LIFELife Style

പ്രവീണയുടെ ഒപ്പം നില്‍ക്കുന്ന ഈ സുന്ദരിക്കുട്ടി ആരാണ് എന്ന് മനസ്സിലായോ? കേട്ടപ്പോള്‍ അമ്പരന്നു മലയാളി പ്രേക്ഷകര്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രവീണ. സിനിമാ മേഖലയിലൂടെയും സീരിയല്‍ മേഖലയിലൂടെയും ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇത് കൂടാതെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സീരിയല്‍ മേഖലയിലും താരം വളരെ സജീവമാണ് എന്ന് മാത്രമല്ല സമൂഹമാധ്യമങ്ങള്‍ വഴി തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

നിര്‍മ്മാതാവ് കിരീടം ഉണ്ണിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടിയാണ് ഇപ്പോള്‍ പ്രവീണ എത്തിയിരിക്കുന്നത്. ഇവരുടെ കൂടെ ഒരു പെണ്‍കുട്ടി കൂടിയുണ്ട്. ആരാണ് ഈ പെണ്‍കുട്ടി എന്നറിയുമോ? ഒറ്റനോട്ടത്തില്‍ പ്രേക്ഷകര്‍ എല്ലാവരും കരുതിയത് പ്രവീണയുടെ സഹോദരി ആയിരിക്കും എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ പ്രവീണയുടെ മകളാണ്. ഗൗരി എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. ഇപ്പോള്‍ ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അതേസമയം, ഇത്രയും വലിയ ഒരു പെണ്‍കുട്ടിയുടെ അമ്മയായിട്ടും അതൊന്നും അറിയാന്‍ ഇല്ലല്ലോ എന്നാണ് പ്രവീണയോട് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. എങ്ങനെയാണ് ഇപ്പോഴും ഈ പ്രായത്തിലും ചെറുപ്പം നിലനിര്‍ത്തുന്നത് എന്നാണ് പ്രവീണയോട് മലയാളികള്‍ ചോദിക്കുന്നത്. അതേസമയം അമ്മയെപ്പോലെ തന്നെ മകളും വളരെ സുന്ദരിയാണ് എന്നാണ് പ്രേക്ഷകര്‍ എല്ലാവരും പറയുന്നത്. എന്നാണ് ഇനി അമ്മയെപ്പോലെ മകള്‍ ഗൗരിയും സിനിമ മേഖലയിലേക്ക് അരങ്ങേറുന്നത് എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

ബാലതാരം ആയിട്ടാണ് താരം കരിയര്‍ ആരംഭിക്കുന്നത്. ശിവപ്രസാദ് സംവിധാനം ചെയ്ത ഒരു ടെലി ഫിലിമിലൂടെ ആയിരുന്നു താരം കരിയര്‍ ആരംഭിക്കുന്നത്. പ്രാധാന്യമുള്ള ധാരാളം സിനിമകളില്‍ താരം അഭിനയിക്കുകയും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം താരം ഒരു പെണ്ണും രണ്ടാണും എന്ന സിനിമയിലൂടെയും അഗ്‌നിസാക്ഷി എന്ന സിനിമയിലൂടെയും നേടിയെടുത്തു.

 

Back to top button
error: