തെരുവിലൂടെ നഗ്ന നടത്തം; ഹോളിവുഡ് നടി മാനസികാരോഗ്യ കേന്ദ്രത്തില്‍
ലോസ് ഏഞ്ചല്‍സ്: തെരുവിലൂടെ നഗ്‌നയായി നടന്നതിന് പിന്നാലെ ഹോളിവുഡ് യുവനടിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അമാന്‍ഡ ബൈന്‍സി(36)നെയാണ് മാനസിക വെല്ലുവിളികളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തെരുവിലൂടെ നഗ്‌നയായി വന്ന നടി ഒരു കാറില്‍ കയറിയ ശേഷം തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് അറിയിക്കുകയും പിന്നാലെ പൊലീസിനെ വിളിച്ച് സ്റ്റേഷനിലേക്ക് പോവുകയുമായിരുന്നു.
പോലീസ് സ്റ്റേഷനിലെത്തിയ നടിയെ വിദഗ്ധര്‍ പരിശോധിക്കുകയും ചികിത്സ ആവശ്യമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബൈപോളാര്‍ മാനസിക നിലയുള്ള താരത്തിന് കുറച്ച് കാലം മാനസികാരോഗ്യ കേന്ദ്രത്തില്‍ തുടരേണ്ടി വരുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1990 മുതല്‍ 2000 വരെയുള്ള കാലത്ത് ടെലിവിഷനിലും സിനിമയിലും സജീവമായ നടിയായിരുന്നു അമാന്‍ഡ. ഈസി എ, ഷീ ഈസ് ദി മാന്‍, വാട്ട് എ ഗേള്‍ വാണ്ട്‌സ് എന്നീ സിനിമകള്‍ അമാന്‍ഡയുടെ അഭിനയ മികവിന് സാക്ഷ്യം വഹിച്ചവയാണ്. അമാന്‍ഡ ഇതിനും മുന്‍പും മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിട്ടിരുന്നു.