LIFE
-
തടയപ്പെട്ട പലസ്തീന്‍ അനുകൂല മൈം വീണ്ടും അവതരിപ്പിച്ചു ; കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ബിജെപിയുടെ പ്രതിഷേധം; പലസ്തീന്‍ പതാക കാണിച്ചെന്ന് ആക്ഷേപം
കാസര്‍ഗോഡ്: അവതരണം ഇടയ്ക്ക് വെച്ച് തടയപ്പെട്ട പലസ്തീന്‍ അനുകൂല മൈം വീണ്ടും അവതരിപ്പിച്ചതിന് പിന്നാലെ കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ബിജെപിയുടെ പ്രതിഷേധം. പലസ്തീന്‍ പതാക കാണിച്ചതിന്റെ പേരില്‍ കുട്ടികള്‍ക്കെതിരേ കേസെടുക്കണമെന്നും നേരത്തേ പരിപാടി തടഞ്ഞ അദ്ധ്യാപകര്‍ക്കെതിരേ നടപടിയെടുത്ത കാര്യത്തിലുമാണ് പ്രതിഷേധമുണ്ടായത്. കഴിഞ്ഞദിവസം സ്‌കൂളിന്റെ കലോത്സവവുമായി ബന്ധപ്പെട്ട് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം തുടങ്ങിയപ്പോള്‍ തന്നെ ചില അദ്ധ്യാപകര്‍ വേദിയിലേക്ക് കയറിയ കര്‍ട്ടന്‍ ഇടുവിക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു. എംഎസ്എഫും എസ്എഫ്ഐ യും പോലെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുകയും ഇന്ന് പരിപാടി നടത്താന്‍ വീണ്ടും അവസരം നല്‍കുകയും ചെയ്തു. കഴിഞ്ഞദിവസം തടയപ്പെട്ട മൈം ഇന്ന് വീണ്ടും അവതരിപ്പിക്കാന്‍ അവസരം നല്‍കി. ഇതിന് പിന്നാലെയായിരുന്നു ബിജെപി പ്രതിഷേധവുമായി സ്‌കൂളിലേക്ക് എത്തിയത്. പാലസ്തീന്റെ കൊടി കാണിക്കാന്‍ പാടില്ല എന്ന ആരോപണം ഉന്നയിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം മൈം തടഞ്ഞ സംഭവത്തിനിടയില്‍ പാലസ്തീന്‍ കൊടി കാണിച്ചെന്നാണ് ബിജെപിയുടെ ചൂണ്ടിക്കാട്ടുന്നത്.
Read More » -
ഒരാളുമായി പ്രണയം കണ്ടെത്താന്‍ നിങ്ങള്‍ എന്തെല്ലാം ചെയ്യും ? 42 കാരി ലിസ കറ്റലാനോയ്ക്ക് ഡേറ്റിംഗ് ആപ്പുകളൊന്നും പോര ; വഴി നീളെ പരസ്യബോര്‍ഡുകള്‍ വെച്ചു ; വന്നത് 1800 അപേക്ഷകള്‍
പുതിയ പ്രണയവും പങ്കാളിയെയും കണ്ടെത്താന്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉള്‍പ്പെടെ ആധുനികലോകത്ത് അനേകം മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള 42 വയസ്സുകാരിയായ ലിസ കറ്റലാനോ ഇതിലൊന്നും തൃപ്തയല്ല. തന്നില്‍ ഒരു ആകര്‍ഷണം കണ്ടെത്താന്‍ കക്ഷി സ്വീകരിച്ചമാര്‍ഗ്ഗം അല്‍പ്പം കൂടി വ്യത്യസ്തമായി. പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചു. നിരവധി ഡേറ്റിംഗ് ആപ്പുകളില്‍ കാലങ്ങളോളം തിരഞ്ഞിട്ടും തനിക്ക് ചേര്‍ന്ന ആളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ലിസ ഇത്തരത്തില്‍ ഒരു വേറിട്ട വഴി തേടിയിരിക്കുന്നത്. തന്റെ പുതിയ വെബ്‌സൈറ്റിന്റെ വിവരം നല്‍കുന്ന ഏകദേശം പന്ത്രണ്ടോളം പരസ്യബോര്‍ഡുകളാണ് സ്ഥാപിച്ചത്. തന്നെ ഡേറ്റ് ചെയ്യാന്‍ യോഗ്യരായ അവിവാഹിതരായ പുരുഷന്മാരില്‍ നിന്നുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സൈറ്റില്‍, ലിസ തന്റെ ജീവിതത്തെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രതീക്ഷകളും വ്യക്തമാക്കിയിട്ടുണ്ട്. തമാശയായി തുടങ്ങിയ പരീക്ഷണം പക്ഷേ വമ്പന്‍ പ്രചരണമായി മാറി. പരസ്യബോര്‍ഡില്‍ ലിസയുടെ ഒരു ചിത്രവും കട്ടിയുള്ള മഞ്ഞ അക്ഷരങ്ങളില്‍ സൈറ്റിന്റെ ലിങ്കും കാണാം. വെബ്‌സൈറ്റില്‍ വിശദമായ ഒരു അപേക്ഷാ ഫോം ഉണ്ട്, അതില്‍ ഭാവി പങ്കാളികള്‍ അവരുടെ…
Read More » -
വനിതാ ലോകകപ്പ്: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; തുടര്‍ച്ചയായ രണ്ടാം വിജയം; 43 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ട്; ഇന്ത്യക്കായി തകര്‍ത്തടിച്ച് റിച്ച ഘോഷ്
ഏകദിന വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 88 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റൺസെടുത്ത് ഓൾഔട്ട് ആകുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡിനും ദീപ്തി ശര്‍മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്നേഹ് റാണ രണ്ടു വിക്കറ്റുകളും വീഴ്ത്തി. മാച്ച് റഫറിയുടെ ടോസ് തീരുമാനം ഉയര്‍ത്തിയ വിവാദങ്ങളോടെയാണ് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ മല്‍സരം ആരംഭിച്ചത്. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന പറഞ്ഞത് തെറ്റായി കേള്‍ക്കുകയും റഫറി ടോസ് പാക്കിസ്ഥാന് അനുകൂലമായി വിധിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ പ്രകടനമാണ് ടീമിന് ഭേദപ്പെട്ട ടോട്ടല്‍ നല്‍കിയത്. റിച്ച ഘോഷ് 20 ബോളില്‍ പുറത്താവാതെ 35 റണ്‍സ് അടിച്ചുകൂടി. അര്‍ധസെഞ്ചറിക്ക് അരികില്‍, 46 റണ്‍സുമായി പുറത്തായ ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യന്‍ നിരയിലെ ടോപ്…
Read More » -
എവറസ്റ്റില്‍ വന്‍ ഹിമപാതം; ആയിരത്തോളം പേര്‍ കുടുങ്ങി; നേപ്പാളില്‍ കനത്ത മഴയില്‍ 47 മരണം; നൂറുകണക്കിനു പേരെ രക്ഷിച്ചെന്നു ചൈനീസ് സ്റ്റേറ്റ് മീഡിയ
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ ഉണ്ടായ ശക്തമായ ഹിമപാതത്തെ തുടർന്ന് ടിബറ്റിനോട് ചേര്‍ന്ന കിഴക്കൻ ചരിവിൽ ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ട ക്യാമ്പ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 4,900 മീറ്റര്‍ (16,000 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള പാതകളിലെ മഞ്ഞ് നീക്കം ചെയ്യാനായി നൂറുകണക്കിന് രക്ഷാപ്രവർത്തകരെയും പ്രദേശവാസികളെയും വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 350 ട്രെക്കർമാര്‍ കുഡാങ്ങിലെ ടൗൺഷിപ്പിൽ സുരക്ഷിതമായി എത്തിയതായാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള 200ലധികം പേരുമായി ബന്ധം സ്ഥാപിച്ചതായും ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൈനയില്‍ എട്ട് ദിവസം ദേശീയ അവധിയായതിനാല്‍ എവറസ്റ്റിന്റെ താഴ്‌വരയിലേക്ക് നൂറുകണക്കിന് സന്ദർശകരാണ് എത്തിയിരുന്നത്. പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച മഞ്ഞുവീഴ്ച ശനിയാഴ്ച മുഴുവൻ തുടർന്നതായാണ് ടിൻഗ്രി കൗണ്ടി ടൂറിസം കമ്പനി പറയുന്നത്.…
Read More » -
മിലാന്‍ ഫാഷന്‍ വീക്കില്‍ ശ്രദ്ധ കവര്‍ന്ന സ്റ്റീവ് ജോബ്‌സിന്റെ മകള്‍, ഫാഷനിസ്റ്റ് ഈവ് ജോബ്സ് ; ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അവര്‍ പങ്കുവെച്ച അവരുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍
സൂപ്പര്‍ മോഡല്‍ ഗിഗി ഹഡിഡിനൊപ്പം കോപ്പേര്‍ണി റണ്‍വേയില്‍ അരങ്ങേറ്റം കുറിച്ച ഈവ് ജോബ്‌സ് അടുത്തിടെ നടന്ന മിലാന്‍ ഫാഷന്‍ വീക്കിലും ശ്രദ്ധേയ യായി. സ്റ്റീവ് ജോബ്‌സിന്റെ ഫാഷനിസ്റ്റയായ മകളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അവര്‍ പങ്കുവെച്ച അവരുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ലോകത്ത് വിപ്ലവം സൃഷ്ടിച്ച കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ആപ്പിളിന്റെ അന്തരിച്ച സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ഇളയ മകള്‍ ഈവ് ജോബ്സ് ഫാഷന്‍ രംഗത്ത് സ്വന്തമായ ഒരിടം കണ്ടെത്തിയിട്ടിള്ള താരമാണ്. 1998 ജൂലൈ 9-ന് കാലിഫോര്‍ണിയ യിലെ പാലോ ആള്‍ട്ടോയില്‍ ജനിച്ച ഈവ്, വലിയ സൗകര്യ ങ്ങളുള്ള ഒരു വീട്ടിലാണ് വളര്‍ന്നത്. കുട്ടികള്‍ എന്നും വിനയമുള്ളവരായിരി ക്കണമെന്ന് അവരുടെ അമ്മ ലോറെന്‍ പവല്‍ ജോബ്സ് ഉറപ്പുവരുത്തി. ഫ്‌ലോറിഡയിലെ അപ്പര്‍ എചെലോണ്‍ അക്കാദമിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, 2021-ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സയന്‍സ്, ടെക്നോളജി, സൊസൈറ്റിയില്‍ ബിരുദം നേടി. സൂപ്പര്‍ മോഡല്‍ ഗിഗി ഹഡിഡിനൊപ്പം കോപ്പേര്‍ണി ടട22ല്‍ റണ്‍വേയില്‍ ചുവടുവെച്ചുകൊണ്ടാണ്…
Read More » -
‘കരാര്‍ അനുസരിച്ചോ അല്ലാതെയോ ഹമാസിനെ നിരായുധീകരിക്കും’; ബന്ദികളെ വിട്ടയയ്ക്കുന്നതിന് കാത്തിരിക്കുന്നു; ഗാസയില്‍നിന്ന് ഉടന്‍ സൈന്യത്തെ പിന്‍വലിക്കുക സാധ്യമല്ലെന്നും നെതന്യാഹു
ടെല്‍അവീവ്: ഗാസയിലെ ഹമാസിനെ ഏതുവിധേനയും നിരായുധീകരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എളുപ്പത്തിലോ അല്‍പം ബുദ്ധിമുട്ടിയിട്ടോ ആണെങ്കിലും ഹമാസിനെതിരേ നടപടിയുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു. ട്രംപിന്റെ കരാറിനോട് അനുകൂല നിലപാടു ഹമാസ് സ്വീകരിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പദ്ധതി അനുസരിച്ചോ അല്ലാതെയോ നടപടിയുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കിയത്. ഹമാസ് ആവശ്യപ്പെടുന്നതുപോലെ ഗാസയില്‍നിന്നു പൂര്‍ണമായും പിന്‍മാറില്ല. ഗാസയില്‍ നിയന്ത്രണമുള്ള മേഖലകളില്‍ ഇസ്രയേല്‍ സൈന്യം ഇനിയും തുടരും. കരാറിന്റെ രണ്ടാംഘട്ടത്തില്‍ ഹമാസിന്റെ നിരായുധീകരണം പൂര്‍ത്തിയായാല്‍ പിന്‍മാറുന്നതിനെക്കുറിച്ച് ആലോചിക്കും. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം അംഗീകരിക്കാന്‍ കഴിയില്ലെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നിരായുധീകരണം ട്രംപിന്റെ പദ്ധതിയനുസരിച്ചു നടപ്പാക്കാന്‍ ഒരുക്കമാണ്. അല്ലെങ്കില്‍ സൈനികമായി നടത്തിയെടുക്കും. അതിന് അല്‍പം കഷ്ടപ്പെടാനും ഒരുക്കമാണെന്നും നെതന്യാഹു പറഞ്ഞു. വരും ദിവസങ്ങളില്‍ ബന്ദികളെ വിട്ടയയ്ക്കാനുള്ള നടപടി ആരംഭിക്കുമെന്നാണു കരുതുന്നത്. ഈജിപ്റ്റില്‍ തിങ്കളാഴ്ചയാണ് ഇതിനുള്ള ചര്‍ച്ച നടക്കുക. ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയോട് ഹമാസ് തത്വത്തില്‍ അനുകൂല നിലപാടു സ്വീകരിച്ചതിനു പിന്നാലെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തയാറെന്നു വ്യക്തമാക്കി…
Read More » -
റാംപ് വാക്ക് സനാതന ധര്‍മത്തിന് എതിര്; മതവികാരം വ്രണപ്പെടുത്തും; ലയണ്‍സ് ക്ലബിന്റെ ഫാഷന്‍ ഷോ റിഹേഴ്‌സലിനിടെ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം; ഇതു പറയാന്‍ നീയാരാണെന്നു തിരിച്ചടിച്ചു പെണ്‍കുട്ടികള്‍
ഋഷികേശ്: മോഡലിങ് റിഹേഴ്‌സലിനിടെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടന. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് ഫാഷന്‍ ഷോയുടെ പരിശീലനത്തിനിടെ രാഷ്ട്രീയ ഹിന്ദു ശക്തി സംഘടനിലെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ദീപാവലി മേളയുടെ ഭാഗമായി ലയണ്‍സ് ക്ലബ് ഋഷികേശ് റോയലാണ് പരിപാടി സംഘടിപ്പിച്ചത്. Kalesh during Diwali Fair In Rishikesh, The organizations objected to the so-called indecent clothes worn by the young women and accused the organizing club of serving obscenity pic.twitter.com/YkvHgQRimi — Ghar Ke Kalesh (@gharkekalesh) October 4, 2025 ഇതിനിടയ്ക്കാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തിയത്. രാഷ്ട്രീയ ഹിന്ദു ശക്തി സംഘടന്‍ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്ടാനഗറിന്റെ നേതൃത്വത്തിലുള്ള ചില അംഗങ്ങളാണ് പരിശീലനം നടക്കുന്ന ഹോട്ടലിലേക്ക് എത്തിയത്. പാശ്ചാത്യ വസ്ത്രം ധരിച്ചുള്ള റാംപ് വാക്ക് ഋഷികേശിന്റെ സ്വത്വത്തിനും സനാതന മൂല്യങ്ങൾക്കും എതിരാണെന്ന് ഭട്ടാനഗർ പറഞ്ഞു. “സനാതന ധർമ്മം സ്ത്രീകളെ മാന്യമായി വസ്ത്രം…
Read More » -
അടിവസ്ത്രം മാത്രം ധരിച്ച് കോടതിയുടെ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍; ഒപ്പം മദ്യപാനവും പുകവലിയും; മുഹമ്മദ് ഇമ്രാന്‍ അറസ്റ്റില്‍; നുഴഞ്ഞു കയറിയത് അകിബ് അഖ്‌ലാഖ് എന്ന പേരില്‍
ന്യൂഡല്‍ഹി: അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് വെര്‍ച്വല്‍ കോടതി നടപടികളിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍. 32 കാരനായ മുഹമ്മദ് ഇമ്രാനാണ് മദ്യപിച്ചും പുക വലിച്ചുകൊണ്ട് വെര്‍ച്വല്‍ കോണ്‍ഫറന്‍സ് സെഷനിലേക്ക് കടന്നുകയറിയത്. മോഷണവും പിടിച്ചുപറിയുമുള്‍പ്പെടെ 50 ലധികം കേസുകളില്‍ മുന്‍പ് പ്രതിയായ വ്യക്തിയാണ് ഇയാള്‍. സെപ്റ്റംബര്‍ 16നും 17നുമാണ് ഈ സംഭവം നടന്നത്. വിഡിയോ കോണ്‍ഫറന്‍സ് സെഷനിലേക്ക് അകിബ് അഖ്‌ലാഖ് എന്ന പേരിലാണ് ഇയാള്‍ കയറിയത്. പല തവണ പുറത്തുപോകാന്‍ പറഞ്ഞിട്ടും അനുസരിച്ചില്ല. സെപ്റ്റംബര്‍ 22ന് പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷം ആരംഭിച്ചു. ഐപി വിലാസങ്ങളും കോള്‍ ഡാറ്റ് റെക്കോര്‍ഡുകളും പരിശോധിച്ചപ്പോള്‍ പ്രതി ഒന്നിലധികം വ്യാജ ഇമെയില്‍ ഐഡികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലാക്കി. ഇടയ്ക്ക് സ്ഥലങ്ങള്‍ മാറിയതും ട്രാക്ക് ചെയ്യാനുള്ള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കി. പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ പ്രതിയെ മുസ്തഫാബാദിലെ ചാമന്‍ പാര്‍ക്കിലെ വസതിയില്‍ നിന്നും അറസ്റ്റ് െചയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ഒരു…
Read More »

