽ നിർത്തി ‘ഹണിമൂൺ ട്രിപ്പ്’ ജൂലൈ 7ന് തീയേറ്ററുകളിൽ

    ഇന്ദ്രൻസ് നായകനായ “റെഡ് സിഗ്നൽ ” എന്ന ചിത്രത്തിനു ശേഷം കെ സത്യദാസ് കാഞ്ഞിരംകുളം പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം “ഹണിമൂൺ ട്രിപ്പ് ” ജൂലായ് 7 ന് തീയേറ്ററുകളിലെത്തുന്നു. ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു. കസിൻസിലൊരാൾ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകർത്തുന്നതിനുമിടയിൽ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നു. സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായ പാറ്റേണിലാണ് ഇതിലെ വിഷ്വൽസൊരുക്കിയിരിക്കുന്നത്. ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ഒരുപോലെ റിസ്ക് അഭിമുഖീകരിച്ചാണ് ചിത്രത്തിലെ പല ഹൊറർ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ജീൻ വി ആന്റോ, അക്ഷയ, ദേവിക, വിസ്മയ, ലിജോ ജോസഫ്, തൈയ്ക്കാട് ചന്ദ്രൻ, ഷിന്റോ ജോസഫ്, സജി കരുക്കാവിൽ , സതീഷ്കുമാർ എന്നിവർ അഭിനയിക്കുന്നു. ബാനർ – മാതാ ഫിലിംസ്, നിർമ്മാണം – എ…

    Read More »
  • ഷൈ​ന്റെ കഴിവുകൾ സിനിമാ ലോകം കാണാൻ കിടക്കുന്നതേയൊള്ളൂ! ‘പതിമൂന്നാം രാത്രി’യിൽ ​ഗായകനായി ഷൈൻ- വീഡിയോ

    അഭിനയത്തിന് പുറമെ താനൊരു മികച്ച ​ഗായകനാണെന്നും തെളിയിച്ച് നടൻ ഷൈൻ ടോം ചാക്കോ. ‘പതിമൂന്നാം രാത്രി’ എന്ന സിനിമയിലൂടെയാണ് ഷൈൻ ​ഗായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ കൊച്ചി സോം​ഗ് ആണ് ഷൈൻ പാടിയിരിക്കുന്നത്. രാജു ജോർജ്ജ് ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച ഈ ​ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഗൗതം അനിൽ കുമാർ, ശ്രീമോൻ വേലായുധൻ എന്നിവരും ആലാപനത്തിൽ പങ്കെടുക്കുന്നുണ്ട്. മനോരമ മ്യൂസിക്കാണ് ഗാനം പ്രേക്ഷകരിലെത്തിക്കുന്നത്. ഷൈൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷൈനിന് പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മനീഷ് ബാബു ആണ് സംവിധാനം. ദീപക് പറമ്പോൾ, വിജയ് ബാബു, സോഹൻ സീനു ലാൽ,സാജൻ പള്ളുരുത്തി, അനിൽ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിൻ ഡേവിസ്, അസിം ജമാൽ,ഡിസ്നി ജെയിംസ്, രജിത് കുമാർ,അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോനാ നായർ, ആര്യ, യൂട്യൂബർ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ്…

    Read More »
  • കംപ്ലീറ്റ് ആക്ഷൻ ചിത്രമായി RDX; കിടിലന്‍ ആക്ഷൻ രംഗങ്ങളുമായി ആർഡിഎക്സിന്‍റെ ടീസർ എത്തി

    ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രം കാണുവാനുള്ള മലയാളികളുടെ നീണ്ട കാത്തിരിപ്പുകൾക്ക് ഇതാ വിരാമം കുറിക്കുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്സിന്റെ ടീസർ പുറത്തിറങ്ങി. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്ന് ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ടീസർ ഉറപ്പ് നൽകുന്നുണ്ട്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നീ താരങ്ങൾ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ എത്തും. കുടുംബപ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ എന്റർടെയിൻ ചെയ്യിക്കാൻ കഴിയുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഓഗസ്റ്റ് 25ന് പ്രദർശനത്തിന് എത്തുന്നത്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട്…

    Read More »
  • അപ്പാനിയുടെ ക്യാംപസ് ത്രില്ലർ ചിത്രം ‘പോയിന്റ് റേഞ്ച്’; വീഡിയോ സോങ് പുറത്ത്

    ശരത് അപ്പാനി, റിയാസ് ഖാൻ, ഹരീഷ് പേരടി, ചാർമിള, മുഹമ്മദ്‌ ഷാരിഖ്, സനൽ അമൽ, ഷഫീഖ് റഹ്മാൻ, ജോയ് ജോൺ ആന്റണി, രാജേഷ് ശർമ, അരിസ്റ്റോ സുരേഷ്, ആരോൾ ഡി ശങ്കർ, ഗാവൻ റോയ് തുടങ്ങി മലയാളത്തിലെയും തമിഴ്ലേയും പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന പോയിന്റ് റേഞ്ച് ഉടൻ തീയേറ്ററുകളിലേക്ക്. ചിത്രത്തിലെ ‘തച്ചക് മച്ചക്’ വീഡിയോ ഗാനം റിലീസായി. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഡയാന ഹമീദ് ചിത്രത്തിൽ നായികയായി എത്തുന്നു. DM പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷിജി മുഹമ്മതും ശരത് അപ്പാനിയും നിർമിച്ചു സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ആക്ഷൻ ക്യാമ്പസ്‌ ചിത്രമാണ് “പോയിന്റ് റേഞ്ച് “. സുധിർ 3D ക്രാഫ്റ്റ് ഫിലിം കമ്പനിയാണ് സഹനിർമാണം. മിഥുൻ സുപ്രൻ എഴുതിയ കഥയ്ക്ക് ബോണി അസ്നാർ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. സായ് ബാലൻ, പ്രദീപ് ബാബു, ബിമൽ പങ്കജ് എന്നിവർ സംഗീതം നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ – ഷെഫീർ, മേക്കപ്പ്…

    Read More »
Back to top button
error: