Life Style

    • മൂന്നാമതും വിവാഹിതയായി, ചിത്രവും വാര്‍ത്തയും വൈറല്‍; പ്രതികരണവുമായി ജയസുധ രംഗത്ത്

      മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് ജയസുധ. കമല്‍ഹാസന്‍െ്‌റയടക്കം നായികയായി ഒരു കാലത്ത് തിളങ്ങിയ നടി ‘ഇഷ്ട’ത്തില്‍ നെടുമുടി വേണുവിന്‍െ്‌റ ജോഡിയായും വെള്ളിത്തിരയിലെത്തി. അതേസമയം, നടിയുടെ മൂന്നാം വിവാഹത്തെച്ചൊല്ലിയുള്ള വാര്‍ത്തകളാണ് ഗോസിപ്പ് കോളങ്ങളില്‍ സജീവം. താന്‍ മൂന്നാമതും വിവാഹിതയായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി, വിശദീകരണവുമായി നടി ജയസുധ രംഗത്തെത്തി. 64 വയസ്സുകാരിയായ ജയസുധ, അമേരിക്കന്‍ വ്യവസായിയെ വിവാഹം ചെയ്തു എന്നാണ് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരും തമ്മില്‍ രഹസ്യമായി വിവാഹം ചെയ്തു എന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍, തനിക്കൊപ്പം ഗോസിപ്പില്‍ പേരു ചേര്‍ക്കപ്പെടുന്നയാള്‍ അമേരിക്കന്‍ വ്യവസായി ഫലിപ്പ് റൂള്‍സ് ആണെന്നും തന്റെ ജീവിതകഥ പശ്ചാത്തലമാക്കി ഒരു ബയോപിക് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ചലച്ചിത്ര നിര്‍മ്മാതാവാണെന്നും ജയസുധ പറയുന്നു. തന്നെ വ്യക്തിപരമായി അറിയാന്‍ ആഗ്രഹിച്ചതിനാല്‍, അയാള്‍ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പില്‍ ഒരു സത്യവുമില്ലെന്നും താരം വിശദീകരിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ വാരിസ്…

      Read More »
    • പോഷക സമൃദ്ധം, ഗുണങ്ങളുമേറെ; അധികം ചെലവില്ലാതെ കൂർക്ക കൃഷി ചെയ്യാം 

      ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂർക്ക രുചികരവും ആരോഗ്യകരവുമായ ഒരു കിഴങ്ങ് വർഗവിളയാണ്. കൂർക്കകൾ കൂടുതലും മൺസൂണിനെ ആശ്രയിക്കുന്ന വിളയാണ്, വലിപ്പത്തിൽ ചെറുതാണെങ്കിലും, തനതായ രുചിയും സൌരഭ്യവും കൂർക്കയെ മരച്ചീനിക്ക് തുല്യമായി ജനപ്രിയമാക്കുന്നു. കേരളത്തിൽ, വിളവെടുത്ത പാടശേഖരങ്ങളിലും താഴ്ന്ന നിലങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. നടീൽ മണൽ കലർന്ന മണ്ണിൽ കൂർക്ക നന്നായി വളരുന്നു. 15-20 ഗ്രാം തൂക്കമുള്ള മൂപ്പെത്തിയ കിഴങ്ങുകളാണ് നഴ്സറിയിൽ അരയടി അകലത്തിൽ നടുന്നത്. 3 ആഴ്ചയ്ക്കുശേഷം, 10-15 സെന്റീമീറ്റർ നീളമുള്ള ഇളം തണ്ടുകൾ മുറിച്ച് കൃഷിയിടത്തിൽ വീണ്ടും നടുന്നു. കടകളിൽ നിന്ന് വാങ്ങുന്ന വൃത്താകൃതിയിലുള്ള ചെറിയ ചൈനീസ് ഉരുളക്കിഴങ്ങ് മുളകൾ വളർത്താൻ ഉപയോഗിക്കാം. നടുന്നതിന് മുമ്പ് കൃഷിയിടം നന്നായി കിളയ്ക്കണം. 1 സെന്റിന് 1 കിലോഗ്രാം എന്ന അനുപാതത്തിൽ മണ്ണിൽ കുമ്മായം ചേർക്കുക. ഒരാഴ്ചയ്ക്ക് ശേഷം, ഒരു സെന്റിന് 40 കിലോഗ്രാം എന്ന അനുപാതത്തിൽ ചാണകം ചേർക്കുക. തുടർന്ന് 1.5…

      Read More »
    • വാഴയെ ബാധിക്കുന്ന കീടങ്ങളെ എങ്ങനെ നിയന്ത്രിക്കാം? രോഗങ്ങളും അവയുടെ പരിഹാര മാർഗങ്ങളും ഇതാ…

      വാഴ കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് കീടരോഗങ്ങൾ. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ അവയെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും. കേരളത്തിലെ വാഴ തോട്ടങ്ങളിൽ സാധാരണ കണ്ടുവരാറുള്ള കീടങ്ങളും അവയുടെ നിയന്ത്രണ മാർഗങ്ങളും പരിചയപ്പെടാം. 1. തണ്ടുതുരപ്പൻ: വാഴ നട്ട് 3 മാസത്തിന് ശേഷമാണ് തണ്ടുതുരപ്പന്റെ ആക്രമണം കാണാറുള്ളത്. വാഴത്തടയിലെ സുഷിരങ്ങളിലൂടെ ജലത്തിന് സമാനമായ നിറത്തിലുള്ള ദ്രാവകം വരുന്നതാണ് തണ്ടുതുരപ്പൻ ബാധിച്ചാലുള്ള പ്രധാന ലക്ഷണം. ഇതോടെ വാഴക്കൈകളും വാഴ തടയും ഒരുപോലെ നശിച്ചു പോകുന്നത് കാണാം. ഒരു വാഴയ്ക്ക് 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്ന അനുപാതത്തിൽ ഇലപ്പോളകൾക്കിടയിൽ ഇട്ടുകൊടുക്കുന്നത് തണ്ടുതുരപ്പന്റെ ആക്രമണം ഒരു പരിധിവരെ തടയും. 20 ഗ്രാം ബോവേറിയ ബാസിയാന ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി 5, 6, 7 മാസങ്ങളിൽ വാഴത്തടയിൽ തളിച്ചു കൊടുക്കുന്നത് മൂലം തണ്ടുതുരപ്പന്റെ ആക്രമണം തടയാം. ഉണങ്ങി തൂങ്ങുന്ന ഇലകൾ വാഴയിൽ നിർത്താതെ മുറിച്ചു മാറ്റണം. വാഴത്തടയിൽ ചെളി തേച്ചു കൊടുക്കുന്നതും മറ്റൊരു…

      Read More »
    • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം; ഗ്രോബാഗിലും വളര്‍ത്താം വെളുത്ത വഴുതന

      രാജ്യത്ത് എല്ലാ മേഖലകളിലും കൃഷി ചെയ്യുകയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന പച്ചക്കറിയാണ് വഴുതന. വിവിധ ഇനത്തിലുള്ള വഴുതനകള്‍ നമ്മുടെ നാട്ടിലുണ്ട്. നിറത്തിലും ആകൃതിയിലും രുചിയിലുമെല്ലാം വൈവിധ്യമുള്ള വിളയാണിത്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം നല്ല പോലെ വഴുതന വളര്‍ന്നു വിളവ് തരും. വിവിധ തരത്തിലുള്ള വെളുത്ത ഇനം വഴുതനകളുണ്ട്. ടാങ്‌ഗോ, കൗഡ് നയണ്‍, ഈസ്റ്റര്‍ എഗ്ഗ്, വൈറ്റ് ബ്യൂട്ടി, ജപ്പാനീസ് വൈറ്റ് എഗ്ഗ് എന്നിവയാണ് ഗ്രോബാഗില്‍ വളര്‍ത്താന്‍ അനുയോജ്യ ഇനങ്ങള്‍. വലിയ ഉയരത്തില്‍ വളരാത്ത ഇവ നല്ല പോലെ പടരും. നടീല്‍ രീതിയും പരിപാലനവും വിത്ത് നട്ട് തൈമാറ്റി നടുന്ന രീതിയാണ് വഴുതനയുടെ കാര്യത്തില്‍ നല്ലത്. തൈകള്‍ മൂന്നോ നാലോ ഇല പ്രായമാകുമ്പോള്‍ ഗ്രോബാഗിലേക്ക് മാറ്റി നടാം. തുടര്‍ന്നു കൃത്യമായ പരിചരണം നല്‍കുക. നല്ല വെയില്‍ ആവശ്യമുള്ള വിളയാണിത്. ഇതിനാല്‍ ഗ്രോബാഗ് വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം വയ്ക്കാന്‍. ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ചാണകപ്പൊടി,…

      Read More »
    • ചാണകം ചെറിയ വളമല്ല, ഉത്തമ ജൈവവളമാക്കി മാറ്റാൻ മാർഗങ്ങൾ പലത്, അറിയാം ഈ കാര്യങ്ങൾ

      ഇന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ ജൈവവളമാണ് ചാണകം. ചാണകപ്പൊടിയെ കടത്തിവെട്ടാന്‍ വേറൊരു വളവുമില്ല. പശുവിന്റെ ദഹനേന്ദ്രിയത്തിലൂടെ കടന്ന് പോയ ജൈവാവശിഷ്ടങ്ങളും ദഹന രസങ്ങളെ അതിജീവിച്ച കൊടിക്കണക്കിന് സൂക്ഷ്മാണുക്കളുമാണ് ചണകത്തിലടങ്ങിയിരിക്കുന്നത്. ഈ അണുക്കള്‍ മണ്ണിലെത്തി, മണ്ണിലേ മൂലകങ്ങളെ വിഘടിപ്പിച്ച് അയൊണിക്ക് രൂപത്തിലാക്കിയെങ്കില്‍ മാത്രമേ ചെടികള്‍ക്ക് അവയേ ആഗിരണം ചൈയ്ത്, വളര്‍ച്ചയും വിളവും വര്‍ദ്ധിപ്പിക്കാനാകൂ. അതിനായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും ശാസ്ത്രീയമായ രീതിയിലൂടെ വളമാക്കുകയും വേണം. എങ്കിൽ മാത്രമേ ചാണകം കൊണ്ടുള്ള യഥാർത്ഥ ഫലം വിളവെടുക്കുമ്പോൾ ലഭിക്കൂ. ചാണകം എങ്ങനെ ഉണക്കണം ചാണകം നേരിട്ട് വെയിലത്തിട്ടുണക്കരുത്. പച്ചചാണകം വെയിലത്തിട്ടുണക്കിയാല്‍ ചാണകപ്പൊടിയാകില്ല. നേരിട്ട് വെയില്‍ കൊള്ളുന്ന ചാണകത്തിന്റെ ജലാംശം 20 ശതമാനത്തില്‍ താഴുമ്പോള്‍, എല്ലാ സൂക്ഷാണുക്കളും ചത്ത് പോകുകയും ചാണകത്തിന്റെ സാന്ദ്രത നഷ്ടപ്പെടുകയും അത് അറക്കപ്പൊടിപോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും വെള്ളത്തിലൂടെ ഒലിച്ചു പോകുകയും ചെയ്യും. ചാണകം തണലത്ത് കൂട്ടിയിട്ട് രണ്ടാഴ്ച്ച് ഉണക്കിയെടുത്താല്‍ ഉത്തമ ചാണകപ്പൊടിയുണ്ടാക്കാം. ശാസ്ത്രീയമായ ചാണകകുഴി,…

      Read More »
    • പഞ്ചസാരയേക്കാൾ 30 ഇരട്ടി മധുരം, പക്ഷേ പ്രമേഹത്തിന് ഉത്തമം; അറിയാം മധുരതുളസിയെക്കുറിച്ച്

      തുളസി എന്ന ഔഷധം നമുക്ക് ചിരപരിചിതമാണ്. പൂജയ്ക്കും ചടങ്ങുകൾക്കും മാത്രമല്ല അത്യാവശ്യം ചെറുരോഗങ്ങൾക്കൊക്കെയുള്ള സ്വന്തം വീട്ടിലെ ദിവ്യ ഔഷധം കൂടിയാണത്. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നായും തുളസിയെ പണ്ടുകാലം മുതലേ ഉപയോഗിക്കുന്നു. എന്നാല്‍ അല്‍പ്പം വ്യത്യസ്തമായ നല്ല മധുരമുള്ള ഇനം തുളസിയുണ്ട് മധുര തുളസി. പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്നു ഇനമാണിത്. പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരം മധുര തുളസിയുടെ ഇലകള്‍ക്കുണ്ട്. ഇതിന്റെ ഉണങ്ങിയ ഇല പൊടിച്ചത് ഒരു നുള്ള് ചായയിലും കാപ്പിയിലുമിട്ടാല്‍ നല്ല മധുരമുണ്ടാകും. ഇതിലടങ്ങിയിരിക്കുന്ന സ്റ്റീവിയോള്‍ ഗ്ലൈക്കോസിഡ് (steviol glycoside) രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തും. പൊണ്ണത്തടി കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും മധുര തുളസി പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന കാലോറി പൂജ്യമാണ്. കുടവയര്‍ ഉള്ളവര്‍ക്കൊക്കെ ധൈര്യമായി പരീക്ഷിക്കാം. താരന്‍ മുടി കൊഴിച്ചില്‍ എന്നിവ തടയാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഘടകങ്ങള്‍ സഹായിക്കും. കൂടാതെ രക്ത സമര്‍ദം…

      Read More »
    • ചെറിയൊരബദ്ധം, കളര്‍ മാറിപ്പോയതാണ്; മേക്കോവര്‍ രഹസ്യം വെളിപ്പെടുത്തി പ്രയാഗ മാര്‍ട്ടിന്‍

      തന്റെ പുതിയ മേക്കോവറിന്റെ കാരണം പറഞ്ഞ് നടി പ്രയാഗ മാര്‍ട്ടിന്‍. മേക്കോവര്‍ എന്ന നിലയില്‍ ചെയ്തതല്ല ഇതെന്നും സിനിമയില്‍ നിന്നും കുറച്ചുകാലം മാറി നില്‍ക്കുന്നതിന്റെ ഭാഗമാണിതെന്നും നടി പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്മീറ്റിനിടയില്‍ സംസാരിക്കുകയായിരുന്നു പ്രയാഗ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് പ്രയാഗ. സിസിഎല്ലില്‍ കളിക്കുന്നില്ല എങ്കിലും ശക്തമായ പിന്തുണ നല്‍കി ടീമിന്റെ കൂടെ ഉണ്ടാകും. ടീമിലെ അംഗങ്ങളെല്ലാവരും തന്നെ ഒരു കുടുംബം പോലെയാണെന്നും പ്രയാഗ പറഞ്ഞു. ”സത്യത്തില്‍ സിസിഎല്ലിനു വേണ്ടി ചെയ്തതല്ല ഈ മേക്കോവര്‍. മേക്കോവര്‍ നടത്തണം എന്നേ ഉദ്ദേശിച്ചിട്ടുമില്ല. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ വന്നുപോയതാണ്. ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല. മുടിവെട്ടി എങ്കില്‍ കളറും ചെയ്തേക്കാം എന്ന് കരുതി. പക്ഷേ ഞാന്‍ കരുതിയ കളര്‍ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനഃപൂര്‍വം ലുക്ക് മാറ്റിയത് അല്ല.” പ്രയാഗ പറഞ്ഞു. ”പിന്നെ മറ്റൊരു കാര്യം, ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന്…

      Read More »
    • കുഞ്ഞിന് ജന്മം നൽകിയ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ നേര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

      തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിയയെ ഫോണില്‍ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. എല്ലാ നന്മകളും നേര്‍ന്നു. കോഴിക്കോട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി ഇരുവരെയും അറിയിച്ചു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയയും പങ്കുവച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇരുവര്‍ക്കും വേണ്ട എല്ലാ ചികിത്സയും സൗജന്യമായി ചെയ്തു കൊടുക്കാന്‍ മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മുലപ്പാല്‍ ബാങ്കില്‍ നിന്ന് കുഞ്ഞിന് ആവശ്യമായ പാല്‍ കൃത്യമായി നല്‍കാന്‍ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ പ്രസവം കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയാണ് സഹദ്. സഹദിന്റെ പ്രസവത്തിനായി ഡോക്ടര്‍മാരുടെ പ്രത്യേക പാനല്‍ രൂപീകരിച്ചിരുന്നു. പ്രത്യേക റൂമും അനുവദിച്ചു. രാവിലെ പ്രമേഹം കൂടിയതിനാല്‍ സിസേറിയന്‍ വേണ്ടി വന്നു. ആരോഗ്യനില തൃപ്തികരമായാല്‍ മൂന്നോ നാലോ ദിവസത്തിനകം ആശുപത്രി…

      Read More »
    • പത്ത് മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും, സിയയെ അമ്മയെന്നും; ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും

      കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത് മാസമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നം യാഥാർത്ഥ്യമായി. ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണെന്നതാണ് കുഞ്ഞെന്ന സ്വപ്നത്തില്‍ ഇവര്‍ക്ക് സഹായകരമായത്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തിരുന്നു. എങ്കിലും ഗർഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്റെ ചികിത്സ. പത്ത് മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും. സിയയെ അമ്മയെന്നും. ഇതുവരെ അനുഭവിച്ച വേദനകളുടെ മുറിവ് കുഞ്ഞ് അതിഥിയ്ക്ക് മായ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവരുള്ളത്.

      Read More »
    • ക്യാൻസർ ചികിത്സ ചെലവേറിയത്; സഹായഹസ്തമാകുന്ന ആരോഗ്യ ഇൻഷുറൻസുകൾ, ആശുപത്രി ചെലവ് കുറയ്ക്കാൻ കാരണമായേക്കാം

      ക്യാൻസർ രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഫെബ്രുവരി 4 ന് ലോക ക്യാൻസർ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഇന്ത്യയിൽ, മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ക്യാൻസർ, ക്യാൻസർ ചികിത്സയുടെ ചെലവ് വളരെ ചെലവേറിയതാണ്. ഇന്ത്യയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള ആശുപത്രി ചെലവുകൾ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടാറുണ്ട്, ഇത് ആശുപത്രി ചെലവ് കുറയ്ക്കാൻ കാരണമായേക്കാം. കാൻസറിനെക്കുറിച്ചുള്ള പേടിയില്ലാതെ ജീവിക്കാനും അതിനെ പരാജയപ്പെടുത്തുന്നതിൽ കരുത്തരാകാനും ഇത്തരം ഇൻഷുറൻസുകൾ സഹായിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ കണക്കുകൾ പ്രകാരം 2022-ൽ രാജ്യത്ത് 14.6 ലക്ഷം പുതിയ കാൻസർ രോഗികകൾ ഉണ്ടെന്നും ഇന്ത്യയിൽ ആകെ ഏകദേശം 2 മുതൽ 2.5 ദശലക്ഷം കാൻസർ രോഗികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്താണ് ക്യാൻസർ ഇൻഷുറൻസ്? കാൻസർ രോഗം ബാധിക്കുമ്പോൾ അപ്രതീക്ഷിതമായി എത്തുന്ന ചെലവുകളെ അഭിമുഖീകരിക്കാൻ പാടുപെടുന്നവർക്ക് കാൻസർ ഇൻഷുറൻസ് സഹായകരമാകും. പരിശോധനകൾ, കീമോതെറാപ്പി, റേഡിയേഷൻ, സർജറി, ക്യാൻസർ രോഗനിർണയം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ടതിനെല്ലാം ഈ ഇൻഷുറൻസ് ഉപയോഗിക്കാം. ക്യാൻസർ ഇൻഷുറൻസിന്റെ…

      Read More »
    Back to top button
    error: