LIFELife Style

നിശ്ചയത്തിന് വിളിച്ചെങ്കിലും എത്താന്‍ സാധിച്ചില്ല; പക്ഷേ ശ്രീവിദ്യയ്ക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുരേഷേട്ടന്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശ്രീവിദ്യ മുല്ലശ്ശേരി. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ സജീവ സാന്നിധ്യമാണ് താരം. പരിപാടിയിലെ കൗണ്ടര്‍ ക്വീന്‍ എന്നാണ് താരം അറിയപ്പെടുന്നത്. ധാരാളം ആരാധകരെ ആണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്.

ഇന്ന് രാവിലെ ആയിരുന്നു നടിയുടെ വിവാഹനിശ്ചയം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍. കഴിഞ്ഞ ആറു വര്‍ഷകാലമായി ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍, അടുത്തിടെ മാത്രമാണ് ഇരുവരും ഇവരുടെ പ്രണയം ഔദ്യോഗികമായി ആരാധകരോട് തുറന്നുപറഞ്ഞത്.

Signature-ad

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മാത്രമാണ് ഇവര്‍ ഇവരുടെ വിവാഹ നിശ്ചയം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ രീതിയിലുള്ള പിണക്കത്തിന് കാരണമായിരുന്നു. എന്തുകൊണ്ടാണ് ഈ വിവരം ഞങ്ങളില്‍ നിന്നും മറച്ചുവെച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു പരിപാടിയായിരുന്നു ഇത് എന്നും വിവാഹത്തിന് എല്ലാവരെയും വിളിക്കും എന്നുമാണ് ശ്രീവിദ്യ പറയുന്നത്.

അതേസമയം, സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ആണ് ഇപ്പോള്‍ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയെ നിശ്ചയത്തിന് ക്ഷണിച്ചിരുന്നു എങ്കിലും എന്നാല്‍ അദ്ദേഹത്തിന് വരാന്‍ പറ്റിയില്ല എന്നുമാണ് ശ്രീവിദ്യ പറയുന്നത്. പക്ഷേ അദ്ദേഹം വീഡിയോ കോള്‍ ചെയ്യുകയും എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തു എന്നാണ് ശ്രീവിദ്യ പറയുന്നത്. ഇതു വലിയ ഒരു സര്‍പ്രൈസ് ആയല്ലോ എന്നാണ് ശ്രീവിദ്യ ആരാധകര്‍ പറയുന്നത്.

Back to top button
error: