LIFELife Style

ബി.ജെ.പിയിലേക്ക് വന്നതോടെ ആളുകള്‍ പുച്ഛിക്കാന്‍ തുടങ്ങി, പടങ്ങള്‍ കുറഞ്ഞു; ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലേയില്ലെന്ന് ഭീമന്‍ രഘു

ലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ഭീമന്‍ രഘു. വില്ലന്‍, ഹാസ്യ വേഷങ്ങളില്‍ മൂന്നു പതിറ്റാണ്ടിലേറെയായി അദ്ദേഹം സജീവമാണ്. ഇക്കാലത്തിനിടയ്ക്ക് 400 ലധികം സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു. കൂടാതെ ഹാസ്യ വേഷങ്ങളും ചെയ്യാന്‍ തുടങ്ങി.

2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ പത്തനാപുരം മണ്ഡലത്തില്‍നിന്ന് ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ താരം പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തുന്നത് രാഷ്ട്രീയത്തില്‍ ഇനി ഉണ്ടാവില്ല എന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് മുതല്‍ സിനിമകള്‍ കുറഞ്ഞു എന്നുമാണ്.

Signature-ad

നിങ്ങള്‍ ചെയ്താല്‍ രസമായിരിക്കും എന്ന് പറഞ്ഞു കൊണ്ട് പലരും നിര്‍ബന്ധിച്ചപ്പോള്‍ ഒക്കെ ചെയ്യാം എന്ന് ഞാന്‍ പറയുകയായിരുന്നു എന്നും അങ്ങനെ പോയി നില്‍ക്കുകയാണ് ഉണ്ടായത് എന്നും പതിമൂവായിരമോ മറ്റോ ഓട്ട് പിടിക്കുകയും ചെയ്തു എന്നുമാണ് രാഷ്ട്രീയ അരങ്ങേറ്റത്തെ കുറിച്ച് അദ്ദേഹം പറയുന്നത്. പക്ഷേ എനിക്ക് താല്പര്യമില്ലാത്ത കാര്യമാണ് എന്നും ഇടയ്ക്കിടയ്ക്ക് അവര്‍ തന്നെ അവിടെ ഒരു പ്രോഗ്രാം ഇവിടെ ഒരു പ്രോഗ്രാം എന്ന് പറഞ്ഞു വിളിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, താന്‍ അന്നത്തോടെ മടക്കിവെച്ചു എന്നും അതേസമയം ബിജെപിയിലേക്ക് വന്നതോടെ തന്നെ ആളുകള്‍ പുച്ഛിക്കാന്‍ തുടങ്ങി എന്നുമാണ് താരം പറയുന്നത്. രാഷ്ട്രീയ ജീവിതത്തിലെക്ക് ഇറങ്ങിയപ്പോള്‍ തന്നെ എനിക്ക് പടങ്ങള്‍ ഒരുപാട് കുറഞ്ഞു എന്നും എന്നെ ആരും വിളിക്കാതെ ആയി എന്നും അതുകൊണ്ട് ഇനി രാഷ്ട്രീയത്തിലേക്കില്ല എന്നുമാണ് താരം പറയുന്നത്.

താന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു എന്നാണ് നടന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രചാരണങ്ങളില്‍ പോകുന്നതും വോട്ട് പിടിക്കുന്നതും ഒക്കെ തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. രാഷ്ട്രീയം താന്‍ അന്ന് തന്നെ നിര്‍ത്തി എന്നും തനിക്ക് എല്ലാവരും വേണമെന്നും താരം വ്യക്തമാക്കി. വളരെ പെട്ടന്നാണ് അദേഹത്തിന്റെ വാക്കുകള്‍ ആരാധകര്‍ സ്വീകരിച്ചത്.

Back to top button
error: