LIFELife Style

‘അമ്മയാരാ മോള്‍’! 67 വയസില്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തി മഞ്ജുവിന്റെ അമ്മ

ലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. രണ്ടുതവണ കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായിരുന്നു മഞ്ജു. കലാരംഗത്തെ പരിചയം മഞ്ജുവിന് അഭിനയ ജീവിതത്തിലും ഏറെ സഹായം ആയിട്ടുണ്ട്.

സല്ലാപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മഞ്ജു ഇന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവസാന്നിധ്യമാണ്. വെറും മൂന്ന് വര്‍ഷം മാത്രം സിനിമയില്‍ തിളങ്ങി നില്‍ക്കുകയും പിന്നീട് സിനിമാലോകം വിട്ട താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരുന്നത് നീണ്ട 13 വര്‍ഷമാണ്. ഈ 13 വര്‍ഷവും മഞ്ജുവാര്യര്‍ എന്ന താരത്തിന്റെ സ്ഥാനം തട്ടിയെടുക്കുവാന്‍ മലയാളത്തില്‍ മറ്റൊരു നായികയ്ക്കും സാധിച്ചിട്ടില്ല എന്ന് തന്നെ പറയണം. 2016 ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ താരം തിരിച്ചെത്തിയപ്പോള്‍ മഞ്ജുവിന്റെ തിരിച്ചുവരവ് വന്‍ ആഘോഷമാക്കിയാണ് മലയാളി സിനിമ പ്രേക്ഷകര്‍ കൊണ്ടാടിയത്.

Signature-ad

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ മഞ്ജുവിന് എന്നും തുണയായി നിന്നത് അമ്മ ഗിരിജ മാധവന്‍ ആയിരുന്നു. ചെറുപ്പത്തിലെ നൃത്തം പരിശീലിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന ഗിരിജയ്ക്ക് അത് സാധിച്ചത് ഭര്‍ത്താവിന്റെ മരണശേഷം ഉള്ള ഒറ്റപ്പെടല്‍ നിന്നുള്ള രക്ഷ എന്നവണ്ണമാണ്. കൂട്ടുകുടുംബത്തില്‍ ആയിരുന്നു ഗിരിജയുടെ ബാല്യകാലം. കുടുംബത്തിലെ ചേച്ചിമാരെ നൃത്തം പഠിപ്പിക്കാന്‍ അധ്യാപകര്‍ വീട്ടില്‍ വന്നിരുന്നെങ്കിലും താന്‍ വളര്‍ന്നപ്പോഴേക്കും ചേച്ചിമാരുടെ പഠനം കഴിഞ്ഞിരുന്നു. മഞ്ജുവിനൊപ്പം നൃത്തം പരിശീലിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല എന്ന് ഒരിക്കല്‍ ഗിരിജ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. മോഹിനിയാട്ടത്തിന്റെ വേഷം അണിഞ്ഞ് സ്റ്റേജില്‍ നില്‍ക്കുന്ന അമ്മയെയാണ് താരത്തിന്റെ പോസ്റ്റില്‍ കാണാന്‍ കഴിയുന്നത്. 67 മത്തെ വയസ്സിലും പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് നിങ്ങള്‍ തെളിയിച്ചു. അമ്മയുടെ പേരില്‍ ഞാന്‍ എന്നും അഭിമാനിക്കുന്നു. എന്നെപ്പോലെ ഒരായിരം സ്ത്രീകള്‍ക്ക് അമ്മ ഒരു പ്രചോദനമാണ് എന്നാണ് മഞ്ജു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. പങ്കുവെച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ താരത്തിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Back to top button
error: