LIFE
-
സത്യമോ നുണയോ കെട്ടുകഥയോ; നടി ആക്രമണക്കേസിന്റെ വിധി ചോര്‍ന്നെന്ന ആരോപണം ആളിക്കത്തുന്നു; യശ്വന്ത് ഷേണായിയുടെ ആരോപണം തള്ളി അഭിഭാഷക അസോസിയേഷന്‍
കൊച്ചി: സത്യമോ നുണയോ കെട്ടുകഥയോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി പുറത്തുവിട്ടിരിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ ആളിക്കത്തുന്നു. നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായിയുടെ ആരോപണം അസോസിയേഷന്‍ തള്ളി. കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ചൂണ്ടിക്കാണിച്ചാണ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. നടിയെ ആക്രമിച്ച കേസിലെ വിധി ചോര്‍ന്നു എന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് യശ്വന്ത് ഷേണായി കത്തയക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്തായി ലഭിച്ചെന്നായിരുന്നു അഡ്വ. യശ്വന്തിന്റെ പരാതി. ഇത്…
Read More » -
വരുന്നു കേരള പൊളിറ്റിക്കല്‍ റിയാലിറ്റി ഷോ; ഇനി നിയമസഭയ്ക്കു പുറത്തെ ചോദ്യോത്തര വേള; മുഖ്യമന്ത്രിയും പ്രതിപക്ഷവും വാക്‌പോരിനൊരുങ്ങുന്നു; വെല്ലുവിളിയല്ല സംവാദമെന്ന ഓമനപ്പേരിട്ട് വി.ഡി.സതീശന്‍
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ ചോദ്യോത്തര വേള പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും സഭയ്ക്കു പുറത്താണ് ഇനിയുള്ള ചോദ്യോത്തര വേള നടക്കാന്‍ പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിലുള്ള വാക്കുകള്‍ കൊണ്ടുള്ള പോരാട്ടം!! കെ.സി.വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇരട്ടച്ചങ്കിന്റെ കരുത്തോടെ മുഖ്യമന്ത്രി സംവാദത്തിന് തയ്യാറായതോടെ മുഖ്യമന്ത്രിയെ സംവാദത്തിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തന്നെ ക്ഷണിച്ചിരിക്കുകയാണ്. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പറഞ്ഞും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുമാണ് സംവാദത്തിനുള്ള ക്ഷണം. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ കെ.സി.വേണുഗോപാല്‍ പറഞ്ഞ വെല്ലുവിളി എന്ന കടുപ്പിച്ച പ്രയോഗത്തിനു പകരം നിര്‍ദേശം, ക്ഷണം എന്നിങ്ങനെ മൃദുവായ വാക്കുകളാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായുള്ള സംവാദവുമായി ബന്ധപ്പെട്ട ആവശ്യത്തില്‍ ഉന്നയിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടു സിപിഎം നേതാക്കള്‍ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വിഡി സതീശന്‍ നീണ്ട പ്രസ്താവന തുടങ്ങുന്നത്. എം.എല്‍.എയ്‌ക്കെതിരായ പീഡന പരാതിയില്‍ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത്…
Read More » -
ഒളിവിലെ ഓര്‍മകളുമായി നാളെ രാഹുല്‍ പാലക്കാട് കാലുകുത്തുമെന്ന് സൂചന; പോളിംഗ് ബൂത്തില്‍ മാങ്കൂട്ടത്തിലെത്തിയേക്കുമെന്ന് അഭ്യൂഹം; രണ്ടാംഘട്ട പോളിംഗിലെ ശ്രദ്ധാകേന്ദ്രമായി പാലക്കാട് കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍
പാലക്കാട് : രണ്ടാഴ്ചക്കാലത്തെ ഒളിച്ചുകളിക്കു ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ജില്ലയില്‍ പ്രത്യക്ഷപ്പെടുമെന്ന് സൂചന. ഒളിവിലെ ഓര്‍മകളുമായി നേരെ രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തുമെന്നാണ് അഭ്യൂഹം. അറസ്റ്റ് ഭീതി താല്‍ക്കാലികമായി ഒഴിഞ്ഞതോടെയാണ് ഒളിസങ്കേതങ്ങളില്‍ നിന്നും രാഹുല്‍ പുറത്തുവരാനൊരുങ്ങുന്നത്. രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട് എത്തുമെന്ന അഭ്യൂഹം പരന്നത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് രാഹുലിന് വോട്ട്. സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്. രാഹുല്‍ താമസിക്കുന്ന ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തില്‍ തന്നെയാണ് രാഹുലിന് വോട്ട്. പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളത്. കഴിഞ്ഞ മാസം 27നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നല്‍കുന്നത്. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് രാഹുല്‍ പാലക്കാട് നിന്ന് ഒളിവില്‍ പോയത്. രണ്ടാഴ്ചയോളമായി രാഹുല്‍ മാങ്കൂട്ടത്തില്‍…
Read More » -
കോടതിക്ക് മുന്‍പേ ജ്യോതിഷികള്‍ വിധിയെഴുതിയെന്ന് അവകാശവാദങ്ങള്‍; സോഷ്യല്‍മീഡിയയില്‍ വിധി പ്രവചിച്ച വീഡിയോകള്‍ വൈറല്‍; കൊന്ന് കൊലവിളിച്ച് കമന്റുകള്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജ്യോതിഷികള്‍ കോടതിക്ക് മുന്‍പേ വിധിയെഴുതിയെന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ വൈറലാകുന്നു. സോഷ്യല്‍മീഡിയയില്‍ ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. വീഡിയോകള്‍ക്ക് താഴെ ജ്യോതിഷമെന്ന് ശാസ്ത്രത്തെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം കൊന്നുകൊലവിളിക്കുന്ന കമന്റുകളും ധാരാളമെത്തുന്നുണ്ട്. ദിലീപ് നിരപരാധിയാണെന്ന് കോടതി കണ്ടെത്തുമെന്നാണ് ജ്യോത്സ്യന്‍ മോഹന്‍ദാസ് ഡിസംബര്‍ രണ്ടിന് പ്രവചിച്ചതെന്ന് സുധീഷ് ചെമ്പകശേരിയെന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. വയനാട് ദുരന്തമടക്കം താന്‍ പറഞ്ഞിട്ടുണ്ടെന്ന് ജ്യോത്സ്യന്‍ അവകാശപ്പെടുന്നുണ്ട്. ജ്യോതിഷ വിധി പ്രകാരം ദിലീപ് ശിക്ഷിക്കപ്പെടാനുള്ള സാധ്യതയില്ല എന്ന് മോഹന്‍ദാസ് പറയുന്നുണ്ട്. അസ്‌ട്രോളജി സയന്‍സാണെന്നും ജ്യോതിഷം നല്ലപോലെ പഠിച്ച ഗണികര്‍ പറയുന്നത് ഫലിക്കാറുണ്ടെന്നും കമന്റുകളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം കൂടി പ്രവചിക്കാമായിരുന്നു എന്ന കമന്റും കൂട്ടത്തിലുണ്ട്. ജ്യോതിഷത്തെ എങ്ങിനെ ദുരുപയോഗം ചെയ്യാമെന്ന് കാണിച്ചു തരുന്ന വീഡിയോ എന്ന വിമര്‍ശനവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കോടതിയില്‍ കേസുകളുള്ള എല്ലാ കക്ഷികളും ജ്യോത്സ്യനെ കാണണമെന്നും വിധി നേരത്തെ അറിയാമെന്നും പരിഹസിച്ചവരും കൂട്ടത്തിലുണ്ട്. ചേട്ടന്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്റെ ആളാണോ എന്ന് ചോദിച്ചുള്ള…
Read More » -
ഒളിവിലിരുന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിയറിയും; മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍; രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസും ഇന്ന് കോടതിയില്‍; സന്ദീപ് വാര്യരുടേയും രജിത പുളിക്കലിന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഇന്ന് കോടതിക്ക് മുന്നില്‍
തിരുവനന്തപുരം: ദിവസങ്ങളായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിശദമായ വാദം കേട്ടശേഷം ഇന്നത്തേക്ക് വിധി പറയാന്‍ കേസ് മാറ്റിയത്. അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇന്ന് വിധി പറയുന്നതുവരെ മറ്റ് നടപടികളിലേക്ക് പോലിസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഗുരുതരമായ പരാതിയാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്. വിവാഹ അഭ്യര്‍ത്ഥന നടത്തി രാഹുല്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടുതല്‍ വെട്ടിലാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി. കാലുപിടിച്ച് തടയാന്‍ ശ്രമിച്ചിട്ടും രാഹുല്‍ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി. രാഹുലിനെതിരെ ഗുരുതരമായ മൊഴിയാണ് ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരി പോലീസിന് നല്‍കിയത്. പരിചയമുണ്ടായിരുന്ന രാഹുല്‍ ആദ്യം പ്രണയാഭ്യര്‍തഥന നടത്തി. പിന്നീട് വിവാഹ അഭ്യര്‍ത്ഥനയും നടത്തി. വീട്ടുകാരുമായി വിവാഹം…
Read More » -
കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പു പൂക്കും കാലം; അഭിപ്രായ ഭിന്നതകള്‍ രൂക്ഷം; രാഹുല്‍ വിഷയത്തില്‍ ശബ്ദമുയര്‍ത്തിയവര്‍ ഒറ്റക്കെട്ടാകുന്നു; വിശാല ഐ ഗ്രൂപ്പിന് പുതുജീവന്‍ നല്‍കാന്‍ നീക്കം; കേരളത്തില്‍ തന്റെ യൂത്ത് ബ്രിഗേഡുമായി മുന്നേറാന്‍ കെ.സിയെത്തുന്നു
തിരുവനന്തപുരം: ഗ്രൂപ്പുകളില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനും നിലനില്‍ക്കാനും സാധിക്കില്ലെന്ന കളിയാക്കലുകള്‍ വകവെക്കാതെ ഒരിക്കല്‍ കൂടി കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ശക്തിപ്പെടുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതൃത്വം ഏറ്റവും പാടുപെടാന്‍ പോകുന്നത് വീണ്ടും രൂപം കൊള്ളുന്ന ഗ്രൂപ്പ് സുനാമി മൂലമായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ചുകാലമായി അടിയൊഴുക്കില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഗ്രൂപ്പിസം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തോടെ മറനീക്കി മുകളിലേക്ക് വന്നിരിക്കുകയാണ്. രാഹുലിനെ അനുകൂലിച്ചവരും രാഹുലിനെതിരെ ശബ്ദമുയര്‍ത്തിയവരും രണ്ടു ധ്രുവങ്ങളിലാണ്. രാഹുലിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വല്ലാതെ വൈകിയപ്പോള്‍ നേതൃത്വത്തെ വിമര്‍ശിച്ചവരെല്ലാം ഒറ്റക്കെട്ടായി നിന്നപ്പോള്‍ നേതൃത്വത്തിന് തീരുമാനമെടുക്കാതിരിക്കാനായില്ല. നടപടിയെടുത്തെങ്കിലും നേതാക്കള്‍ തമ്മിലുള്ള മാനസിക അകലം അതോടെ കൂടി. പീഡനക്കേസിലെ പ്രതിയെ പിന്തുണക്കുന്നതില്‍ മടിയില്ലാത്തവരുടെ കൂടെ നില്‍ക്കാന്‍ മറുഭാഗത്തുള്ള പല നേതാക്കള്‍ക്കും മടുപ്പുണ്ടായി. ഇതോടെയാണ് ഇനിയങ്ങോട്ട് തങ്ങളുടെ നിലപാടും അഭിപ്രായങ്ങളുമായി മുന്നോട്ടുപോകാന്‍ ഗ്രൂപ്പ് പൊടിതട്ടിയെടുത്ത് ശക്തമാക്കാന്‍ തീരുമാനം പൊതുവെയുണ്ടായത്. യുവനിരയെ മുന്‍നിര്‍ത്തി കെ.സി.വേണുഗോപാല്‍ നടത്തുന്ന നീക്കങ്ങളെ മുളയിലേ നുള്ളുന്നതിന് കൂടി വേണ്ടിയാണ് വിശാല ഐ…
Read More » -
അഴിമതിക്ക് ചൈനയില്‍ തൂക്കുമരം ശിക്ഷ… പദ്ധതികളുടെ ഏറ്റെടുക്കലിലും വായ്പ അനുവദിക്കാനും മറ്റുമായി കൈക്കൂലി വാങ്ങിയത് 1290 കോടി രൂപ ; മുന്‍ ബാങ്കറെ ചൈന വധശിക്ഷയ്ക്ക് വിധേയനാക്കി…!
ബീജിംഗ്: വമ്പന്‍തുക കൈക്കൂലി വാങ്ങിയ അഴിമതിക്കേസില്‍ ബാങ്ക് മാനേജരെ തൂക്കിലേറ്റി ചൈന. ചൈന ഹുവാറോങ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സിന്റെ മുന്‍ ജനറല്‍ മാനേജരായിരുന്ന ബൈ തിയാന്‍ഹുയിയെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 156 മില്യണ്‍ ഡോളറിലധികം (ഏകദേശം 1290 കോടി രൂപ) കൈക്കൂലി വാങ്ങിയതിനാണ് ശിക്ഷയ്ക്ക് വിധേയനാക്കിയത്. സംസ്ഥാന നിയന്ത്രണത്തിലുള്ള ഒരു മുന്‍നിര അസറ്റ് മാനേജ്മെന്റ് സ്ഥാപനത്തില്‍ മുന്‍ എക്സിക്യൂട്ടീവ് ആയിരുന്ന ബൈ തിയാന്‍ഹുയിയെ 2014-നും 2018-നും ഇടയില്‍ പദ്ധതികളുടെ ഏറ്റെടുക്കലിലും ധനസഹായത്തിലും അനുകൂലമായ പരിഗണന നല്‍കിയതിലൂടെ 156 മില്യണ്‍ ഡോളറിലധികം കൈക്കൂലി വാങ്ങിയതായിട്ടാണ് കണ്ടെത്തിയത്്. ചൈനയില്‍ അഴിമതിക്ക് നല്‍കുന്ന വധശിക്ഷകള്‍ പലപ്പോഴും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ നല്‍കി പിന്നീട് ജീവപര്യന്തമായി കുറയ്ക്കാറുണ്ട്. എന്നാല്‍, വടക്കന്‍ നഗരമായ ടിയാന്‍ജിനിലെ കോടതി 2024 മെയ് മാസത്തില്‍ ആദ്യം വിധിച്ച ബൈയുടെ ശിക്ഷയ്ക്ക് ഇളവുകള്‍ നല്‍കിയില്ല. തന്റെ ശിക്ഷക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയെങ്കിലും യഥാര്‍ത്ഥ വിധി ഫെബ്രുവരിയില്‍ ശരിവച്ചു. ചൈനയിലെ പരമോന്നത നീതിന്യായ കോടതിയായ സുപ്രീം പീപ്പിള്‍സ്…
Read More » -
രണ്ടാംഘട്ട വോട്ടെടുപ്പില്‍ ദിലീപ് വിധിനിര്‍ണയിക്കുമോ എന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ആശങ്ക; നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി മനസില്‍ വെച്ച് വോട്ടര്‍മാര്‍ വോട്ടുകുത്തിയാല്‍; അവസാന നിമിഷം കലമുടച്ചതിന്റെ വേവലാതി കോണ്‍ഗ്രസിന്; വിചാരിച്ച ഗ്രിപ്പിനേക്കാള്‍ നേട്ടം കൊയ്ത് ഇടതുപക്ഷം; മൗനത്തിലാണ്ട് ബിജെപി; പി.ടി.യാണ് ഞങ്ങളുടെ ഹീറോയെന്ന് ഓര്‍മിപ്പിച്ച് ടി.സിദ്ധിഖ് എംഎല്‍എ
തൃശൂര്‍: രണ്ടാംഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം കഴിയുമ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിക്ക് രാഷ്ട്രീയമാനം കൈവന്ന സാഹചര്യത്തില്‍ വോട്ടര്‍മാര്‍ 11ന് ജനവിധി രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ആശങ്ക. സ്ത്രീ വോട്ടര്‍മാര്‍ കോടതി വിധിയോടുള്ള അവരുടെ പ്രതികരണം വോട്ടിംഗ് മെഷിനില്‍ കാണിക്കുമോ എന്നറിയില്ല എന്ന ആശങ്ക പല സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ട്. ഒന്നാംഘട്ട വോട്ടെടുപ്പിനേക്കാള്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ കോടതി വിധി റിഫ്‌ളക്ട് ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നുണ്ട്. പ്രത്യേകിച്ച് ആക്രമിക്കപ്പെട്ട നടിയുടെ ഹോം ജില്ലയായതിനാല്‍ തൃശൂരില്‍ വിധിയുടെ അലയൊലി പോളിംഗ് ബൂത്തിലുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കക്ഷികളുടേയും സ്ഥാനാര്‍ത്ഥികളുടേയും ആശങ്ക. യുഡിഎഫിനെ ആകപ്പാടെ വെട്ടിലാക്കി അടൂര്‍ പ്രകാശ് നടത്തിയ ദിലീപ് അനുകൂല പ്രസ്താവന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രത്യേകിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം അടൂര്‍ പ്രകാശ് നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദമാവുകയും കേരളമാകെ…
Read More » -
”അയാള്‍ 11 ാമനായി ഒടിഞ്ഞ കയ്യുമായി എനിക്ക് സെഞ്ച്വറിയടിക്കാന്‍ വേണ്ടി ബാറ്റ് ചെയ്യാനെത്തി…ആ ഇന്നിംഗ്‌സിലൂടെ ഞാന്‍ ഇന്ത്യന്‍ ടീമിലെത്താന്‍ കാരണമായത് അയാള്‍” ; ഇറാനിട്രോഫിയിലെ 1990 ലെ സുഹൃത്തിനെ അനുസ്മരിച്ച് സച്ചിന്‍
മുംബൈ: ഇന്ത്യന്‍ ടീമിലേക്ക് തനിക്ക് പ്രവേശനം നല്‍കിത്തന്ന 1990 ലെ ഇറാനിട്രോഫിയിലെ സെഞ്ച്വറി പ്രകടനത്തില്‍ പതിനൊന്നാമനായി കളിക്കാനെത്തി തനിക്ക് ഒടിഞ്ഞ കയ്യുമായി ബാറ്റിംഗില്‍ പിന്തുണ നല്‍കിയ സഹതാരത്തെ ഓര്‍മ്മിച്ചെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തനിക്ക് സെഞ്ച്വറിയടിക്കാന്‍ ഉജ്വല കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഗുരുശരണ്‍ സിംഗ് എന്ന താരത്തെയാണ് സച്ചിന്‍ ഒരു പരിപാടിയില്‍ അനുസ്മരിച്ചത്. ഈ മത്സരത്തില്‍ താന്‍ 103 റണ്‍സ് എടുത്തെന്ന് സച്ചിന്‍ പറഞ്ഞു. 1989-90ല്‍ ഇറാനി കപ്പ് മത്സരത്തില്‍ ഡല്‍ഹിക്കെതിരേ റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി 103 റണ്‍സ് നേടാന്‍ തനിക്ക് പിന്തുണ നല്‍കിയ ഗുര്‍ശരണ്‍ സിങ് എന്ന കളിക്കാരനെ അനുസ്മരിച്ചത് ഒരു പരിപാടിയിലായിരുന്നു. ഈ പ്രകടനം തന്നെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചെന്ന് സച്ചിന്‍ പറയുന്നു. ” തൊണ്ണൂറുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍, ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ പോലെ യായിരുന്നു അന്നത്തെ ഇറാനി കപ്പ് മത്സരം. റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടമായി രുന്നു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന…
Read More » -
അരിയിട്ടു വാഴിക്കില്ല ട്രംപ് ഇന്ത്യക്കാരെ; ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി വരുന്നു; ഇന്ത്യന്‍ അരിയുള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യന്‍ അരിയുള്‍പ്പടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനത്തിലേക്കാണ് ട്രംപ് നീങ്ങുന്നത്. എണ്ണ യുദ്ധത്തിന് പിന്നാലെ അരിക്കും കയറ്റുമതി താരിഫ് ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിപണിയിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ കയറ്റുമതി വിപണിക്കാണ് അതിന്റെ പ്രത്യാഘാതം ഉണ്ടാവുക. ഇന്ത്യന്‍ അരിയുള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന വ്യക്തമായ സൂചന ട്രംപ് നല്‍കിയത് അമേരിക്കന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ്. കാര്‍ഷിക ഇറക്കുമതിയെ സംബന്ധിച്ചുള്ള അമേരിക്കന്‍ കര്‍ഷകരുടെ ആശങ്കകളുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യയ്ക്ക് പ്രശ്‌നമാകുന്ന ട്രംപിന്റെ പ്രതികരണം. വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു അമേരിക്കന്‍ കര്‍ഷകരെ പിന്തുണച്ചുള്ള പ്രസ്താവന ട്രംപ് നടത്തിയത്. അമേരിക്കയിലെ ഇന്ത്യന്‍ അരിയുടെ നിക്ഷേപത്തെ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ, തായ്ലന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നും വില കുറഞ്ഞ അരി ലഭ്യമാക്കുന്നത് പണപ്പെരുപ്പവും മുന്‍കാല വ്യാപാര പ്രവര്‍ത്തനങ്ങളും…
Read More »