Life Style

    • പൊന്നോമനയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി നരേന്‍, കുഞ്ഞിന്റെ പേര് എന്തെന്ന് അറിയേണ്ടേ?

      ഛായാഗ്രഹണ സഹായിയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയ താരമായ നടനാണ് നരേന്‍. സഹനടനായി അഭിനയം തുടങ്ങിയ നടന്‍ പിന്നീട് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ് സുനില്‍ എന്ന പേരു മാറ്റി നരേന്‍ എന്നാക്കി മാറ്റിയത്. ഈ അടുത്ത് തങ്ങളുടെ കുടുംബത്തിലേക്ക് കുഞ്ഞ് അതിഥി വന്ന സന്തോഷമെല്ലാം ഇവര്‍ പങ്കുവെച്ചിരുന്നു. പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആയിരുന്നു കുടുംബത്തിലേക്ക് പുതിയ ഒരാള്‍ എത്തിയത്. ഇപ്പോള്‍ മകന്റെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് നരേന്‍ പങ്കുവെച്ചത്. ”ഞങ്ങളവന് പേരിട്ടു, ഒംങ്കാര്‍ നരേന്‍” വെറ്റില വെച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും ചേച്ചിയുടെ കൈയ്യിലുള്ള മോന്റെ ചിത്രവുമായിരുന്നു നരേന്‍ പങ്കുവെച്ചത്. കുഞ്ഞതിഥി എത്തുന്നതിനെക്കുറിച്ചും മകനാണ് ജനിച്ചതെന്നും പറഞ്ഞുള്ള പോസ്റ്റ് വൈറലായിരുന്നു. ഡിസംബറിലാണ് ഡേറ്റെന്നും കുടുംബത്തിലെല്ലാവരും പുതിയ ആളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണത്തെ ക്രിസ്മസ് ഇവര്‍ക്ക് ഇരട്ടി സന്തോഷമാണ്.…

      Read More »
    • പല്ലുകളെ വെളുപ്പിക്കാൻ എന്തിന് ഇ​ത്രയും പണം മുടക്കണം ? പല്ലുകളുടെ മഞ്ഞ നിറം അകറ്റാം, വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികൾ

      ദന്തസംരക്ഷണത്തിന്‍റെ കാര്യത്തിൽ എന്നും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്‍റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി വരെ തോന്നാം. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴിയും പല്ലിലെ കറ കളയാന്‍ സാധിക്കുമെന്നാണ് പണ്ടുള്ളവര്‍ തന്നെ പറയുന്നത്.   View this post on Instagram   A post shared by Armen Adamjan (@creative_explained) പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് ഇവിടെ ഒരു യുവാവ് പങ്കുവയ്ക്കുന്നത്. വെറും മൂന്ന് ചേരുവകള്‍ കൊണ്ട് പല്ലുകളുടെ മഞ്ഞ നിറം മാറ്റാമെന്നാണ് ഇയാള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയില്‍ ആണ് പല്ലുകളുടെ മഞ്ഞ നിറം മാറ്റാനുള്ള എളുപ്പ വഴി ഇയാള്‍ പങ്കുവയ്ക്കുന്നത്. ഇതിനായി കാത്സ്യം ധാരാളം അടങ്ങിയ കിവി, ബാക്ടീരിയ അകറ്റാന്‍ സഹായിക്കുന്ന വെള്ളരിക്ക,…

      Read More »
    • ന്യൂയിർ ആഘോഷിക്കാം വാ​ഗമണി​ന്റെ കുളിരിൽ! പാട്ടും പാർട്ടിയുമായി കൂടാം; വമ്പൻ ഓഫറുമായി കെഎസ്ആർടിസിയുടെ മിസ്റ്റി നൈറ്റ്!

      പുതുവർഷത്തിലേക്ക് കടക്കുവാൻ ഇനി കുറച്ചു ദിവസങ്ങളെ മുന്നിലുള്ളൂ. ആഘോഷങ്ങളുടെ പ്ലാനൊക്കെ നേരത്തെ കഴിഞ്ഞിട്ടുണ്ടാകുമെങ്കിലും ഇനിയും പ്ലാൻ ചെയ്യാത്തവർക്ക് ഒരു കിടിലൻ അവസരം വന്നിട്ടുണ്ട്. അതും ചെറിയ പരിപാടിയൊന്നുമല്ല. പുതുവർഷത്തെ അതിനൊത്ത രീതിയിൽ സ്വാഗതം ചെയ്യുവാനായി പാർട്ടിയും ഗാനമേളയും ഡിജെയും എല്ലാം ഉൾപ്പെടുത്തി, കിടിലൻ ഡിന്നറും ഒരുക്കി ഒരു സൂപ്പർ പാക്കേജ്. ഇത് കൊണ്ടുവന്നിരിക്കുന്നത്, മറ്റാരുമല്ല, നമ്മുടെ കെഎസ്ആർടിസി തന്നെ. ഇതാ കെഎസ്ആർടിസി വാഗമണ്ണിൽ നടത്തുന്ന ന്യൂ ഇയർ ആഘോഷ രാവ് “Misty Night 2023” ആഘോഷത്തെക്കുറിച്ച് വിശദമായി വായിക്കാം കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോൾ ന്യൂ ഇയർ ആഘോഷങ്ങൾക്കായി വ്യത്യസ്തമായ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. യാത്ര മാത്രമല്ല, ആഘോഷവും ഡിന്നറും ക്യാംപ് ഫയറും ഉൾപ്പെടുന്ന പാർട്ടി മോഡിലാണ് ഇത്തവണ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ന്യൂ ഇയറും സർവ്വോപരി സ‍ഞ്ചാരികളും ചേരുമ്പോൾ ആഘോഷം അടിപൊളിയാകുമെന്നതിൽ സംശയം വേണ്ട. 2023 നെ വരവേൽക്കാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ന്യൂ ഇയർ…

      Read More »
    • ബുദ്ധി കൂര്‍മതയിലും ഓര്‍മ്മ ശക്തിയിലും മുൻപിൽ; നായ്ക്കളെപ്പോലെ വിശ്വസിക്കാം, വളർത്താം വാത്തയെ 

      മനുഷ്യരുടെ സന്തതസഹചാരിയും വിശ്വസ്ഥനായ കാവല്‍ക്കാരനും എന്ന ഖ്യാതി നേടിയ മൃഗമാണ് നായ. എന്നാല്‍ വളര്‍ത്ത് പക്ഷികളുടെ കൂട്ടത്തില്‍ നായയുടെ ഗുണമേന്മയുള്ള പക്ഷിയാണ് ‘ഗൂസ് ‘ അല്ലെങ്കില്‍ വാത്ത. ‘വാത്തകളുടെ ശബ്ദകോലാഹലം റോമന്‍ സാമ്രാജ്യത്തത്തെ രക്ഷിച്ചു എന്നൊരു പഴമൊഴിയുണ്ട്’. പക്ഷികളില്‍ ബുദ്ധി കൂര്‍മതയിലും ഓര്‍മ്മ ശക്തിയിലും മുന്‍പന്തിയിലുള്ള വാത്തകള്‍ക്ക് ഉടമസ്ഥരേയും അപരിചിതരെയും വേര്‍തിരിച്ചറിയാം. അപരിചിതര്‍, ഇഴജന്തുക്കള്‍ എന്നിവയെ കണ്ടാല്‍ ഇവ ഉച്ചത്തില്‍ ബഹളമുണ്ടാക്കുകയും കൊത്തിയോടിക്കുകയും ചെയ്യും. ഈ പ്രത്യേകതകള്‍ കൊണ്ട് മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ പക്ഷിയാണ് വാത്ത. മഞ്ഞ നിറത്തിലുള്ള കൊക്കും കാലുകളും വെള്ള തൂവല്‍ പൊതിഞ്ഞ ശരീരവും നീണ്ട കഴുത്തും കുണുങ്ങിയുള്ള നടത്തവും, അരയന്നങ്ങളെ പോലെ നീന്താനുള്ള കഴിവും, വളര്‍ത്ത് പക്ഷികളുടെ ഇടയില്‍ വാത്തകളെ വ്യത്യസ്ഥരാക്കുന്നു. വാതകള്‍ക്ക് 20 മുതല്‍ 60 വയസ്സ് വരെ ആയുര്‍ദൈര്‍ഘ്യമുണ്ട്. സാധാരണ കോഴികളെ ബാധിക്കുന്ന അസുഖങ്ങളൊന്നും വാത്തകളെ ബാധിക്കാറില്ല. വിവിധ ജനുസുകള്‍ വാത്തകളെ ശരീരഭാശരീര ഭാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നായി തരം തിരിക്കാം. ഭാരം…

      Read More »
    • മുഖക്കുരു കുറയ്ക്കാൻ രാവിലത്തെ വെയിൽ കൊള്ളുന്നത് സഹായിക്കുമോ?

      ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. മിക്ക മുതിർന്നവർക്കും കൗമാരക്കാർക്കും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ മുഖക്കുരു ഉണ്ടാകാറുണ്ട്. മുഖക്കുരു തടയുന്നതിന് ഫേഷ്യലുകളും ക്രീമുകളും പുരട്ടുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ രാവിലെ വെയിൽ കൊള്ളുന്നത് മുഖക്കുരു ഒരു പരിധി വരെ തടയാൻ സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ധനായ കാറ്റി സ്റ്റുവർട്ട് പറഞ്ഞു. രാവിലത്തെ വെയിൽ കൊള്ളുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. കൂടുതൽ ശാന്തമായ ഉറക്കം പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, വിറ്റാമിൻ ഡി വർദ്ധിപ്പിക്കുന്നു. നിങ്ങൾ വെയിലത്ത് പോകുമ്പോഴെല്ലാം സൺസ്ക്രീൻ പുരട്ടണമെന്നും കാറ്റി പറഞ്ഞു. ഉണരുമ്പോൾ സൂര്യപ്രകാശം ലഭിക്കുന്നത് കോർട്ടിസോൾ ഉണർത്തൽ പ്രതികരണത്തെ (CAR) പിന്തുണയ്ക്കുന്നു. കണ്ണിൽ പ്രകാശം പ്രവേശിച്ചയുടൻ കോർട്ടിസോൾ 30-45 മിനിറ്റ് നേരത്തേക്ക് വേഗത്തിൽ പുറത്തുവരുന്നു. അത് അത്യധികം കുറയുകയും സാധാരണ കുറയുകയും ചെയ്യും. നിങ്ങൾക്ക് ഉറക്കക്കുറവുണ്ടെങ്കിൽ കോർട്ടിസോൾ വർദ്ധിക്കുകയും ശരീരത്തിന് സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. ഉയർന്ന കോർട്ടിസോളിന്റെ അളവ് കൂടുതൽ വീക്കം, കൂടുതൽ സെബം ഉത്പാദനം എന്നാണ് അർത്ഥമാക്കുന്നത്. ഉറക്കക്കുറവ്…

      Read More »
    • തണുപ്പുകാലത്ത് വളരെയധികം പേരെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്; ലക്ഷണങ്ങളും പ്രതിരോധിക്കാൻ ചെയ്യേണ്ടതും

      തണുപ്പുകാലത്ത് വളരെയധികം പേരെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്. സൈനസുകളില്‍ നീരുവീക്കം വരുകയും അണുബാധവരുകയും സൈനസ് ബ്ലോക്ക് ആകുമ്പോഴുമാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. സൈനസൈറ്റിസ് തന്നെ പല തരം ഉണ്ട്. പല കാരണങ്ങള്‍ കൊണ്ടും സൈനസ് ഉണ്ടാകാം. ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ. തണുപ്പുകാലത്ത് ജലദോഷം പലരെയും പിടിപ്പെടാറുണ്ട്. ഇത് കഠിനമാകുന്നത് സൈനസിന് കാരണമായേക്കാം. ലക്ഷണങ്ങള്‍ അറിയാം അതിഭയങ്കരമായ തലവേദന മുക്കടപ്പ് ശക്തമായ ജലദോഷം സൈനസുകളില്‍ വേദന മുഖത്ത് വേദന മൂക്കിലൂടെ കഫം വരുക കഫത്തിന്‍റെ കൂടെ രക്തം വരുക തുടങ്ങിയവയൊക്കെ ലക്ഷണങ്ങള്‍ ആണ്. പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് തണുപ്പടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക. ശരീരം എപ്പോഴും ചൂടായിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ശരീരത്തിന് ചൂടുനല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ജലദോഷം ഉണ്ടെങ്കില്‍, അത് മാറാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക.…

      Read More »
    • നല്ല ഉറക്കം ലഭിക്കണോ ? രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ പാൽ സഹായിക്കുമെന്ന് പഠനങ്ങൾ

      ശരിയായ ഉറക്കം ലഭിക്കാതെയിരിക്കുക അല്ലെങ്കിൽ ഉറക്കക്കുറവ് ആധുനിക സമൂഹത്തിൽ പലരെയും അലട്ടുന്ന പ്രശ്നമാണ്. പ്രായമേറിയവരിലാണ് കൂടുതലും ഇത് കാണുന്നതെങ്കിലും മാനസികപിരിമുറുക്കമുള്ളവരിൽ ഉറക്കക്കുറവ് ഒരു സാധാരണലക്ഷണമാണ്. ഉറക്കമില്ലായ്മയും പല രോഗങ്ങളോട് അനുബന്ധിച്ച് കാണാറുണ്ട്. രക്താതിമർദം, മാനസികപ്രശ്നങ്ങൾ, പെട്ടെന്നു ദേഷ്യം വരിക, മലബന്ധം തുടങ്ങിയ പല ലക്ഷണങ്ങളും ഉറക്കക്കുറവിനോട് അനുബന്ധിച്ച് കാണാറുണ്ട്. നല്ല ഉറക്കം ലഭിക്കാൻ പാൽ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ട്രിപ്റ്റോഫാൻ 7 എന്ന അമിനോ ആസിഡാണ് പാലിന്റെ ഉറക്കം വർധിപ്പിക്കുന്നത്. ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രായമായവരിൽ ഉറക്കവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സെറോടോണിൻ, മെലറ്റോണിൻ എന്നിവയുടെ ഉത്പാദനത്തിൽ ട്രിപ്റ്റോഫാൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സെറോടോണിൻ ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ്. അത് മൂഡ്, കോഗ്നിറ്റീവ് റീസണിംഗ്, മെമ്മറി എന്നിവയെ സ്വാധീനിക്കുന്നു. രാത്രിയിൽ ഉറങ്ങാൻ നിങ്ങളെ സഹായിക്കുന്നതിന് ഇരുട്ടിനോട് പ്രതികരിക്കുന്നതിന് നിങ്ങളുടെ ശരീരം പുറപ്പെടുവിക്കുന്ന ഹോർമോണാണ് മെലറ്റോണിൻ. ഒരു കപ്പ് ചൂടുള്ള പാൽ, അൽപ്പം ഇഞ്ചി, ഏലയ്ക്ക, മഞ്ഞൾ എന്നിവ ചേർത്ത് കുടിക്കാൻ മറക്കരുത്.…

      Read More »
    • കിടക്കയിലെ ബെഡ് ഷീറ്റ് ആഴ്ചയിൽ ഒരിക്കൽ മാത്രമാണോ കഴുകാറുള്ളത്? മോശം കിടക്ക മൂന്ന് രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കും

      കിടക്കയിലെ ബെഡ് ഷീറ്റ് നിങ്ങൾ ദിവസവും കഴുകാറുണ്ടോ? ആഴ്ചയിൽ ഒരിക്കൽ മാത്രമാണോ കഴുകാറുള്ളത്? മാസത്തിൽ എത്ര തവണയാണ് ബെഡ് ഷീറ്റ് കഴുകാറുള്ളത്. ബെഡ് ഷീറ്റുകൾ പതിവായി കഴുകിയില്ലെങ്കിൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു. മോശം കിടക്ക മൂന്ന് രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബെഡ് ഷീറ്റ് കഴുകിയില്ലെങ്കിൽ അപ്പെൻഡിസൈറ്റിസ്, ന്യുമോണിയ, ഗൊണോറിയ എന്നി രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. ബെഡ് ഷീറ്റുകൾ പതിവായി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് രോഗബാധിതരോ അണുബാധയോ ജലദോഷമോ പനിയോ ഉള്ള ആളുകൾക്ക്. ഈ പൊടിയും ചിലരിൽ അലർജിയ്ക്കും കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. ബെഡ് ഷീറ്റുകൾ മാറ്റാതിരിക്കുന്നത് ചൊറിച്ചിൽ,ചുമ,തുമ്മൽ, ചർമ്മ തിണർപ്പ് എന്നിവയ്ക്ക് കാരണമാകും. കോശങ്ങളേക്കാൾ ധാരാളം ബാക്ടീരിയകൾ ശരീരത്തിൽ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. തൽഫലമായി, ഒരാൾ കിടക്കയിൽ കിടക്കുമ്പോൾ ചർമ്മത്തിലെ മൃതകോശങ്ങൾ ബാക്ടീരിയകൾ വളരാൻ കഴിയുന്ന ഷീറ്റുകളിലേക്ക് കടക്കുന്നു. അവ ചർമ്മത്തിൽ തിരിച്ചെത്തിയാൽ അത് ഫോളിക്യുലിറ്റിസിന് കാരണമാകും. ന്യുമോണിയ, അപ്പെൻഡിസൈറ്റിസ് തുടങ്ങിയ…

      Read More »
    • അൽപം സമയം മാത്രം മാറ്റിവയ്ക്കൂ; മുൻകോപക്കാരായ കുട്ടികളെ മെരുക്കാം, ഈസിയായി

      കുട്ടികളുള്ള മിക്ക വീടുകളിലും നിരന്തരം കേൾക്കുന്ന പരാതിയാണ്, അവൻ/അവൾ വലിയ ദേഷ്യക്കാരാണെന്ന്. വീട്ടിലെ അന്തരീക്ഷം തന്നെയാണ് കുട്ടികളെ ഈ അവസ്ഥയിലേക്കെത്തിക്കുന്നതെന്ന് പലപ്പോഴും മാതാപിതാക്കള്‍ മനസിലാക്കാതെ പോകുന്നു. പകരം കുട്ടികളെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്നു. അല്‍പമൊന്ന് ശ്രദ്ധിച്ചാൽ നമ്മുക്ക് കുട്ടികളെ തിരികെ അവരുടേതായ ജീവിതത്തിലേക്കു നയിക്കാനാകും. പലവിധ സമ്മര്‍ദ്ദങ്ങളേറ്റ് വളരുന്ന കുട്ടികളെ മനസ്സിലാക്കാനും ഇടപെടാനും രക്ഷിതാക്കള്‍ തയ്യാറാകുമ്പോഴാണ് അവരില്‍ നിന്നും നാം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തിരിച്ച് ലഭിക്കുകയുള്ളു. പഠന കാര്യങ്ങളെക്കുറിച്ചു മാത്രം അറിയുവാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ കുട്ടികളുടെ താല്‍പര്യങ്ങളും അവര്‍ കടന്നുപോകുന്ന വളര്‍ച്ചാഘട്ടവും അടുത്തറിയാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ആവശ്യങ്ങളും മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം എന്ന് സാരം. കുട്ടികള്‍ക്കായി സമയം മാറ്റിവെയ്ക്കാം കുട്ടിയുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റത്തിനു കാരണം പലപ്പോഴും ചില മാതാപിതാക്കള്‍ അന്വേഷിക്കാറില്ല. അവരുടെ തിരക്കേറിയ ജീവിതം തന്നെയാണ് ഇതിന് കാരണം. എന്നാല്‍, പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇത് ഇടയാക്കുന്നു. മറ്റു കുട്ടികളുമാ യോ അധ്യാപകരുമായോ എന്തെങ്കിലും പ്രശ്നം…

      Read More »
    • തലയില്‍ എണ്ണ തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… അവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചിലിന് കാരണമായേക്കാം…

      മുടി വളരാന്‍ പലതരത്തിലുള്ള ഓയില്‍ തേക്കാറുണ്ട്. ചിലര്‍ എന്നും എണ്ണ തേച്ച് കുളിക്കുന്നവരുമുണ്ട്. എന്നാല്‍, എണ്ണ തലയില്‍ തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചിലിന് ഇവ കാരണമാകുന്നു. മുടി വളരാന്‍ പലതരത്തിലുള്ള ഓയില്‍ തേക്കാറുണ്ട്. ചിലര്‍ എന്നും എണ്ണ തേച്ച് കുളിക്കുന്നവരുമുണ്ട്. എന്നാല്‍, എണ്ണ തലയില്‍ തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചിലിന് ഇവ കാരണമാകുന്നു. എണ്ണ തേച്ചാല്‍ ലഭിക്കുന്ന ഗുണം എണ്ണ തേച്ച് കുളിച്ചാല്‍ നിരവധി ഗുണങ്ങളാണ് മുടിക്ക് ലഭിക്കുന്നത്. മുടിയെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നതിനും മുടിയ്ക്ക് വേണ്ടത്ര പോഷകങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനും എണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, മുടി നന്നായി വളരുന്നതിനും ബലം വയ്ക്കുന്നതിനും പൊട്ടിപോകാതെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍, എണ്ണ ശരിയായ രീതിയില്‍ തേച്ച് കുളിച്ചില്ലെങ്കില്‍ മുടി കൊഴിച്ചിലിന് കാരണമാകും. അവ എന്തെല്ലാമെന്ന് നോക്കാം. രാത്രിയില്‍ എണ്ണ തേച്ച് കിടക്കുന്നത് ചലര്‍…

      Read More »
    Back to top button
    error: