സുരക്ഷാ മേധാവിയുടെ കൊലയ്ക്കു ചുട്ട മറുപടി; ഇസ്രയേല്‍ തലസ്ഥാനത്ത് ക്ലസ്റ്റര്‍ ബോംബ് വര്‍ഷം; വ്യാപക നാശം; ‘അമേരിക്ക മുട്ടുമടക്കുന്നതു വരെ സമാധാനമില്ലെ’ന്ന് മോജ്തബ; ഞങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ഇറാന് വിദേശ മന്ത്രി

ദുബായ്/ടെല്‍ അവീവ്: സെക്യൂരിറ്റി ചീഫ് അലി ലാരിജാനിയുടെ വധത്തിനു പിന്നാലെ ഇസ്രയേലില്‍ രൂക്ഷമായ ആക്രമണം നടത്തി ഇറാന്. പ്രധാന ഉദ്യോഗസ്ഥരെയടക്കം വധിച്ചത് പ്രവര്‍ത്തനങ്ങളെ തെല്ലും ബാധിച്ചില്ലെന്നതു വ്യക്തമാക്കുന്നതായിരുന്നു ക്ലസ്റ്റര്‍ ബോംബ് ആക്രമണം. ലെബനനില്‍ ഇറാന് പിന്തുണയുള്ള ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേല്‍ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
ഇസ്ലാമിക് റിപ്പബ്ലിക് എന്നത് ശക്തമായ ഒരു രാഷ്ട്രീയ വ്യവസ്ഥയാണെന്നും അത് ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്നും അമേരിക്കയ്ക്കും ഇസ്രായേലിനും മനസിലാകുന്നില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു.മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മരണം ഭരണത്തെ തടസപ്പെടുത്തില്ലെന്നും രാഷ്ട്രം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അല്‍ ജസീറയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലാരിജാനിയെ വധിച്ചതിന് പ്രതികാരമായി ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിച്ച മിസൈലുകള്‍ ഉപയോഗിച്ച് ഇറാന് ടെല്‍ അവീവിനെ ലക്ഷ്യമിട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഖോറംഷഹര്‍ 4, ഖദര്‍ മിസൈലുകളാണ് ഉപയോഗിച്ചതെന്നും ഇവ രണ്ടിലും ഒന്നിലധികം വാര്‍ഹെഡുകള്‍ ഉണ്ടായിരുന്നുവെന്നും ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) ദേശീയ ടെലിവഷനിലൂടെ അറിയിച്ചു. ജനസാന്ദ്രതയേറിയ ടെല്‍ അവീവിന് അടുത്തുള്ള ഒരു പ്രദേശത്ത് നടന്ന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. ഇവിടെ പ്രധാന സൈനിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഇതോടെ യുദ്ധത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കുറഞ്ഞത് 14 ആയി.
ഇറാന് ആവര്‍ത്തിച്ച് ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ പറഞ്ഞു. വായുവില്‍ വെച്ച് ഇവ ഒന്നിലധികം ചെറിയ സ്ഫോടകവസ്തുക്കളായി ചിതറുകയും വലിയൊരു പ്രദേശത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നതിനാല്‍ ഇവയെ തടയുക പ്രയാസകരമാണ്.
ഇറാനുമേലുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും അയവുവരുന്ന ലക്ഷണമില്ല. ‘അമേരിക്കയുമായുള്ള സംഘര്‍ഷം കുറയ്ക്കാനോ വെടിനിര്‍ത്തലിനോ ഉള്ള നിര്‍ദ്ദേശങ്ങള്‍’ ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി നിരസിച്ചതായി പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന് പറഞ്ഞു. ‘അമേരിക്കയും ഇസ്രായേലും മുട്ടുമടക്കുകയും തോല്‍വി സമ്മതിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നത് വരെ സമാധാനത്തിന് പറ്റിയ സമയമല്ല’ എന്നു മോജ്തബ പറഞ്ഞെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയതിന് കുറ്റസമ്മതം നടത്തിയ ഒരാളെ ഇറാന് വധിച്ചതായി ഇറാന്റെ ജുഡീഷ്യറി മാധ്യമമായ ‘മിസാന്‍’ ബുധനാഴ്ച അറിയിച്ചു. കുരോഷ് കെയ്വാനി എന്ന് തിരിച്ചറിഞ്ഞ ഇയാള്‍, ഇസ്രായേലി ചാരസംഘടനയായ മൊസാദിന് ഇറാന്റെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു.
ചൊവ്വാഴ്ച ടെഹ്റാനില്‍ നടത്തിയ ആക്രമണത്തില്‍ രാജ്യത്തെ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ചുമതലപ്പെടുത്തിയ ഐആര്‍ജിസി (ഐആര്‍ജിസി) സുരക്ഷാ യൂണിറ്റിന്റെ ആസ്ഥാനവും ആഭ്യന്തര സുരക്ഷാ സേനയുമായി ബന്ധപ്പെട്ട മെയിന്റനന്‍സ് സെന്ററും തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം ബുഷെര്‍ ആണവനിലയത്തിന് സമീപം ഒരു മിസൈല്‍ പതിച്ചെങ്കിലും നാശനഷ്ടങ്ങളോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്ന് ഇറാന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ (ഐഎഇഎ) അറിയിച്ചു. ആണവ അപകടസാധ്യത ഒഴിവാക്കാന്‍ യുദ്ധത്തില്‍ പരമാവധി സംയമനം പാലിക്കണമെന്ന് ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി ആവര്‍ത്തിച്ചു.
രണ്ടാഴ്ച മുമ്പ് ഇസ്രായേലും അമേരിക്കയും ആരംഭിച്ച ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇറാന്റെ ആണവായുധ പദ്ധതി തടയുക എന്നതായിരുന്നു. ഈ ആക്രമണങ്ങളിലാണ് രാജ്യത്തിന്റെ മുന്‍ പരമോന്നത നേതാവും മറ്റ് പ്രമുഖ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്.
ലെബനനിലുടനീളം ഇസ്രായേല്‍ ആക്രമണം
ബുധനാഴ്ച ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് ആറ് പേര് കൊല്ലപ്പെട്ടതായി ലെബനന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാന് പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരെയുള്ള ആക്രമണം ശക്തമാക്കിയതോടെ ലെബനന് തലസ്ഥാനം നടുങ്ങിയിരിക്കുകയാണ്. ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. സ്ഫോടനങ്ങള്‍ രാത്രി ആകാശത്തെ പ്രകാശപൂരിതമാക്കുന്ന ദൃശ്യങ്ങള്‍ റോയിട്ടേഴ്സ് പുറത്തുവിട്ടു.
#IsraelIranWar, #MiddleEastCrisis, #BreakingNews, #MojtabaKhamenei, #AliLarijani, #Hezbollah, #LebanonAttacks, #TelAvivStrike, #NuclearSafety, #GlobalNews, #MalayalamNews, #WorldWar3, #ConflictUpdates, #IRGC, #AbbasAraqchi, #InternationalRelations, #WarNewsMalayalam, #BeirutExplosions, #DefenseNews, #UDFNews, #GlobalConflict2026, #StrategicWarfare, #DailyhuntNews, #GoogleNewsIndia






