LIFE
-
അടുത്ത വര്‍ഷം ഇന്ത്യയിലെ ശമ്പളം വര്‍ധിക്കും; പത്തുവര്‍ഷത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്ക്; റിയല്‍ എസ്‌റ്റേറ്റ്, നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട വര്‍ധന; നിര്‍മിത ബുദ്ധിയുടെ വരവില്‍ ടെക്കികള്‍ക്ക് തിരിച്ചടി; ഇന്ത്യന്‍ കമ്പനികളെ കേന്ദ്രീകരിച്ചു നടത്തിയ സര്‍വേ പുറത്ത്
ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഇന്ത്യയിലെ ശരാശരി വേതനത്തില്‍ ഒമ്പതു ശതമാനം വര്‍ധനയുണ്ടാകുമെന്നു വിലയിരുത്തല്‍. കോവിഡ് കാലം ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ ഒരുദശാബ്ദത്തിനിടയിലെ ഏറ്റവും കുറവു വര്‍ധനയാകും ഇതെന്നും ‘വാര്‍ഷിക ശമ്പള വര്‍ദ്ധനവും വിറ്റുവരവും സംബന്ധിച്ച എഒഎന്‍ സര്‍വേ’യില്‍ (Aon Annual Salary Increase and Turnover Survey 2024–25 India) പറയുന്നു. കഴിഞ്ഞ വര്‍ഷം 8.9 ശതമാനമായിരുന്നു വര്‍ധന. ഇതില്‍നിന്ന് നേരിയ ശതമാനം മാത്രമാണ് ഇക്കുറിയെങ്കിലും ലോക സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുമ്പോഴും ഉപഭോഗം, നിക്ഷേപം, നയപിന്തുണ എന്നിവയില്‍ ഇന്ത്യ ആഗോള എതിരാളികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ നേരിയ വര്‍ധന പോലും പ്രതീക്ഷയ്ക്കു വകനല്‍കുന്നെന്നും ചൂണ്ടിക്കാട്ടുന്നു. 45 മേഖലകളില്‍നിന്നള്ള 1060 കമ്പനികളില്‍ നടത്തിയ സര്‍വേ അനുസരിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ശമ്പളത്തിന്റെ വര്‍ധന ലോക വിപണിയെ അപേക്ഷിച്ചു ശക്തമാണെന്നും പ്രാദേശിക തലത്തിലുള്ള ഉപഭോഗം വര്‍ധിക്കുകയാണെന്നും സര്‍വേയില്‍ പറയുന്നു. പ്രാദേശികവും ആഗോള തലത്തിലും എതിര്‍കാറ്റു വീശുമ്പോഴും ഇന്ത്യയില്‍ സ്ഥിരമായ സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നു ടാലന്റ് സൊല്യൂഷന്‍സിനെറ കണ്‍സള്‍ട്ടിംഗ്…
Read More » -
അദാനിക്ക് പുതിയ കുരുക്ക്; 77 കോടിയുടെ നികുതി വെട്ടിപ്പില്‍ അന്വേഷണം; മിസൈല്‍ ഘടകങ്ങളുടെ ഇറക്കുമതിയില്‍ ക്രമക്കേടെന്നു സംശയം; അദാനി ഡിഫെന്‍സ് നിര്‍മിക്കുന്നത് ചെറു ആയുധങ്ങള്‍ മുതല്‍ മിസൈലുകള്‍വരെ
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസിന് (Adani Defence Systems and Technologies) എതിരെ ഇറക്കുമതി തീരുവ വെട്ടിപ്പ് നടത്തിയതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിന്റെ (DRI) അന്വേഷണം. യുദ്ധോപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചില ഭാഗങ്ങൾ ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി ആരോപണമുളളത്. 77 കോടി രൂപയുടെ (ഏകദേശം 9 മില്യൺ ഡോളര്‍) തീരുവ വെട്ടിച്ചതിനാണ് അദാനി ഡിഫൻസ് അന്വേഷണം നേരിടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി മുതല്‍ മുതൽ വിമാനത്താവളങ്ങൾ വരെ വ്യാപിച്ചു കിടക്കുന്ന ഗൗതം അദാനി ഗ്രൂപ്പിന്റെ താരതമ്യേന ചെറിയ ബിസിനസുകളിൽ ഒന്നാണ് അദാനി ഡിഫൻസ്. മിസൈലുകൾ, ഡ്രോണുകൾ, ചെറു ആയുധങ്ങൾ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങളാണ് പ്രധാനമായും കമ്പനി ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കായി നിർമ്മിക്കുന്നത്. ഹ്രസ്വദൂര മിസൈൽ സംവിധാനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളല്ലാത്ത ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി സംശയിക്കുന്നത്. കസ്റ്റംസ് നികുതികളിൽ…
Read More » -
വിട്ടുവീഴ്ചയില്ലാതെ ഹമാസും ഇസ്രയേലും; യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ നീളുന്നു; ആക്രമണവും കടുപ്പിച്ചു; യുദ്ധത്തിനായി രണ്ടുവര്‍ഷത്തിനിടെ അമേരിക്ക ഇസ്രയേലിന് നല്‍കിയത് 21.7 ബില്യണ്‍ ഡോളര്‍; ഇറാനെ ആക്രമിച്ചതും യുഎസ് ഡോളറിന്റെ ബലത്തില്‍
ന്യൂയോര്‍ക്ക്: ഗാസയില്‍ യുദ്ധം നടത്താന്‍ ഇസ്രയേലിനെ യു.എസ് അകമഴിഞ്ഞു സഹായിക്കുന്നതായി പഠനം. രണ്ടു വര്‍ഷത്തിനിടെ 21.7 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം യു.എസില്‍ നിന്നും ഇസ്രയേലിന് ലഭിച്ചു എന്നാണ് പുതിയ അക്കാദമിക് പഠനം ചൂണ്ടിക്കാട്ടുന്നത്. ജോ ബൈഡന്റെയും ഡൊണള്‍ഡ് ട്രംപിന്റെയും ഭരണ കാലത്തുള്ള സഹായത്തിന്റെ കണക്കാണിത്. ഡെമോക്രാറ്റിക് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ അധികാരത്തിലിരുന്നപ്പോള്‍ യുദ്ധത്തിന്റെ ആദ്യ വര്‍ഷം 17.9 ബില്യണ്‍ ഡോളറാണ് (192,589 കോടി രൂപ) സഹായമായി നല്‍കിയത്. രണ്ടാം വര്‍ഷം 3.8 ബില്യണ്‍ ഡോളറും അമേരിക്ക ഇസ്രായേലിന് നല്‍കി. ചില സൈനിക സഹായങ്ങള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ക്വിന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റെസ്പോണ്‍സിബിള്‍ സ്റ്റേറ്റ്ക്രാഫ്റ്റുമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മധ്യേഷ്യയില്‍ സൈനിക സഹായത്തിനും നടപടികള്‍ക്കുമായി യു.എസ് 10 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ചെലവാക്കി എന്നാണ് ബ്രൗണ്‍ യൂണിവേഴ്സിറ്റിയുടെ വാട്സണ്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സ് നടത്തിയ പഠനം പറയുന്നത്. യുഎസിന്റെ…
Read More » -
എയര്‍ടെല്ലിനെയും വോഡഫോണിനെയും കടത്തിവെട്ടി ബിഎസ്എന്‍എല്‍ കുതിപ്പ്; വരിക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്; മൊബൈല്‍ കണക്ഷനില്‍ ഒന്നാമതെത്തിയ ജിയോ, വയര്‍ലൈന്‍ വരിക്കാരില്‍ അടിക്കടി താഴേക്ക്; കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: മറ്റു കമ്പനിള്‍ 4ജി ആരംഭിച്ച് ദശാബ്ദത്തിനുശേഷം 4ജിയിലേക്കു കടന്ന ബിഎസ്എന്‍എല്‍ മൊബൈല്‍ സേവനദാതാക്കളുടെ പട്ടികയില്‍ വന്‍ കുതിപ്പിലേക്ക്. ഓഗസ്റ്റില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്താണ് കുതിപ്പിനു തുടക്കമിട്ടത്. ഭാരതി എയര്‍ടെല്ലിനെ മറികടന്ന് പുതിയ ഉപയോക്താക്കളുടെ പട്ടികയില്‍ പൊതുമേഖല സ്ഥാപനം രണ്ടാംസ്ഥാനത്തെത്തി. ഓഗസ്റ്റില്‍ 13.85 ലക്ഷം ഉപയോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്. ഒന്നാംസ്ഥാനത്ത് റിലയന്‍സ് ജിയോയാണ്. 19 ലക്ഷത്തിനു മുകളിലാണ് ജിയോ ഓഗസ്റ്റില്‍ നേടിയത്. ഭാരതി എയര്‍ടെല്ലിന് 4.96 ലക്ഷം പുതിയ കണക്ഷനുകള്‍ കിട്ടി. മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ നേട്ടം കൊയ്തപ്പോള്‍ പക്ഷേ വോഡഫോണ്‍ ഐഡിയയ്ക്ക് തിരിച്ചടിയാണ് നേരിട്ടത്. ഓഗസ്റ്റില്‍ 3.08 ലക്ഷം ഉപയോക്താക്കളെയാണ് കമ്പനിക്ക് നഷ്ടമായത്. ഒരുകാലത്ത് ഇന്ത്യന്‍ വിപണിയിലെ ശക്തരായിരുന്ന വോഡഫോണ്‍ ഐഡിയ സമീപകാലത്ത് വലിയ തിരിച്ചടികളാണ് നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വിപണി പങ്കാളിത്തത്തിലും വലിയ ഇടിവാണ് നേരിടുന്നത്. രാജ്യത്ത് ആകെയുള്ള ടെലിഫോണ്‍ സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം 122.45 കോടിയായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് 122 കോടിയായിരുന്നു. ഓഗസ്റ്റില്‍ പുതുതായി 35.19 ലക്ഷം…
Read More » -
നീതിയുടെ കാവലാൾ പോലും ബുള്ളറ്റ് പ്രൂഫ് പ്രൊട്ടക്ഷനോടെ വിധി പറയേണ്ട അവസ്ഥ… എങ്ങോട്ടേയ്ക്കാണ് ഈ പോക്ക്
തെരുവിൽ വാക്കു തർക്കം ഉണ്ടായി, ഒരാൾ മറ്റൊരാൾക്ക് നേരെ ഷൂസ് എടുത്ത് എറിയാൻ ശ്രമിച്ചു എന്നതല്ല നാം കഴിഞ്ഞ ദിവസം കേട്ട വാർത്ത. ഈ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്കുള്ളിൽ വച്ച് ചീഫ് ജസ്റ്റിസിന് നേരെയാണ് അക്രമശ്രമം ഉണ്ടായത്. സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് കോടതിക്കുള്ളിൽ പോലും സുരക്ഷിതൻ അല്ലെങ്കിൽ ഈ രാജ്യത്തെ ഒരു സാധാരണ പൗരന്റെ അവസ്ഥ എന്തായിരിക്കും എന്നു പറയേണ്ടതില്ലല്ലോ. ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന വ്യക്തിക്ക് നേരെ ഉണ്ടായ അക്രമശ്രമമായി മാത്രമല്ല, മഹത്തായ ആ പദവിക്ക് നേരെ കൂടിയുണ്ടായ അക്രമശ്രമമായിയാണ് ഈ സംഭവത്തെ നാം കാണേണ്ടത്. ചീഫ് ജസ്റ്റിസിനെ ആക്രമിക്കുവാൻ ശ്രമിക്കുക എന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ അക്രമിക്കുന്നതിനു തുല്യമാണ്, ഇന്ത്യൻ ജനാധിപത്യത്തെ അക്രമിക്കുന്നതിന് സമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നാം അഭിമാനം കൊള്ളുന്ന ഭാരതത്തിലാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത് എന്ന് നാം മറക്കുവാൻ പാടുള്ളതല്ല. കഴിഞ്ഞ ദിവസം രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ…
Read More » -
ബീച്ച് പാര്‍ട്ടികളും ആഡംബര വിനോദയാത്രകളും ഉപേക്ഷിക്കുന്നു ; ഇന്ത്യയില്‍ ആത്മീയ ടൂറിസത്തിന് താല്‍പ്പര്യം കൂടുന്നു ; തീര്‍ത്ഥാടകരില്‍ കൂടുതലും മില്ലനീയലുകളും ജെന്‍സീകളും
ഹിമാചലിലെ ഒരു പുണ്യ ഗുഹയായാലും, ഋഷികേശിലെ ഒരു ധ്യാന കേന്ദ്രമായാലും, സ്പെയിനിലുടനീളം ആയിരം വര്‍ഷം പഴക്കമുള്ള ഒരു പാതയായാലും, ആളുകള്‍ പുനഃക്രമീകരിക്കാന്‍ സമയം കണ്ടെത്തുന്നു. ബീച്ച് പാര്‍ട്ടികളും ആഡംബര വിനോദയാത്രകളും ഉപേക്ഷിച്ച് പലരും ആത്മീയ യാത്രയിലേക്ക് തിരിയുന്ന ഒരു പ്രവണത ആളുകള്‍ക്കിടയില്‍ ശക്തമാണ്. എനിക്ക് ഇപ്പോള്‍ എന്താണ് വേണ്ടത് എന്ന് ചോദ്യത്തിന് ഉത്തരമാണ് അത്. ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ സാംസ്‌കാരിക ജിജ്ഞാസ വര്‍ദ്ധിച്ചുവരികയാണ്. യുവതലമുറയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ച സ്‌കൈസ്‌കാനറിന്റെ 2025 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, 82 ശതമാനം ഇന്ത്യന്‍ സഞ്ചാരികളും ഇപ്പോള്‍ പ്രധാനമായും അവരുടെ സാംസ്‌കാരിക ഓഫറുകള്‍ക്കായി ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നു. 84 ശതമാനം മില്ലേനിയലുകളും അത്രയും തന്നെ ജന്‍സീകളിലും ആത്മീയയാത്ര വ്യാപകമാണ്. മെയ്ക്ക് മൈട്രിപ്പിന്റെ തീര്‍ത്ഥാടന യാത്രാ ട്രെന്‍ഡ്‌സ് 2024-25 റിപ്പോര്‍ട്ട് ആത്മീയ യാത്രയോടുള്ള താല്‍പര്യം കുത്തനെ വര്‍ദ്ധിച്ചതായി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ആത്മീയടൂറിസം അതിവേഗം വളരുന്ന വിഭാഗങ്ങളിലൊന്നായി അടയാളപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആത്മീയ യാത്രയില്‍…
Read More » -
പോലീസില്‍ പരാതി നല്‍കി ഇറങ്ങിവരുമ്പോള്‍ മോഷണം പോയ ബൈക്കുമായി കള്ളന്‍ മുന്നിലൂടെ പോയി ; ഉടമസ്ഥന്‍ ഓടിച്ചിട്ട് പിടികൂടി വാഹനവും വീണ്ടെടുത്തു പോലീസിലും ഏല്‍പ്പിച്ചു
പാലക്കാട്: ബൈക്ക്‌മോഷണ പരാതി നല്‍കി ഇറങ്ങിവരുമ്പോള്‍ മുന്നിലൂടെ ബൈക്കുമായി പോയ മോഷ്ടാവിനെ കയ്യോടെ പൊക്കി ഉടമ. പാലക്കാട് പുതുപ്പരിയാരത്താണ് സംഭവത്തില്‍ തനിക്ക് മുന്നിലൂടെ പോകുന്നത് തന്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ രാധാകൃഷ്ണന്‍ പിന്നാലെ ഓടി ബൈക്ക് പിടിച്ചുനിര്‍ത്തി കളളനെ പിടികൂടി. കഴിഞ്ഞ ദിവസം പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. രാധാകൃഷ്ണന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി തിരിച്ച് പുതുപ്പരിയാരത്ത് എത്തി. അപ്പോഴാണ് മോഷ്ടിച്ച ബൈക്കുമായി കളളന്‍ രാധാകൃഷ്ണന്റെ മുന്നിലൂടെ പോയത്. കള്ളന്റെ പിന്നാലെ ഓടിയ വാഹന ഉടമ ഓടിച്ചിട്ട് പിടിക്കുകയും ആളെ വിളിച്ചുകൂട്ടുകയും ചെയ്തു. പാലക്കാട് കമ്പ വളളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. മുട്ടിക്കുളങ്ങര ആലിന്‍ചോട് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. മദ്യലഹരിയിലാണ് രാജേന്ദ്രന്‍ ബൈക്ക് മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് മോഷണം നടത്താന്‍ രാജേന്ദ്രനെ സഹായിച്ച വ്യക്തിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
Read More »


