LIFELife Style

അച്ഛന്റെ പൊന്നോമന പഠനത്തില്‍ മിടു മിടുക്കി; നടന്‍ ബൈജുവിന്റെ മകള്‍ ഐശ്വര്യ ഇപ്പോള്‍ ആരാണെന്ന് അറിയാമോ?

ബാല താരമായി സിനിമയിലെത്തി പിന്നെ നായകന്‍, പ്രതിനായകന്‍, സഹതാരം എന്നീ നിലകളില്‍ തിളങ്ങിയ ഇപ്പോഴും മലയാള സിനിമയില്‍ സജീവമായ നടനാണ് ബൈജു സന്തോഷ്. 1981 ലാണ് അദ്ദേഹം സിനിമയിലേയ്ക്ക് എത്തുന്നത്. തന്റെ പത്താമത്തെ വയസിലാണ് അദ്ദേഹം ബാലചന്ദ്ര മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള’ എന്ന ചത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. പിന്നീട് ഏകദേശം മൂന്നുറിലധികം ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോഴും സിനിമയില്‍ സജീവമാണ് ബൈജു. കൂടുതലും കോമഡി വേഷങ്ങള്‍ ചെയ്യുന്നതിനാല്‍ തന്നെ നിരവധി ആരാധകരും ബൈജുവിനുണ്ട്.

ഇപ്പോഴിതാ കാന്‍ മീഡിയയോട് ബൈജു തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. 1995 ലാണ് താരം വിവാഹിതനാകുന്നത്. രഞ്ജിതയാണ് ഭാര്യ. രണ്ട് മക്കളാണ് ഇവര്‍ക്ക്. ഭാര്യ ഹൗസ് വൈഫാണ്, മകള്‍ ഐശ്വര്യ ഡോക്ടറാണ്, കാരക്കോണം മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. മകന്‍ ലോകനാഥ് പ്ലസ് ടുവിന് പഠിക്കുന്നു. ”വീട്ടുകാര്‍ എല്ലാവരും സിനിമ കാണും. ഞാനാണ് സിനിമ കുറവ് കാണുന്നത്. മകന്‍ ലോകനാഥ് നന്നായി പഠിച്ച് കൊണ്ടിരുന്നതാണ്. പക്ഷേ ഇപ്പോള്‍ ഫുള്‍ ടൈം മൊബൈലില്‍ ആണ്. പ്ലസ് ടു എങ്കിലും മര്യാദയ്ക്ക് പാസ്സ് ആകണേ എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ പിള്ളേരെ മൊബൈല്‍ വല്ലാതെ ബാധിച്ചിട്ടുണ്ട്. വീട്ടുകാര്‍ വിചാരിച്ചാലൊന്നും അതില്‍ നിന്ന് അവരെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ലെന്നും താരം പറയുന്നു.

അച്ഛന്റെ പൊന്നു മകളാണ് ഐശ്വര്യ. ഡോക്ടറായ മകളെ പറ്റി നൂറു നാവാണ് ബൈജുവിന്. തന്റെ മാതാപിതാക്കളെ പറ്റിയും താരം തുറന്ന് പറഞ്ഞിരുന്നു. അമ്മ നന്നായി തഗ് അടിക്കുന്ന ആളായിരുന്നു. ആ ഗുണമാണ് എനിക്ക് കിട്ടിയത്. ഇപ്പോഴില്ല. അമ്മ മരിച്ചുപോയി. തങ്കമ്മ എന്നായിരുന്നു അമ്മയുടെ പേര്. അമ്മ നഴ്‌സായിരുന്നു. അച്ഛന്റെ പേര് ഭാസ്‌ക്കരന്‍ നായര്‍ എന്നാണ്. അച്ഛനുമില്ല. അച്ചനാണ് നേരത്തെ മരിച്ചത്. അറുപത്തിമൂന്നാം വയസിലാണ് അച്ഛന്‍ മരിച്ചത്.

അച്ഛന്റെ കൈയ്യിലിരുപ്പ് കൊണ്ട് തന്നെയാണ് അത്രയും നേരത്തെ പോയത്. മദ്യപാനവും വലിയും അങ്ങനെ എല്ലാ ദുശീലവും അച്ഛനുണ്ടായിരുന്നു. എന്റെ അച്ഛന് ഒരുപാട് സ്വത്തുണ്ടായിരുന്നു. അച്ചനതെല്ലാം നശിപ്പിച്ചു കളഞ്ഞു. ചെയ്യാ നറിയാത്ത പല ബിസിനസുകളും ചെയ്തു അച്ഛന്‍ സ്വത്തെല്ലാം വിറ്റു. അതെല്ലാം ചേര്‍ത്താല്‍ ഇന്ന് ഏകദേശം 200 കോടിയിലധികം സ്വത്തുണ്ടായിരുന്നേനേ. അമ്മ 86 ാം വയസിലാണ് മരിക്കുന്നത്. അത്‌കൊണ്ട് ഒരു 75 വയസുവരെ ജീവിച്ചിരിക്കണമെന്ന് എനിക്കുണ്ടെന്ന് അദ്ദേഹം തുറന്നു പറയുകയാണ്. അതിനു മുകളില്‍ പോയാല്‍ ശരിയാവില്ല. നമ്മുക്കും വീട്ടുകാര്‍ക്കുമൊക്കെ അത് ഭാരമാണ്. തന്റെ യഥാര്‍ത്ഥ പേര് ബിജു സന്തോഷ് കുമാര്‍ എന്നാണ്. ബൈജു എന്നത് എന്റെ വിളിപ്പേരാണ്. സന്തോഷെന്നാണ് യഥാര്‍ത്ഥ പേര്. ആ പേരില്‍ ഒരു നടനുള്ളതു കൊണ്ട് തന്റെ പേര് ബൈജു എന്നാക്കി”യതെന്നും താരം പറയുന്നു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: