Life Style
-
പിറന്നാള്‍ ദിനത്തില്‍ ആവിര്‍ഭവിന്റെ പാട്ട് ആസ്വദിച്ച് മോഹന്‍ലാലിന്റെ അമ്മ
മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന് അമ്മയോടുള്ള ഇഷ്ടം അത്രയേറെയാണ്. ഇത്തവണത്തെ അമ്മയുടെ പിറന്നാള്‍ മോഹന്‍ലാല്‍ പതിവുപോലെ മനോഹരമാക്കി. സോണി ടിവിയിലെ ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ 3ല്‍ വിജയിയായ ആവിര്‍ഭവിന്റെ പാട്ട് ആസ്വദിച്ച് ആയിരുന്നു ശാന്തകുമാരി അമ്മയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ശാന്തകുമാരി അമ്മ ആവിര്‍ഭവിന്റെ പാട്ട് ആസ്വദിച്ചത്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അമ്മയുടെ അരികില്‍ ഉണ്ടാകും. ഒരു ഓണം പോലും വിടാതെ അമ്മയ്ക്ക് ഒപ്പം ആഘോഷിക്കാന്‍ എല്ലാ പ്രാവശ്യവും മോഹന്‍ലാല്‍ ശ്രമിക്കാറുണ്ട്. ഇത്തവണ അമ്മയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയിരുന്നു മോഹന്‍ലാല്‍. കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപരമായ ചില കാരണങ്ങളാല്‍ ചികിത്സയിലാണ് ശാന്തകുമാരി. എന്നിരുന്നാലും ആവിര്‍ഭവ് എന്ന മിടുക്കനായ കൊച്ചു ഗായകനാണ് മോഹന്‍ലാലിന്റെ അമ്മയുടെ പിറന്നാള്‍ ഗംഭീരമാക്കാന്‍ എത്തിയത്. ഇടുക്കി രാമക്കല്‍മേട് സ്വദേശിയായ ആവിര്‍ഭവ് എന്ന ഏഴു വയസുകാരന്‍ ഏഴുമുതല്‍ 15 വയസ് വരെ പ്രായമുള്ള 15 ഗായകരോടൊപ്പം…
Read More » -
”എന്നെ നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതാണ്! എനിക്കുള്ള സ്വതന്ത്ര്യം ഭാര്യയ്ക്കുമുണ്ട്”
ബിസിനസുകാരനില്‍നിന്ന് സെലിബ്രിറ്റിയായി മാറിയ താരമാണ് ബോബി ചെമ്മണ്ണൂര്‍. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകനുമാണ് ബോബി ചെമ്മണ്ണൂര്‍. നിരവധി ജ്വല്ലറികളടക്കം സ്വന്തമായിട്ടുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇടയ്ക്ക് വിവാദപരാമര്‍ശങ്ങളുമായി ബോബി വാര്‍ത്തകളില്‍ നിറയാറുണ്ട്. ഏറ്റവും പുതിയതായി നടി ഹണി റോസിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തന്റെ വ്യക്തി ജീവിതത്തെ പറ്റി ബോബി പറഞ്ഞ കാര്യങ്ങള്‍ കൂടി വൈറലാവുകയാണ്. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു താരം. അവതാരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ പറ്റിയുമൊക്കെ മറുപടി പറഞ്ഞിരിക്കുകയാണ്. മാത്രമല്ല ചില സിനിമകള്‍ തന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ബോബി വെളിപ്പെടുത്തുന്നു. എന്റെ കല്യാണം ഇരുപത്തിരണ്ടാമത്തെ വയസില്‍ നടത്തി. ശരിക്കും കല്യാണം കഴിപ്പിക്കുകയായിരുന്നു. ഞാന്‍ ഒറ്റത്തടിയായി നടക്കാനാണ് ആഗ്രഹിച്ചത്. എനിക്ക് കല്യാണം കഴിക്കാന്‍ യാതൊരു ഉദ്ദേശവും ഇല്ലായിരുന്നു.…
Read More » -
”ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ് ഞാന്‍”! കുട്ടികള്‍ പരാതി പറയാതിരിക്കാന്‍ ഷൈന്‍ ടോമിന്റെ സൂത്രപ്പണി
ധ്യാന്‍ ശ്രീനിവാസനെപ്പോലെ തന്നെ അഭിമുഖങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. സിനിമയാണ് ഷൈനിന്റെ ജീവിതം. പത്ത് വര്‍ഷത്തോളം സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചശേഷമാണ് അഭിനയിക്കാനുള്ള അവസരങ്ങള്‍ താരത്തിന് ലഭിച്ച് തുടങ്ങിയത്. അതുകൊണ്ട് തന്നെ വിശ്രമമില്ലാതെ അഭിനയിക്കാന്‍ ഷൈന്‍ തയ്യാറാണ്. അടുത്തിടെയായി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഷൈന്‍ ചെയ്യാറുള്ള പ്രവര്‍ത്തികള്‍ വൈറലാവുകയും വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടാറുമുണ്ടായിരുന്നു. അതില്‍ ഒന്ന് അഭിമുഖത്തിനിടെ സ്വന്തം ഫോണ്‍ ഷൈന്‍ വലിച്ചെറിഞ്ഞതായിരുന്നു. എന്നാല്‍ അങ്ങനൊരു പ്രവൃത്തി ചെയ്യേണ്ടിയിരുന്നില്ലെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെന്ന് പറയുകയാണ് നടന്‍. റിലീസിനൊരുങ്ങുന്ന പുതിയ സിനിമ താനാരായുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഷൈന്‍. വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോള്‍ ഉണ്ടായതിനേക്കാള്‍ വേദനയാണ് ആളുകള്‍ക്ക് താന്‍ ഫോണ്‍ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളതെന്നാണ് ഷൈന്‍ പറഞ്ഞത്. കോള്‍ എടുത്തിട്ട് നുണ പറയാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് കോളുകള്‍ വരുമ്പോള്‍ പലപ്പോഴും അറ്റന്റ് ചെയ്യാത്തത്. വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോള്‍ ഉണ്ടായതിനേക്കാള്‍ വേദനയാണ് ആളുകള്‍ക്ക് ഞാന്‍ ഫോണ്‍ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളത്. ഇവിടെ കുട്ടികളെയും ആളുകളെയും വലിച്ചെറിയുന്നു…
Read More » -
ഈയൊരു നിമിഷത്തിന് നന്ദി! മമ്മൂട്ടിയുടെ കാല്‍തൊട്ട് വണങ്ങി, വിന്‍സിയെ ചേര്‍ത്തുനിര്‍ത്തി മെഗാസ്റ്റാറും
റിയാലിറ്റി ഷോയിലൂടെ തുടങ്ങി മലയാള സിനിമയുടെ ഭാഗമായവര്‍ ഏറെയാണ്. ചിക്കറി ഉണ്ടാക്കുന്നത് വ്യത്യസ്തമായ രീതിയില്‍ വിന്‍സി അവതരിപ്പിച്ചത് പ്രേക്ഷകര്‍ മറന്നിട്ടില്ല. എല്ലാ റൗണ്ടുകളിലും ഗംഭീര പ്രകടനമായിരുന്നു വിന്‍സി കാഴ്ച വെച്ചത്. വിന്‍സിയിലെ പ്രതിഭയെക്കുറിച്ച് തുടക്കം മുതലേ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വികൃതി എന്ന ചിത്രത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം വിജയകരമായി മുന്നേറുകയാണ്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളാണ് ഇതിനകം വിന്‍സി സ്വന്തമാക്കിയിട്ടുള്ളത്. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണ മന, സോളമന്റെ തേനീച്ചകള്‍, സൗദി വെള്ളക്ക, രേഖ തുടങ്ങിയ ചിത്രങ്ങളിലെ വിന്‍സിയുടെ പ്രകടനം മികച്ചതായിരുന്നു. രേഖ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും വിന്‍സിയെ തേടിയെത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു അന്ന് വിന്‍സി പ്രതികരിച്ചത്. ഇപ്പോഴിതാ ഫിലിം ഫെയര്‍ അവാര്‍ഡ് സ്വീകരിച്ചതിന് ശേഷമുള്ള സന്തോഷനിമിഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു പുരസ്‌കാര വിതരണം.…
Read More » -
ആകാംക്ഷയും ഉൽക്കണ്ഠയും അലട്ടുന്നുണ്ടോ…? വീട്ടിലെത്തും ഗുളികകൾ…! പക്ഷേ പാർശ്വഫലങ്ങൾ ഗുരുതരം
ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ ഹൃദയമിടിപ്പ് കൂടുന്നുണ്ടോ? അകാരണമായ ആകാംക്ഷയുണ്ടോ? ചെറിയ പേടിയോ അനാവശ്യ ചിന്തകളോ അലട്ടുന്നുണ്ടോ? ബീറ്റാ ബ്ലോക്കേഴ്‌സ് എന്ന ഗുളികകൾ ആണ് ലളിതമായ പരിഹാരമായി ഇപ്പോൾ പലരും കരുതുന്നത്. പ്രത്യേകിച്ചും നഗരങ്ങളിൽ. രക്തസമ്മർദ്ദം കുറയ്ക്കാനുള്ള ഉത്തമോപാധി എന്ന നിലയ്ക്ക് പലരും ആശ്രയിക്കുന്ന ബീറ്റാ ബ്ലോക്കേഴ്‌സ്, ഇന്ത്യയിൽ പല പേരിലും മിശ്രിതത്തിലും വിപണിയിൽ ലഭ്യമാണ്. ബീറ്റാ ബ്ലോക്കേഴ്‌സ് ലളിതമായ പരിഹാരമാണോ എന്ന് ചോദിച്ചാൽ അല്ല. ഡോക്‌ടറുടെ കുറിപ്പില്ലാതെ മരുന്നുകമ്പനികൾ ഇത്തരം ഗുളികകൾ ആവശ്യക്കാരുടെ മുന്നിലെത്തിക്കുന്നത് സാധാരണമായിട്ടുണ്ട്. വീട്ടിലിരിക്കുന്ന ‘രോഗി’യും എവിടെയോ ഇരിക്കുന്ന ഡോക്ടറും തമ്മിൽ ഓൺലൈൻ ആശയവിനിമയം സാധ്യമാക്കാനും മരുന്നുകമ്പനികൾ തയ്യാറാണ്. ലാളിത്യം അവിടെ തീർന്നു. ഏതൊരു മരുന്നിനും ഉള്ളപോലെ പാർശ്വഫലങ്ങൾ ബീറ്റാ ബ്ലോക്കേഴ്‌സിനുമുണ്ട്. ഹൈപ്പർ ടെൻഷൻ, നെഞ്ചെരിച്ചിൽ, ചെന്നികുത്ത് തുടങ്ങി സ്റ്റേജിൽ കയറാൻ ഭയമുള്ളവർ വരെ ഗുളിക കഴിക്കുന്ന ശീലം പാർശ്വഫലങ്ങളിൽ കൊണ്ടെത്തിക്കും. തലകറക്കം, ഉദരരോഗങ്ങൾ, വൃക്കയുടെ ബലക്ഷയം തുടങ്ങിയവയാണ് സാധാരണ പാർശ്വഫലങ്ങൾ. ഓരോരുത്തരിലും ഓരോ…
Read More » -
”ഇത് എന്റെയും അച്ഛനാണെന്ന് പിന്നീടാണ് മനസിലായത്; ഒരുമിച്ച് ഫോട്ടോ എടുത്ത ബന്ധം മാത്രമേ ഉള്ളൂ”
ബോളിവുഡിലെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് രേഖ. പതിനഞ്ച് വയസ്സുള്ളപ്പോഴാണ് രേഖ നായികയായി അരങ്ങേറിയത്. അന്നുതൊട്ട് ഇങ്ങോട്ട് സിനിമയില്‍ എന്നും മികച്ചത് മാത്രമാണ് രേഖ സമ്മാനിച്ചത്. വ്യക്തി ജീവിതത്തില്‍ താളം തെറ്റിയെങ്കിലും സിനിമയില്‍ തന്റെ ശക്തമായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ രേഖക്ക് സാധിച്ചു. സിനിമയില്‍ എത്തിയത് അച്ഛന്റെയോ അമ്മയുടെയോ സഹായമില്ലാതെയായിരുന്നു. ഇന്റി ഗുട്ടു എന്ന തെലുഗു ചിത്രത്തിലൂടെയാണ് ബാലതാരമായി രേഖ അഭിനയിക്കുന്നത്. 1970ല്‍ സാവന്‍ ബഡോണ്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് രേഖ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഒറ്റക്ക് സിനിമയില്‍ എത്തിയെങ്കിലും രേഖ ഒരു സിനിമാ പാരമ്പര്യമുള്ള താരം തന്നെയാണ്. കാരണം സൂപ്പര്‍സ്റ്റാര്‍ ജെമിനി ഗണേശന്റെ മകളാണ് രേഖ. ജെമിനി ഗണേഷന്റെ നാലു ഭാര്യമാരില്‍ ഒരാളായ പുഷ്പവല്ലിയില്‍ ഉണ്ടായ മകള്‍. പുഷ്പവല്ലി തെലുഗു സിനിമകളിലെ നായികയായിരുന്നു. അലമേലു, സാവിത്രി എന്നിവരെ വിവാഹം ചെയ്ത സമയത്ത് പുഷ്പവല്ലിയും അദ്ദേഹത്തിന്റെ പാങ്കാളിയായിരുന്നു. രേഖയ്ക്ക് അച്ഛനോട് യാതൊരു തരത്തിലുള്ള അടുപ്പവും ഇല്ലെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സ്വന്തം അച്ഛനില്‍ നിന്ന് തനിക്ക്…
Read More » -
അച്ഛന്‍ എന്നെ കൊല്ലാതെ വിട്ടു, വേലക്കാരിയല്ലാതെ മറ്റാരും തിരിഞ്ഞു നോക്കിയില്ല! ഉപമുഖ്യമന്ത്രിക്കൊപ്പമുള്ള ജീവിതം തുറന്നുപറഞ്ഞ് മുന്‍ഭാര്യ
തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാണ് പവന്‍ കല്യാണ്‍. സിനിമയിലും ഇപ്പോള്‍ രാഷ്ട്രീയത്തിലും തിളങ്ങി നില്‍ക്കുന്ന പവന്‍ കല്യാണിന്റെ രണ്ടാമത്തെ ഭാര്യ രേണു ദേശായ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നു. തെലുഗു സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് രേണു ദേശായ്. രേണു- പവന്‍ കല്യാണ്‍ ജോഡി ടോളിവുഡില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇരുവരും ഒരുമിച്ച് വിവാഹം ചെയ്‌തെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. രേണു തന്റെ അഭിനയ ജീവിതത്തിലേക്ക് ഇപ്പോള്‍ തിരിച്ചു വരവ് നടത്തുകയാണ്. 2000ല്‍ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബദ്രി എന്ന ചിത്രത്തിലൂടെയാണ് രേണു ദേശായ് സിനിമയിലേക്ക് എത്തുന്നത്. മോഡലിംഗിലൂടെയാണ് അഭിനയത്തിലെത്തിയത്. ആ സിനിമ വന്‍ ഹിറ്റായി. അതിലൂടെ ആ ജോഡിയും ഹിറ്റായി. ആ സിനിമയോടെ പവന്‍ കല്യാണു രേണു ദേശായിയും പരസ്പരം ഡെയ്റ്റിഗിലായി. മാത്രമല്ല അവര്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പും തുടങ്ങി. അതിനു ശേഷം 2003ല്‍ ജോണി എന്ന ചിത്രത്തിലൂടെ ഈ ജോഡി വീണ്ടും ഒന്നിച്ചു. എന്നാല്‍ ആ ചിത്രം ഒരു പരാജയമായിരുന്നു. ഇപ്പോള്‍ രേണു പറഞ്ഞ…
Read More » -
നല്ല ഉറക്കം വേണോ? ബെഡ്‌റൂമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ…
നല്ല ഉറക്കം കിട്ടുന്നതിന് ബെഡ്‌റൂമിന്റെ ഘടനയും സ്വാധീനം ചെലുത്താറുണ്ട്. നല്ല ഉറക്കത്തിന് മറ്റുകാര്യങ്ങള്‍ ഒന്നും അലട്ടാതെ നിശബ്ജമായ, സ്വസ്ഥമായ ഒരന്തരീക്ഷം ബെഡ്‌റൂമില്‍ ഉണ്ടാകണം. സമ്മര്‍ദ്ദങ്ങളില്ലാതെ സുഖനിദ്രയ്ക്ക് ബെഡ്‌റൂമില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ബെഡ്‌റൂമിലെ കിടക്ക (മെത്ത) ഒരുപാട് മൃദുവായതോ പരുപരുത്തതോ ആകരുത്. വെളിച്ചം കടന്നുവരുന്നത് ഉറക്കത്തിന് തടസമുണ്ടാക്കുന്ന ഒന്നാണ്. ഇരുണ്ട മുറിയിലാണ് നന്നായി ഉറങ്ങാന്‍ കഴിയുക. ബെഡ് റൂമിലുള്ള ടെലിവിഷനും ഫോണുകളും കംപ്യൂട്ടറുമൊക്കെ ഉറക്കത്തിന് ഭംഗം വരുത്തുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ബെഡ്റൂമില്‍ നിന്നും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. മൊബൈല്‍ ഫോണ്‍ വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കിടക്കയോടു ചേര്‍ന്നുവെക്കാതെ മേശവലിപ്പില്‍ വയ്ക്കാം. കോട്ടണ്‍ കിടക്ക വിരി മാറ്റി സില്‍ക്കിലോ സാറ്റിനിലോ ഉള്ളതാക്കുക. ഇത്തരം തുണികളുടെ മൃദുലത ഉറക്കത്തെ സഹായിക്കും. അരോമ തെറാപ്പിയിലും മറ്റും വ്യാപകമായി ഉപയോഗിച്ച് വരുന്ന എസന്‍ഷ്യല്‍ ഓയിലുകളില്‍ പ്രത്യേകിച്ചും ലാവെന്‍ഡര്‍ ഓയിലിന്റെ വശ്യമായ സുഗന്ധം മനസിനെ ശാന്തമാക്കുകയും പിരിമുറുക്കങ്ങള്‍ അകറ്റി റിലാക്‌സ് ആകാന്‍ സഹായിക്കുകയും ചെയ്യും. തലയിണ കവറില്‍ ഒരു…
Read More » -
‘കാറില്‍വെച്ച് അയാളെന്റെ കയ്യില്‍പിടിച്ചു, ശേഷം…’; ഡല്‍ഹിയിലെ ലൈംഗികാതിക്രമം വിവരിച്ച് തിലോത്തമ
വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ബോളിവുഡ് നടിയാണ് തിലോത്തമ ഷോമി. തനിക്ക് ഡല്‍ഹിയില്‍വെച്ച് നേരിടേണ്ടിവന്ന ഒരു ലൈംഗികാതിക്രമത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. അതിയായ മനോവേദനയുണ്ടാക്കിയ അനുഭവമെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തിലോത്തമ ഇതിനെ വിശേഷിപ്പിച്ചത്. ജനുവരി-ഫെബ്രുവരി മാസങ്ങളിലൊന്നില്‍ ഡല്‍ഹിയില്‍ ബസ് കാത്തുനില്‍ക്കവേയാണ് എല്ലാത്തിന്റെയും തുടക്കമെന്ന് തിലോത്തമ ഷോമി പറഞ്ഞു. ബസ് സ്റ്റോപ്പില്‍ നില്‍ക്കവേ പൊടുന്നനെയാണ് ഒരു കാര്‍ അടുത്തുവന്നു നിന്നത്. വാഹനത്തില്‍നിന്നിറങ്ങിയ ഒരുസംഘമാളുകള്‍ ചുറ്റുംകൂടിനിന്ന് ശല്യപ്പെടുത്താന്‍തുടങ്ങി. എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയില്‍ അല്പംകൂടി മുന്നോട്ടേക്ക് മാറിനിന്നു. കാരണം ഓടിയാല്‍ അവര്‍ പിന്നാലെ വരുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ഏതെങ്കിലും വാഹനത്തിന് കൈകാട്ടാമെന്ന ധാരണയില്‍ ആ റോഡില്‍ നിന്നെന്ന് തിലോത്തമ പറഞ്ഞു. ഒരുപാട് കാറുകളും വാഹനങ്ങളും അതുവഴി പോയെങ്കിലും ഒന്നും നിര്‍ത്തിയില്ലെന്ന് നടി പറയുന്നു. അപ്പോഴാണ് മെഡിക്കല്‍ ചിഹ്നം പതിച്ച ഒരു കാര്‍ വരുന്നതും അരികില്‍ നിര്‍ത്തുന്നതും. പ്രാണരക്ഷാര്‍ത്ഥം അതിന്റെ മുന്‍സീറ്റിലാണ് ഒരു അപരിചിതനൊപ്പം കയറിയിരുന്നതെന്നും തിലോത്തമ ഷോമി പറഞ്ഞു. ‘കുറച്ചുദൂരമേ മുന്നോട്ടുപോയുള്ളൂ.…
Read More » -
ലഭിക്കുന്നത് ലക്ഷങ്ങള്‍! ശമ്പളം കൂട്ടുന്ന കാര്യം ചോദിച്ചപ്പോള്‍ കരീന പറഞ്ഞത്; കുഞ്ഞിനെ നോക്കിയ ആയ
അമ്മയാകുന്നത് കരിയറിനെ ബാധിക്കില്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞ ബോളിവുഡിലെ ആദ്യത്തെ മുന്‍നിര നായിക നടിയാണ് കരീന കപൂര്‍. ഗര്‍ഭിണിയായപ്പോഴും പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷവും കരീന ക്യാമറയ്ക്ക് മുന്നിലെത്തി. തൈമൂര്‍ അലി ഖാന്‍, ജഹാംഗീര്‍ അലി ഖാന്‍ എന്നീ രണ്ട് മക്കളുടെ അമ്മയാണ് കരീന. 44ാം വയസിലും നടി ബി ടൗണിലെ താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്. ഒടുവില്‍ പുറത്തിറങ്ങിയ ക്രൂ എന്ന സിനിമ മികച്ച വിജയമാണ് നേടിയത്. കുടുംബ ജീവിതവും കരിയറും ഒരുമിച്ച് കൊണ്ട് പോകാന്‍ കരീനയ്ക്ക് എങ്ങനെ സാധിക്കുന്നു എന്ന ചോദ്യം ആരാധകര്‍ക്കുണ്ട്. ഇതിന് നടിയെ സഹായിക്കുന്നത് നടിക്കുള്ള സ്റ്റാഫുകളാണ്. താരത്തിന്റെ രണ്ട് മക്കളെയും നോക്കാന്‍ സ്റ്റാഫുകളുണ്ട്. കരീനയുടെ രണ്ട് മക്കളുടെയും ആയയാണ് ലളിത ഡിസില്‍വ. കരീനയ്ക്ക് പുറമെ മറ്റ് പ്രമുഖ താരങ്ങളുടെ മക്കള്‍ക്കും ലളിത ആയയായിട്ടുണ്ട്. കരീനയുടെ വീട്ടില്‍ ആയയായി നിന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലളിതയിപ്പോള്‍. വലിയ താരങ്ങളാണെങ്കിലും കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും വളരെ സിംപിളാണെന്ന്…
Read More »