Life Style
-
പത്ത് മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും, സിയയെ അമ്മയെന്നും; ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും
കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത് മാസമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നം യാഥാർത്ഥ്യമായി. ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണെന്നതാണ് കുഞ്ഞെന്ന സ്വപ്നത്തില്‍ ഇവര്‍ക്ക് സഹായകരമായത്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തിരുന്നു. എങ്കിലും ഗർഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്റെ ചികിത്സ. പത്ത് മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും. സിയയെ അമ്മയെന്നും. ഇതുവരെ അനുഭവിച്ച വേദനകളുടെ മുറിവ് കുഞ്ഞ് അതിഥിയ്ക്ക് മായ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവരുള്ളത്.
Read More » -
ക്യാൻസർ ചികിത്സ ചെലവേറിയത്; സഹായഹസ്തമാകുന്ന ആരോഗ്യ ഇൻഷുറൻസുകൾ, ആശുപത്രി ചെലവ് കുറയ്ക്കാൻ കാരണമായേക്കാം
ക്യാൻസർ രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഫെബ്രുവരി 4 ന് ലോക ക്യാൻസർ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഇന്ത്യയിൽ, മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ക്യാൻസർ, ക്യാൻസർ ചികിത്സയുടെ ചെലവ് വളരെ ചെലവേറിയതാണ്. ഇന്ത്യയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള ആശുപത്രി ചെലവുകൾ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടാറുണ്ട്, ഇത് ആശുപത്രി ചെലവ് കുറയ്ക്കാൻ കാരണമായേക്കാം. കാൻസറിനെക്കുറിച്ചുള്ള പേടിയില്ലാതെ ജീവിക്കാനും അതിനെ പരാജയപ്പെടുത്തുന്നതിൽ കരുത്തരാകാനും ഇത്തരം ഇൻഷുറൻസുകൾ സഹായിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ കണക്കുകൾ പ്രകാരം 2022-ൽ രാജ്യത്ത് 14.6 ലക്ഷം പുതിയ കാൻസർ രോഗികകൾ ഉണ്ടെന്നും ഇന്ത്യയിൽ ആകെ ഏകദേശം 2 മുതൽ 2.5 ദശലക്ഷം കാൻസർ രോഗികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്താണ് ക്യാൻസർ ഇൻഷുറൻസ്? കാൻസർ രോഗം ബാധിക്കുമ്പോൾ അപ്രതീക്ഷിതമായി എത്തുന്ന ചെലവുകളെ അഭിമുഖീകരിക്കാൻ പാടുപെടുന്നവർക്ക് കാൻസർ ഇൻഷുറൻസ് സഹായകരമാകും. പരിശോധനകൾ, കീമോതെറാപ്പി, റേഡിയേഷൻ, സർജറി, ക്യാൻസർ രോഗനിർണയം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ടതിനെല്ലാം ഈ ഇൻഷുറൻസ് ഉപയോഗിക്കാം. ക്യാൻസർ ഇൻഷുറൻസിന്റെ…
Read More » -
നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ‘നൈസായി’ തേച്ചു; മുന്‍ കാമുകിക്കെതിരേ കേസുകൊടുത്ത് യുവാവ്
എവിടെ പ്രണയമുണ്ടോ അവിടെ തേപ്പും ഉണ്ടാകുമെന്നാണ് ‘വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി’ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, അങ്ങനെയങ്ങ് തേച്ചിട്ടു പോയാല്‍ വെറുതെ വിടാന്‍ കഴിയില്ല എന്നാണ് ഈ സിംഗപ്പൂരുകാരന്‍ പറയുന്നത്. തന്നെ തേച്ചുപോയ കാമുകിക്കെതിരേ വൈകാരിക ആഘാതത്തിനു 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ് കഥാനായകന്‍. ഡ്രോണ്‍ കമ്പനിയായ ഡി1 റേസിംഗിലെ ഡയറക്ടര്‍ കെ. ക്വാഷിഗന്‍ ആണ് തന്നെ തേച്ചിട്ടു പോയ കാമുകി നോറ ടാന്‍ ഷു മീക്കെതിരെ രണ്ട് കേസുകള്‍ നല്‍കിയിരിക്കുന്നത്. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഉപേക്ഷിച്ചു പോയ കാമുകിയുടെ നടപടി വൈകാരികമായി തന്നെ തളര്‍ത്തി എന്നും അത് തന്റെ സത്കീര്‍ത്തിയെ പ്രതികൂലമായി ബാധിച്ചു എന്നും, ചുരുങ്ങിയത് അഞ്ച് ബിസിനസ്സ് ഇടപാടുകള്‍ എങ്കിലും നഷ്ടപ്പെട്ടു എന്നും കാണിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. ഇതിനെതിരേ കാമുകി ടാനും മറ്റൊരു കേസ് കൊടുത്തിട്ടുണ്ട്. ഏതു സമയത്തും ക്വാഷിംഗില്‍ നിന്നും ആക്രമണം ഭയന്നാണ് താന്‍ കഴിയുന്നതെന്നും, ക്വാഷിംഗില്‍ നിന്നും സ്വയരക്ഷക്കായി വീടിന്റെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടി വന്നു…
Read More » -
പല്ലിയും പാറ്റയും ഇൗച്ചയും പറപറക്കും; ഇതാ ‘വിക്‌സ്’ കൊണ്ടൊരു പൊടിക്കൈ! അഞ്ചു മിനിറ്റില്‍ തയ്യാറാക്കാം
വീട്ടിനുള്ളിലെ ഉറുമ്പ്, പല്ലി, പാറ്റ, ഈച്ച എന്നിവയെ തുരത്തുക എളുപ്പമല്ല. അവ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. നാം കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലും മറ്റും ഇവ വന്നിരിക്കുകയും രോഗങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നു. പാറ്റയും പല്ലിയും അടുക്കളകളിലും തുറന്ന ഭക്ഷണസാധനങ്ങളിലും, വാതിലുകളിലും, ജനലുകളിലും സ്ഥിരം സാന്നിധ്യമാണ്. ഇവയെ നീക്കം ചെയ്യാന്‍ വിപണിയില്‍ ധാരാളം മരുന്നുകള്‍ ഉണ്ടെങ്കിലും ഇവ പലപ്പോഴും കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹാനികരമാണ്. ഒരു വീട്ടമ്മ തുറന്നു വച്ചിരിക്കുന്ന ഗ്യാസിന്റെ അരികില്‍ നിന്ന് പാറ്റയെ ഓടിക്കാന്‍ സ്‌പ്രേ അടിച്ചതും തീ പടര്‍ന്നതും അതിനെ തുടര്‍ന്ന് വലിയ അപകടം ഉണ്ടായതും അടുത്തകാലത്താണ്്. അതിനാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ വീട്ടില്‍ തന്നെ ഇത്തരം ക്ഷുദ്ര ജീവികളെ അകറ്റാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില കൈപ്പൊടികള്‍ അറിഞ്ഞിരിക്കാം. ജലദോഷത്തിനും പനിക്കും വിക്സ് ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. ഒരു വീട്ടില്‍ എന്തായാലും വിക്‌സ് ഉണ്ടാകുകയും ചെയ്യും. പല്ലികളെയും പാറ്റകളെയും തുരത്താന്‍ വിക്സ് ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് അറിയാം. അതിനായി ഒരു ചെറിയ പ്ലേറ്റില്‍ കുറച്ച് വിക്‌സ് എടുക്കുക.…
Read More » -
പതിനെട്ടാം വയസില്‍ വിവാഹിതയായി, ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം വേര്‍പിരിഞ്ഞു: ജീവിതം തുറന്നു കാട്ടി ആര്യ
‘ബഡായി ബംഗ്ലാവ്’ എന്ന ഒരൊറ്റ പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ആര്യ. മുകേഷ്, രമേശ് പിഷാരടി എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തിയ പരിപാടിയില്‍ രമേശ് പിഷാരടിയുടെ ഭാര്യയുടെ വേഷത്തില്‍ ആയിരുന്നു ആര്യ എത്തിയത്. പരിപാടി ജനപ്രിയമായതോടെ രമേശ് പിഷാരടിയുടെ യഥാര്‍ത്ഥ ഭാര്യയാണ് ആര്യ എന്ന് മലയാളികള്‍ ഒന്നടങ്കം സംശയിച്ചു. നിരവധി പരമ്പരകളിലും മലയാള സിനിമകളിലും ഇതിനോടകം അഭിനയിച്ചിട്ടുള്ള താരം ‘ബിഗ് ബോസ്’ എന്ന ഗെയിം റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് രൂക്ഷമായ വിമര്‍ശനത്തിന് ഇരയായത്. അതു വരെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ആര്യയുടെ മറ്റൊരു മുഖമായിരുന്നു ബിഗ് ബോസില്‍ കണ്ടിരുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ എന്താണെന്ന് ബിഗ് ബോസിലൂടെ ആര്യ മലയാളികള്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലന്‍ ആണ് ആര്യയുടെ മുന്‍ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളും ഉണ്ട്. വിവാഹ മോചനത്തിനു ശേഷവും നല്ല സുഹൃത്തുക്കള്‍ ആയി തുടരുന്നവരാണിവര്‍. ബിഗ്‌ബോസില്‍ എത്തിയപ്പോഴാണ് ആര്യയുടെ ജീവിതത്തില്‍…
Read More » -
‘അമ്മയാരാ മോള്‍’! 67 വയസില്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തി മഞ്ജുവിന്റെ അമ്മ
മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. രണ്ടുതവണ കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായിരുന്നു മഞ്ജു. കലാരംഗത്തെ പരിചയം മഞ്ജുവിന് അഭിനയ ജീവിതത്തിലും ഏറെ സഹായം ആയിട്ടുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മഞ്ജു ഇന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവസാന്നിധ്യമാണ്. വെറും മൂന്ന് വര്‍ഷം മാത്രം സിനിമയില്‍ തിളങ്ങി നില്‍ക്കുകയും പിന്നീട് സിനിമാലോകം വിട്ട താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരുന്നത് നീണ്ട 13 വര്‍ഷമാണ്. ഈ 13 വര്‍ഷവും മഞ്ജുവാര്യര്‍ എന്ന താരത്തിന്റെ സ്ഥാനം തട്ടിയെടുക്കുവാന്‍ മലയാളത്തില്‍ മറ്റൊരു നായികയ്ക്കും സാധിച്ചിട്ടില്ല എന്ന് തന്നെ പറയണം. 2016 ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ താരം തിരിച്ചെത്തിയപ്പോള്‍ മഞ്ജുവിന്റെ തിരിച്ചുവരവ് വന്‍ ആഘോഷമാക്കിയാണ് മലയാളി സിനിമ പ്രേക്ഷകര്‍ കൊണ്ടാടിയത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ മഞ്ജുവിന് എന്നും തുണയായി നിന്നത് അമ്മ ഗിരിജ മാധവന്‍ ആയിരുന്നു. ചെറുപ്പത്തിലെ നൃത്തം പരിശീലിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന ഗിരിജയ്ക്ക് അത് സാധിച്ചത്…
Read More » -
മഴയും മഞ്ഞും മാറി, ചൂട് കൂടുന്നു; ജാതിക്ക് വേണം പ്രത്യേക പരിചരണം
കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല വളരുകയും മികച്ച വിളവും വരുമാനവും കര്‍ഷകന് നല്‍കുകയും ചെയ്യുന്ന വിളയാണ് ജാതി. മറ്റെല്ലാ കാര്‍ഷിക വിളകളും വിലയിടിഞ്ഞ് ദുരിതം മാത്രം സമ്മാനിക്കുമ്പോഴും ജാതി കൃഷിക്കാരന്റെ രക്ഷയ്ക്ക് എത്താറുണ്ട്. ചൂട് കൂടുമ്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിളയാണ് ജാതി. കായ് കൊഴിച്ചിലും കൊമ്പുണക്കവും വേനലില്‍ ജാതിയില്‍ ഉണ്ടാകുന്ന പ്രധാന രോഗങ്ങള്‍ കായ് കൊഴിച്ചില്‍, കൊമ്പുണക്കം, കരിപ്പൂപ്പ് രോഗം എന്നിവയാണ്. വലിയ നഷ്ടമാണിവ കര്‍ഷകനു സൃഷ്ടിക്കുക. കായ്കള്‍ വളര്‍ച്ചയെത്താതെ പൊഴിയുന്നത് വലിയ നഷ്ടം വരുത്തിവയ്ക്കും. ഇവയ്ക്കായുളള സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ ഇനി പറയുന്നു. 1. രോഗം ബാധിച്ച ഇലകളും കായ്കളും നശിപ്പിക്കുക. 2. ഉണങ്ങിയ കൊമ്പുകള്‍ വെട്ടി നശിപ്പിക്കുക, തോട്ടത്തില്‍ മുഴുവനായും ശുചിത്വം പാലിക്കുക. 3. സ്യൂഡോമോണാസ് ഫ്ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വീര്യത്തില്‍ കായ്പിടുത്ത സമയത്ത് തളിച്ചുകൊടുക്കുക. 4. 20 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിയ ലായനിയുടെ തെളിയില്‍ 20 ഗ്രാം സ്യൂഡോമോണാസ്…
Read More » -
മുംബൈയിൽ 50 കോടിയുടെ ഫ്ളാറ്റ്, രണ്ടരക്കോടിയുടെ ആഢംബര കാർ, 30 ലക്ഷത്തിന്റെ വാച്ച് …. രാഹുലിനും അഥിയയ്ക്കും സമ്മാനപ്പെരുമഴ !
കഴിഞ്ഞദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ എല്‍ രാഹുലും നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ അഥിയ ഷെട്ടിയും വിവാഹിതരായത്. വിവാഹത്തിന് ഇരുവർക്കും ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിരവധി ആഢംബര സമ്മാനങ്ങളാണ് കല്യാണത്തിന് ഇരുവര്‍ക്കും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖർ സമ്മാനിച്ചത്. മകള്‍ അഥിയ ഷെട്ടിക്ക് വിവാഹ സമ്മാനമായി അച്ഛന്‍ സുനില്‍ ഷെട്ടി സമ്മാനിച്ചത് ആഢംബര ഫ്‌ലാറ്റാണ്. മുംബൈയില്‍ 50 കോടി രൂപ വില വരുന്നതാണ് ഫ്‌ലാറ്റ് എന്നാണ് റിപ്പോര്‍ട്ട്. നടന്‍ സല്‍മാന്‍ ഖാന്‍ 1.64 കോടി രൂപയുടെ ഔഡി കാര്‍ സമ്മാനിച്ചപ്പോള്‍ മറ്റൊരു നടനായ ജാക്കി ഷറോഫ് 30 ലക്ഷം രൂപയുടെ വാച്ചാണ് വിവാഹ സമ്മാനമായി നല്‍കിയത്. അഥിയ ഷെട്ടിയുടെ അടുത്ത സുഹൃത്തും നടനുമായ അര്‍ജുന്‍ കപൂര്‍ വിവാഹ സമ്മാനമായി നല്‍കിയത് ഒന്നര കോടിയുടെ ഡയമണ്ട് ബ്രേസ്‌ലെറ്റ് ആണ്. ക്രിക്കറ്റ് താരങ്ങളും വ്യത്യസ്തമല്ല. ഇരുവര്‍ക്കും നിരവധി സമ്മാനങ്ങളാണ് നല്‍കിയത്. വിരാട് കോഹ് ലി ബിഎംഡബ്ല്യൂ കാറാണ് സമ്മാനിച്ചത്.…
Read More » -
നിശ്ചയത്തിന് വിളിച്ചെങ്കിലും എത്താന്‍ സാധിച്ചില്ല; പക്ഷേ ശ്രീവിദ്യയ്ക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുരേഷേട്ടന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശ്രീവിദ്യ മുല്ലശ്ശേരി. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ സജീവ സാന്നിധ്യമാണ് താരം. പരിപാടിയിലെ കൗണ്ടര്‍ ക്വീന്‍ എന്നാണ് താരം അറിയപ്പെടുന്നത്. ധാരാളം ആരാധകരെ ആണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ന് രാവിലെ ആയിരുന്നു നടിയുടെ വിവാഹനിശ്ചയം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍. കഴിഞ്ഞ ആറു വര്‍ഷകാലമായി ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍, അടുത്തിടെ മാത്രമാണ് ഇരുവരും ഇവരുടെ പ്രണയം ഔദ്യോഗികമായി ആരാധകരോട് തുറന്നുപറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മാത്രമാണ് ഇവര്‍ ഇവരുടെ വിവാഹ നിശ്ചയം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ രീതിയിലുള്ള പിണക്കത്തിന് കാരണമായിരുന്നു. എന്തുകൊണ്ടാണ് ഈ വിവരം ഞങ്ങളില്‍ നിന്നും മറച്ചുവെച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു പരിപാടിയായിരുന്നു ഇത് എന്നും വിവാഹത്തിന് എല്ലാവരെയും വിളിക്കും എന്നുമാണ് ശ്രീവിദ്യ പറയുന്നത്. അതേസമയം, സുരേഷ്…
Read More » -
വേനലായി, ചൂടു കൂടുന്നു, ചെടികളെ സംരക്ഷിക്കാന്‍ പുതയിടാം
മഴക്കാലവും മഞ്ഞുകാലവും കഴിഞ്ഞ് ഇനി വേനൽ കാലത്തിന്റെ വരവാണ് കേരളത്തിൽ. ശ്രദ്ധിച്ചില്ലെങ്കിൽ പച്ചക്കറികളും പഴച്ചെടികളും കത്തുന്ന ചൂടില്‍ കരിഞ്ഞു പോകാനുള്ള സാധ്യത കൂടിയാണ്. രണ്ടു നേരം നനച്ചാലും വെയിലിന്റെ ശക്തിയില്‍ അവയെല്ലാം ആവിയായി പോകുകയാണ്. ഇതിനുള്ള പ്രതിവിധിയാണ് പുതയിടല്‍. മണ്ണില്‍ ജലാംശം നിലനിര്‍ത്താനുള്ള ഫലപ്രദമായ ഒരു രീതിയാണ് പുതയിടയില്‍. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ടു പോകുന്നതും ഇതുവഴി പരിമിതപ്പെടുത്താനാകും. മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍, കരിയില, ചപ്പുചവറുകള്‍, പച്ചിലവളച്ചെടികള്‍, ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട് എന്നിവ മണ്ണിലും ചെടിയുടെ ചുവട്ടിലുമിട്ടു പുതയിടയില്‍ അനുവര്‍ത്തിക്കാം. തടങ്ങളില്‍ തൊണ്ട് കമിഴ്ത്തി അടുക്കുന്ന രീതി എല്ലാ ദീര്‍ഘകാല വിളകള്‍ക്കും ഏറെ അനുയോജ്യമാണ്. ഇവ മണ്ണിന് ആവരണമായി കിടന്നാല്‍ വെയിലില്‍ നിന്നും മണ്ണ് വരണ്ടു പോകുന്നതിനെ സംരക്ഷിക്കുകയും മഴക്കാലത്ത് ഇത് മണ്ണിലേക്ക് അഴുകി ചേരുകയും ചെയ്യും. ജൈവാവശിഷ്ടങ്ങള്‍ കത്തിക്കരുത് ജൈവാവശിഷ്ടങ്ങള്‍ ഒരു കാരണവശാലും കത്തിക്കരുത്. അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ചപ്പുചവറുകള്‍ പുതയിടലിനായി…
Read More »