LIFELife Style

വിവാഹമോചന വാര്‍ത്ത പരക്കുന്നു; ഇതിനിടെ സ്റ്റാര്‍ മാജിക്ക് വേദിയില്‍ എത്തി നടി ഭാമ

ടി ഭാമയുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, ഇതിനോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭര്‍ത്താവ് അരുണിനൊപ്പം ഉള്ള ഫോട്ടോകള്‍ ഭാമ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തതോടെയാണ് ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്ത പരന്നത്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിന്റെ വേദിയിലും ഭാമ എത്തിയിരിക്കുകയാണ്. എന്തായാലും ഭാമ വരുന്ന എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ശനിയാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. നിറചിരിയോടെ എത്തിയ താരത്തിന് മികച്ച സ്വീകരണമാണ് ‘സ്റ്റാര്‍ മാജിക് ടീം’ നല്‍കിയത്.

‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാമ. പിന്നീട് നിരവധി അവസരം ഈ താരത്തിന് ലഭിച്ചു. ഇതിനിടെ മറ്റു ഭാഷാ സിനിമകളിലും താരം അഭിനയിച്ചു. വിവാഹശേഷമാണ് ഭാമ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയത്, എന്നാല്‍ തന്റെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്. ഭാമയുടെ മകളുടെ പേര് ഗൗരി എന്നാണ്. ഈ അടുത്ത് സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു ഭാമ.

ബിസിനസുകാരനായ അരുണിനെയായിരുന്നു ഭാമ വിവാഹം ചെയ്തത്. അറേഞ്ച്ഡ് മാര്യേജായിരുന്നു ഇവരുടേത്. ധാരാളം ഫോളോവേഴ്‌സ് ഉള്ള ഭാമയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നൊക്കെ ഭര്‍ത്താവുമായി ഒന്നിച്ചുള്ളതും ഗര്‍ഭിണിയായപ്പോള്‍ എടുത്ത ചിത്രങ്ങളും മകളുടെ ചിത്രങ്ങളും ഒക്കെ ഭാമ ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇത്രയും ചെയ്തപ്പോഴേക്കും വീണ്ടും ആരാധകര്‍ ആകെ സംശയത്തിലാണ്. താരത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ കൂടുതല്‍ ആശങ്കകള്‍ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ്.

ഭാമയുടെ ഭര്‍ത്താവിന് സ്വകാര്യ വിശേഷങ്ങള്‍ ഒന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനോട് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഭാമ ഗര്‍ഭിണിയായതോ മകള്‍ ജനിച്ചതോ ഒന്നും ആരാധകരെ അറിയിക്കാതിരുന്നത്. കുഞ്ഞിന്റെ സ്വകാര്യത നിലനിര്‍ത്താന്‍ വേണ്ടി ഫോട്ടോസ് ഒന്നും ഭാമ ആദ്യകാലങ്ങളില്‍ പങ്കുവെക്കാതിരുന്നത് ഭര്‍ത്താവിന്റെ അഭിപ്രായം മാനിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാമ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും അതുപോലെ കുഞ്ഞിന്റെ തനിച്ചുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്.

Back to top button
error: