LIFELife Style

ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അമൃതശ്രീ; പങ്കാളിയെക്കുറിച്ച് അപര്‍ണ മള്‍ബറി

ലയാളം പറഞ്ഞ് ഞെട്ടിച്ച വിദേശ വനിത അപര്‍ണ മള്‍ബറി ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാന്‍ പോയതോട് കൂടിയാണ് അപര്‍ണ മള്‍ബറിയുടെ കൂടുതല്‍ കഥകള്‍ പുറംലോകം ചര്‍ച്ചയാക്കി തുടങ്ങിയത്. താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള അപര്‍ണ പങ്കാളി അമൃതശ്രീയെ പറ്റി തുറന്ന് സംസാരിച്ചത് ബിഗ് ബോസില്‍ വന്നപ്പോഴാണ്. തന്റെ പാര്‍ട്ണറെ കുറിച്ച് കൂടുതല്‍ സംസാരിക്കുകയാണ് മൈല്‍സ്റ്റോണ്‍ അഭിമുഖത്തിലൂടെ അപര്‍ണ.

ബിഗ് ബോസ്സിലേക്ക് താന്‍ പോകുന്നത് അവള്‍ ഒട്ടും ആഗ്രഹിച്ചില്ല. ഒരു എക്സ്പീരിയന്‍സിന് വേണ്ടി കയറിക്കോ എന്നായിരുന്നു അവള്‍ പറഞ്ഞത്. ഷോ ഒരു മാസം ഒക്കെ കഴിഞ്ഞതോടെ, മതി ഇനി ഞാന്‍ തിരിച്ച് വന്നട്ടോ എന്ന തീരുമാനത്തിലേക്ക് എത്തി. ഒരു ഘട്ടം എത്തിയപ്പോള്‍ ഷോ കാണുന്നത് തന്നെ പുള്ളിക്കാരി നിര്‍ത്തി. കാരണം എന്നെ അവള്‍ക്ക് മിസ് ചെയ്ത് തുടങ്ങി. എന്റെ സ്വഭാവം തന്നെ തന്നെ മാറി പോകുന്നതായി അവര്‍ക്ക് തോന്നി. അതവള്‍ക്ക് ഇഷ്ടപ്പെട്ടതുമില്ല, വേദനിപ്പിക്കുകയും ചെയ്തു എന്നെ ഫ്രീയായി കിട്ടണമെന്നാണ് പങ്കാളി ആഗ്രഹിച്ചതെന്നാണ് ബിഗ് ബോസില്‍ പോയപ്പോഴുണ്ടായ പാര്‍ട്ണറുടെ പ്രതികരണത്തെ കുറിച്ച് അപര്‍ണ പറഞ്ഞത്.

ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അമൃതശ്രീ. ഈ സെലിബ്രിറ്റി ജീവിതത്തോട് അവള്‍ക്കൊട്ടും താല്‍പര്യമില്ല. എന്റെ വീഡിയോയില്‍ വരാനോ, എന്റെ ഇന്‍സ്റ്റാഗ്രാമില്‍ വരികയോ ഒന്നും ചെയ്യില്ല, എവിടെയെങ്കിലും ഇടയ്ക്ക് മാത്രമേ കാണുകയുള്ളുവെന്നും അപര്‍ണ പറയുന്നുണ്ട്.

ചെറിയ പ്രായത്തില്‍ കേരളത്തിലേക്ക് എത്തിയ ആളാണ് അപര്‍ണ മള്‍ബറി. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന സമയത്ത് ആശ്രമത്തില്‍ വച്ച് കണ്ടുമുട്ടിയ അമൃതയുമായി ഇഷ്ടത്തിലാവുകയായിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയായിരുന്നു. അപര്‍ണ മള്‍ബറിയുടെ ഫോട്ടോകളടക്കം ഇന്ന് ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: