Life Style

    • ശുദ്ധവായു വില്പനയ്ക്ക്; മണിക്കൂറിന് 2500 രൂപ!

      പലപ്പോഴും തമാശയായി നാം പറയാറുണ്ട് ഇനി ശുദ്ധവായുവും കാശുകൊടുത്ത് വാങ്ങിക്കേണ്ടി വരുമെന്ന്. അങ്ങനെയൊരു സംഭവം ഈ അടുത്തകാലത്തൊന്നും ഉണ്ടാകില്ല എന്നുള്ള ഉറപ്പോടെയാണ് അങ്ങനെ പറയാറുള്ളതെങ്കിലും ഇപ്പോഴിതാ അതും സത്യമായിരിക്കുകയാണ്. തായ്‌ലന്റിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ഇപ്പോൾ ശുദ്ധവായു വിൽക്കുന്നത്. വ്യവസായശാലകളുടെയും വാഹനങ്ങളുടെയും മറ്റും എണ്ണം വർദ്ധിച്ചതോടെ അതിരൂക്ഷമായ വായു മലിനീകരണ പ്രശ്നമാണ് തായ്‌ലൻഡിലെ നഗരങ്ങളിൽ ഉള്ളവർ അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ ഇടവേളകളിൽ ശുദ്ധവായു ശ്വസിക്കാനായി ഗ്രാമങ്ങളിലേക്ക് പോകേണ്ട അവസ്ഥയിലാണ് തായ്‌ലൻഡിലെ നഗരവാസികൾ. ഇത്തരം സന്ദർശനങ്ങൾ പതിവായതോടെയാണ് ഇതിനുപിന്നിലെ വിപണന സാധ്യത മനസ്സിലാക്കിയ ഒരു കർഷകൻ തൻറെ കൃഷിത്തോട്ടത്തിൽ എത്തി ശുദ്ധവായു ശ്വസിക്കുന്നതിന് പണം ഈടാക്കാൻ ആരംഭിച്ചിരിക്കുന്നത്. ഒരു മണിക്കൂറിന് ആയിരം ബാറ്റ് അതായത് 2500 രൂപയാണ് ഇദ്ദേഹം ശുദ്ധവായു ശ്വസിക്കാൻ വരുന്നവരിൽ നിന്നും ഈടാക്കുന്നത്. ശുദ്ധവായു, വനങ്ങൾ, പർവത അരുവികൾ എന്നിവയ്ക്ക് പേരുകേട്ട ഫു ലെയ്ൻ ഖാ നാഷണൽ പാർക്കിന്റെ സമീപത്തായി സ്വന്തമായി ഫാം ഹൗസ് നടത്തിവരുന്ന ദുസിത് കച്ചായി എന്ന…

      Read More »
    • വിവാഹമോചന വാര്‍ത്ത പരക്കുന്നു; ഇതിനിടെ സ്റ്റാര്‍ മാജിക്ക് വേദിയില്‍ എത്തി നടി ഭാമ

      നടി ഭാമയുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, ഇതിനോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭര്‍ത്താവ് അരുണിനൊപ്പം ഉള്ള ഫോട്ടോകള്‍ ഭാമ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തതോടെയാണ് ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്ത പരന്നത്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിന്റെ വേദിയിലും ഭാമ എത്തിയിരിക്കുകയാണ്. എന്തായാലും ഭാമ വരുന്ന എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശനിയാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. നിറചിരിയോടെ എത്തിയ താരത്തിന് മികച്ച സ്വീകരണമാണ് ‘സ്റ്റാര്‍ മാജിക് ടീം’ നല്‍കിയത്. ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാമ. പിന്നീട് നിരവധി അവസരം ഈ താരത്തിന് ലഭിച്ചു. ഇതിനിടെ മറ്റു ഭാഷാ സിനിമകളിലും താരം അഭിനയിച്ചു. വിവാഹശേഷമാണ് ഭാമ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയത്, എന്നാല്‍ തന്റെ വിശേഷം പങ്കുവെച്ച്…

      Read More »
    • ചക്കയാണോ ? അതോ പൈനാപ്പിളോ? ഇതാണ് പൈനാപ്പിൾ ചക്ക അഥവാ സീഡ്‌ലെസ് ജാക്ക് !

      പണ്ടൊക്കെ നാടൻ പ്ലാവിനങ്ങളായിരുന്നു നമ്മുടെ നാട്ടിൽ കൂടുതൽ. എന്നാൽ ഇന്ന് സ്വദേശിയും വിദേശിയും ആയ നൂറുകണക്കിന് പ്ലാവ് ഇനങ്ങൾ പ്രചാരത്തിലുണ്ട്. ചക്കയ്ക്ക് പ്രിയവും പ്രചാരവും ഏറിയതോടെ പ്ലാവ് നടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. പെട്ടെന്ന് കായ്ച്ച് ഫലം തരുന്ന ഹൈബ്രിഡ് തൈകൾക്കാണ് ആളുകൾ ഏറെയുള്ളത്. അധികം പൊക്കം വയ്ക്കാത്ത ഇത്തരം മരങ്ങളിലെ ചക്ക പറിച്ചെടുക്കാനും എളുപ്പമാണ്. ചക്ക പോലെ തന്നെ ഇപ്പോൾ നാട്ടിൽ പ്രചരിക്കുന്ന പുതിയ ഇനം പഴമാണ് പൈനാപ്പിൾ ജാക്ക് അഥവാ സീഡ്‌ലെസ് ജാക്ക്. സാധാരണ ചക്കയെപ്പോലെ കുരുവും ചുളകളുമുണ്ടാകില്ല, രുചിയിലും വ്യത്യാസമുണ്ട്. തായ്‌ലന്‍ഡില്‍ നിന്നു തന്നെയാണ് ഈയിനവും നമ്മുടെ നാട്ടിലെത്തിയിരിക്കുന്നത്. വ്യത്യസ്തമായ ചക്ക സാധാരണ ചക്കയില്‍ നിന്ന് വ്യത്യസ്തമാണ് ഈയിനം. കുരുവോ ചുളകളോ ഉണ്ടാവില്ല, ചക്കയുടെ പുറമെ ഉള്ള തൊലി പൈനാപ്പിള്‍ ചെത്തുന്നത് പോലെ ചെത്തി കളഞ്ഞു കഷ്ണങ്ങളാക്കി കഴിക്കാം, അതുകൊണ്ട് തന്നെ 80 ശതമാനത്തോളം ഭക്ഷ്യയോഗ്യമാണ്. സാധാരണ ചക്കയില്‍ കാണുന്നതു പോലെയുള്ള പശയും മടലുമെല്ലാം വളരെ കുറവാണ്. ഇതിനാല്‍…

      Read More »
    • ”എനിക്ക് മരണത്തേക്കാള്‍ ഭയമാണ് കല്‍പ്പനയെ; കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവനെ വരെ ചേര്‍ത്ത് അവിഹിത കഥകള്‍ പ്രചരിപ്പിച്ചു”

      മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കല്‍പന വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കല്‍പനയുടെ മരണവാര്‍ത്ത പാഞ്ഞെത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരില്‍ നിന്നും ഞൊടിയിടയില്‍ കവര്‍ന്നെടുത്തത്. മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കല്‍പന എന്ന പ്രതിഭ അവിസ്മരണീയമാക്കി. സിനിമ ജീവിതം കല്‍പനയ്ക്ക് വിജയമായിരുന്നുവെങ്കിലും ദാമ്പത്യ ജീവിതം അങ്ങനെയായിരുന്നില്ല. മരണത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് അനില്‍ കുമാറുമായുള്ള ബന്ധം 2012 ല്‍ കല്‍പ്പന വേര്‍പെടുത്തിയിരുന്നു. ആ ബന്ധത്തില്‍ ശ്രീമയി എന്നൊരു മകളും കല്‍പ്പനയ്ക്കുണ്ട്. കല്‍പ്പനയുടെ കുടുംബ ചിത്രങ്ങള്‍ വളരെ വിരളമായി മാത്രമെ സോഷ്യല്‍മീഡിയയില്‍ കാണാന്‍ സാധിക്കു. കല്‍പ്പനയുടെ ഭര്‍ത്താവ് അനില്‍ കുമാറും സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ല. കല്‍പ്പനയുടെ മരണ…

      Read More »
    • ‘ലേഡി മമ്മൂട്ടി’ എന്ന് വെറുതെ വിളിക്കുന്നതല്ലെന്ന് ആരാധകര്‍; മായ വിശ്വനാഥിന് പ്രായം അവരോഹണക്രമത്തില്‍!

      മലയാള സിനിമയിലും സീരിയലിലും ഒക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള താരമാണ് മായ വിശ്വനാഥ്. നിരവധി ആരാധകരാണ് മായ്ക്കുള്ളത്. ഓരോ വര്‍ഷം കഴിയുന്തോറും മായയുടെ സൗന്ദര്യം വര്‍ദ്ധിക്കുകയാണ് പ്രേക്ഷകര്‍ പറയുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തില്‍ മായയൊരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ 50 വയസ്സോളം ഉണ്ടാകും മായയ്ക്ക്. എന്നാല്‍, ഇപ്പോള്‍ മായയുടെ സൗന്ദര്യം ഒരു 20 കാരിയുടെ ആണ് എന്നതാണ് സത്യം. കഥാപാത്രം ഏതാണെങ്കിലും മായ വളരെ മികച്ച രീതിയില്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. മുന്‍ മിസ്സ് തിരുവനന്തപുരം കൂടിയായിരുന്നു മായ എന്നതാണ് സത്യം. ആദ്യ ചിത്രത്തില്‍ എങ്ങനെയാണോ എത്തിയത് അതേ ലുക്കില്‍ തന്നെയാണ് ഇപ്പോഴും മായെ കാണാന്‍ സാധിക്കുന്നത്. സദാനന്ദന്റെ സമയം, ചതിക്കാത്ത ചന്തു, തന്മാത്ര, അനന്തഭദ്രം, ഹലോ, രാഷ്ട്രം, താണ്ഡവം തുടങ്ങിയ ചിത്രങ്ങളില്‍ ഒക്കെ മികച്ച കഥാപാത്രങ്ങളെ തന്നെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. കീര്‍ത്തി സുരേഷും, ടോവിനോ…

      Read More »
    • പച്ചക്കറി കൃഷിക്കും പൂച്ചെടികൾക്കും അത്യുത്തമം, മുട്ടത്തോടും ചായച്ചണ്ടിയും പാഴാക്കരുത്; വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം

      മുട്ടത്തോടും ചായച്ചണ്ടിയും മാലിന്യമായി കണക്കാക്കി ഒഴിവാക്കുകയാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ ഗുണകരമാണ്. നൈട്രജന്‍, ഫോസ്ഫറസ് പൊട്ടാഷ് തുടങ്ങി ചെടികള്‍ക്ക് വേണ്ട ഒട്ടുമിക്ക മൂലകങ്ങളും അടങ്ങിയിട്ടുള്ള ചായച്ചണ്ടിയും മുട്ടത്തോടും പച്ചക്കറി വിളകള്‍ക്ക് ഏറെ നല്ലതാണ്. ചെടികള്‍ നല്ല പോലെ വളരാനും പൂ കൊഴിച്ചില്‍ ഇല്ലാതെ വിളവ് നല്‍കാനുമിതു സഹായിക്കും. മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് തൊലി, ഉള്ളി തൊലി, പഴത്തൊലി, പയറിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാനെടുക്കാം. അടുക്കളയില്‍ നിന്നു ലഭിക്കുന്ന മാലിന്യങ്ങള്‍ വെയിലത്തിട്ട് നന്നായി ഉണക്കുകയാണ് ആദ്യം വേണ്ടത്. പൊടിച്ചെടുക്കേണ്ടതിനാല്‍ നല്ല പോലെ ഉണക്കിയെടുക്കണം. നാലോ അഞ്ചോ ദിവസം ഉണക്കിയ ശേഷം ഒരു മിക്സിയിലിട്ട് ഇവ നന്നായി പൊടിച്ചെടുക്കുക. ഒരു ബക്കറ്റെടുത്ത് കാല്‍ ഭാഗം പച്ചച്ചാണകം നിറയ്ക്കലാണ് ആദ്യ പടി. ഇതിലേയ്ക്ക് പൊടിച്ചു വെച്ചിരിക്കുന്നവയിട്ട് അല്‍പ്പം വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി…

      Read More »
    • എന്റെ ശരീരത്തിന്റെ നിറം നഷ്ടമാകുന്നു; രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് മംമ്ത മോഹന്‍ദാസ്

      ക്യാന്‍സറിനോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. തിരിച്ചു വരവില്‍ കൈ നിറയെ അവസരങ്ങളുമായി ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് ബാധിച്ച മറ്റൊരു രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അവസ്ഥയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് നടി. ”പ്രിയപ്പെട്ട സൂര്യന്‍ മുന്‍പെങ്ങുമില്ലാത്ത വിധം നിന്നെ ഞാന്‍ ചേര്‍ത്തുപിടിക്കുന്നു.എനിക്ക് എന്റെ നിറം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും രാവിലെ നിങ്ങളുടെ മുമ്പില്‍ നിന്ന് ഞാന്‍ എഴുന്നേല്‍ക്കുന്നു, നിങ്ങള്‍ മൂടല്‍മഞ്ഞിലൂടെ നിങ്ങളുടെ ആദ്യ കിരണങ്ങള്‍ തിളങ്ങുന്നത് കാണാന്‍. നിനക്കുള്ളതെല്ലാം എനിക്ക് തരൂ.. നിങ്ങളുടെ അനുഗ്രഹത്താല്‍ ഞാനെന്നും കടപ്പെട്ടവളായിരിക്കും.” മംമ്ത കുറിച്ചു. ഒപ്പം തന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ത്വക്കിന്റെ ചില ഭാഗങ്ങളില്‍ നിറം നഷ്ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണ് വെളളപ്പാണ്ട്. ത്വക്കിനു നിറം നല്‍കുന്ന കോശങ്ങള്‍ നശിക്കുമ്പോഴോ അവ പ്രവര്‍ത്തനരഹിതമാകുമ്പോഴോ ആണിത് സംഭവിക്കുന്നത്. പലപ്പോഴും ജനിതകമാറ്റമാണ് വെളളപ്പാണ്ട് ഉണ്ടാകുന്നതിനു കാരണം. ലോകത്തിലെ 0.5 ശതമാനം മുതല്‍ 2 ശതമാനം വരെ ആളുകളില്‍…

      Read More »
    • രക്തസമ്മർദ്ദം കുറഞ്ഞാൽ പെട്ടന്ന് ആശ്വാസമേകാൻ ഈ പാനീയങ്ങൾ കുടിക്കാം 

      രക്ത സമ്മർദ്ദം കൂടിയാലും സാധാരണയിലും താഴ്ന്നാലും പ്രശ്നമാണ്. രണ്ടായാലും ശരീരത്തിന് ദോഷകരമാണ്. കൃത്യമായി വൈദ്യസഹായം തേടുകയും ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കുകയും വേണം. ഇന്ന് വ്യാപകമായി കാണാറുള്ള ഒരു പ്രശ്‌നമാണ് ലോ ബിപി (Hypotension). ക്ഷീണം, തലകറക്കം എന്നിവ ഇതിൻറെ പ്രധാന ലക്ഷണങ്ങളാണ്. പല കാരണങ്ങൾ കൊണ്ടും ലോ ബിപി ഉണ്ടാകാറുണ്ട്. നിര്‍ജ്ജലീകരണം മുതല്‍ ശാരീരിക മാറ്റങ്ങള്‍ വരെ രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമാകാറുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ബിപി പെട്ടെന്ന് കുറഞ്ഞ് പോയാൽ കഴിക്കാവുന്ന ചില പാനീയങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്. പല ആയുര്‍വേദ ഗുണങ്ങളും അടങ്ങിയതാണ് തുളസി. ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ തുളസി വളരെയധികം സഹായിക്കും. രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ തുളസിയിട്ട ചായ കുടിക്കുന്നത് ഗുണം ചെയ്യും. അര ടീസ്പൂണ്‍ കല്ല് ഉപ്പ് (2.4 ഗ്രാം) ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് കുടിക്കുന്നത് താഴ്ന്ന രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ സഹായിക്കും.…

      Read More »
    • ‘ആട് ജീവിതം’ ആദായകരമാക്കാം; വളർത്താം അജഗണത്തിലെ വമ്പൻ ബീറ്റൽ 

      പാലിനു വേണ്ടി പശുവിന് ഒപ്പം തന്നെ പ്രാധാന്യത്തോടെ ആടിനെയും വളർത്തുന്നവരാണ് മലയാളികൾ. നാടൻ ഇനങ്ങളിൽ പെട്ട ആടുകളെ ആയിരുന്നു കൂടുതലും വളർത്തിയിരുന്നതെങ്കിലും രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉള്ള ആടുകളെയും വിദേശ ഇനങ്ങളിൽ പെട്ട ആടുകളെയും നമ്മുടെ നാട്ടിൽ ധാരാളമായി വളർത്തുന്നുണ്ട്. അത്തരത്തിൽ മികച്ച വരുമാനം നൽകുന്ന ഇനം ആടുകളാണ് ബീറ്റൽ. ഉയര്‍ന്ന പാല്‍ ഉല്‍പാദനത്തിനും മാംസോല്‍പാദനമികവിനും പ്രത്യുല്‍പാദനക്ഷമതക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്‍ ആടുകള്‍. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍, അമൃത്സര്‍ എന്നീ രണ്ട് ജില്ലകളാണ് ബീറ്റല്‍ ആടുകളുടെ വംശഭൂമിക. ഗുര്‍ദാസ്പൂരിലെ ബട്ടാല എന്ന നഗരത്തിന്റെ പേരില്‍ നിന്നാണ് ഈ ആടുകള്‍ക്ക് ബീറ്റല്‍ എന്ന പേരു ലഭിച്ചത്. ആകാരത്തിന്റെയും ശരീരതൂക്കത്തിന്റെയും പാലുല്പാദനത്തിന്റെയും കാര്യത്തില്‍ ജമുനാപാരി ആടുകള്‍ക്ക് പിന്നിലാണെങ്കിലും പ്രത്യുല്‍പാദനക്ഷമതയിലും വൈവിധ്യമാര്‍ന്ന കാലാവസ്ഥകളോടുള്ള ഇണക്കത്തിലും ജമുനാപാരിയേക്കാള്‍ മികവ് ബീറ്റല്‍ ആടുകള്‍ക്കാണ്. എണ്ണക്കറുപ്പിന്റെ അഴക് എണ്ണക്കറുപ്പിന്റെ ഏഴഴകാണ് പഞ്ചാബി ബീറ്റല്‍ ആടുകളുടെ മേനിക്കുള്ളത്. തിളക്കമുള്ള തവിട്ടുകലര്‍ന്ന കറുപ്പ് നിറത്തിലും തവിട്ടിലും കറുപ്പിലും പടര്‍ന്ന വെളുത്ത പാടുകളോടെയും ബീറ്റല്‍ ആടുകളെ…

      Read More »
    • പച്ചമുളക് ചെടിയുടെ ഇല ചുരുണ്ട് നശിക്കുന്നോ? പേടിക്കേണ്ട പരിഹാരമാർഗ്ഗങ്ങളുണ്ട് 

      ദൈനംദിന ജീവിതത്തിൽ ഏറ്റവും പച്ചക്കറി ഒന്നാണ് പച്ചമുളക്. മിക്ക വീടുകളിലും പച്ചക്കറി കൃഷിക്കൊപ്പം പച്ചമുളക് കാന്താരി മുളകും കൃഷി ചെയ്യാറുണ്ട്. മറ്റു പച്ചക്കറികളിലെ എന്നപോലെ കീടങ്ങളുടെ ആക്രമണം മുളക് ചെടിയിലും രൂക്ഷമാണ്. മുളകിന്റെ ഇലകള്‍ ചുരുണ്ട് നശിക്കുന്നതും ചെടിയുടെ വളര്‍ച്ച മുരടിക്കുന്നതും പ്രധാന പ്രശ്‌നമാണ്. ഇവയ്ക്ക് ജൈവ രീതിയിലുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ പരിശോധിക്കാം. 1. വെര്‍ട്ടിസീലിയം ലായനി ഇലയുടെ അടിഭാഗത്തായി തളിക്കുക. 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി മുളക് ചെടിയുടെ ഇലകളുടെ താഴ്ഭാഗത്തായി തളിക്കുക. 2. മോരും സോപ്പുവെള്ളവുമാണ് മറ്റൊരു പ്രതിവിധി. ഒരു ലിറ്റര്‍ പുളിച്ച മോരും ഒരു ലിറ്റര്‍ സോപ്പുവെള്ളവും ചേര്‍ത്ത് തളിക്കുന്നതും ഫലം ചെയ്യും. 3. കിരിയാത്ത് ഇലയും നല്ലൊരു കീടനാശിനിയാണ്. കിരിയാത്തിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ കുറച്ച് സോപ്പുവെള്ളം ചേര്‍ത്ത് മുളക് ചെടികള്‍ക്ക് സ്േ്രപ ചെയ്തു നല്‍കാം. 4. ഗോമൂത്രം നേര്‍പ്പിച്ചു തളിക്കുന്നതും നല്ലതാണ്. നാടന്‍ പശുവിന്റെ മൂത്രമാണെങ്കില്‍…

      Read More »
    Back to top button
    error: