Life Style
-
പുതിയ ജിഎസ്ടി 2.0 വന്‍നേട്ടമാകുമെന്ന് വിലയിരുത്തല്‍ ; നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ അമുല്‍, മദര്‍ ഡയറി ഉല്‍പ്പന്നങ്ങളായ പാല്‍, വെണ്ണ, നെയ്യ്, പനീര്‍, ചീസ് എന്നിവയുടെ വില കുറച്ചു
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ ജിഎസ്ടി നയം വന്നത് അനേകം സാധനങ്ങളുടെ വില കുറയാന്‍ കാരണമാകും. പ്രധാനമായും പാലും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കുമാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമുണ്ടാകുക. സെപ്റ്റംബര്‍ 3-ന് നടന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരം, പാല്‍, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) സെപ്റ്റംബര്‍ 22 മുതല്‍ കുറഞ്ഞിരിക്കെ അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കി മദര്‍ ഡയറിയും അമുലും. യുഎച്ച്ടി പാല്‍, പനീര്‍, നെയ്യ്, വെണ്ണ, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില കുറച്ചതായി പ്രഖ്യാപിച്ചു. പാക്കേജുചെയ്ത പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കാനും കുറക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കാന്‍ വേണ്ടിയാണ്. കുറച്ച ജിഎസ്ടിയുടെ ആനുകൂല്യം നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ബ്രാന്‍ഡുകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാലുല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ജിസിഎംഎംഎഫ് (GCMMF), ജിഎസ്ടി നിരക്ക് കുറച്ചതിന്റെ മുഴുവന്‍ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതായി ശനിയാഴ്ച…
Read More » -
‘വെള്ളത്തിനടിയില്‍ സാരിയാണോ ധരിക്കേണ്ടത്?’ സ്വിംസ്യൂട്ട് ധരിച്ചതിന് സായ് പല്ലവിയെ ട്രോളിയവര്‍ക്ക് ആരാധകരുടെ മറുപടി ; സഹോദരി പൂജ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ആക്ഷേപം
നടി സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച അവധിക്കാല ചിത്രങ്ങള്‍ പിടിക്കാത്തവര്‍ക്ക് ആരാധകരുടെ ചുട്ട മറുപടി. നടിയുടെ സ്വിംസ്യൂട്ട് വേഷത്തെ വിമര്‍ശിച്ചവര്‍ക്കാണ് ആരാധകര്‍ മറുപടിയുമായി എത്തിയത്. വെള്ളത്തിനടിയില്‍ പിന്നെ സാരിയാണോ ഉടുക്കേണ്ടതെന്നായിരുന്നു പലരും പങ്കുവെച്ച അഭിപ്രായം. സഹോദരി പൂജ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം ആരംഭിച്ചത്. ഈ ചിത്രങ്ങളില്‍ സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇതിനെ ശക്തമായി പ്രതിരോധിച്ച് സായിയുടെ ആരാധകര്‍ രംഗത്തെത്തി. പൂജ കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ചിലത് സായി പല്ലവി എടുത്തതാണ്, മറ്റു ചിലത് അവര്‍ ഒരുമിച്ചെടുത്ത സെല്‍ഫികളും. ‘ബീച്ച് ഹൈ (തിരമാലയുടെ ഇമോജി)” എന്ന അടിക്കുറിപ്പോടെയാണ് പൂജ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. പൂജ ബീച്ചില്‍ ഇരിക്കുന്നതും സായി ചിത്രം എടുക്കുന്നതുമാണ് മിക്ക ചിത്രങ്ങളിലും. മറ്റ് ചില ചിത്രങ്ങളില്‍ സായി പൂജയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നതും കാണാം. ഒരു ചിത്രത്തില്‍ സായി സ്വിം സ്യൂട്ട് ധരിച്ചാണ് നില്‍ക്കുന്നത്, മറ്റൊന്നില്‍ വെറ്റ് സ്യൂട്ട് ധരിച്ചതായും…
Read More » -
‘വണ്‍ ഇന്‍ വണ്‍ ഔട്ട്’ ഫ്രാന്‍സുമായി ബ്രിട്ടന്റെ പുതിയ കരാര്‍ ; നാടുകടത്തപ്പെട്ട ആദ്യയാള്‍ ഇന്ത്യാക്കാരന്‍ ; ചെറിയ ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ പ്രവശിച്ചതിന് പിന്നാലെ നടപടി
ലണ്ടന്‍: ഫ്രാന്‍സുമായി ഒപ്പുവെച്ച പുതിയ കരാര്‍ പ്രകാരം യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് ആദ്യമായി നാടുകത്തപ്പെട്ടയാള്‍ ഇന്ത്യാക്കാരന്‍. ചെറിയ ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിനെ തുടര്‍ന്നാണ് നടപടി. ഏകദേശം ഓഗസ്റ്റ് ആദ്യവാരം എത്തിയതായി കരുതുന്ന പേര് വെളിപ്പെടുത്താത്ത ഈ വ്യക്തിയെ, ലണ്ടനും പാരീസും തമ്മില്‍ അടുത്തിടെ ഉണ്ടാക്കിയ ‘വണ്‍ ഇന്‍ വണ്‍ ഔട്ട്’ എന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാനത്തില്‍ പാരീസിലേക്ക് അയച്ചു. നാടുകടത്തപ്പെട്ടയാള്‍ ഫ്രാന്‍സില്‍ തിരിച്ചെത്തിയാല്‍, ഇന്ത്യയി ലേക്ക് മടങ്ങുന്നതിന് പണം നല്‍കിയുള്ള സ്വമേധയായുള്ള തിരിച്ചുപോക്ക് ഓപ്ഷന്‍ വാഗ്ദാനം ചെയ്യും. ഈ പദ്ധതി പ്രകാരം, അയാള്‍ക്ക് യുകെയില്‍ അഭയം തേടാന്‍ കഴിയില്ല. സ്വമേധയായുള്ള തിരിച്ചുപോക്ക് ഓപ്ഷന്‍ അംഗീകരിച്ചി ല്ലെങ്കില്‍ നിര്‍ബന്ധിതമായി നാടുകടത്തല്‍ നേരിടേണ്ടി വന്നേക്കാം. പുതിയ യുകെ-ഫ്രാന്‍സ് ഉടമ്പടി പ്രകാരം, യുകെ ബോര്‍ഡര്‍ ഫോഴ്സ് തടഞ്ഞുവെച്ച കുടിയേറ്റക്കാരുടെ ആദ്യ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു ഇന്ത്യന്‍ പൗരനെ നാടുകടത്തി. ഓഗസ്റ്റില്‍ ആരംഭിച്ച ഈ പദ്ധതി…
Read More » -
കടുത്ത മദ്യപാനം ആരോഗ്യമില്ലാതാക്കി, അന്ന് തിരികെ പിടിച്ച ജീവിതം, പക്ഷെ…; റോബോ ശങ്കറിന് സംഭവിച്ചത്
തമിഴ് നടന്‍ റോബോ ശങ്കറിന്റെ മരണം ഇതിനോടകം വലിയ വാര്‍ത്തയായിട്ടുണ്ട്. 46 വയസിലാണ് ശങ്കറിന്റെ മരണം. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ നടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കുടുംബത്തിനും തമിഴ് സിനിമാ ലോകത്തിനും വലിയ നഷ്ടമാണ് ഈ വിയോഗം. കോമഡി വേഷങ്ങളിലൂടെ ജനപ്രീതി നേടിയ റോബോ ശങ്കര്‍ തന്റെതായ സ്ഥാനം സിനിമാ രംഗത്ത് നേടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ശങ്കറിനെ അലട്ടുന്നുണ്ട്. ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് ശങ്കര്‍ ആശുപത്രിയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് കുറച്ച് കാലം സിനിമാ രംഗത്ത് നിന്നും മാറി നിന്നു. ഇതേക്കുറിച്ച് റോബോ ശങ്കര്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. മദ്യപാനത്തിന് താന്‍ അടിമപ്പെട്ടിരുന്നു എന്നാണ് റോബോ ശങ്കര്‍ പറഞ്ഞത്. മദ്യപാനം ആരോഗ്യത്തെ ബാധിച്ചു. ജീവന്‍ അപകടാവസ്ഥയിലായിരുന്നു. ആരും മദ്യപാനത്തിലേക്ക് പോകരുതെന്നും റോബോ ശങ്കര്‍ അന്ന് പറഞ്ഞു. ഇതേക്കുറിച്ച് ബാലാജി പ്രഭു സംസാരിക്കുന്നുണ്ട്. നല്ല കലാകാരനായിരുന്നെങ്കിലും മദ്യപാനിയായിരുന്നു ശങ്കര്‍. രണ്ട് വര്‍ഷത്തിന് മുമ്പ് ക്രിറ്റിക്കലായ സാഹചര്യത്തിലായിരുന്നു റോബോ ശങ്കര്‍. ആറ് മാസത്തിന്…
Read More » -
കടവുമില്ല, കുടുംബപ്രശ്‌നവുമില്ല ; പാമ്പ് കടിച്ചെന്ന് അലറി വിളിച്ച് ഡ്രൈവറെക്കൊണ്ട് വാഹനം നിര്‍ത്തിച്ചു ; കാറില്‍ നിന്നും ചാടിയിറങ്ങി ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ നിന്ന് കടലില്‍ചാടി മരിച്ചു
മുംബൈ: വ്യാപാരിയായ 47 കാരന്‍ മുംബൈയില്‍ ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആന്ധേരി (വെസ്റ്റ്) സ്വദേശിയായ അമിത് ചോപ്ര എന്നയാളാണ് മരിച്ചത്. കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടല്‍പാലത്തിന്റെ നടുവില്‍ എത്തിയപ്പോള്‍ ഒരു പാമ്പ് കടിച്ചതായി പറഞ്ഞ് അദ്ദേഹം ഡ്രൈവറെക്കൊണ്ട് വാഹനം നിര്‍ത്തിച്ചു. ഉടന്‍ തന്നെ കാറില്‍ നിന്ന് ഇറങ്ങിയോടി സീ ലിങ്കില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ കാബ് ഡ്രൈവര്‍ പോലീസിനെ വിവരമറിയിച്ചു. ചോപ്രയുടെ മൊബൈല്‍ ഫോണും സ്ലിംഗ് ബാഗും കാറില്‍ നിന്ന് കണ്ടെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതിനാല്‍ പോലീസ് അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് മൃതദേഹം ജുഹു കടല്‍ത്തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. പോലീസ് പറയുന്നതനുസരിച്ച്, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും കുടുംബത്തിന് സാമ്പത്തിക ബാധ്യതകളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്നും അവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നില്ലെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.…
Read More » -
ആറ് മക്കളുടെ പിതാവിനെ പ്രണയിച്ച്, വിവാഹം ചെയ്യാതെ രണ്ടു മക്കളുടെ അമ്മയായ നടി; മകള്‍ അറിയപ്പെടുന്ന നായിക
പ്രശസ്തിയുടെ ഇടയിലും വ്യക്തിജീവിതം കൊണ്ട് വിവാദം സൃഷ്ടിച്ച നടിമാര്‍ പലരുണ്ട്. അതിലൊരാളാണ് തെന്നിന്ത്യന്‍ താരം കണ്ടല വെങ്കട പുഷ്പവല്ലി എന്ന നടി പുഷ്പവല്ലി. ആന്ധ്ര പ്രദേശിലെ ഒരു ഗ്രാമത്തില്‍ പിറന്ന വ്യക്തിയാണവര്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ വന്ന പുഷ്പവല്ലി അവരുടെ പന്ത്രണ്ടാം വയസില്‍ സമ്പൂര്‍ണ രാമായണം എന്ന സിനിമയില്‍ സീതയുടെ വേഷം അവതരിപ്പിച്ചു. അന്ന് 300 രൂപയായിരുന്നു അവരുടെ പ്രതിഫലം. അന്നാളുകളിലെ ഏറ്റവും വലിയ പ്രതിഫല തുകയായിരുന്നു ഇത്. ഈ ചിത്രം 1936ല്‍ റിലീസ് ചെയ്തു. ‘ബാല നാഗമ്മ’ എന്ന ചിത്രത്തിലും, മിസ് മാലിനിയിലും അവര്‍ വേഷമിട്ടു. വിമര്‍ശകരുടെ അഭിപ്രായം നേടിയെങ്കിലും, ഈ ചിത്രം ബോക്‌സ് ഓഫീസ് വിജയം കൈവരിച്ചില്ല. ജെമിനി സ്റ്റുഡിയോസിന് വേണ്ടി സ്ഥിരം അഭിനേത്രിയായി പുഷ്പവല്ലി 18 വര്‍ഷക്കാലം അഭിനയിച്ചു. ഈ കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ പുഷ്പവല്ലി ഭാഗമായി. സിനിമകളേക്കാള്‍ ശ്രദ്ധനേടിയ വ്യക്തി ജീവിതമാണ് ഇവരുടേത്. 1940ല്‍ വിവാഹം ചെയ്ത…
Read More » -
‘ഐസ്‌ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ ‘പാശ്ചാത്യം’ ; ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന്റെ അസാധാരണ നിരോധനം
പ്യൊംഗ്യോങ്: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായിട്ടാണ് സാധാരണഗതിയില്‍ കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയെ കണക്കാക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന നാട്ടുകാര്‍ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് അദ്ദേഹം വിചിത്ര നിയമവും കൊണ്ടുവന്ന് അമ്പരപ്പിക്കാറുണ്ട്. ഇതിലെ ഏറ്റവും പുതിയ വിശേഷം ചില മധുരമൂറുന്ന വാക്കുകള്‍ അദ്ദേഹം നിരോധിച്ചു എന്നതാണ്. ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ രാജ്യത്ത് വിചിത്രമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രശസ്തനാണ്. ഹെയര്‍സ്‌റ്റൈല്‍, വാഹനങ്ങള്‍ കൈവശം വെക്കുന്നതിലെ നിയന്ത്രണം, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങി നിരവധി അസാധാരണ നിയമങ്ങള്‍ക്ക് ഈ രാജ്യം വിധേയമാണ്. ഇത്തവണ കിം ജോങ് ഉന്‍ തന്റെ ജനങ്ങള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന ‘ഐസ്‌ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ക്കാണ് നിരോധനമേര്‍ പ്പെടുത്തിയത്. ഈ വാക്കുകള്‍ പാശ്ചാത്യമാണെന്നതാണ് നിരോധനത്തിന് കാരണം. ഇനി ഈ വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഉത്തര കൊറിയക്കാര്‍ എന്ത് ചെയ്യും? ഈ വാക്കുകള്‍ക്ക് പകരം കിം ജോങ് ഉന്‍ പുതിയ വാക്കുകള്‍ നിര്‍ദ്ദേശിച്ചു. ‘ഹാമ്പര്‍ഗര്‍’ എന്നതിന് ‘ദഹിന്‍-ഗോഗി ഗ്യോപ്പാങ്’ എന്നും ‘ഐസ്‌ക്രീം’ എന്നതിന്…
Read More » -
പടിയിറങ്ങിയത് ദിലീപിന്റെ ഭാഗ്യദേവത, അക്കൗണ്ട് പൂട്ടി, കാറുമില്ല; മഞ്ജു ഒറ്റയ്ക്കുണ്ടാക്കിയ ഇന്നത്ത ആസ്തി
പ്രിയ താരം മഞ്ജു വാര്യരുടെ 47 ാം പിറന്നാള്‍ ദിനമായിരുന്നു സെപ്റ്റംബര്‍ 10ന്. നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിക്കുന്നുണ്ട്. സിനിമയേക്കാള്‍ നാടകീയമാണ് മഞ്ജു ജീവിതത്തില്‍ പിന്നിട്ട പാതകളെന്ന് ആരാധകര്‍ പറയാറുണ്ട്. കരിയറില്‍ തിളങ്ങി നിന്ന കാലത്ത് 19 വയസിലെ വിവാഹം, അഭിനയ രംഗത്ത് നിന്നുള്ള പിന്മാറ്റം, ദിലീപുമായുള്ള വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വേര്‍പിരിയല്‍, സിനിമാ രംഗത്തേക്കുള്ള ശക്തമായ തിരിച്ച് വരവ് തുടങ്ങി പല ഘട്ടങ്ങള്‍ മഞ്ജു ജീവിതത്തില്‍ കണ്ടു. മലയാളത്തില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയാണ് മഞ്ജു വാര്യര്‍. കോടികള്‍ പ്രതിഫലമായി ലഭിക്കുന്ന നടി. ലളിത ജീവിതം നയിക്കുന്ന ആളാണെങ്കിലും വലിയ ആസ്തി മഞ്ജുവിനുണ്ട്. സൗഭാദ്യങ്ങളില്‍ കഴിയുന്ന മഞ്ജു ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് സാമ്പത്തികമായി പ്രയാസം നേരിട്ടത്. ദിലീപുമായുള്ള വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടമായിരുന്നു അത്. അന്ന് മോളിവുഡിനെ ഭരിക്കുന്ന താരമാണ് ദിലീപ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 300 കോടിയുടെ ആസ്തിയുള്ള താരം. സിനിമയ്ക്ക് പുറമെ റിയല്‍ എസ്റ്റേറ്റില്‍ നിന്നും കോടികള്‍…
Read More » -
ജി.എസ്.ടി. ഒഴിവാക്കിയ സാഹചര്യത്തില്‍ മില്‍മ പാല്‍ വില വര്‍ധിപ്പിക്കില്ലെന്ന് ചെയര്‍മാന്‍; കടുത്ത വിയോജിപ്പുമായി എറണാകുളം മേഖലാ യൂണിയന്‍; ജനുവരിയില്‍ വില വര്‍ധിപ്പിച്ചേക്കും
തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധിപ്പിക്കില്ല. ജി.എസ്.എടി ഒഴിവാക്കിയ പശ്ചാത്തലത്തില്‍ തല്‍ക്കാലം വിലവര്‍ധന വേണ്ടെന്ന ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനം. വില വര്‍ധന വേണമോയെന്ന കാര്യം അടുത്ത വര്‍ഷം ആദ്യം വീണ്ടും പരിശോധിക്കുമെന്ന് ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് മില്‍മ എറണാകുളം മേഖല പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കൊഴുപ്പ് കൂടിയ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇത് ഈ മാസം 22ന് പ്രാബല്യത്തില്‍ വരും. ഇതേസമയത്ത് തന്നെ പാല്‍ വില വര്‍ധിപ്പിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന് കണ്ടാണ് വില വര്‍ധന വേണ്ടെന്ന തീരുമാനത്തിലേക്ക് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് എത്തിയത്. ഇതേ ശുപാര്‍ശയാണ് വില വര്‍ധന പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതി നല്‍കിയതെന്നും ഭൂരിഭാഗം അംഗങ്ങളും അതിനോട് യോജിച്ചുവെന്നും ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. അതേസമയം തീരുമാനത്തോട് കടുത്ത വിയോജിപ്പ് പ്രകടപ്പിച്ച് മില്‍മ എറണാകും മേഖല പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വില വര്‍ധന വേണ്ടെന്ന തീരുമാനം…
Read More »
