പതിനെട്ടാം വയസില്‍ വിവാഹിതയായി, ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം വേര്‍പിരിഞ്ഞു: ജീവിതം തുറന്നു കാട്ടി ആര്യ

‘ബഡായി ബംഗ്ലാവ്’ എന്ന ഒരൊറ്റ പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ആര്യ. മുകേഷ്, രമേശ് പിഷാരടി എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തിയ പരിപാടിയില്‍ രമേശ് പിഷാരടിയുടെ ഭാര്യയുടെ വേഷത്തില്‍ ആയിരുന്നു ആര്യ എത്തിയത്. പരിപാടി ജനപ്രിയമായതോടെ രമേശ് പിഷാരടിയുടെ യഥാര്‍ത്ഥ ഭാര്യയാണ് ആര്യ എന്ന് മലയാളികള്‍ ഒന്നടങ്കം സംശയിച്ചു.
നിരവധി പരമ്പരകളിലും മലയാള സിനിമകളിലും ഇതിനോടകം അഭിനയിച്ചിട്ടുള്ള താരം ‘ബിഗ് ബോസ്’ എന്ന ഗെയിം റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് രൂക്ഷമായ വിമര്‍ശനത്തിന് ഇരയായത്. അതു വരെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ആര്യയുടെ മറ്റൊരു മുഖമായിരുന്നു ബിഗ് ബോസില്‍ കണ്ടിരുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ എന്താണെന്ന് ബിഗ് ബോസിലൂടെ ആര്യ മലയാളികള്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു.
എന്നാല്‍, ആര്യ ആഗ്രഹിച്ചതു പോലെയല്ല കാര്യങ്ങള്‍ നടന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തു വന്ന ആര്യയെ കാമുകന്‍ ഉപേക്ഷിച്ചതോടെ കടുത്ത വിഷാദ രോഗത്തിലേക്ക് പോവുകയായിരുന്നു താരം. ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആര്യ വ്യക്തി ജീവിതം വെളിപ്പെുത്തിയത്. പതിനെട്ടാമത്തെ വയസിലാണ് ആര്യ വിവാഹിതയാവുന്നത്.
തനിക്ക് പറ്റിയ തെറ്റ് കാരണം കൊണ്ടാണ് ഭര്‍ത്താവുമായി വേര്‍പിരിയേണ്ടി വന്നത് എന്നും ആര്യ തുറന്നു സമ്മതിക്കുന്നു. ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ച ആര്യയുടെ കുടുംബത്തില്‍ അച്ഛന്റെ ചില ആരോഗ്യപ്രശ്‌നങ്ങള്‍ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ഭര്‍ത്താവ് രോഹിതുമായി ആര്യ ഇഷ്ടത്തിലാകുന്നത്.
അന്നു മുതല്‍ ഇവരുടെ പ്രണയകഥ ഇരു വീട്ടുകാര്‍ക്കും അറിയാമായിരുന്നു. ഇരു കുടുംബക്കാരുടെയും സമ്മതത്തോടെ ആയിരുന്നു പ്രണയം മുന്നോട്ട് പോയത്. രോഹിത്തുമൊത്ത് സിനിമയ്ക്ക് പോകുന്നതും കറങ്ങാന്‍ പോകുന്നതും എല്ലാം വീട്ടുകാരെ അറിയിച്ചുകൊണ്ടായിരുന്നു എന്ന് ആര്യ പറയുന്നു. വീട്ടില്‍ നിന്നും രോഹിത് കൂട്ടി കൊണ്ടുപോയി തിരികെ വീട്ടിലെത്തിക്കും എന്ന് ആര്യ പറയുന്നു. അച്ഛന് ആരോഗ്യം ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കൂടിയതോടെ ആര്യയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു.
അങ്ങനെയിരിക്കെ കയ്യിലുണ്ടായിരുന്ന സമ്പാദ്യം കൊണ്ട് വിവാഹം കഴിപ്പിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഇരുവരും എതിര്‍ത്തില്ല. അങ്ങനെയാണ് വളരെ ചെറിയ പ്രായത്തില്‍ തന്നെ രോഹിതും ആര്യയും വിവാഹിതരായത്. 18 വയസ്സ് തികഞ്ഞപ്പോഴാണ് വിവാഹം നടന്നത്. 9 വര്‍ഷങ്ങള്‍ ഒരുമിച്ചു ജീവിച്ചു. വളരെ സൗഹൃദത്തോടെ ആണ് രോഹിത്തുമായി വേര്‍പിരിഞ്ഞത് എന്ന് ആര്യ വെളിപ്പെടുത്തി.
മകളുടെ എല്ലാ ആവശ്യത്തിനും കൂടെ ഉണ്ടാകും അച്ഛന്‍ രോഹിത്. മകള്‍ക്ക് കാണണമെന്ന് ഒന്ന് ആഗ്രഹിച്ചാല്‍ രാവിലെ തന്നെ രോഹിത് പാഞ്ഞെത്തും. അച്ഛന്റെ അടുത്തു പോയി മകള്‍ റോയ താമസിക്കാറുണ്ട്. ഇരുവരും ചേര്‍ന്ന് തീരുമാനിച്ചാണ് വിവാഹമോചനം നേടിയത്. തന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്ന ഒരു തെറ്റായിരുന്നു അതിനു കാരണം എന്ന് ആര്യ സമ്മതിക്കുന്നു. അത് മനസ്സിലായപ്പോള്‍ ആ ബന്ധത്തില്‍ നിന്നും ആദ്യം പിന്മാറിയത് ആര്യ ആണ്.
ഇടയില്‍ ഒരു കുഞ്ഞുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ആ കുറ്റബോധം കൊണ്ട് മുന്നോട്ടു പോകുവാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. രോഹിത്തിന് തന്നെക്കാള്‍ നല്ല ഒരാളെ അര്‍ഹിക്കുന്നു എന്ന് തോന്നി. വിവാഹമോചനത്തിനു ശേഷം ആര്യയ്ക്ക് മറ്റൊരു പ്രണയമുണ്ടായി. രോഹിത്തിനും മറ്റൊരു റിലേഷന്‍ ഉണ്ടായി. വിവാഹം കഴിച്ചു അദ്ദേഹം സുഖമായി ജീവിക്കുന്നു ഇപ്പോള്‍. ഇതെല്ലാം വളരെ സൗഹൃദത്തോടുകൂടിയാണ് താന്‍ കാണുന്നത് എന്നും അവര്‍ക്കിടയില്‍ യാതൊരു ശത്രുതയും ഇല്ലെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.