Breaking NewsIndiaLead NewsNEWSNewsthen Specialpolitics

ഇറാന്‍ ആക്രമണങ്ങളില്‍ 150 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്ക്; മുക്കിവച്ച റിപ്പോര്‍ട്ട് പുറത്തെത്തിച്ച് വാര്‍ത്താ ഏജന്‍സികള്‍; പലര്‍ക്കും നിസാര പരിക്കെന്നും ജോലിയില്‍ തിരിച്ചെത്തിയെന്നും പെന്റഗണ്‍

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം പത്തു ദിവസം പിന്നിടുമ്പോള്‍ 150-ഓളം യുഎസ് സൈനികര്‍ക്ക് പരിക്കേറ്റെന്നു റിപ്പോര്‍ട്ട്. സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റവരുടെ ഈ കണക്ക് ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. നേരത്തേ, എട്ട് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നു പെന്റഗണ്‍ അറിയിച്ചിരുന്നു.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍, പരിക്കേറ്റവരുടെ എണ്ണം ഏകദേശം 140 ആണെന്ന് പെന്റഗണ്‍ കണക്കാക്കി. ഇതില്‍ ഭൂരിഭാഗം പേരുടെയും പരിക്ക് നിസാരമാണെന്നും അവര്‍ പറഞ്ഞു.

Signature-ad

‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ആരംഭിച്ചതിന് ശേഷം, 10 ദിവസത്തെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഏകദേശം 140 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്’- പെന്റഗണ്‍ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 108 സൈനികര്‍ ഇതിനകം ജോലിയില്‍ തിരിച്ചെത്തിയതായും അദ്ദേഹം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ എട്ട് സൈനികര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ നല്‍കിവരികയാണെന്നും പാര്‍നെല്‍ പറഞ്ഞു.

സൈനികര്‍ക്ക് ഏത് തരത്തിലുള്ള പരിക്കുകളാണ് ഏറ്റതെന്നോ, സ്‌ഫോടനങ്ങളെത്തുടര്‍ന്ന് സാധാരണയായി ഉണ്ടാകാറുള്ള മസ്തിഷ്‌കാഘാതം (Traumatic brain injuries) ഇവര്‍ക്ക് സംഭവിച്ചിട്ടുണ്ടോ എന്നോ സ്ഥിരീകരിക്കാന്‍ റോയിട്ടേഴ്‌സിന് കഴിഞ്ഞില്ല.

ഫെബ്രുവരി 28-ന് സംഘര്‍ഷം ആരംഭിച്ചത് മുതല്‍ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രത്യാക്രമണങ്ങള്‍ നടത്തിവരികയാണ്. അറബ് ഗള്‍ഫ് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടാവുകയും എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

യുഎസ് സൈന്യം ഇറാന്റെ ആയുധ ശേഖരങ്ങള്‍ ബോംബിട്ട് നശിപ്പിക്കുകയും മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നതിനാല്‍, യുദ്ധം തുടങ്ങിയതിന് ശേഷം ഇറാനിയന്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി പെന്റഗണ്‍ അവകാശപ്പെടുന്നു.

യുദ്ധപദ്ധതികള്‍ തയ്യാറാക്കിയപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായ എതിരാളിയാണോ ഇറാന്‍ എന്ന ചോദ്യത്തിന്, ‘പോരാട്ടം പ്രതീക്ഷിച്ചതിനേക്കാള്‍ കഠിനമല്ലെ’ന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘അവര്‍ പോരാടുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു, ആ പോരാട്ടവീര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഞങ്ങള്‍ കരുതിയതിനേക്കാള്‍ ഭയപ്പെടേണ്ടവരാണ് അവരെന്ന് ഞാന്‍ കരുതുന്നില്ല’- പെന്റഗണിലെ വാര്‍ത്താ സമ്മേളനത്തില്‍ കെയ്ന്‍ പറഞ്ഞു.

#MalayalamNews, #BreakingNews, #USIranWar, #Pentagon, #OperationEpicFury, #WorldPolitics, #WarUpdates, #ReutersReport, #KeralaNews, #ഇറാൻയുദ്ധം, #അന്താരാഷ്ട്രവാർത്തകൾ, #DailyhuntMalayalam, #MilitaryNews, #MalayalamLatest, #WorldWar3

#USIranConflict, #PentagonStatement, #WarCasualties, #ReutersExclusive, #MiddleEastCrisis, #USMilitary, #IranRetaliation, #GlobalDefense, #OperationEpicFuryUpdates, #BreakingMilitaryNews, #GeneralDanCaine, #GeopoliticalNews, #USNewsMalayalam, #ConflictZone, #DefenseUpdates

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: