Life Style

    • നമ്മുടെ കൃഷിക്ക് നമ്മുടെ വളം, കരിയില കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

      ചെറിയ രീതിയിലെങ്കിലും വീടിന്റെ പരിസരപ്രദേശത്ത് കൃഷി ചെയ്യുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. സ്വന്തം അടുക്കളയിലേക്ക് ഉള്ള പച്ചക്കറികൾ വീടിന്റെ പരിസരത്ത് നട്ടുപിടിപ്പിക്കാൻ സൗകര്യമില്ലാത്തവർ വീടിന്റെ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നതും സർവ സാധാരണമായിക്കഴിഞ്ഞു. ഇത്തരം കൃഷി രീതിക്ക് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വളരെ നല്ല പ്രോത്സാഹനമാണ് നൽകിവരുന്നത്. വിഷം കലരാത്ത പച്ചക്കറികൾ സ്വന്തമായി ഉണ്ടാക്കി എടുത്താൽ ദീർഘകാലം അസുഖങ്ങൾക്കൊന്നും പിടികൊടുക്കാതെ ജീവിക്കാൻ സാധിക്കും. ജൈവ കൃഷിരീതിയാണ് ഭൂരിഭാഗം വരുന്ന അടുക്കള തോട്ടങ്ങളിൽ കാണാൻ സാധിക്കുന്നത്. വേനൽക്കാലങ്ങളിൽ ഇത്തരം തോട്ടങ്ങളിൽ വളമായി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരു വസ്തുവാണ് കരിയിലകൾ. കരിയില ഉപയോഗിച്ച് നിർമ്മിക്കുന്ന കമ്പോസ്റ്റ് വളരെ മികച്ച ഒരു ജൈവവളമാണ്. കരിയിലയെ എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കി മാറ്റാം എന്ന് ഇന്നും പല കർഷകർക്കും അറിയില്ല. പല രീതിയിൽ എളുപ്പത്തിൽ നമുക്ക് കരിയില കമ്പോസ്റ്റ് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ചാണകം ഉപയോഗിച്ചോ കടലപ്പിണ്ണാക്ക് ഉപയോഗിച്ചോ ഒക്കെ നമുക്ക് കരിയിലെയെ കമ്പോസ്റ്റ് ആക്കി മാറ്റാം.…

      Read More »
    • മുടിഞ്ഞ ചെലവ്! കുടുംബാസൂത്രണത്തിനൊരുങ്ങി മൂസാക്ക; 12 ഭാര്യമാരും 102 മക്കളുമുള്ള പാവം കര്‍ഷകന്റെ വനരോദനം…

      സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഇനി കുടുംബാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ലെന്ന തീരുമാനത്തിലാകര്‍ഷകനായ മൂസ ഹസഹ്യ. 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ഒരു മാതൃകാ കുടുംബത്തിന്‍െ്‌റ നാഥനാണ് ഉഗാണ്ടയിലെ ലുസാക്ക സ്വദേശിയായ ഈ 67 വയസുകാരന്‍. ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ഭാര്യമാരോട് ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാന്‍ ഹസഹ്യ ഇപ്പോഴാണ് ആവശ്യപ്പെടുന്നത്. ‘ദ സണ്‍’ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പരിമിതമായ ജീവിതസാഹചര്യത്തില്‍ ഇനി ഒരു കുട്ടിയെക്കൂടി പോറ്റാന്‍ കഴിയില്ല. കര്‍ഷകനായ തന്റെ വരുമാനം ഒന്നിനും തികയുന്നില്ലെന്നും ഹസഹ്യ പറയുന്നു. ഉഗാണ്ടയില്‍ ബഹുഭാര്യാത്വം അനുവദനീയമാണ്. 12 മുറി വീട്ടിലാണ് ഹസഹ്യയുടെ ഭാര്യമാര്‍ താമസിക്കുന്നത്. തന്റെ 102 മക്കളെ അറിയാന്‍ ബുദ്ധിമുട്ടില്ലെന്ന് പറയുന്ന ഹസഹ്യ 568 പേരക്കുട്ടികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറയുന്നു. 1971 ല്‍ 16 ാം വയസിലാണ് ഹസഹ്യയുടെ ആദ്യ വിവാഹം. ഹനീഫയെന്നാണ് ആദ്യഭാര്യയുടെ പേര്. രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിച്ചു.…

      Read More »
    • സ്ലിം ലുക്ക് കിട്ടുവാന്‍ വസ്ത്രങ്ങള്‍ എങ്ങനെ ധരിക്കണം ?

      നമ്മളുടെ ശരീരത്തിന് തടി കൂടിയാലും അത് നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങളിലൂടെയും അതുപോലെ ധരിക്കുന്ന രീതിയിലൂടെയും തടി തോന്നിക്കാത്ത വിധത്തില്‍ നല്ലൊരു ലുക്ക് ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കും. ഇതിനായി നമ്മള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുമാത്രം. അവ ഏതെല്ലാമെന്ന് നോക്കാം. 1. വസ്ത്രങ്ങളിലെ പറ്റേണുകള്‍ ശ്രദ്ധിക്കാം അത്യാവശ്യം തടി ഉള്ളവര്‍ വസ്ത്രങ്ങളില്‍ വ്യത്യസ്തതരത്തില്‍ കുറേ പാറ്റേണുകള്‍ ഉള്ളവ തിരഞെഞടുക്കാതിരിക്കാം. അതുപോലെതന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അത് സാരി എടുക്കുമ്പോഴായാലും ചുരിദാര്‍ എടുത്താലും ഏത് വസ്ത്രം തിരഞ്ഞെടുത്താലും അതില്‍ ഹോറിസോണ്ടലായി പാറ്റേണുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുക. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ കുറച്ചും കൂടെ തടി ഉള്ളതായി തോന്നും. അതുപോലെതന്നെ നല്ല ഡാര്‍ക്ക് നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതും നീളത്തില്‍ ഡിസൈനുകള്‍ വരുന്നതുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ നല്ല തിക്ക് ഡിസൈന്‍സ് വരുന്ന വസ്ത്രങ്ങളും പരമാവധി ഒഴിവാക്കുന്നത് നല്ലതായിരിക്കും. 2. ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. നല്ല ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ നല്ല ബോഡിഷേയ്പ്പും അതുപോലെ തടി കുറഞ്ഞ ഒരു ഫീലും ലഭിക്കുന്നതായിരിക്കും.…

      Read More »
    • മഞ്ഞുകാലത്തും മഴ, കാലാവസ്ഥ മാറിയതോടെ ചീരയില്‍ ഇലപ്പുള്ളി രോഗം വ്യാപകം, വിഷമിക്കേണ്ട പ്രതിവിധിയുണ്ട് 

      അടുക്കളത്തോട്ടത്തിലെ പ്രധാന വിളകളില്‍ ഒന്നാണ് ചീര. നിരവധി വിറ്റാമിനുകള്‍ അടങ്ങിയ ചീര കൊണ്ടു രുചികരമായ വിഭവങ്ങള്‍ തയാറാക്കാം. കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് ചീര. മഴയും മഞ്ഞുമാണിപ്പോള്‍ കേരളത്തിലെ കാലാവസ്ഥ. ഈ സമയത്ത് ചീരക്കൃഷിയില്‍ പ്രധാന വില്ലനായി എത്തുന്ന രോഗമാണ് ഇലപ്പുള്ളി. ഇലകള്‍ പുള്ളി വീണു നശിക്കുന്നതോടെ ചീര ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തിലാകും. എളുപ്പത്തില്‍ പടരുന്ന ഈ രോഗം കൃഷിയെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്യും. ഇലപ്പുള്ളി രോഗത്തിനെതിരേ പ്രയോഗിക്കേണ്ട ജൈവകീടനാശിനികള്‍ ഏതൊക്കെയെന്നു നോക്കാം. 1. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം പാല്‍ക്കായം തലേ ദിവസം രാത്രിയിട്ട് വെയ്ക്കുക. രാവിലെ നന്നായി ഇളക്കി ഇതിലേയ്ക്ക് ഒരു ഗ്രാം സോഡാ പൗഡറും (അപ്പക്കാരം) മൂന്നു ഗ്രാം മഞ്ഞള്‍പ്പൊടിയും കൂട്ടി നന്നായി ഇളക്കി അരിച്ചെടുത്തു ചീര ഇലയുടെ രണ്ട് വശത്തും കിട്ടത്തക്ക രീതിയില്‍ ആഴ്ച്ചയില്‍ ഒരുദിവസം വെച്ച് തളിക്കുക. 2. ഒരു കിലോ പുതിയ പച്ച ചാണകം (അഞ്ചു മണിക്കൂറിനുള്ളില്‍ കിട്ടിയത് നല്ലത്) എടുത്ത്…

      Read More »
    • പ്രമേഹ രോഗികൾക്കും അമിത വണ്ണമുള്ളവർക്കും ബ്ലാക്ക് റൈസ് ശീലമാക്കാം 

      മികച്ച ആരോഗ്യത്തിനും പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാവുന്ന ഒരു അരിയാണ് ബ്ലാക്ക് റൈസ്. നല്ല കടും പര്‍പ്പിള്‍ വര്‍ണ്ണത്തില്‍ കാണപ്പെടുന്ന അരിയെയാണ് ബ്ലാക്ക് റൈസ് എന്ന് വിശേഷിപ്പിക്കുന്നത്. പണ്ടുകാലത്ത് ചൈനയിലാണ് ഈ അരി ഉണ്ടായിരുന്നത്. അന്നു ധനികര്‍ മാത്രമാണ് ഈ അരി ഉപയോഗിച്ചിരുന്നത്. സാധാരണ അരിയേക്കാൾ വില കൂടുതലാണെങ്കിലും അതിനനുസരിച്ചു ഗുണവും കൂടും. പ്രമേഹ രോഗികൾക്ക്‌ മാത്രമല്ല അമിത വണ്ണമുള്ളവർക്കും ബ്ലാക്ക് റൈസ് അഥവാ കറുത്ത അരി ഉത്തമമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു ബ്ലാക്ക് റൈസില്‍ ആന്തോസിയാനിന്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. പല പഠനങ്ങളും പ്രകാരം ആന്തോസിയാസിന്‍ അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് എന്ന് കണ്ടെത്തുകയുണ്ടായിട്ടുണ്ട്. അമിതവണ്ണം കുറയ്ക്കുന്നു ബ്ലാക്ക് റൈസില്‍ ആന്റി- ഒബേസിറ്റി പ്രോപര്‍ട്ടീസായ ആന്തോസിയാനിഡിന്‍സും അതുപോലെ, അന്തോസിയാനിനും അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ബ്ലാക്ക് റൈസ് കഴിക്കുന്നത് തടി വെക്കാതരിക്കാനും തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്നതും ആണ്.അതിനാല്‍ ബ്ലാക്ക് റൈസ് കഴിക്കുന്നത് ഡയറ്റ്…

      Read More »
    • വിരുന്നുവന്നവർ വീട്ടുകാരായി, റെയ്ന്‍ ഫോറസ്റ്റ് പ്ലം കൃഷിയും കേരളത്തിൽ വ്യാപകമാകുന്നു

      നാടൻ പഴങ്ങളെക്കാൾ ഇന്ന് കേരളത്തിൽ ആവശ്യക്കാരേറേയുള്ളത് വിദേശ പഴങ്ങൾക്കാണ്. വിരുന്നു വന്നവരാണെങ്കിലും പല ഇനങ്ങളും ഇന്ന് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. റബറിനുണ്ടായ വിലത്തകര്‍ച്ചയും തെങ്ങ് – കവുങ്ങ് എന്നിവയുടെ വിളവെടുപ്പിന് തൊഴിലാളികളെ ലഭിക്കാന്‍ പ്രയാസമായതും പലതരം പഴങ്ങളുടെ കൃഷി കേരളത്തില്‍ വ്യാപിക്കാന്‍ കാരണമായി. റംബുട്ടാന്‍, അവാക്കാഡോ, മാംഗോസ്റ്റീന്‍, അബിയു, വിയറ്റ്‌നാം ഏര്‍ലി പോലെ പെട്ടെന്ന് വിളവ് നല്‍കുന്ന പ്ലാവ് ഇനങ്ങള്‍ എന്നിവയെല്ലാം കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടിപ്പോള്‍. ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഇനമാണ് റെയ്ന്‍ ഫോറസ്റ്റ് പ്ലം. ബ്രസീലാണ് റെയ്ന്‍ ഫോറസ്റ്റ് പ്ലമ്മിന്റെ ജന്മദേശം. അബിയുവിനെപ്പോലെ ആമസോണ്‍ കാടുകളില്‍ നിന്ന് ഉത്ഭവിച്ച ചെടിയാണിത്. 10-12 അടി നീളത്തില്‍ വളരുന്ന കുറ്റിച്ചെടി. വളരെ എളുപ്പത്തില്‍ ചെടികള്‍ വളരും. തൈ നട്ടു രണ്ടു വര്‍ഷം കൊണ്ടു കായ്ക്കും. നല്ല സൂര്യപ്രകാശം ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. സാധാരണ ഫല വൃക്ഷങ്ങള്‍ നടുന്നതു പോലെ കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ച് തൈ നടാം. കൂട്ടമായി പൂക്കള്‍ നല്ല…

      Read More »
    • അൽപ സമയം ചെലവിട്ടാൽ അധിക പോഷണം സ്വന്തമാക്കാം; വൻപയർ കൃഷി ചെയ്യാം നമ്മുടെ തൊടിയിലും 

      നിരവധി പോഷകങ്ങൾ അടങ്ങിയ വൻപയർ ആഹാരത്തിലെ ഒഴിച്ചു കൂടാനാകാത്ത പയർ വർഗമാണ്. പണ്ടു കാലത്ത് കേരളത്തിലെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ ധാരാളമായി വന്‍പയര്‍ കൃഷി ചെയ്തിരുന്നു. നിരവധി പോഷക ഗുണങ്ങളുള്ള വന്‍പയര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വന്‍പയറിന്റെ ഉപയോഗം സഹായിക്കും. അൽപ സമയം ചെലവഴിച്ചാൽ നമ്മുടെ തൊടിയിലും വൻപയർ കൃഷി ചെയ്യാം. രണ്ടിനം വന്‍പയറുണ്ട്- വള്ളി വീശുന്നതും, വള്ളി വീശാത്തതും. വിഗ്ന കട്ജാങ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന വന്‍പയര്‍ മധ്യ ആഫ്രിക്കന്‍ സ്വദേശിയാണ്. കാലാവസ്ഥയും മണ്ണും കേരളത്തില്‍ മഴയെ മാത്രം ആശ്രയിച്ചാണ് വന്‍പയര്‍ സാധാരണ കൃഷി ചെയ്തുവരുന്നത്. ധാരാളം മഴയുള്ള പ്രദേശങ്ങളില്‍ ഇത് സമൃദ്ധമായി വളരുന്നു. തണുപ്പു പ്രദേശങ്ങളില്‍ കായ് മൂപ്പെത്താന്‍ കാലതാമസം നേരിടും. സാധാരണയായി കറുത്ത കളിമണ്ണ്, പരുത്തിക്കരിമണ്ണ്, ചരല്‍ മണ്ണ്, പൂഴിമണ്ണ് ഇവയെല്ലാം വന്‍പയര്‍ കൃഷിക്ക് യോജിച്ചതാണ്. നെല്‍വയലുകളില്‍ ഒരു ഇടക്കാലവിളയായും വന്‍പയര്‍ കൃഷി ചെയ്യാം. ഇനങ്ങള്‍ കോഴിക്കോട് 51, കോഴിക്കോട് 78, ന്യൂ ഏറ, പുസ ദോ…

      Read More »
    • വാഹനം പഴയതാണെങ്കിലും വിഷമിക്കേണ്ട; ഭാരത് സീരീസ് രജിസ്ട്രേഷനിലേക്ക് മാറ്റാം, ഈസിയായി: കേന്ദ്രം ഉത്തരവിറക്കി 

      വാഹനം പഴയതാണെങ്കിലും വിഷമിക്കേണ്ട; ഭാരത് സീരീസ് രജിസ്ട്രേഷനിലേക്ക് മാറ്റാ, ഈസിയായി. അതിനായി ചട്ടം ഭേദഗതി ചെയ്തു കേന്ദ്രം ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാര്‍ വാഹന രജിസ്‌ട്രേഷനായി കൊണ്ടുവന്ന ഭാരത് സീരീസ് (ബി.എച്ച്.) രജിസ്ട്രേഷനിലേക്ക് ഇനി പഴയ വാഹനങ്ങളും മാറ്റാമെന്നതാണ് സാവിശേഷത. ഇതിനായി ഭാരത് സീരീസ് രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ കേന്ദ്ര ഗതാഗതമന്ത്രാലയം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി. ഭാരത് രജിസ്ട്രേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് നടപടി. പുതുതായി രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങള്‍ക്കുമാത്രം ബി.എച്ച്. രജിസ്‌ട്രേഷന്‍ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയില്‍ മാറ്റംവരുത്തിയാണ് നിലവില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങള്‍ക്കും ഭാരത് രജിസ്‌ട്രേഷനിലേക്ക് മാറാന്‍ അനുമതി നല്‍കിയത്. ഇതിനുപുറമേ, ബി.എച്ച്. സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികള്‍ക്ക് കൈമാറ്റംചെയ്യാമെന്നും പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. അര്‍ഹതയുള്ളവര്‍ക്ക് സ്വന്തം താമസസ്ഥലത്തിന്റെയോ ജോലിസ്ഥലത്തിന്റെയോ മേല്‍വിലാസത്തില്‍ ബി.എച്ച്. രജിസ്ട്രേഷന് അപേക്ഷിക്കാനും ചട്ടഭേദഗതി വരുത്തി. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡിന് പുറമേ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചും ബി.എച്ച്. രജിസ്‌ട്രേഷന്‍ നേടാം. അതേസമയം, ദുരുപയോഗം തടയാന്‍ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന…

      Read More »
    • അടിമുടി തണുക്കാന്‍ ജ്യൂസ്, തണലേകാന്‍ പന്തല്‍; വളർത്താം പാഷന്‍ ഫ്രൂട്ട്

      മുറ്റത്ത് തണലൊരുക്കി മനോഹരമായ പന്തല്‍, അതിനൊപ്പം മധുരവും പുളിയുമുള്ള സൂപ്പര്‍ ജ്യൂസ്, പാഷന്‍ ഫ്രൂട്ട് വളര്‍ത്തിയാല്‍ രണ്ടു കാര്യമുണ്ട്. മനുഷ്യ ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന പഴമാണ് പാഷന്‍ ഫ്രൂട്ട്. മണവും നിറവും കൂട്ടാന്‍ രാസവസ്തുക്കള്‍ ഒന്നും ആവശ്യമില്ല. മഞ്ഞയും പര്‍പ്പിളും പാഷന്‍ ഫ്രൂട്ട് രണ്ടുതരമുണ്ട്. മഞ്ഞയും പര്‍പ്പിളും. സമതലങ്ങളില്‍ കൃഷി ചെയ്യുന്നതു മഞ്ഞയിനമാണെങ്കില്‍ കുന്നിന്‍പ്രദേശങ്ങള്‍ക്കുത്തമം പര്‍പ്പിളാണ്. ബാംഗ്ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ച് പുറത്തിറക്കിയ കാവേരി പര്‍പ്പിളിന്റെയും മഞ്ഞയുടെയും സങ്കരയിനമാണ്. കാവേരിക്ക് ഗുണവും മണവും രുചിയും ഉത്പാദനവും കൂടും. കൃഷിരീതി നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ നല്ലത്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍ മണ്ണിട്ട് കുഴി നിറയ്ക്കണം. ചാണകവും കോഴിക്കാഷ്ഠവും എല്ലുപൊടിയും അടിസ്ഥാനവളമായി നല്‍കാം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട്…

      Read More »
    • ഒന്നും കഴിക്കാന്‍ തോന്നുന്നില്ലേ? വിശപ്പില്ലായ്മ ചെറിയ പ്രശ്‌നമല്ല; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; രോഗകാരണവും ലക്ഷണങ്ങളും..

      സ്വാദിഷ്ടമായ ഭക്ഷണം മുന്നില്‍ വെച്ചാല്‍ പോലും കഴിക്കാന്‍ തോന്നുന്നില്ലേ? എങ്കില്‍ നിങ്ങള്‍ വിശപ്പില്ലായ്മ എന്ന പ്രശ്‌നം അനുഭവിക്കുന്നവരാണ്. പല പ്രായത്തിലുള്ള ആളുകള്‍ക്കിടയില്‍ വിശപ്പില്ലായ്മ ഒരു സാധാരണ പ്രശ്‌നമാണ്. ഉത്കണ്ഠ, സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വിശപ്പില്ലായ്മ ഉണ്ടാകാം. ചിലപ്പോള്‍ ഡിമെന്‍ഷ്യ, കിഡ്നി പ്രശ്നം, ബാക്ടീരിയല്‍ അണുബാധ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ മൂലവും വിശപ്പില്ലായ്മ സംഭവിക്കാം. എന്തെങ്കിലും കഴിക്കാനുള്ള ആഗ്രഹം കുറയുമ്പോള്‍ വിശപ്പില്ലായ്മ വരുന്നു. ഇതിനെ വൈദ്യശാസ്ത്രപരമായി അനോറെക്‌സിയ എന്ന് വിളിക്കപ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍ ഈ പ്രശ്‌നം ഗുരുതരമായേക്കാം. അതിനാല്‍ വിശപ്പില്ലായ്മയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ്. വിശപ്പ് കുറയുന്നതിന് കാരണങ്ങള്‍ പല ആരോഗ്യപ്രശ്‌നങ്ങളും വിശപ്പ് കുറയുന്നതിന് കാരണമാകാം. വിശപ്പില്ലായ്മയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ബാക്ടീരിയ അല്ലെങ്കില്‍ വൈറസുകള്‍. കാരണം ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ അണുബാധയാണെങ്കില്‍ വിശപ്പില്ലായ്മ വരാം. എന്നാല്‍, അണുബാധ ചികിത്സിച്ച് ഭേദമായ ശേഷം വിശപ്പ് പെട്ടെന്ന് സാധാരണ നിലയിലാകും. ചില മരുന്നുകളുടെ ഉപയോഗം കാരണമുണ്ടാകുന്ന സാധാരണ പാര്‍ശ്വഫലമാണ്…

      Read More »
    Back to top button
    error: