Life Style

    • വീട്ടിലേക്ക്‌ ആവശ്യമായ മധുരം നിറഞ്ഞ പഴം, ഒപ്പം വരുമാനവും നേടാം; വളര്‍ത്താം റെഡ് ലേഡി പപ്പായ

      രുചിയും ഔഷധ ഗുണവുമുള്ള പഴമാണ് പപ്പായ. കപ്ലങ്ങ, കറുമൂസ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അടുക്കളയ്ക്ക് സമീപം ഒന്നോ രണ്ടോ പപ്പായ മരം പണ്ടൊക്കെ സ്ഥിരമായിരുന്നു. എന്നാല്‍ വീടും മുറ്റവുമെല്ലാം ചുരുങ്ങിയതോടെ പപ്പായ മരത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടു. ഇതിനു പരിഹാരമായിട്ടാണ് റെഡ് ലേഡി എന്ന ഇനമെത്തിയത്. ചെറിയ മരമായതിനാല്‍ കായ പറിച്ചെടുക്കാനും വളര്‍ത്താനും എളുപ്പമാണ്. റെഡ് ലേഡിയുടെ പഴങ്ങള്‍ രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കു. നട്ടു കഴിഞ്ഞു എട്ട് മാസത്തിനുള്ളില്‍ പഴങ്ങള്‍ പാകമായി ലഭിക്കുമെന്നതും റെഡ് ലേഡിയുടെ ഗുണങ്ങളാണ്.  പപ്പായ തൈകള്‍ നടാം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലാണ് റെഡ് ലേഡിയുടെ തൈകള്‍ മുളപ്പിക്കാന്‍ നല്ലത്. ഒരു മീറ്റര്‍ വീതിയില്‍ അരയടി പൊക്കത്തില്‍ പണകള്‍ ഒരുക്കിയോ ചെറിയ പോളിത്തീന്‍ ബാഗുകളിലോ പപ്പായ അരികള്‍ (വിത്ത്) പാകാം. മണലും കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി തയാറാക്കിയ പണയിലോ ബാഗുകളിലോ പപ്പായ അരി അഞ്ചു സെന്റി താഴ്ചയില്‍ കുഴിച്ചു വയ്ക്കുക. ആവശ്യാനുസരണം നനച്ചു കൊടുക്കണം. രണ്ടു മാസം പ്രായമായ…

      Read More »
    • നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, മുന്തിരി കൃഷി ചെയ്യാം നമ്മുടെ വീട്ടുമുറ്റത്തും 

      കമ്പത്തേക്കും തേനിയിലേക്കും വിനോദയാത്ര പോകുമ്പോഴാണ് പലപ്പോഴും നാം മുന്തിരി തോട്ടങ്ങൾ നേരിൽ കാണുന്നത്. ഒരു കൗതുകം തന്നെയാണ് അത്. സാധാരണ തണുപ്പുള്ള കാലാവസ്ഥയിലാണ് മുന്തിരി നന്നായി വളരുന്നത്. എന്നാൽ നന്നായി പരിപാലിച്ചാൽ കേരളത്തിലെ മുന്തിരി നന്നായി വിളയും. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് വീട്ടുമുറ്റത്തും മട്ടുപ്പാവിലും മുന്തിരി കൃഷി ചെയ്യാവുന്നതാണ്, അല്പം ശ്രദ്ധിച്ചാൽ മാത്രം മതി. എന്തൊക്കെയാണ് മുന്തിരി കൃഷി ചെയ്യാൻ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം നടുന്ന രീതി വേരുപിടിപ്പിച്ച മുന്തിരിവള്ളി പന്തലില്‍ എത്തുന്നതുവരെ ഒറ്റത്തണ്ടായി കഴിവതും നേര്‍രേഖയില്‍ തന്നെ നിലനിര്‍ത്തണം. വളവുള്ള പക്ഷം ഒരു താങ്ങുകാല്‍ ബലമായി കെട്ടി നേര്‍രേഖയിലാക്കാന്‍ ശ്രമിക്കണം. ഈ തണ്ട് അഞ്ചര-ആറ് അടി ഉയരത്തില്‍ എത്തുമ്പോള്‍ ബലമുള്ള ഒരു സ്ഥിരം പന്തലില്‍ യഥേഷ്ടം പടര്‍ത്തുക. രണ്ടാം വര്‍ഷം പന്തലില്‍ ഏറ്റവും ആരോഗ്യമുള്ള രണ്ടു ശിഖരങ്ങള്‍ നിലനിര്‍ത്തി ശേഷമുള്ളത് പൂര്‍ണമായും നീക്കം ചെയ്യുക. തുടര്‍ന്ന് ഈ രണ്ട് ശാഖകളെ യഥേഷ്ടം വളരാന്‍ അനുവദിക്കുക. മൂന്നാം വര്‍ഷം ഈ ചില്ലകള്‍…

      Read More »
    • പടവലവും പാവലും കൃഷി ചെയ്യാൻ സമയമായി; ചുരുങ്ങിയ ചെലവിൽ നിറയെ വിളവുണ്ടാക്കാം

      പാവയ്ക്കയും പടവലവും മലയാളികൾക്ക് ഒഴിച്ച്കൂടാനാകാത്ത പച്ചക്കറികളാണ്. പന്തലിട്ടു വളര്‍ത്തുന്ന പച്ചക്കറികളായ പടവലം, പാവല്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിത്. വേനല്‍ക്കാലത്തും നല്ല വിളവ് തരുന്ന ഇവയെ കീടങ്ങളും രോഗങ്ങളും കൂടുതലായി ആക്രമിക്കും. വള്ളി വീശി നല്ല പോലെ വളര്‍ന്നാലും കായ് പിടിക്കാതെ മുരടിച്ചു പോകുന്നത് ഈ വിളകളുടെ സ്ഥിരം പ്രശ്നമാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം. നടാനുള്ള വിത്ത് തെരഞ്ഞെടുക്കുന്നതു മുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. നല്ല മൂത്ത കായ്കളില്‍ നിന്നു വേണം വിത്ത് ശേഖരിക്കാന്‍. ഇതു ചെറിയ ചൂടുവെള്ളത്തില്‍ നാലോ അഞ്ചോ മണിക്കൂറിട്ടു വയ്ക്കുക. ഇതിനു ശേഷം വേണം നടാന്‍. ട്രേകളിലോ മറ്റോ നട്ട ശേഷം രണ്ടില പരുവമാകുമ്പോള്‍ മാറ്റി നടുന്നതാണു നല്ലത്. കൂടുതല്‍ ഇലകളുണ്ടായി വള്ളി വീശി തുടങ്ങിയാല്‍ ഇടയ്ക്ക് സ്യൂഡോമോണസ് പ്രയോഗിക്കണം. വെള്ളത്തില്‍ കലക്കി തടത്തിലൊഴിച്ചു കൊടുക്കുകയും ഇലകളില്‍ സ്പ്രേ ചെയ്യുകയും ചെയ്യാം. പച്ചച്ചാണകം തെളിയെടുത്ത് തടത്തിലൊഴിച്ചു കൊടുക്കുന്നതും നല്ലതാണ്. നിലത്താണ് നട്ടതെങ്കില്‍ തടം…

      Read More »
    • പച്ചക്കറിത്തോട്ടത്തിലെ കീടങ്ങളെ തുരത്താനും മികച്ച വിളവിനും ദശഗവ്യം, വീട്ടിലുണ്ടാക്കാം ഈസിയായി 

      എന്തെങ്കിലും പച്ചക്കറി കൃഷി ചെയ്യാത്ത മലയാളിയുണ്ടാവില്ല. തൊടിയിലും ടെറസിലുമായുള്ള കൃഷിയിൽ പ്രധാന വില്ലനാണ് കീടങ്ങൾ. പച്ചക്കറികളും പഴവര്‍ഗങ്ങളും കീട- രോഗ ബാധകളില്ലാതെ നല്ല വിളവു നല്‍കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. കാലാവസ്ഥ വ്യതിയാനവും മറ്റു പ്രശ്നങ്ങളും കാരണം ഇതു പലപ്പോഴും നടക്കണമെന്നില്ല. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതു വരാതെ നോക്കുന്നതാണെന്ന തത്വം മനുഷ്യനു മാത്രമല്ല നമ്മുടെ വിളകള്‍ക്കും ബാധകമാണ്. കൃഷിയിടത്തിലെ വിളകളുടെ രോഗ-കീട ബാധ തടഞ്ഞ് നല്ല വിളവ് തരാന്‍ സഹായിക്കുന്നൊരു ജൈവവളമാണ് ദശഗവ്യം. പേരു പോലെ പത്ത് ചേരുവകള്‍ ചേര്‍ത്താണിതു തയാറാക്കുന്നത്. നമ്മുടെ വീട്ടില്‍ തന്നെ നിഷ്പ്രയാസമിതുണ്ടാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ 1. ചാണകം ( രണ്ടു കി.ഗ്രാം) 2. നെയ്യ് – 250 ഗ്രാം 3. ഗോമൂത്രം- 3.5 ലിറ്റര്‍ 4. വെള്ളം- 2.50 ലിറ്റര്‍ 5. പാല്‍- 750 മി.ലി 6. തൈര് 500 മി.ലി 7. കരിക്കിന്‍ വെള്ളം 750 മി.ലി 8. ശര്‍ക്കര 500 ഗ്രാം 9.…

      Read More »
    • കോഴികൾ കൃത്യമായി മുട്ടയിടുന്നില്ലെ ? ഇതാ പരിഹാരം

      അത്യാധുനിക രീതിയിലുള്ള കൂടുകളിൽ വളരെ എളുപ്പത്തിൽ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളർത്തുന്നവർ നഗരത്തിലും നാട്ടിൻപുറത്തുമിപ്പോൾ ധാരാളമുണ്ട്. ഇവർക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികൾ കൃത്യമായി മുട്ടയിടുന്നില്ലെന്നത്. കാലാവസ്ഥ മാറ്റം കോഴികളുടെ മുട്ട ഉത്പാദനത്തെ വലിയ രീതിയിൽ ബാധിക്കാനിടയുണ്ട്. കോഴികളെ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കിൽ മാത്രമേ കൃത്യമായ രീതിയിൽ മുട്ട ലഭിക്കുകയുള്ളു. 1. കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ തന്നെ വിരമരുന്നു നൽകുക. എല്ലാ മാസവും കൃത്യമായി മരുന്ന് നൽകണം, കൂട്ടത്തിൽ മറ്റു വാക്സിനുകളും. 2. ഇലകൾ തീറ്റയായി നൽകാൻ ശ്രദ്ധിക്കുക. മുരിങ്ങ, പാഷൻ ഫ്രൂട്ട്, പപ്പായ (അധികം മൂക്കാത്ത ഇല) എന്നിവയുടെ ഇല ചെറുതായി അരിഞ്ഞ് നൽകുക. കൂട്ടിൽ നിന്നും പുറത്ത് വിടാതെ വളർത്തുന്നതിനാൽ ഇലകളിൽ നിന്നുള്ള പ്രോട്ടീനും വിറ്റാമിനും ലഭിക്കാൻ ഇതുമാത്രമേ മാർഗമുള്ളൂ. ഇലകൾ കഴിച്ചു തുടങ്ങിയാൽ മുട്ടയുടെ എണ്ണം കൃത്യമായിരിക്കും. 3. ഗോതമ്പ് ആഴ്ചയിൽ മൂന്നു തവണയെങ്കിലും കൊടുക്കുക. വെള്ളത്തിൽ ഇട്ട് പൊതർത്തിയ ഗോതമ്പ് കൊടുക്കുന്നത് വളരെ ഗുണം ചെയ്യും. തവിട് കൊഴച്ചു കൊടുക്കുന്നതും…

      Read More »
    • മലയാളികളുടെ ഇഷ്ടഫലമായി അവക്കാഡോ; ബട്ടര്‍ഫ്രൂട്ട് നടാം, കർഷകർക്ക് മികച്ച വരുമാനവും നേടാം 

      ബട്ടര്‍ഫ്രൂട്ട്, പേരു പോലെ ശരിക്കും വെണ്ണപ്പഴം തന്നെയാണ്. വെണ്ണപോലിരിക്കുന്ന അകക്കാമ്പിലെ രുചിയിൽ മലയാളികൾ അകൃഷ്ടരായിക്കഴിഞ്ഞിരിക്കുന്നു. ബട്ടർഫ്രൂട്ട് എന്ന് അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ് 1892 ല്‍ ഭാരതത്തിലെത്തിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും വന്‍പ്രചാരമുണ്ട്. ‘പെര്‍സിയ അമേരിക്കാന’ എന്ന് ശാസ്ത്രലോകത്തില്‍ അറിയപ്പെടുന്ന അവൊക്കാഡോ മൂന്ന് വിഭാഗത്തില്‍ ലഭ്യമാണ്. മെക്‌സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റ് ഇന്ത്യന്‍ എന്നീ വിഭാഗങ്ങളുള്ളതില്‍, കേരളത്തില്‍ കൃഷി ചെയ്യാവുന്നത് വെസ്റ്റ് ഇന്ത്യന്‍ ഇനങ്ങളാണ്. ഈ സീസണില്‍ ബട്ടര്‍ഫ്രൂട്ടിന് നല്ല വില ലഭിച്ചതിനാല്‍ കര്‍ഷകരും ഹാപ്പിയാണ്. ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യം കേരളത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വളരെ സാദ്ധ്യതയുള്ള അവൊക്കാഡോ പഴത്തിന് ഈയടുത്തകാലത്തായി ആവശ്യക്കാര്‍ കൂടിവരുന്നു. ഏറ്റവുമധികം കൊഴുപ്പടങ്ങിയ ഫലമാണ് അവൊക്കാഡോ എന്നതിനാല്‍ സസ്യാഹാരഭോജികള്‍ക്ക് മാംസത്തിന് പകരമായി ഈ പഴം ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. അവൊക്കാഡോയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ 75…

      Read More »
    • സ്‌ട്രോബറിയുടെ നിറവും പേരയ്ക്കയുടെ രുചിയും; കുട്ടികൾക്കിഷ്ടമാകുന്ന സ്‌ട്രോബറി പേര നടാം

      സ്‌ട്രോബറി പേരയോ? അങ്ങിനെയും ഒരു പേരയ്ക്കയുണ്ടോ എന്ന് ആലോചിച്ചു തല പുകക്കേണ്ട, സംഗതി സത്യമാണ്. പേരയും സ്‌ട്രോബറിയും ഏവര്‍ക്കും ഇഷ്ടമുള്ള പഴങ്ങളാണ്, എന്നാല്‍ ഇവ രണ്ടും കൂടി ചേര്‍ന്നാലോ സ്‌ട്രോബറി പേരയായി. സ്‌ട്രോബറിയുടെ നിറവും പേരയ്ക്കയുടെ രൂപവുമുള്ള സ്‌ട്രോബറി പേര ഏറെ രുചികരവും പോഷക സമൃദ്ധവുമാണ്. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയിലും നല്ല വിളവ് നല്‍കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. സ്‌ട്രോബെറി പേരക്ക, പര്‍പ്പിള്‍ പേരക്ക അല്ലെങ്കില്‍ ചൈനീസ് പേരക്ക എന്നും അറിയപ്പെടുന്നു. നിലത്തും ചട്ടിയിലും വളര്‍ത്താം നിലത്തും ചട്ടിയിലും വളര്‍ത്താന്‍ പറ്റിയ ഇനമാണിത്. ഉയരം കുറച്ചു വേണം ചട്ടിയില്‍ വളര്‍ത്താന്‍. ചുവന്ന നിറത്തിലുള്ള ധാരാളം കായ്കളുമായി സ്‌ട്രോബറി പേര നില്‍ക്കുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. മഞ്ഞനിറത്തിലുള്ള പേര ഇനവും ലഭ്യമാണ്. സാധാരണ പേരക്കയുടെ ഫലത്തിന് ഏകദേശം സമാനമാണ്. വിത്തുകളുള്ളതും സുഗന്ധമുള്ളതും രുചിയുള്ളതുമായ ഈ പേരക്കയുടെ സ്വാദില്‍ സ്‌ട്രോബെറി സത്ത് ഉണ്ടെന്നും പറയപ്പെടുന്നു. നല്ല പോലെ പഴുത്താല്‍ മധുരവും അല്ലെങ്കില്‍ പുളിരസവുമാണിതിന്. ഗുണങ്ങള്‍…

      Read More »
    • പുതു തലമുറയ്ക്ക് അന്യമായ അമ്പഴം ഇനി വീട്ടിൽ ചട്ടിയിലും വളർത്താം, മധുര അമ്പഴത്തെ  അറിയാം 

      പണ്ട് കാലങ്ങളിൽ എല്ലാ തൊടികളിലും സാധാരണയായി ഉണ്ടായിരുന്ന ഫലവൃക്ഷമാണ് അമ്പഴം. തണലും രുചികരമായ പഴവും തന്നിരുന്ന അമ്പാഴം പുതിയ തലമുറയ്ക്ക് അപരിചതമാണ്. പുളിയും മധുരവും കലര്‍ന്ന അമ്പഴം ഏറെ രുചിയേറിയ പഴമാണ്. അച്ചാര്‍, ചമ്മന്തി, മീന്‍കറി എന്നിവ തയാറാക്കാന്‍ അമ്പഴം ഉപയോഗിക്കാം. പച്ച അമ്പഴം കൊണ്ട് തയാറാക്കുന്ന അച്ചാര്‍ ഏറെ രുചികരമാണ്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍പ്പോഴും അമ്പഴം കാണാനില്ല. വലിയ മരമായിമാറിയാണ് നാടന്‍ അമ്പഴം ഫലം തരുക. എന്നാല്‍ നഗരത്തിരക്കിലും കുറച്ച് സ്ഥലമുള്ളവര്‍ക്കും വളര്‍ത്താന്‍ പറ്റിയ ഇനമാണ് മധുര അമ്പഴം അഥവാ യെല്ലോ മോംബിന്‍. ചട്ടിയില്‍ പോലും വളര്‍ത്താവുന്ന മധുര അമ്പഴത്തിന്റെ വിശേഷങ്ങള്‍. നടുന്ന രീതി പഴത്തിലെ കുരുവും കമ്പും നട്ട് സാധാരണ അമ്പഴം വളര്‍ത്താം. എന്നാല്‍ മധുര അമ്പഴത്തിന്റെ തൈകള്‍ നഴ്‌സറികളില്‍ നിന്നു വാങ്ങി നടാം. ചെറിയ സ്ഥലത്തേക്കും ഫ്ലാറ്റിലേക്കും ഏറ്റവും പറ്റിയ ഒരു കോംപാക്റ്റ് ചെടിയാണ് മധുര അമ്പഴം. നാടന്‍ അമ്പഴത്തിന്റെ പുളിയില്ലെന്നു മാത്രമല്ല, നല്ല മധുരവുമുണ്ട്. നാലഞ്ചു കൊല്ലം…

      Read More »
    • ആമസോണ്‍ വനത്തിന്റെ സന്തതി; കേരളത്തിലെ പഴ വിപണി കീഴടക്കാൻ ഇനി ‘അബിയു’ 

      ആമസോണ്‍ വനാന്തരങ്ങളില്‍ നിന്നെത്തിയ, കേരളത്തിലെ പഴ വിപണിയിലെ പുത്തൻ താരോദയമാണ് അബിയു. കേരളത്തിലെ പോലെ കൂടിയ അന്തരീക്ഷ ആദ്രതയും സമശീരോഷ്ണ കാലാവസ്ഥയുമാണ് ഈ പഴത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ അനുയോജ്യം. കേരളത്തിലെ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന വിളയാണിത്. വിലയില്ലാതെയും രോഗ – രോഗ കീടബാധ മൂലവും കഷ്ടത്തിലായ കേര കര്‍ഷകര്‍ക്ക് അബിയു നടന്നത് അധിക വരുമാനത്തിന് സഹായിക്കും. തണലിനെ ഇഷ്ടപ്പെടുന്നതിനാല്‍ തെങ്ങിന്‍ തോപ്പുകള്‍ക്ക് ഏറെ അനുയോജ്യം. നട്ട് രണ്ടു വര്‍ഷം കൊണ്ട് തന്നെ വിളവു ലഭിച്ചു തുടങ്ങുമെന്നതിനാല്‍ വാണിജ്യക്കൃഷിയായി തെരഞ്ഞെടുക്കാം. അബിയുവിന്റെ ഉള്ളിലെ കാമ്പ് നല്ല മധുരമുള്ളതും ചാറു നിറഞ്ഞതുമാണ്. ഇളം കരിക്കിനോട് സാമ്യമുള്ള ഈ കാമ്പാണ് ഭക്ഷ്യയോഗ്യം. നട്ട് രണ്ടു വര്‍ഷം കൊണ്ടുതന്നെ ആദ്യ വിളവെടുപ്പ് ആരംഭിക്കം. പൂക്കളില്‍ പരാഗണം നടന്നു നാലു മാസം കഴിയുന്നതോടെ പുറംതോട് മഞ്ഞ നിറമാകും. അപ്പോഴാണ് അബിയൂ കഴിക്കാന്‍ പാകമാകുക. തോടുപൊളിക്കാതെ പഴം നെടുകെ മുറിച്ചു സ്പൂണ്‍ കൊണ്ട് അടര്‍ത്തിയെടുത്ത് കഴിക്കുന്ന രീതിയാണ് നല്ലത്.…

      Read More »
    • വലിപ്പത്തിലല്ല കാര്യം; കാഴ്ച്ചയിൽ ഇത്തിരിക്കുഞ്ഞൻ, ഗുണമോ മെച്ചം, ചെറുപയർ പോഷകങ്ങളാൽ സമൃദ്ധം! 

      നല്ല ആരോഗ്യത്തിന് ഭക്ഷണം പ്രധാനമാണ്, എന്നാൽ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം തന്നെ കഴിക്കണം. അത്തരത്തിൽ പെട്ട ഭക്ഷണമാണ് ചെറുപയർ. പയർ വർഗങ്ങളിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം എന്ന് പറയുന്നത് തന്നെ ചെറുപയറാണ്. മാത്രമല്ല ഇതൊരു സൂപ്പർ ഫുഡായി അറിയപ്പെടുന്നു. എന്തൊക്കെയാണ് ചെറുപയറിന്റെ ഗുണങ്ങൾ എന്ന് നോക്കാം. ചെറുപയർ സസ്യാധിഷ്ഠിത പ്രോട്ടീന്റെ അവിശ്വസനീയമായ ഉറവിടമാണ്. ചെറുതും എന്നാൽ ശക്തവുമായ ഈ പയറിൽ ല്യൂസിൻ, ഐസോലൂസിൻ, ഫെനിലലാനൈൻ, ലൈസിൻ, അർജിനൈൻ, വാലൈൻ തുടങ്ങി നിരവധി അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. നിങ്ങൾ ഇത് മുളപ്പിച്ച് കഴിക്കുകയാണെങ്കിൽ അവയുടെ ഗുണങ്ങൾ വർധിക്കും. കലോറി എണ്ണം കുറയുകയും. അമിനോ ആസിഡിൻ്റെ അളവ് കൂടുകയും ചെയ്യുന്നു. ചെറുപയറിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ലയിക്കുന്നതും ലയിക്കാത്തതുമാണ്. നിങ്ങളുടെ ദഹനം മന്ദഗതിയിലാക്കുന്നതിന് ഇത് സഹായിക്കുന്നു, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്ത് ലയിക്കുന്ന നാരുകൾ നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. ഫ്‌ളേവനോയിഡുകൾ, കഫീക്…

      Read More »
    Back to top button
    error: